Monday, April 14, 2014

എന്റെ ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ക്കും പ്രത്യേകിച്ച് ബ്ളോഗേര്‍സിനും

  ഐശ്വര്യപൂര്‍ണ്ണമായ എല്ലാ കൊല്ലത്തേക്കാളും നല്ലതായ ഒരു വിഷു ഇക്കൊല്ലം കൊച്ചുമക്കളോടൊപ്പം എനിക്ക് ആഘോഷിക്കാനായി. ഇതിലും വലിയ ഒരു സൌഭാഗ്യം ഇനി വരാനില്ല.

 കുറച്ചുനാളായി മോഹങ്ങളും അഭിലാഷങ്ങളും ഒന്നും ഉണ്ടാകാറില്ല. ഇപ്പോള്‍ കൊച്ചുമക്കളെ കാണുമ്പോള്‍ ഓരോന്നായി ഉണ്ടായിക്കൊണ്ടിരിക്കുന്നു.

 ഈ ഫോട്ടോയില്‍ കാണുന്ന നിവേദ്യക്ക് ഇപ്പോള്‍ ഒരു വയസ്സ് - ഇവള്‍ എന്റെ ശരീരത്തിന്റെ ഒരു ഭാഗമായിക്കഴിഞ്ഞിരിക്കുന്നു ഇപ്പോള്‍.. ഇവളുടെ ചേട്ടന്‍ ആദിത്യ [കുട്ടാപ്പു] വിന് സ്കൂള്‍ തുറന്നാല്‍ ഇവരുടെ എറണാംകുളത്തുള്ള വീട്ടിലേക്ക് പോകും. അപ്പോള്‍ ഞാന്‍ തനിച്ചാകും തൃശ്ശൂരില്‍..

 കുട്ടികളുട അമ്മയായ എന്റെ മകള്‍ക്ക് ഒരു വീട് പണിയാനുള്ള സ്ഥലം ഇവിടെ കൊടുത്തു. അവള്‍ വീട് പണിതാല്‍ കുഞ്ഞുമക്കളെ എനിക്ക് എന്നും കാണാമല്ലോ...?  എനിക്ക് വയസ്സ് എഴുപതിനോടടുത്തു. അച്ചനും പാപ്പനും വലിയച്ചനുമൊക്കെ അറുപതില്‍ പോയി, എന്നെ മാത്രം തനിച്ചാക്കിയിട്ട്. ഇനി എനിക്കുള്ള തുണയും തൂണും ഈ കൊച്ചുമക്കളാണ്.. ഇപ്പോള്‍ എല്ലാം കൂടി മൂന്നുപേര്‍. അതില്‍ ഒരുത്തി കുട്ടിമാളു എന്ന ഇന്ദുലേഖ കോയമ്പത്തൂരിലാണ്.

 ഈ കുട്ടികളേയെല്ലാം കണ്ടുംകൊണ്ട് ആരോഗ്യത്തോടെയിരിക്കുമ്പോള്‍ എന്നെ അങ്ങോട്ട് വിളിക്കേണേ കൃഷ്ണാ ഗുരുവായൂരപ്പാ.................!!

6 comments:

ജെ പി വെട്ടിയാട്ടില്‍ said...

ഈ ഫോട്ടോയില്‍ കാണുന്ന നിവേദ്യക്ക് ഇപ്പോള്‍ ഒരു വയസ്സ് - നാലുവയസ്സിന്റെ കുറുമ്പും സാമര്‍ഥ്യവും ഉണ്ട്..

ജീവിതത്തില്‍ മോഹങ്ങളും മറ്റുഅഭിലാഷങ്ങളും ഒന്നും ഇല്ലാതിരുന്ന എനിക്ക് ഇപ്പോള്‍ ഈ മക്കളെ വിട്ടുപിരിയാനാകുന്നില്ല..

Muralee Mukundan , ബിലാത്തിപട്ടണം said...

“വിഷുക്കൊന്നയില്ല ,കണിവെള്ളരിയും
കമലാനേത്രനും ...
വിഷുപ്പക്ഷിയില്ലിവിടെ
കള്ളന്‍ ചക്കയിട്ടത് പാടുവാൻ...
വിഷുക്കൈനീട്ടം കൊടുക്കുവാന്‍
വെള്ളിപണങ്ങളും ഇല്ലല്ലോ ...
വിഷുഫലമായി നേര്‍ന്നുകൊള്ളുന്നൂ
വിഷു വിഷെസ് മാത്രം !“

Cv Thankappan said...

ആയുരാരോഗ്യസൌഖ്യം ഉണ്ടാവട്ടേ...
ആശംസകള്‍

ajith said...

വിഷു ആശംസകള്‍!

Rajamony Anedathu said...

കൊച്ചു മക്കളോടോത്ത് എല്ലാ ആഗ്രഹങ്ങള്‍ക്കും പൂര്‍ത്തീകരണം ഉണ്ടാകട്ടെ...ഗുരുവായൂരപ്പന്‍ തുണയ്ക്കട്ടെ !!!

Muralee Mukundan , ബിലാത്തിപട്ടണം said...

ബിലേറ്റഡ് വിഷു