Saturday, April 5, 2014

പാറുകുട്ടിക്കഥകള്‍ ആയാലോ...?

ഇവിടെ എന്തെങ്കിലും എഴുതിയിട്ട് കുറച്ചുനാളായി. എന്റെ “സ്വപ്നങ്ങള്‍” എന്ന ബ്ളോഗില്‍ ഒരു പുട്ടും കടലയുടെ ഓര്‍മ്മക്കുറിപ്പ് എഴുതിയിരുന്നു. 

  ഇവിടെ ഒരു പാറൂട്ടിക്കഥകള്‍ ആയാലോ എന്നാലോചിക്കുകയാണ്. പാറൂ‍ട്ടിയെ കണ്ടിട്ട് കുറച്ച് നാളായി. എന്നെ കാനഡയിലേക്ക് ക്ഷണിച്ചിരുന്നു. തണുപ്പുകാലമായിട്ട് പോകാമെന്ന് കരുതി ഞാന്‍ ആ ക്ഷണം പെന്‍ഡിങ്ങ് ഫയലിലാക്കി.

 ഒരിക്കല്‍ കാനഡയില്‍ അവളൊത്ത് ഇരുപത്തിനാലുദിവസം കഴിഞ്ഞതിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എഴുതാന്‍ എന്നോട് ആവശ്യപ്പെട്ടിരുന്നെങ്കിലും എനിക്ക് എഴുതാനായില്ല. അവിടെ രണ്ട് 150 പ്രൂഫ് ബക്കാര്‍ഡിയും ഒരു ടോസ്റ്റും അടിച്ച് വെറും ടീ ഷര്‍ട്ട് ഇട്ട് രണ്ട് ഫര്‍ലോങ്ങ് നടന്ന കഥയാണ് പാറുകുട്ടി എന്നോട് ആവശ്യപ്പെട്ടത്.

 ഞാനത് അല്പം മസാല ചേര്‍ത്ത് എഴുതിയത് അവള്‍ വെട്ടി ശരിക്കുമുള്ള സ്റ്റൈലില്‍ ആവശ്യപ്പെട്ടു. ഞാനത് കുത്തിക്കുറിച്ചിട്ടുണ്ട്. ഇന്നെനിക്കെഴുതാന്‍ ഒരു മൂഡില്ല, നാളെയാകാം..കുറച്ച് ഹോം വര്‍ക്കുണ്ട്.. തിരോന്തരത്ത് നിന്ന് എന്റെ ഒരു ബ്ളോഗ് വായനക്കാരി ഞാന്‍ പണ്ടെഴുതി ബാക്കി വെച്ച “പേയിങ്ങ് ഗസ്റ്റ്” മുഴുവനാക്കാന്‍ പറഞ്ഞിരിക്കുന്നു.

 വയ്യാതെ കിടക്കുന്ന ഒരു രോഗിയാണവള്‍. അവളുടെ റിക്വസ്റ്റ് മാനിച്ച് ഞാന്‍ പേയിങ്ങ് ഗസ്റ്റ് എഴുതിത്തുടങ്ങി. അതിനാല്‍ ഈ കാനഡാ ബക്കാര്‍ഡി+ തല്‍ക്കാലം പെന്‍ഡിങ്ങിലാക്കി.

 എടീ പാറുകുട്ടീ നിന്റെ കഥ ഞാന്‍ കുറച്ച് ദിവസം കഴിഞ്ഞ് ശരിയാക്കിത്തരാം. തല്‍ക്കാലം നീയ്യ് ഞാന്‍ ഇതുവരെ എഴുതിയ “പേയിങ്ങ് ഗസ്റ്റ്” വായിച്ച് കിടന്നുറങ്ങ്.  ഇതാ ലിങ്ക്   Part 1

5 comments:

ജെ പി വെട്ടിയാട്ടില്‍ said...

എടീ പാറുകുട്ടി തല്‍ക്കാലം നീ ആ ബക്കാര്‍ഡി+ കഥ പെന്‍ഡിങ്ങില്‍ വെച്ച് “പേയിങ്ങ് ഗസ്റ്റ്” വായിക്ക്...

ajith said...

ഒന്ന് സമാധാനിയ്ക്ക് പാറുക്കുട്ടീ
ബക്കാര്‍ഡിക്കഥ ഇപ്പോ വരും!!

Muralee Mukundan , ബിലാത്തിപട്ടണം said...

മ്ടെ പാരുക്കുട്ടി...പാവം

Cv Thankappan said...

എഴുത്തുകാരുടെ ശീലം..............
ആശംസകള്‍

prakash menon said...

nice