Tuesday, October 8, 2013

എയര്‍പോര്‍ട്ട്

ചെറുകഥ

സണ്ണി നാട്ടില്‍ വന്ന് അവധി കഴിഞ്ഞ് ഗള്‍ഫിലേക്കുള്ള യാത്രയില്‍ കൊച്ചിന്‍ എയര്‍പോര്‍ട്ടില്‍ വിമാനം കാത്ത് ഇരിക്കുകയായിരുന്നു. പെട്ടിയെല്ലാം ചെക്ക് ഇന്‍ ചെയ്ത് പാസ്സ്പോര്‍ട്ട് കണ്ട്രോളിങ്ങ് സ്ഥലത്തേക്ക് പ്രവേശിക്കാതെ നാട്ടില്‍ നിന്നും യാത്ര അയക്കാന്‍ വന്നവരോട് കുശലം പറയുകയായിരുന്നു.

അതിന്നിടക്ക് ഒരാള്‍ കൈപൊക്കി സണ്ണിയെ വിഷ് ചെയ്തു, സണ്ണി തിരിച്ചും സ്വാഗതമരുളി. അല്പനേരത്തിന് ശേഷം അയാള്‍ സണ്ണിയുടെ അടുത്തെത്തി.

"ഹെലോ ഡിയര്‍ എനിക്ക് പെട്ടെന്ന് ഓര്‍മ്മ വരുന്നില്ല.. താങ്കള്‍...?”
"ഞാന്‍ സണ്ണി....”

"ഓ.. എനിക്കോര്‍മ്മ വന്നു, നമ്മള്‍ പണ്ട് ഡൈവിങ്ങിന്നിടയില്‍ ഡീപ്പ് വാട്ടര്‍ ക്ലബ്ബില്‍ കണ്ടുമുട്ടിയത്...”
"ഞാനും ഓര്‍ക്കുന്നു........ ഓക്സിജന്‍ മാസ്ക്കും ഡൈവിങ്ങ് സ്യൂട്ടും ഒക്കെ ഇട്ടിരുന്ന നമ്മള്‍ കാഷ്വല്‍ വെയറില്‍ ഓര്‍ക്കാന്‍ നന്നേ ബുദ്ധിമുട്ടി അല്ലേ...?

"സണ്ണീ ഒരു കാര്യം ചോദിച്ചോട്ടേ...? താങ്കള്‍ക്ക് ബേഗ്ഗേജില്‍ എക്സസ് ഉണ്ടോ..?”
"ഇല്ല... എനിക്ക് ആകെ പത്ത് കിലോയില്‍ താഴെയെ ഉള്ളൂ.....”

"എങ്കില്‍ എന്റെ ഒരു ബേഗ് താങ്കളുടെ ബേഗ്ഗേജില്‍ കൂടെ കയറ്റാമോ...?”
"ഐ ആം സോറി മേന്‍ എന്റെ ബേഗ്ഗേജ് നേരെത്തെ പൂള്‍ ചെയ്തു.. ഈ കയ്യിലിരിക്കുന്ന ഹേന്‍ഡ് ബേഗ് മാത്രമേ ഉള്ളൂ......?”

"ഓ ഐ സി.... അങ്ങിനെയാണല്ലേ...? . ഞാന്‍ പരിചയപ്പെടുത്താന്‍ മറന്നു.. കൂടെയുള്ളത് എന്റെ വൈഫ് മീനാകുമാരി.... ഇവള്‍ ഇവിടെ താങ്കളുടെ അടുത്ത് നില്‍ക്കട്ടെ.. ഞാന്‍ കസ്റ്റംസില്‍ ആരെയെങ്കിലും ചാക്കിടാന്‍ പറ്റുമോ എന്ന് നോക്കട്ടെ. തന്നെയുമല്ല എനിക്ക് ഒരു എന്‍ വലപ്പ് ഒരാളുടെ അടുത്ത് നിന്ന് കളക്റ്റ് ചെയ്യേണ്ടതുണ്ട്. അയാള്‍ എന്നെ കാണാതെ ഇനി അറിയാതെ ഡോമസ്റ്റിക് ലോഞ്ചിലെങ്ങാനും ചുറ്റിത്തിരിയുന്നുണ്ടാകുമോ എന്നറിയില്ല.. ഞാന്‍ അവിടെ ഒന്ന് പോയി വരാം.. ഫ്ലൈറ്റ് അനൌണ്‍സ്  ചെയ്താല്‍ ഇവളും താങ്കളുടെ കൂടെ പാസ്സ്പോര്‍ട്ട് കൌണ്ടറില്‍ ചെക്ക് ഇന്‍ ചെയ്തോട്ടെ. ഞാന്‍ എത്തിക്കോളാം..”

അരമണിക്കൂറില്‍ ഫ്ലൈറ്റ് അനൌണ്‍സ്മെന്റെ കേട്ടു. സുഹൃത്തിന്റെ ശ്രീമതിയുടെ ബേഗ്ഗേജ് ചെക്ക് ഇന്‍ ചെയ്ത് അവര്‍ അകത്തേക്ക് പ്രവേശിച്ചു.. ബോര്‍ഡിങ്ങ് പാസ്സ് വാങ്ങി, ഗള്‍ഫ് എയര്‍ ട്രാഫിക്ക് കണ്ട്രോള്‍ ലോഞ്ചിലേക്ക് പ്രവേശിച്ചു..

“മീനാകുമാരീ... എനിക്ക് നന്നായി വിശക്കുന്നു, നമുക്കെന്തെങ്കിലും കഴിക്കാം...?”
"ഞങ്ങള്‍ കഴിച്ചതാ........വിശപ്പില്ല, താങ്കള്‍ കഴിച്ചോളൂ.. ഞാന്‍ കൂടെ വരാം...”

സണ്ണി മീനാകുമാരിയേയും കൂട്ടി സ്നേക്ക്സ് കൌണ്ടറിലേക്ക് പോയി... സാന്‍ഡ് വിച്ചും കോഫിയും ഓര്‍ഡര്‍ കൊടുത്തു.

“മീനാകുമാരിക്ക് എന്താ വേണ്ടത്...?”
"ഒന്നും വേണ്ട..”

"അത് പറ്റില്ല, എന്തെങ്കിലും കഴിക്കൂ, ഒരു കാപ്പിയെങ്കിലും..”
"എന്നാല്‍ എനിക്ക് ഒരു ചായ ഓര്‍ഡര്‍ കൊടുത്തോളൂ....”

സെല്‍ഫ് സര്‍വ്വീസ് കൌണ്ടറില്‍ നിന്ന് രണ്ടുപേര്‍ക്കുമുള്ള ആഹാരസാധനങ്ങളുമായി അവര്‍ ടുസീറ്റര്‍ ടേബിളിന്നരികില്‍ വന്നിരുന്നു.

“മീനാകുമാരിയുടെ ഹസ്സിനെ കാണുന്നില്ലല്ലോ...?”
“ഞാനും അതാ ആലോചിക്കുന്നത്.... ഇനി ചിലപ്പോള്‍ ഇതിന്നകത്ത് നമ്മെ കാണാതെ എവിടെയെങ്കിലും വാ നോക്കി നടക്കുന്നുണ്ടാകുമോ..?”

“എന്നാല്‍ മീനാകുമാരി ഇവിടിരിക്ക്... ഞാന്‍ പോയി പേജ് ചെയ്തിട്ട് വരാം...”
"അയ്യോ എനിക്ക് ഒറ്റക്കിരിക്കാന്‍ പേടിയാ.. ഞാനും കൂടെ വരാം...”

"ഇതിന്നകത്ത് കയറിയാല്‍ പേടിക്കാനൊന്നും ഇല്ല, ഇനി നമ്മളെ കയറ്റാതെ പ്ലെയിന്‍ പോകില്ല, അതാണ് ഫ്ലൈറ്റ് ഡിപ്പാര്‍ച്ചര്‍ പ്രോട്ടോക്കോള്‍.. ഞാന്‍ ഇതാ എത്തി”

"മീനാകുമാരിക്ക് ഭയവും സംഭ്രമവും ഒക്കെ ആയി, ഹസ്സിന്റെ സുഹൃത്ത് സണ്ണിയേയും കാണാനില്ല.. ആരോട് പറയും, എന്തുപറയും ഒന്നും മനസ്സിലാകുന്നില്ല..”

അല്പനേരത്തിന് ശേഷം പേജിങ്ങ് അനൌണ്‍സ്മെന്റ് കേട്ടു.

"പേജിങ്ങ് മിസ്റ്റര്‍ സുധീഷ് കുമാര്‍.... പ്ലീസ് റിപ്പോര്‍ട്ട് ടു പാസ്പ്പോര്‍ട്ട് കണ്ട്രോള്‍ ഏരിയ...”

“മീനാകുമാരിക്ക് സന്തോഷമായെങ്കിലും ചങ്കിടിപ്പ് നിന്നില്ല, സണ്ണിയെ കാണാനില്ല.... മറ്റൊരു അനൌണ്‍സ്മെന്റ്.....?!”

[to be continued]

5 comments:

ജെ പി വെട്ടിയാട്ടില്‍ said...


“മീനാകുമാരിയുടെ ഹസ്സിനെ കാണുന്നില്ലല്ലോ...?”
“ഞാനും അതാ ആലോചിക്കുന്നത്.... ഇനി ചിലപ്പോള് ഇതിന്നകത്ത് നമ്മെ കാണാതെ എവിടെയെങ്കിലും വാ നോക്കി നടക്കുന്നുണ്ടാകുമോ..?”

“എന്നാല് മീനാകുമാരി ഇവിടിരിക്ക്... ഞാന് പോയി പേജ് ചെയ്തിട്ട് വരാം...”
"അയ്യോ എനിക്ക് ഒറ്റക്കിരിക്കാന് പേടിയാ.. ഞാനും കൂടെ വരാം...”

ajith said...

തുടരൂ
ആശംസകള്‍

ആഷിക്ക് തിരൂര്‍ said...

വായിച്ചു ... ആശംസകള്‍
സ്നേഹപൂർവ്വം ...

Unknown said...

കഥ ഇഷ്ടായി.
ആശംസകൾ

Muralee Mukundan , ബിലാത്തിപട്ടണം said...

ചെറുകഥയൊന്നുമല്ലല്ലോ നീണ്ട കഥ തന്നെയാണിത്...!