ഞാൻ ഇന്ന് ITFok 2014 നാടകം കാണാൻ പോയി. 2 മണിക്കുള്ളതും, 5 മണിക്കുള്ളതും കാണാൻ പറ്റിയില്ല. 7 മണിക്കുള്ള ഹിന്ദി നാടകം കണ്ടു. നാടകത്തിന്റെ പേര് " hum mukktara" . 80 മിനിട്ട് നീളം ഉള്ളതായിരുന്നു. ഓപ്പണ്‍ എയർ തിയേറ്ററിൽ ആയിരുന്നു ഇത്. പാസ് ഉണ്ടായിരുന്നില്ല, എന്നാലും കയറിപ്പറ്റി.
ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് പൂരപ്പറമ്പിൽ വെച്ചാണ് അവസാനമായി നാടകം കണ്ടത്. തൃശ്ശൂരിൽ പല തവണ നാടകം വന്നിരുന്നുവെങ്കിലും എനിക്ക് കാണാൻ തോന്നിയിട്ടില്ല. പണ്ടൊക്കെ മീഡിയ ചാനലിൽ മേനേജർ ജോലി ഉള്ളപ്പോഴും എന്നെ തേടി വി ഐ പി പാസുകൾ വരാറുണ്ടായിരുന്നു. അന്നും ഞാൻ കണ്ടില്ല. ഇപ്പോൾ ഊരു ചുറ്റി തെണ്ടി നടക്കുമ്പോൾ ആണ് നാടകം കാണാൻ തോന്നിയത്.
ഫെബ്രുവരി 3 വരെ ഉണ്ട് നാടകം. എല്ലാം കാണണം. ജാക്സണ് ചാക്കോയെ മണിയടിച്ച് പാസ് തരപ്പെടുത്തണം. അല്ലെങ്കിൽ മാതൃഭൂമി സുരെന്ദ്രേട്ടനെ, അല്ലെങ്കിൽ മറ്റാരെയെങ്കിലും.
ഇന്നെത്തെ നാടകത്തിന്നിടക്ക് ചായ കുടിച്ച് അവിടെയും ഇവിടെയും ഒക്കെ വായ നോക്കി നടക്കുന്നതിന്നിടയിൽ ഒരു പെണ്‍കുട്ടി വന്നു ചോദിച്ചു.."ജെ പി അല്ലെ..? " അത് എന്റെ ഓണ്‍ലൈൻ ഫ്രണ്ട് ആയ സിന്ധു ആയിരുന്നു. പത്തിരുപത് നാഴിക ദൂരത്തും നിന്നും നാടകം കാണാൻ വന്നിരിക്കുന്നു. പലർക്കും പല തരം കമ്പം..
ഞാൻ നാടകം മുഴുവനാക്കിയില്ല. നാടക ശാലക്കരുകിലെ ലഹരി വില്‍ക്കുന്ന ഇടത്ത് പോയി ഒരു കുപ്പി ലഹരി അകത്താക്കാം എന്ന് കരുതിയെങ്കിലും നടന്നില്ല. വലിയ തിരക്കായിരുന്നു അവിടെ.
പൂരത്തിന്റെ തിരക്കായതിനാൽ ഓട്ടോയും കിട്ടിയില്ല. മറ്റൊരിടത്ത് നിന്നും ഒരു കുപ്പി തണുത്ത ഫൊസ്റ്റെർ അടിച്ച ഞാൻ കൊക്കാല വരെ നടന്നു വീട്ടിലെത്തി.
6 years ago
3 comments:
ഇന്നെത്തെ നാടകത്തിന്നിടക്ക് ചായ കുടിച്ച് അവിടെയും ഇവിടെയും ഒക്കെ വായ നോക്കി നടക്കുന്നതിന്നിടയിൽ ഒരു പെണ്‍കുട്ടി വന്നു ചോദിച്ചു..
"ജെ പി അല്ലെ..?
" അത് എന്റെ ഓണ്‍ലൈൻ ഫ്രണ്ട് ആയ സിന്ധു ആയിരുന്നു. പത്തിരുപത് നാഴിക ദൂരത്തും നിന്നും നാടകം കാണാൻ വന്നിരിക്കുന്നു. പലർക്കും പല തരം കമ്പം..
നാടക ശാലക്കരുകിലെ ലഹരി വില്‍ക്കുന്ന ഇടത്ത് പോയി ഒരു കുപ്പി ലഹരി അകത്താക്കാം എന്ന് കരുതിയെങ്കിലും നടന്നില്ല. വലിയ തിരക്കായിരുന്നു അവിടെ....
.. എന്തെല്ലാം നാടകങ്ങള്‍
ഫോസ്റ്റര്‍ ഇല്ലാതെ ഒരു കളിയുമില്ല അല്ലേ?
Post a Comment