Wednesday, February 12, 2014

രുഗ്മിണിയെന്നോട് ചോദിച്ചു

 short story

“പ്രകാശേട്ടനെന്നെ മറന്നു അല്ലേ...?”
 “ യേയ് ഒരിക്കലുമില്ല, എന്തേ അങ്ങിനെ ചോദിക്കാന്‍....?”

“പണ്ട് ഈ വഴിക്ക് എപ്പോഴും വരുമായിരുന്നു, ഇപ്പോ കാണാറേ ഇല്ല.!”

“ഓഹ് അതുശരി. എനിക്കെന്നും ഒരേ റൂട്ടില്‍ തന്നെ പോയാല്‍ മതിയോ...? എന്റെ വീഥി ടു വീഥി ഷട്ടില്‍ സര്‍വ്വീസല്ലേ...? എന്നെ കാത്ത് ഇതുപോലെ പലരും പലയിടത്തും നില്‍ക്കുന്നുണ്ടാകും.. എനിക്ക് തൃശ്ശൂര്‍ പട്ടണത്തിലെ എല്ലാ വീഥികളും നടന്നെത്തേണ്ടേ.. അതിന് ഒരു മാസം എടുക്കും.. പിന്നെ ഈ രുഗ്മിണിയെ കാണാന്‍ പണ്ടത്തെ ചന്തമൊന്നും ഇല്ല. അല്ലെങ്കില്‍ ഇടക്കിടക്ക് ഈ വീഥിയില്‍ കൂടെ ആക്കാമായിരുന്നു സര്‍വ്വീസ്.“

“അപ്പോ എന്നെ വേണ്ടാണ്ടായീ എന്നാണൊ ഈ പറഞ്ഞതിന്റെ സാരം..?”
“അങ്ങിനെയും ഇല്ലാതില്ല.. ഞാന്‍ ആദ്യമായി നിന്നെ കണ്ട വേഷം ഓര്‍മ്മയുണ്ടോ നിനക്ക്....? മുട്ടുവരെ ഉള്ള മുണ്ടും വട്ടക്കഴുത്തുള്ള ജാക്കറ്റും, അങ്ങിനെ പല പല അംഗലാവണ്യം.... എനിക്ക് നിന്നെ അങ്ങിനെ കാണാനാ ഇഷ്ടം... ഈ നൈറ്റി എന്ന മാക്സി ഉടുക്കുന്ന പെണ്ണുങ്ങളെ എനിക്ക് ഇഷ്ടമേ അല്ല. അതൊക്കെ കിടപ്പുമുറിയിലെ വേഷങ്ങളല്ലേ.. വേലിക്കരികിലും പറമ്പിലും ഒക്കെ മേയുന്ന സ്ഥലത്തെ വസ്ത്രധാരണമാണൊ...?”

“ന്നാ പ്രകാശേട്ടന്‍ ഞാന്‍ തുണിയലക്കുന്ന നേരത്ത് വന്നാല്‍ മതി...”
“അയ്യടാ... പെണ്ണിനെ ഒരു പൂതിയേ... നീ തുണിയാക്കുന്ന നേരത്ത് എനിക്ക് വേറെ പണിയുണ്ട്... വേണമെങ്കില്‍ ഒരു അഞ്ചുമണിക്ക് നീ തുണിയലക്കാന്‍ നില്‍ക്ക് - അപ്പോള്‍ ഞാന്‍ വരാം ഈ റൂട്ടില്‍..”

“പ്രകാശേട്ടന്‍ അകത്തേക്ക് കയറുന്നില്ലേ...?”
“കയറാം.. ആരൊക്കെ ഉണ്ട് അകത്ത്. മുത്തശ്ശി ഉണ്ടോ..?“

 പ്രകാശേട്ടന്‍ ഉമ്മറത്ത് കയറിയിരുന്നു.. ചുറ്റുപാടും നോക്കി. എന്തുരസമാണ് ഈ പഴയ തറവാട്.. മൂന്നുഭാഗവും ഉമ്മറം.. പടിഞ്ഞാറെ ഉമ്മറത്തുനിന്ന് പൂമുഖത്തിലേക്ക് ഒരു വാതില്‍.

 പൂമുഖത്തിന്റെ വലത്തേ അറ്റത്ത് ഒരു കിടപ്പുമുറി. ഇടത്തേ അറ്റം ഡൈനിങ്ങ് റൂം, അവിടെ നിന്ന് അടുക്കളയിലേക്കും അടുക്കളയുടെ പുറകിലെ മുറ്റത്ത് അടുക്കളക്കിണറിന്നോട് ചേര്‍ന്ന് പണ്ടത്തെ ഒരു മറപ്പുരയെന്ന കുളിമുറിയും അതിനോട് ചേര്‍ന്നൊരു അലക്കുകല്ലും..

 ഈ കല്ലിലാണ് രുഗ്മിണി പാട്ടുപാടി തുണിയലക്കുന്നത്.. രുഗ്മിണി തുണിയലക്കുന്നത് ഒരിക്കല്‍ പ്രകാശേട്ടന്‍ കണ്ട് സുഖിച്ച് സുഖിച്ച് വേലിക്കപ്പുറത്തുള്ള ഓടയില്‍ മറിഞ്ഞുവീണു.

“അയ്യോ എന്ന വിളികേട്ട ദിക്കിലേക്ക് നോക്കിയപ്പോള്‍ കണ്ട അവസ്ഥ പരിതാപകരമായിരുന്നു.. രുഗ്മിണി ഈറനണിഞ്ഞ വേഷത്തില്‍ പ്രകാശേട്ടനെ ഓടയില്‍ നിന്നും പൊക്കിയെടുത്ത് ഉമ്മറത്ത് കൊണ്ടുവന്നിരുത്തി കൊട്ടന്‍ ചുക്കാദി തൈലം തേച്ച് ചൂട് വെള്ളത്തില്‍ പിഴിഞ്ഞ തോര്‍ത്തുമുണ്ട് കൊണ്ട് ഒരു മസ്സാജ് ചെയ്തുകൊടുത്തു...”

“പിന്നീട് ആ റൂട്ടിലായിരുന്നു പ്രകാശേട്ടന്റെ സായാഹ്നസവാരി.. കൂടെ കൂടെ രുഗ്മിണിയുടെ ഉമ്മറത്ത് കയറിയിരിക്കും, തമാശ പറയും. രുഗ്മിണിക്ക് വെടി പറച്ചില്‍ കേള്‍ക്കാന്‍ വലിയ ഇഷ്ടമാണ്.. പ്രകാശേട്ടനാണെങ്കില്‍ നാവെടുത്താല്‍ നുണയേ പറയൂ... അതെല്ലാം ഈ രുഗ്മിണിക്ക് പെരുത്ത് ഇഷ്ടമായി..”

“അങ്ങിനെ ഈ രുഗ്മിണിയെ സുഖിപ്പിച്ച പ്രകാശേട്ടനെ ഈ രുഗ്മിണി ഇപ്പോള്‍ കാണുന്നത് ഒരു പാട് നാളെത്തെ വിടവിന് ശേഷം. രുഗ്മിണിക്ക് പ്രകാശേട്ടന്റെ കഥകള്‍ വലിയ ഇഷ്ടമാണ്.. അയാളുടെ കഥകള്‍ വായിക്കാന്‍ മാത്രം ആ തറവാട്ടില്‍ കമ്പ്യൂട്ടറും മറ്റും വാങ്ങി..”

“രുഗ്മിണിയുടെ എന്ത് ആവശ്യങ്ങളും നിറവേറ്റിക്കൊടുക്കും മുത്തശ്ശി. കാരണം ഈ രുഗ്മിണി മാത്രമാണ് ആ തള്ളയുടെ അന്തിത്തുണ.. രുഗ്മിണി അകന്ന ബന്ധത്തിലെ ഒരു കുട്ടിയാണെങ്കിലും രുഗ്മിണിയുടേതും സാമ്പത്തികമായി നല്ല  നിലയിലുള്ള കുടുംബം തന്നെ.. പിന്നെന്തിനാ ഈ മുത്തശ്ശിയുടെ കൂടെ വന്നുനില്‍ക്കുന്നതെന്നുവെച്ചാല്‍...അതൊക്കെ വലിയ കഥയാണ്..”

“പിന്നെന്തൊക്കെയാ പ്രകാശേട്ടാ പുതിയ വിശേഷങ്ങള്‍... പുതിയ കഥയൊന്നും ഇല്ലല്ലോ ബ്ലോഗില്‍..? ഒരു പുതിയ കഥ എഴുതൂ... ഇപ്പോള്‍ എന്റെ മുഖത്ത് നോക്കി ഒരു പുതിയ കഥ പറഞ്ഞ് വൈകിട്ട് വീട്ടില്‍ പോയിട്ട്  അതെഴുതിയാല്‍ ഞാന്‍ നാളെ വരുമ്പോള്‍ ഒരു സര്‍പ്രൈസ് ഗിഫ്റ്റ് തരാം...”

“പുതിയ കഥയൊന്നും മനസ്സില്‍ വരുന്നില്ല എന്റെ രുക്കൂ........”
“അതൊന്നും പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കില്ല... കഥ പറഞ്ഞില്ലെങ്കില്‍ ഞാന്‍ വിടില്ല..”

“ശരി എന്നാല്‍ കേട്ടോളൂ......... ഞാന്‍ നിന്നെ താറുടുപ്പിച്ച ക്ഥ പറയാം...?"
അതുകേട്ട രുക്കുവിന് ദ്വേഷ്യം വന്നു.

“അതൊക്കെ ക്ഥയായെഴുതിയാലുണ്ടല്ലോ.. പിന്നെ ഞാന്‍ മിണ്ടില്ല...”
“പിന്നെന്ത് കഥയാ.......... ഒന്നും മനസ്സില്‍ കാണുന്നില്ല......?"

“എന്തിനാ എന്നോട് ഈ സൂത്രമൊക്കെ പറേണ് പ്രകാശേട്ടാ... ഇത്രമാത്രം നുണ പറയുന്ന ഒരാളെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. അങ്ങിനെ ഉള്ള ഒരാള്‍ക്കാണോ ക്ഥകള്‍ക്ക് പഞ്ഞം...”

“ശരി... എന്നാല്‍ ഞാന്‍ പറയാം............”
“എന്താ കഥേടെ പേര് പ്രകാശേട്ടാ...........?”

“പേര് ഞാന്‍ അവസാനമേ ഇടൂ......”
“അത് പറ്റില്ല..........”

“പറ്റിക്കണമെങ്കില്‍ നീ പോയി ഈ കുന്ത്രാണ്ടമൊക്കെ മാറ്റി അരമുണ്ടും ബ്ലൌസുമിട്ട് വായോ...“

 പാവം മണ്ടിപ്പെണ്ണ് രുക്കു വട്ടക്കഴുത്തുള്ള കറുപ്പില്‍ മഞ്ഞ പുള്ളികളുള്ള ബ്ലൌസും കറുപ്പുകര്  മുട്ടറ്റം വരെയുള്ള കറുപ്പുകര മുണ്ടും ഉടുത്ത് പ്രകാശേട്ടന്റെ മുന്നില്‍ ഉമ്മറത്ത് ചമ്രം പടിഞ്ഞിരുന്നു.

“ഇനിപ്പറാ വേഗ്ം പ്രകാശേട്ടാ കഥയുടെ പേര്...?"

 പ്രകാശേട്ടന്‍ രുക്കുവിന്റെ അംഗലാവണ്യം നോക്കി വെള്ളമിറക്കുകയായിരുന്നു.

“വേഗമാവട്ടെ... മുത്തശ്ശിക്ക്  കഷായം കൊടുക്കേണ്ട നേരമായി... വേഗമാകട്ടെ.. എനിക്ക് ഈ വേഷമൊക്കെ മാറ്റിയിട്ട് വേണം കഷായമെടുത്തുകൊടുക്കാന്‍...”

“ദശമൂലാരിഷ്ടമുണ്ടോ രണ്ടൌണ്‍സ് കുടിക്കാന്‍ തരാന്‍ രുക്കൂ..........?”
“ദശമൂലാരിഷ്ടമൊക്കെ തരാം. വേഗം കഥയുടെ പേരുപറാ.......?

“എന്നാ കേട്ടോളൂ............... കഥയുടെ പേര്.... “
“നിക്കൊന്നും കേക്കിണില്ല്യല്ലോ പ്രകാശേട്ടാ.........?’

“ന്നാ നീയിങ്ങിട്ട് അടുത്തിരിക്ക്...........”

“രുക്കു പ്രകാശേട്ടന്റെ തൊട്ടടുത്തിരുന്നു.........”

 പ്രകാശേട്ടന്‍ അവളുടെ കവിളത്തൊരു നുള്ള് കൊടുത്തു..അയാളുടെ നോട്ടം രുക്കുവിനെ മത്തുപിടിപ്പിച്ചു.

“പേരുപറയൂ......... കഥ പറയൂ പ്രകാശേട്ടാ..............?”

“കഥയുടെ പേര് - സ്റ്റാപ്ലര്‍........”
“അതെന്തുപേരാ സ്റ്റാപ്ലര്‍...? ഇനി കഥ പറയൂ...........”

“കഥയിപ്പോള്‍ പറയാനൊക്കില്ല. നിന്നെ ഞാന്‍ താറുടുപ്പിച്ച കഥ പറയാന്‍ നീ സമ്മതിച്ചില്ലല്ലോ..? അതുപോലെ ഈ സ്റ്റാപ്ലര്‍ കഥ പറയണെമെങ്കില്‍ ആ ഉണ്ടക്കണ്ണിയുടെ സമ്മതം വേണം...”

“ഉണ്ടക്കണ്ണിയോ...? അവളാര് ....?”

“ഞാന്‍ നാളെ വരാം ദശമൂലാരിഷ്ടം കുടിക്കാന്‍ - അപ്പോള്‍ പറയാം...”

8 comments:

ജെ പി വെട്ടിയാട്ടില്‍ said...


“പറ്റിക്കണമെങ്കില്‍ നീ പോയി ഈ കുന്ത്രാണ്ടമൊക്കെ മാറ്റി അരമുണ്ടും ബ്ലൌസുമിട്ട് വായോ...“

പാവം മണ്ടിപ്പെണ്ണ് രുക്കു വട്ടക്കഴുത്തുള്ള കറുപ്പില്‍ മഞ്ഞ പുള്ളികളുള്ള ബ്ലൌസും കറുപ്പുകര് മുട്ടറ്റം വരെയുള്ള കറുപ്പുകര മുണ്ടും ഉടുത്ത് പ്രകാശേട്ടന്റെ മുന്നില്‍ ഉമ്മറത്ത് ചമ്രം പടിഞ്ഞിരുന്നു.

“ഇനിപ്പറാ വേഗ്ം പ്രകാശേട്ടാ കഥയുടെ പേര്...?"

പ്രകാശേട്ടന്‍ രുക്കുവിന്റെ അംഗലാവണ്യം നോക്കി വെള്ളമിറക്കുകയായിരുന്നു.

MANOJ KUMAR M said...

രുക്കുവിനേയും നമ്മളെയും പറ്റിച്ചു.. :)

ബിലാത്തിപട്ടണം Muralee Mukundan said...

എന്നും പ്രകാശം
പരത്തുന്ന ഒരു പ്രകാശേട്ടൻ...!

Cv Thankappan said...

രസകരമായി അവതരിപ്പിച്ചു.
ആശംസകള്‍

habbysudhan said...
This comment has been removed by a blog administrator.
habbysudhan said...

ഇതെന്ത് ന്യായമാണ് പ്രകാശേട്ടാ...ഒരാള്‍ക്ക്‌ മാത്രം വയസ്സായി , നരച്ച് അപ്പൂപ്പനാവാം..പാവം രുക്മണി മാത്രം എന്നും മധുര പതിനേഴില്‍ മുക്കാല്‍ മുണ്ടും വട്ട കഴുത്ത് ജാക്കറ്റും ഇട്ട് ഇങ്ങളെ മോഹിപ്പിച്ചോണ്ടിരിക്കണം...എനിക്കിതൊന്നും അത്ര പിടിക്കണില്ല്യ ..അല്ലാ..ആരാ ആ ഉണ്ടാക്കണ്ണി?

habbysudhan said...
This comment has been removed by a blog administrator.
ബിലാത്തിപട്ടണം Muralee Mukundan said...

ഉണ്ടക്കണ്ണി,രുക്മണി...ആ രൂപങ്ങളൊന്നും ഇപ്പോഴും മാഞ്ഞുപോയിട്ടില്ല അല്ലേ