Saturday, February 1, 2014

ചായ വേണോ ചാരായം വേണോ..?


കുറേ നാളായി നാടകം കാണണമെന്ന് തോന്നിയിട്ട്. ഈ സിനിമയെല്ലാം കണ്ട് വെറുത്തു. നാടകം കാണണ ഒരു സുഖം ഈ സിനിമക്കില്ല..

അങ്ങിനെ ഇരിക്കുമ്പോളാ ഒരു സര്‍ക്കാര്‍ വിളമ്പരം കേട്ടത്.നാടകോത്സവം. ഒരു ദിവസം നാടകം കാണാന്‍ പോയി…. അവിടെ ചെന്നപ്പോ തിര്‍ക്കോട് തിരക്ക്.. എന്നാലും  ഒന്നില് കയറിപ്പറ്റി.

മറ്റൊന്ന് തുടങ്ങുന്നതിന് മുന്‍പേ ഒരു ചായ കുടിക്കാന്‍ അരികത്തുള്ള ചായപ്പീടികയില്‍ പോയി. അവിടുത്തെ ചായയും ഉഴുന്നുവടയും രുചിയുള്ളതാണ്.

ചായപ്പീടികയില്‍ പോയപ്പോളാണ് അവിടുത്തെ അങ്കം മനസ്സിലായത്. നാടകം പോലെ തന്നെ അവിടെയും. ഒരു കപ്പ് ചായക്കുവേണ്ടി ആളുകള്‍ ഉന്തും തള്ളൂമായി ഒരേ കലഹം.. “ഇനി ഇപ്പോ എന്താ ചെയ്യാ….? സീപ്പി നെടുവീര്‍പ്പിട്ടു.

സീപ്പിക്ക് 5 മണിക്ക് ഒരു നല്ല സ്ട്രോങ്ങ് ചായ കുടിക്കുന്ന പതിവുണ്ട്. ഇനി ചായ കിട്ടണമെങ്കില്‍ പാറമേക്ക്കാവ് വരെ നടക്കണം. അതിലും ഭേദം കുറച്ച് വെള്ളം കുടിച്ച് തോട്ടത്തിലിരുന്ന് ഈ കൂ‍ട്ടത്തെ കണ്ട് രസിക്കാം, കുറച്ച് പോട്ടം പിടിക്കാം.

5 മണിയുടെ നാടകം കണ്ട് കഴിയുന്നതിന്‍ മുന്‍പ് ഇറങ്ങിയതാണ് ചായ കുടിക്കാന്‍. ഇനി 7 മണീക്കാണ് അടുത്ത നാടകം.. അതിനുമുന്‍പ് കുറച്ച് ചൂടുവെള്ളം കുടിക്കണം..

സീപ്പി ഇങ്ങിനെ ആലോചിച്ചുംകൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ അയാളെത്തന്നെ ഉറ്റുനോക്കിക്കൊണ്ട് അടുത്ത് വന്നു.
“ആരാ മനസ്സിലായില്ല…..?”                                     "ഇത് സീപ്പി സാറല്ലേ….?”
“അതേ…”                                                     “നമ്മളാരാണാവോം…?
“ഇത്ര പെട്ടെന്ന് മറന്നോ എന്നെ...?                             “ഞാന്‍ കിരണ്‍…. നമ്മളൊക്കെ ഓണ്‍ ലൈന്‍ ഫ്രണ്ട് അല്ലേ….?”

സീപ്പിക്ക് ആളെ പിടികിട്ടിയില്ലെങ്കിലും അതൊന്നും മുഖത്ത് പ്രകടിപ്പിച്ചില്ല.. അവരിരുവരും നാടകത്തെ പറ്റിയും മറ്റു പല വിഷയങ്ങളും സംസാരിച്ചു..രണ്ടുപേരും അടുത്ത നാടകത്തിനുവേണ്ടി കാത്തിരിക്കുന്നവര്‍.

സീപ്പി ആലോചിക്കുകയായിരുന്നു. “ആരാ ഈ കിരണ്‍“. കിരണ്‍ എന്നുപറഞ്ഞാല്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉണ്ട്.. ഈ കിരണ്‍ തന്നെപ്പോലെ ജുബയും പൈജാമയും വേഷം, പിന്നെ ഒരു തോള്‍ സഞ്ചിയും..

“എന്താ സീപ്പിസാര്‍ ആലോചിക്കണ്…?                            “യേയ് ഒന്നുമില്ല, എനിക്ക് ഒരു ചായ കുടിക്കണം…”

“അതിനെന്താ നമുക്ക് കേന്റീനിലേക്ക് നീങ്ങാം..”
“ഓ അങ്ങിനെയാകട്ടെ…” കിരണ്‍ രണ്ട് കപ്പ് ചായക്ക് ഓര്‍ഡര്‍ കൊടുത്തപ്പോ ആരോ പറേണത് കേട്ടു. ചായ കഴിഞ്ഞെന്ന്. ചുക്കുകാപ്പീണ്ടത്രെ…?”

“സീപ്പി അവിടെനിന്നെണീറ്റ് നേരെ കാണ്ടീ‍നിന്റെ അടുക്കളയിലെത്തി..
“ദേ നോക്കൂ മക്കളെ…. നിക്ക് എന്തെങ്കിലും കുടിക്കാന്‍ വേണം ചൂടുള്ളത്..? ചായ കിട്ടിയാല്‍ നന്ന്.

“ചായ കഴിഞ്ഞു….”
“ന്നാ ചാരായമായാലും വേണ്ടില്ല...” 

                                                             “ഇവിടെയല്ല ചാരായം കിട്ടുന്ന സ്ഥലം. തൊട്ടപ്പുറത്താണ്..”
സീപ്പി നടന്ന് പുല്‍ത്തകിടിയില്‍ ഇരുന്നിരുന്ന കിരണിന്റെ അടുത്തെത്തി.

“പിന്നേയ് കിരണ്‍...?”                                         “ചായ കഴിഞ്ഞത്രെ..?”

“ചാരായമാണെങ്കില്‍ വിരോധമുണ്ടോ....?                          “ഞാന്‍ സീപ്പിസാറിന് കൂട്ടുവരാം……”

രണ്ടുപേരും അടുത്തുള്ള ചാരായപ്പീടികയിലെത്തി. അവിടേയും തിരക്ക്.. പക്ഷെ അവര്‍ക്കിരിക്കാന്‍ ഒരു സ്ഥലം കിട്ടി.

“സ്റ്റ്യുവാര്‍ഡ് ഓര്‍ഡര്‍ എടുക്കാന്‍ എത്തി..”

“എന്താ സാറന്മാര്‍ക്ക് വേണ്ടത് കുടിക്കാന്‍… ചാരായവും വീഞ്ഞും ഉണ്ട്…?”                                    

“സീപ്പിസാറെ എനിക്ക് വീഞ്ഞ് മതി….”
എന്നാല്‍ ഒരു കുപ്പി ചാരായവും ഒരു കുപ്പി വീഞ്ഞും ആയിക്കോട്ടെ. പിന്നെ രണ്ട് മസാല ഓമ്ലെറ്റും, ഒന്നില്‍ പച്ചമുളക് വേണ്ട. പിന്നെ ഒരു ലാര്‍ജ്ജ് പീനട്ട് മസാലയും..

പത്ത് മിനിട്ടില്‍ ബെയറര്‍ പറഞ്ഞ സാധനങ്ങളുമായെത്തി.
സീപ്പി ഗ്ലാസ്സുകളില്‍ ചാരായവും വീഞ്ഞും പകര്‍ന്നു. വീഞ്ഞ് കിരണിന് കൊടുത്തു.

“ചിയേര്‍സ്…..”                                                                                         “ചിയേര്‍സ് സീപ്പി സാര്‍……..”

സീപ്പി രണ്ടാമതൊരു കുപ്പിയും കൂടി സേവിച്ചു.. കിരണിന് അരക്കുപ്പി വീഞ്ഞില്‍ ഒരു ലാര്‍ജ്ജ് ചാരായം മിക്സ് ചെയ്തുകൊടുത്തു.

രണ്ടെണ്ണത്തിനും ഏതാണ്ട് വീലായി… 7 മണിക്കുള്ള നാടകം കഴിയുന്നതിന് മുന്‍പ് അവര്‍ പുറത്ത് കടന്നു..മണി പത്ത് കഴിഞ്ഞു.

“കിരണ്‍ എങ്ങിനെയാ വന്നത്… ബസ്സിലോ കാറിലോ… അതോ മോട്ടോര്‍ സൈക്കിളിലോ….?                       
“എനിക്ക് ഈ വകയൊന്നും ഇല്ല എന്റെ സീപ്പിസാറെ.. ബസ്സിലാ വന്നത്….”

“അപ്പോ തിരിച്ച് പോകാന്‍ ഈ നേരത്ത് ബസ്സുണ്ടോ…?”
                                                      “കൊടുങ്ങല്ലൂര്‍ വഴിക്ക് ആനവണ്ടി ഉണ്ട്. അതില്‍ കയറിയാല്‍ തൃപ്രയാര്‍ ഇറങ്ങി നാലടി നടന്നാലെന്റെ വീടായി…”
“സീപ്പിസാറിന്റെ വിട് ഇവിടടുത്തല്ലേ…?”                                                                 “എന്താ അങ്ങോട്ട് പോരുന്നോ….?”
“ഞാന്‍ അതാ ആലോചിക്കുന്നത്…”

“എന്നാ അമാന്തിക്കണ്ടാ.. നമുക്കങ്ങോട്ട് നടക്കാം…..”
രണ്ടുപേരും കൂടി വര്‍ത്തമാ‍നം പറഞ്ഞ് നടന്ന് വീടെത്തിയതറിഞ്ഞില്ല, വീടെത്തിയപ്പോള്‍ മണി പതിനൊന്ന് കഴിഞ്ഞു..

“സീപ്പിസാറിന്റെ അന്തര്‍ജ്ജനം ഈ അസമയത്ത് വാതില്‍ തുറക്കുമോ…?”  

  “ഇല്ല… ഒരിക്കലുമില്ല.  അതിനല്ലേ നാം ഈ ഔട്ട് ഹൌസ് പണിതിട്ടിരിക്കണേ… വരൂ നമുക്ക് അതില്‍ പാര്‍ക്കാം ഇന്ന്…”

അവര്‍  ഔട്ട് ഹൌസ് തുറന്ന് മുറിക്കുള്ളില്‍ പ്രവേശിച്ചു.
സീപ്പി ജുബയും പൈജാമയും ഊരി വാര്‍ഡ്രോബില്‍ ഇട്ടു.. ഷഡ്ഡി മാത്രം ഇട്ട് ഫേനിന്റെ അടിയില്‍ കുറച്ച് നേരം കാറ്റ് കൊണ്ടു..

“ടോ കിരണേ…. ഞാന്‍ ഒന്ന് കുളിക്കട്ടെ വിശദമായിട്ട്. എന്നിട്ട് തനിക്ക് കുളിക്കാം….” 
                              “നിക്ക് കുളിക്കണമെന്നില്ല, സാറ് കുളിച്ചുവരൂ…”

സീ‍പ്പി വിശദമായി കുളിച്ച് ഒരു മുറിയന്‍ തോര്‍ത്തുടുത്ത് കുളിമുറിക്ക് പുറത്ത് കടന്നു.

“ഇനി കിരണ്‍ കുളിച്ചോളൂ… ഉടുപ്പെല്ലാം ഊരി ങ്ങട്ട് തന്നോളൂ, ഞാന്‍ ഇതിന്നുള്ളില്‍ തൂക്കിയിട്ടോളാം. കുളി കഴിഞ്ഞുവരുമ്പോള്‍ ഞാനൊരു കള്ളിമുണ്ട് തരാം.. വേണമെങ്കില്‍ ഇടാനോരു ബനിയന്‍ തരാം. നിക്ക് ഒന്നും ഇടുന്ന പതിവില്ല..”

“നിക്ക് കുളിക്കണ്ട സാറേ..?                                                                             “അത് ശരിയാവില്ല, കുളിക്കാതെ എന്റെ അടുത്ത് കിടന്നാല്‍ നാറ്റമടിക്കില്ലേ… അല്ലെങ്കില്‍ ഞാനും കുളിക്കരുതായിരുന്നു..”

“അതിന് ഞാന്‍ താഴെ കിടന്നോളാം. സാറ് കട്ടിലിന്മേല്‍ കിടന്നോളൂ…..” 
                                         “അതൊന്നും ശരിയാവില്ല…വിരുന്നുകാരനെ താഴെ കിടത്തി നാം കട്ടിലില്‍ കിടക്കുകയോ… ഇത് ഡബ്ബില്‍ കോട്ടല്ലേ… രണ്ടോ മൂന്നോ ആളുകള്‍ക്കൊക്കെ ഇതില്‍ കിടക്കാം…”

“ആ ജുബയിങ്ങട്ട് ഊരിത്തരാ….?

കിരണിന്ന് മദ്യത്തിന്റെ ലഹരിയില്‍ നിന്നും മുക്തി കിട്ടിയിരുന്നില്ല, സീപ്പിയുടെ ആജ്ഞയനുസരിച്ച് ജുബ ഊരിക്കൊടുത്തു… ഈറന്‍ തോര്‍ത്തെടുത്ത് മാറത്ത് ഇട്ട് കുളിമുറിയിലേക്കോടിക്കയറി…

“ഇതുകണ്ട് സീപ്പി പന്തം കണ്ട പെരുച്ചാഴിയെപ്പോലെ മരവിച്ച പോലെ നിന്നു. എന്താ സംഭവിച്ചേ… അയാള്‍ക്കൊന്നും മനസ്സിലായില്ല…”

“എന്താ ഞാനീക്കാണണത്…. ഈ കിരണ്‍ പെണ്‍കുട്ടിയാണല്ലോ..? ജുബ ഊരിയപ്പോള്‍ അവളുടെ മുലകള്‍ തുള്ളിച്ചാടി… ഇനി നിക്ക് തോന്നണതാകുമോ…" 

"സംഗതി കുടിച്ചത് കുറച്ച് ഓവറായിപ്പോയി. എന്നാലും ഇങ്ങിനെ കണ്ണ് മഞ്ഞളിക്കാറില്ലല്ലോ…?”

സീ‍പ്പി കിരണിന്റെ കുളികഴിയും വരെ കുളിമുറിയുടെ വാതുക്കലേക്ക് നോക്കീംകൊണ്ടിരുന്നു..

“ഇതാ അവള്‍ വരുന്നു പൈജാമയിട്ട്, ഈറന്‍ തോര്‍ത്ത് പുതച്ചുംകൊണ്ട്….അവളുടെ മുലകളെ ഈറന്‍ തോര്‍ത്ത് പുറത്തേക്ക് ഉതിപ്പിച്ചു..”

അവള്‍ പെണ്ണുതന്നെ ആണൊ എന്ന് സീപ്പിക്ക് ബോധ്യമായില്ല.. 

“അവളുറങ്ങി പാതിരയാകുമ്പോള്‍ പിടിച്ചുനോക്കാം..”
“കിടന്നപാടെ മദ്യലഹരിയില്‍ കിരണ്‍ ഉറങ്ങി. സീപ്പിക്ക് ഉറങ്ങാനായില്ല….“

“കിരണിന്റെ കൂര്‍ക്കം വലി കേട്ടപ്പോള്‍ സീപ്പി ബെഡ് റൂമിന്റെ വെളിച്ചത്തില്‍ പിടിച്ചുനോക്കി. 

അതേ അവള്‍  പെണ്ണുതന്നെ..                                                               “അവള്‍ കുറ്റക്കാരിയോ… ഞാന്‍ കുറ്റക്കാരനോ അല്ല….”

സീപ്പി ഉറങ്ങിയതറിഞ്ഞില്ല..

രാവിലെ ഉറക്കമുണര്‍ന്നുനോക്കിയപ്പോള്‍ കിരണ്‍ എണീറ്റുപോയിരുന്നു..

                                                                    
9 comments:

ജെ പി വെട്ടിയാട്ടില്‍ said...

ഇങ്ങിനെ കണ്ണ് മഞ്ഞളിക്കാറില്ലല്ലോ…?”
സീപ്പി കിരണിന്റെ കുളികഴിയും വരെ കുളിമുറിയുടെ വാതുക്കലേക്ക് നോക്കീംകൊണ്ടിരുന്നു..

“ഇതാ അവള് വരുന്നു പൈജാമയിട്ട്, ഈറന് തോര്ത്ത് പുതച്ചുംകൊണ്ട്….അവളുടെ മുലകളെ ഈറന് തോര്ത്ത് പുറത്തേക്ക് ഉതിപ്പിച്ചു..”

അവള് പെണ്ണുതന്നെ ആണൊ എന്ന് സീപ്പിക്ക് ബോധ്യമായില്ല..

“അവളുറങ്ങി പാതിരയാകുമ്പോള് പിടിച്ചുനോക്കാം..”

Rajamony Anedathu said...

നല്ല ഭാവന...സീ പിയും കൊള്ളാം കിരണും കൊള്ളാം....ചായയ്ക്ക് പകരം ചാരായവും കിരണും.. അതും കൊള്ളാം..സീ പീ മഹാ ഭാഗ്യവാന്‍.....ഇനി എന്നാണാവോ അടുത്ത നാടകം....?

Unclettan said...

ശോ പാതിരയാവാന്‍ കാത്തിരുന്നതെന്തിന് ?? :(

Unclettan said...

കുളികഴിയും വരെ കുളിമുറിയുടെ വാതുക്കലേക്ക് നോക്കീംകൊണ്ടിരുന്നു..
ശോ പാതിരയാവാന്‍ കാത്തിരുന്നതെന്തിന് ?

ഭയങ്കരവും അസാധാരണവുമായ കഥാഗതി! _/\_

habbysudhan said...

അടിച്ചത് നല്ല ഒന്നാം ക്ലാസ്സ് പട്ട ചാരായമായിരുന്നുലേ..അതാ അവസാനം അങ്ങനെ തല തിരിഞ്ഞത്..നാടകം, ചാരായം പിന്നെ ആണോ പെണ്ണോ... കൊള്ളാം...

ajith said...

നാടകം തന്നെ

Promodkumar krishnapuram said...

നന്നായി....വായനക്ക് നല്ല സുഖം .ആശംസകള്‍

SREEJITH NP said...

ഹോ പട്ടയ്ക്ക്‌ ഇത്രേം എഫെക്റ്റോ? എന്നാ ഒന്നും അടിച്ചു നോക്കണമല്ലോ.

ബിലാത്തിപട്ടണം Muralee Mukundan said...

നല്ല പൊറട്ട് നാടകം തന്നെ