Tuesday, October 1, 2013

ചിദംബരത്തിന്റെ കഥാകൃത്ത്

ചിദംബരത്തിന്റെ കഥാകൃത്ത് എന്റെ ചേട്ടന്‍ - ഈ ചേട്ടനെ ഞങ്ങള്‍ ബാലേട്ടന്‍ എന്നാ വിളിക്കുക. ബാലേട്ടന്റെ ആദ്യ ഭാര്യ യെ എനിക്ക് വലിയ ഇഷ്ടമായിരുന്നു.

എന്റെ കല്യാണത്തിന് വരാതിരിക്കാന്‍ കരുതിക്കൂട്ടി എന്റെ **ചേച്ചി അവരെ രണ്ട് ദിവസം മുന്‍പാണ് ക്ഷണിച്ചത്. എന്റെ മനസ്സിലുള്ള ആ ദു:ഖം ഇന്നും വേദനയോടെ ഓര്‍ക്കുന്നു. എന്റെ മനസ്സില്‍ അവരുടെ പേര് വരുന്നില്ല. എനിക്ക് പലരുടേയും പേര് ഓര്‍മ്മ വരുന്നില്ല. മറവി കൂടുതലാണ്.

അവര്‍ സ്നേഹിച്ച് കല്യാണം കഴിച്ചതാണ്. ബാലേട്ടന്റെ മുറപ്പെണ്ണായിരുന്നു ശ്രീധര. ഇപ്പോള്‍ പേര് ഓര്‍മ്മ വന്നു. ശ്രീധരച്ചേച്ചി. വെളുത്ത് തടിച്ച പ്രകൃതമായിരുന്നു ശ്രീധരച്ചേച്ചിക്ക്. ടീച്ചറായിരുന്നു. ബാ‍ലേട്ടന്‍ വക്കീലും.

എന്റെ വലിയമ്മയുടെ മകനാണ് ബാലേട്ടന്‍ - ബാലേട്ടന്‍ ഈ കഥയുള്‍പ്പെടെ കുറേ കഥകള്‍ സിനിമ ആയിട്ടുണ്ട്. കുറേ അധികം സൃഷ്ടികള്‍ പുസ്തമായി അച്ചടിച്ച് വന്നിട്ടുണ്ട്.

എന്റെ സ്വന്തം അനിയന്‍ ശ്രീരാമന്റേതും. എന്റെ ശ്രീമതി എന്നെ കളിയാക്കും...” നിങ്ങളെ എന്തിന് കൊള്ളണം...? നിങ്ങളുടെ അനിയന്റെ എത്ര പുസ്തകങ്ങള്‍ അച്ചടിച്ച് വന്നു. പേരിനെങ്കിലും ഒരു പുസ്തകമെങ്കിലും അച്ചടിച്ച് ഇറക്കിയോ...?”

“ഞാനും ഇറക്കാമെടീ.......... എല്ലാത്തിനും ഒരു സമയം ഉണ്ട്. എന്നിലെ എഴുത്ത് പുറത്തേക്ക് വന്നത് എന്റെ വയസ്സുകാലത്താണ്..”

ഞാന്‍ രണ്ട് മൂന്ന് കൊല്ലം എഴുതിയ “എന്റെ പാറുകുട്ടീ” എന്ന നോവല്‍ ഇതിന്നകം പതിനായിരിത്തില്‍ കൂടുതല്‍ ആളുകള്‍ വായിച്ചുകഴിഞ്ഞു. ഞാന്‍ ഇത് അച്ചടിച്ച് പുറത്തിറക്കും. പണ്ട് കറന്റ് ബുക്ക്സ് ഇത് അച്ചടിച്ച് ഇറക്കാമെന്ന് പറഞ്ഞെങ്കിലും അവര്‍ക്ക് ആയില്ല.

ഞാനൊരു അറിയപ്പെടാത്ത എഴുത്തുകാരനല്ലേ...? എന്നെ ആരുണ്ട് സഹായിക്കാന്‍ - എന്റെ വരുമാനം മെച്ചപ്പെട്ടാല്‍ ഞാന്‍ ഇത് സ്വന്തമായി അച്ചടിച്ച് പുറത്തിറക്കും.. നിന്റെ കയ്യിലായിരിക്കും ആദ്യ കോപ്പി തരിക.

ഞാന്‍ ഒരു വര്‍ഷം മൂന്‍പ് ബാലേട്ടന്റെ രണ്ടാം ഭാര്യ യശോദ ചേച്ചിയെ കണ്ടപ്പോള്‍, ചേച്ചി പറഞ്ഞു. “ബാലേട്ടന്‍ ഇന്ന് ഉണ്ടായിരുന്നെങ്കില്‍ ഉണിയുടെ എല്ലാ കഥകളും അച്ചടിച്ച് വന്നേനെ”.

ഇത് കേട്ട് എന്റെ കണ്ണുനിറഞ്ഞു. എന്റെ തൊണ്ട ഇടറി. ബാലേട്ടന് എന്നെ വളരെ ഇഷ്ടമായിരുന്നു. ബാലേട്ടന്റെ ബാല്യം സിലോണില്‍ ആയിരുന്നു. ഞാനും എന്റെ ചേച്ചിയും ചെറുപ്പത്തില്‍ അവിടെ കൂടെ കൂടെ പോയി നില്‍ക്കാറുണ്ടായിരുന്നു.

ബാലേട്ടന്റെ അച്ചന്‍ സിലോണില്‍ റെയില്‍ വേ യില്‍ ആയിരുന്നു ജോലി. വളരെ ഉയര്‍ന്ന ഉദ്യോഗം ആയിരുന്നു. എന്റെ അച്ചന്‍ കൊളംബോ ആസ്ഥാനമായിരുന്ന ബുഹാരി ഗ്രൂപ്പ് ഓഫ് ഹോട്ടല്‍ സിന്റെ ജനറല്‍ മേനേജര്‍ ആയിരുന്നു.

“ചിദംബരം” കൂടാതെ പൊന്തന്‍ മാട, വാസ്തു ഹാര എന്നീ സിനിമകളും ബാലേട്ടന്റെ വന്നിരുന്നു. ബാലേട്ടന്റെ ഏറ്റവും പ്രിയപ്പെട്ട ചങ്ങാതി ആയിരുന്നു സംവിധായകന്‍ അരവിന്ദന്‍ - അരവിന്ദനിലൂടെ ആണ് എന്റെ സഹോദരന്‍ വി. കെ. ശ്രീരാമന്‍ സിനിമാലോകത്തിലേക്ക് പ്രവേശിച്ചത്.

ബാലേട്ടനെ പറ്റി എഴുതിയാലും എഴുതിയാലും തീരാത്ത അത്ര ഉണ്ട് എന്റെ മനസ്സില്‍. പിന്നീടെഴുതാം ശേഷം വിശേഷങ്ങള്‍.

ഞാന്‍ “ചേച്ചി” എന്ന് വിളിക്കുന്നത് എന്റെ പെറ്റമ്മയേയാണ്.

8 comments:

ജെ പി വെട്ടിയാട്ടില്‍ said...

ഞാനൊരു അറിയപ്പെടാത്ത എഴുത്തുകാരനല്ലേ...? എന്നെ ആരുണ്ട് സഹായിക്കാന്‍ - എന്റെ വരുമാനം മെച്ചപ്പെട്ടാല്‍ ഞാന്‍ ഇത് സ്വന്തമായി അച്ചടിച്ച് പുറത്തിറക്കും.. നിന്റെ കയ്യിലായിരിക്കും ആദ്യ കോപ്പി തരിക.

ajith said...

അറിയപ്പെടാത്ത അറിവുകള്‍

പാറുക്കുട്ടി പുസ്തകമായിറങ്ങട്ടെ.
ആശംസകള്‍

Rajamony Anedathu said...

വളരെ നന്നായിരിക്കുന്നു...ജെ പീ....ആത്മകഥ .....എത്രയും പെട്ടെന്ന് ജെ പി യുടെ പുസ്ത്കം പുറത്തിറങ്ങട്ടെ ....എല്ലാ വിധ ആശംസകളും...!!!

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കണ്ണുകളല്ല,ഹൃദയം നേരിട്ടാണ് ഈ വരികള്‍ വായിക്കുക.അത്ര ഹൃദ്യം..
ആഗ്രഹങ്ങള്‍ സഫലീകരിക്കട്ടെ..ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

ബാലേട്ടനെ കുറിച്ചുള്ള
കൂടുതൽ അറിവുകളാണിത് കേട്ടൊ ജയേട്ടാ

റോസാപ്പൂക്കള്‍ said...

പാറുക്കുട്ടി പുസ്തകമായി ഇറങ്ങുവാന്‍ ആശംസ
ബാലെട്ടനെയും അറിയാന്‍ സാധിച്ചു.

vazhitharakalil said...

നന്നായിട്ടുണ്ട്. ആത്മകഥകളും, കഥകളും വെവ്വേറെ പ്രസിദ്ധീകരിക്കു..

Muralee Mukundan , ബിലാത്തിപട്ടണം said...

ബലേട്ടനെ പോലെ ജയേട്ടനും ഒരിക്കൽ പ്രസിദ്ധനാവും..!