ഇന്ന് എല്ലാം കൊണ്ടും ഒരു നല്ല്ല ദിവസമായിരുന്നു. ഏതാണ്ട് 51 ബ്ലോഗർമാരുടെ പോസ്റ്റുകൾ പ്രിന്റ് മീഡിയയിൽ പുസ്തകങ്ങളിൽ പ്രകാശനം ചെയ്യപ്പെട്ടു. തളിപ്പറമ്പിലെ സീയെല്ലെസ് ബുക്ക്സ് ആണ് ഇവയെല്ലാം അച്ചടിച്ച് പ്രസിദ്ധീകരിച്ചത്. .
തൃശൂരിലെ സാഹിത്യ അക്കാദമി ആയിരുന്നു വേദി. നിരക്ഷരൻ, മണിലാൽ, കുഞ്ഞൂസ്, ലീല എം ചന്ദ്രൻ എന്നിവർ പ്രാസങ്ങികർ ആയി വേദിയിൽ ഉണ്ടായിരുന്നു. എച്ച്മ്മുക്കുട്ടിയുദെ "അമ്മീമ്മക്കഥകൾ" ആണ് ഏറ്റവും കൂടുതൽ ആകർഷിക്കപ്പെട്ടതും
പ്രശംസാഹനീയമായതും.
എന്റെ പ്രിയ സുഹൃത്ത് കുഞ്ഞൂസിന്റെ "നീർമിഴിപ്പൂക്കൽ" എന്ന കഥാസമാഹാരവും എടുത്ത് പറയേണ്ടത് ആണ്. പിന്നെ "ചിരുകകൾ ചിലക്കുമ്പോൾ" എന്ന ബ്ലോഗ് കവിതകളും പ്രകാശനം ചെയ്യപ്പെട്ടു.
"ഭാവാന്തരങ്ങൾ" എന്ന ബ്ലോഗ് കഥകളിൽ ഞാനടക്കം ഏതാണ്ട് 47 പേരുടെ സൃഷ്ടികൾ ആയിരുന്നു. എന്റെ ഒരു പോസ്റ്റ് പേജ് നമ്പർ 71 ൽ കാണാം.
ചിരകാലമായി നേരിൽ കാണാൻ കൊതിച്ച ബ്ലോഗേർസ് ആയ കുഞ്ഞൂസിനെയും, റോസിലിയെയും, എച്ച്മ്മുക്കുട്ടിയെയും കണ്ടുമുട്ടിയതിൽ എനിക്കുള്ള സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ.
6 years ago
7 comments:
ചിരകാലമായി നേരിൽ കാണാൻ കൊതിച്ച ബ്ലോഗേർസ് ആയ കുഞ്ഞൂസിനെയും, റോസിലിയെയും, എച്ച്മ്മുക്കുട്ടിയെയും കണ്ടുമുട്ടിയതിൽ എനിക്കുള്ള സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ.
മാഷെ, എന്റെയൊരു കഥയും കവിതയും ആ പുസ്തകങ്ങളില്‍ ഉണ്ട്.. തിരക്കായതിനാലാണ് വരന് കഴിയാത്തത്..
എന്നാല്‍ ആ പുസ്തകങ്ങള്‍ ഒന്ന് വായിക്കണമല്ലോ
മാഷേ
കഥപ്പുസ്തകതിൽ എൻറെ ഒരു കഥയും
കവിതാപുസ്തകതിൽ ഒരു കവിതയും ഉണ്ട്
ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതെ പോയതിൽ
അതിയായ ഖേദം ഉണ്ട്. ആശംസകൾ
ഇതിവിടെ ചേർത്ത് കണ്ടതിൽ അതിയായ സന്തോഷം
ബ്ലോഗേഴ്സ് റോക്കിങ്ങ്...!
ബ്ലോഗെഴുത്തുകാരുടെ കൃതികള്‍ പുസ്തകമായി പുറത്തിറങ്ങി എന്നറിഞ്ഞപ്പോള്‍ സന്തോഷം തോന്നുന്നു .നേരില്‍ കാണാത്തവരെ നേരില്‍ കാണുക എന്നത് സന്തോഷം തന്നെയാണ് .കഥാസമാഹാരത്തില്‍ പ്രകാശേട്ടന്റെ കഥയും ഉണ്ട് എന്നറിഞ്ഞതില്‍ സന്തോഷം അങ്ങിനെ ഈ ലേഖനം ഒരുപാട് സന്തോഷം .ആശംസകള്‍
ഞാനും ചടങ്ങിൽ പങ്കെടുത്തിട്ടുണ്ടായിരുന്നു. എന്റെ ഒരു കവിതയും (അമൃതകുഭം - വിജയകുമാർ മിത്രാക്കമഠം) കവിതാ സമാഹാരത്തിൽ ഉണ്ട്. കവിതാ സമാഹാരം ശ്രീ കുഴൂർ വിൽസണിൽ നിന്നും ഏറ്റുവാങ്ങാനുള്ള ഭാഗ്യവും എനിക്കു സിദ്ധിച്ചതിൽ സീ എൽ എസ്സി നോട് നന്ദിയും ഉണ്ട്.
Post a Comment