Saturday, January 25, 2014

രഞ്ജിനി



കാലത്ത് എണീക്കാൻ വൈകി. ഇന്നെലെ  രാത്രി ആമസോൺ കാടുകളിൽ  ജീവിക്കുന്ന   ഒരു  കൂട്ടം കാടന്മാരുടെ  വിഡിയോ കണ്ട് ഉറങ്ങാൻ വൈകി. 

കാലത്ത്  കുളിയും തേവാരവും എല്ലാം കഴിഞ്ഞപ്പോൾ  മണി പത്തര.ഇവിടെ മകളും  അവളുടെ കുട്ട്യോളും കെട്ട്യോനും ഒക്കെ  ഉണ്ട്.  അതിനാൽ ഞാൻ എണീറ്റോ,  കുളിച്ചോ എന്നൊന്നും  ചോദിക്കാൻ  എന്റെ  ശ്രീമതിക്കായില്ല. ഞാൻ അതൊന്നും ഗൗനിച്ചില്ല.  ഡൈനിങ്ങ് റൂമിൽ  പോയപ്പോൾ ഇഡ്ഡലിയും  തേങ്ങാച്ചമ്മന്തിയും തയ്യാറായി വെച്ചിരുന്നു. ആഅഞ്ചാറു ഇഡ്ഡലിയും ഒരു  കപ്പ് കട്ടൻ  ചായയും കഴിച്ച  ഞാൻ നാട് തെണ്ടാൻ ഇറങ്ങി.

ഓറിയന്റൽ ബേങ്കിലെ പുതിയ മേനേജർ നല്ല ആണെന്ന് മനസ്സിലാക്കി. അദ്ദേഹം എന്റെ ചില ഇടപാടുകൾ  പെട്ടെന്ന് ശരിയാക്കിത്തന്നു. അവിടെ  നിന്ന് പാസ്സ് ബുക്ക് മരുന്നുകടയിലെ  മിനിയെ ഏൽപ്പിച്ച്, ഞാൻ മെട്രോ സ്റ്റോപ്പിൽ  നിന്ന് ബസ്സ് കയറി സ്വരാജ് റൗണ്ടിൽ ഇറങ്ങി. 
 ആ ദിക്കിലേക്ക് നോക്കിയെങ്കിലും ഒന്നും കണ്ടില്ല. ഞാൻ സജീവന്റെ കടയിലെ രുചിയുള്ള ചായ കുടിക്കാനായി വേഗത്തിൽ  നടക്കുകയായിരുന്നു.  അപ്പോഴാണു ശ്രദ്ധിച്ചത് എതിരേ വരുന്ന രഞ്ജിനിയെ. മകരം ഒന്നിനെ  ഞാൻ അവളെ വടക്കുന്നാഥൻ ക്ഷേത്രത്തിലെ ഇലഞ്ഞിമരത്തിന്റെ അടിയിൽ കണ്ടിരുന്നു. പക്ഷെ ഞാൻ ലക്ഷദ്ദീപം കേമറയിൽ  പകർത്
പഴയ നടക്കാവിലുള്ള സജീവന്റെ  കാപ്പിക്ല്ബ്ബിൽ നിന്ന് ചായ കുടിക്കാനായി അങ്ങോട്ട് നടക്കാമെന്ന് വെച്ചു.  കാലെടുത്തതും കണ്ടു എന്റെ സുഹൃര്ത്ത് ജയരാജിനെ. അയാൾ  എന്നെ കണ്ടില്ല. അയാൾ തെക്കേ ഗോപുരനടയിലേക്ക്  അലക്ഷ്യമായി നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.  ഞാ
നുംന്ന തിരക്കിൽ ആയിരുന്നു. പോട്ടം പിടിക്കലെല്ലാം കഴിഞ്ഞ് രഞ്ജിനിയുമായി സൊള്ളാൻ പോയപ്പോൾ അവളെ കണ്ടില്ല.. എന്റെ നോട്ടം അവളുടെ കയ്യിലുള്ള ഉണ്ണിയപ്പത്തിന്റെ പൊതിയായിരുന്നു. കഷ്ടം അപ്പൊളേ ഒന്ന് കണ്ണടിച്ചിരുന്നുവെങ്കിൽ രണ്ട് ഉണ്ണിയപ്പം കിട്ട്യേനെ.

ഇന്നും രഞ്ജിനിയുടെ കയ്യിൽ ഒരു   ബേഗ് ഉണ്ടായിരുന്നു. ഓ ഒരു  കാര്യം പറയാൻ  മറന്നു. ഞാൻ നേരത്തെ കണ്ട ജയരാജിന്റെ  പെണ്ണാൺ നമ്മുടെ  കഥാപാത്രം. ഞാൻ അവളെ  നോക്കിയതും അവൾ സഡ്ഡൻ ബ്രേക്ക് ഇട്ട് നിർത്തി.



ഞങ്ങൾ ഫുട്ട് പാത്തിൽ നിന്ന് കുശലം പറഞ്ഞു. പുതിയ വര്ത്തമാനം ആയ "heritage" ബിസിനസ്സ് എനിക്കിഷ്ടമായി.  അധികം താമസിച്ചില്ല രഞ്ജിനി എന്നേയും കൂട്ടി തിരിഞ്ഞ് നടന്നു. ഞങ്ങൾ രണ്ടുമിനിട്ടിൽ മാരാർ റോട്ടിലെ "ത്രയമ്പകം" എന്ന ഹെരിറ്റെജിൽ എത്തി.



50 cent സ്ഥലത്തിൽ ഉള്ള ഒരു പഴയ വീട് അതിന്റെ പഴമ നിലനിർത്തി   കേടുപാടുകൾ ഒക്കെ തീർത്ത് ചെറിയൊരു കൊട്ടാരം പോലെ പുതുക്കിപണിതു. അടുക്കള കുളിമുറി എന്നിവ മോഡേണ്‍ ആക്കി. മുറ്റം ടൈൽസ് വിരിച്ചു.



പടിപ്പുരയുടെ ജീർണിച്ച ചുമരുകൾ പഴയത് പോലെ അല്ലെങ്കിൽ അതിലും മനോഹാരിതയോടെ വീണ്ടെടുത്തു. എല്ലാം കൊണ്ടും ഒരു "nostalgia" ഇഫെക്റ്റ് കൊണ്ടുവരാൻ സാധിച്ചു.



എന്നെ രഞ്ജിനി വീട്ടിലെ എല്ലാ മുറികളും കൊണ്ട്പോയി കാണിച്ചു. കിടപ്പ് മുറികളെല്ലാം ഫർണീഷ് ചെയ്ത് വിദേശീയർക്ക്  ഇഷ്ടപ്പെടും വിധം അലങ്കരിച്ചു.



വരുന്ന തിങ്കളാഴ്ച്ച ആണ് ആദ്യത്തെ ഗസ്റ്റുകൾ വരുന്നത്. എന്നെ ക്ഷണിച്ചിട്ടി ല്ലെങ്കിലും  ഞാൻ പോകുന്നുണ്ട്.



ഞാനും രഞ്ജിനിയും സംസാരിച്ചിരിക്കുന്നതിന്നിടയിൽ ജയൻ  വന്നു. അപ്പോൾ ഞങ്ങൾ സ്വീകരണ മുറിയിൽ കുറച്ചുനേരം ഇരുന്നു.



സമയം രണ്ടുമണി യോടടുത്തു, എനിക്ക് സജീവന്റെ ചായയും കിട്ടിയില്ല, രഞ്ജിനിക്ക് ഒന്നും  തരാനും പറ്റിയില്ല. കാരണം പുതിയ വീട്ടില് പാലുകാച്ചൽ ചടങ്ങ് നടത്തിയിട്ടില്ല.



അതിനിടക്ക് ഒരു  കാര്യം  പറയാൻ മറന്നു. ഞാൻ പറഞ്ഞ സജീവൻ  ഈ രഞ്ജിനിയുടെ അനുജൻ ആണ്.. ഈ  മൂന്നുപേരേയും ചുറ്റിപ്പറ്റിയുള്ളതാണ് ഈ കഥ.



എനിക്ക് വിശക്കാൻ തുടങ്ങിയതിനാൽ ഞാൻ വേഗം സ്ഥലം വിട്ടു, ഒരു  നല്ല സദ്യ ഉണ്ട പ്രതീതിയോടെ.



nb: please enjoy  some fotos of  the heritage here...   












4 comments:

ജെ പി വെട്ടിയാട്ടില്‍ said...

എന്നെ രഞ്ജിനി വീട്ടിലെ എല്ലാ മുറികളും കൊണ്ട്പോയി കാണിച്ചു. കിടപ്പ് മുറികളെല്ലാം ഫർണീഷ് ചെയ്ത് വിദേശീയർക്ക് ഇഷ്ടപ്പെടും വിധം അലങ്കരിച്ചു.

വരുന്ന തിങ്കളാഴ്ച്ച ആണ് ആദ്യത്തെ ഗസ്റ്റുകൾ വരുന്നത്. എന്നെ ക്ഷണിച്ചിട്ടി ല്ലെങ്കിലും ഞാൻ പോകുന്നുണ്ട്.

ajith said...

ത്രയംബകം കൊള്ളാലോ

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നല്ല വര്‍ത്തമാനം

Muralee Mukundan , ബിലാത്തിപട്ടണം said...

ജയരാജേട്ടന്റെ ഹെറിറ്റേജ് പരിചയപ്പെടുത്തിയത് ഇഷ്ട്ടപ്പെട്ടു,പടങ്ങളും കൂടി ചേർക്കാമായിരുന്നു...