Saturday, May 31, 2014

നീര്‍മാളതത്തിന്റെ ഓര്‍മ്മകള്‍ക്ക് 5 വയസ്സ്

മാധവിക്കുട്ടി പോയിട്ട് ഇന്നെലെക്ക് 5 വര്‍ഷം കഴിഞ്ഞിരിക്കുന്നു. എനിക്ക് ചെറുപ്പത്തിലെ അറിയാം മാധവിക്കുട്ടിയെ. എന്റെ ജന്മനാടായ ഞമനേങ്ങാട്ട് നിന്ന് അധികം ദൂരത്തിലല്ല മാധവിക്കുട്ടിയുടെ തറവാട്.
ഞാന്‍ അവിടെ പോയിട്ടുണ്ട് ചെറുപ്പത്തില്‍ എന്റെ അമ്മായി സുലോചന ടീച്ചറുടെ കൂടെ. എനിക്ക് മാധവിക്കുട്ടിയുടെ എഴുത്തുകള്‍ ഇഷ്ടമായിരുന്നു. അന്നൊക്കെ എനിക്കും തോന്നിയിരുന്നു “എങ്ങിനെയാണ് ഈ എഴുത്തുകള്‍ വരുന്നതെന്ന്... ഒരിക്കല്‍ മാധവിക്കുട്ടിയോട് ചോദിക്കുകയും ചെയ്തിരുന്നു...”  

അന്ന് അമ്മായി പറഞ്ഞു.........”ഉണ്ണിയും എഴുതണം... ബാലേട്ടനെപ്പോലെ..[അന്തരിച്ച കഥാകൃത്ത് സി. വി. ശ്രീരാമന്‍]  ഞങ്ങള്‍ ബാലേട്ടനെന്നാ സി. വി. ശ്രീരാമനെ വിളിച്ചിരുന്നത്.. ബാലേട്ടന്‍ എന്റെ വലിയമ്മയുടെ മകനാണ്..  

പക്ഷെ അന്നൊന്നും എന്നിലെ എഴുത്ത് പുറത്ത് വന്നിട്ടില്ലായിരുന്നു.. എഴുതാന്‍ തുടങ്ങിയപ്പോള്‍ വയസ്സ് അറുപത് കഴിഞ്ഞിരുന്നു..   പണ്ടൊക്കെ എന്റെ ഇളയ സഹോദരന്‍ വി. കെ. ശ്രീരാമനെ [film star]  പോലെ എഴുത്തുകള്‍ അച്ചടിച്ച് കാണണമെന്നുണ്ടായിരുന്നു. പക്ഷെ നടന്നില്ല.. ഒരിക്കല്‍ ബാലേട്ടന്റെ ഭാര്യ യശോദ ചേച്ചി പറഞ്ഞു....” ബാലേട്ടനുണ്ടായിരുന്നെങ്കില്‍ ഉണ്ണീടെ എഴുത്തുകളൊക്കെ ഇപ്പോ അച്ചടിച്ചുവന്നേനേ...?”  ചേച്ചി പറഞ്ഞത് വളരെ വാസ്തവം.. എല്ലാത്തിനും വേണ്ടേ ഒരു യോഗം.. 

എന്റെ ഇളയ സഹോദരനും സിനിമാനടനുമായ വി. കെ. ശ്രീരാമന്‍ വിചാരിച്ചാലും എന്റെ എഴുത്തുകള്‍ പുസ്തകമായി വരും. പക്ഷെ ഞാന്‍ അവനോട് ഇതിനെപ്പറ്റിയൊന്നും പറഞ്ഞിട്ടില്ല. ഇങ്ങോട്ട് അന്വേഷിച്ചാല്‍ മാത്രം ഞാന്‍ സ്വീകരിക്കും.. എന്റെ കഥകളൊക്കെ ബ്ളോഗില്‍ തന്നെ. ഒരിക്കല്‍ എന്റെ ഒരു കഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്നിരുന്നു. അപ്പോളാണ് എനിക്ക് ഒരു അംഗീകാരം കിട്ടിയത്..   

തലശ്ശേരിയിലെ “സീയെല്ലെസ് ബുക്ക്സ്” പബ്ളീഷ് ചെയ്ത “ഭാവാന്തരങ്ങള്‍” എന്ന ബ്ളോഗ് കഥകളില്‍ എന്റെ ഒരു പോസ്റ്റ് ഉണ്ട്.. ആ സ്ഥാപനത്തിന്റെ ഉടമ ലീല ചേച്ചി പറഞ്ഞു...”ജെ പി യുടെ കഥകള്‍ മാത്രമായി അവര്‍ പബ്ളീഷ് ചെയ്യാമെന്ന്.“ പക്ഷെ ഞാന്‍ ഇതുവരെ സമ്മതം മൂളിയിട്ടില്ല..  

എന്റെ ആദ്യ നോവലായ “എന്റെ പാറുകുട്ടീ” എന്ന നോവല്‍ അച്ചടിച്ച് കാണണമെന്നുണ്ട്. അതൊരു വലിയ പ്രോജക്റ്റ് ആയതിനാല്‍ ഇപ്പോഴും പെന്‍ഡിങ്ങില്‍ തന്നെ..  ആദ്യം എന്റെ ഒരു “കഥാസമാഹാരം” മതി എന്ന് എന്റെ കുറച്ച് ഗള്‍ഫ് സുഹൃത്തുക്കള്‍ പറയുകയുണ്ടായി. 

എനിക്ക് വലിയ വലിയ ആഗ്രഹങ്ങളൊന്നും ഇല്ല. ഞാന്‍ ബ്ളോഗില്‍ ഇങ്ങിനെ എഴുതിക്കൊണ്ടിരിക്കുന്നു..  എഴുതുമ്പോള്‍ ഞാന്‍ എന്റെ വേദനകളെ മറക്കുന്നു..കാലിലെ വാതരോഗം ഒരു മാറാവ്യാധിപോലെ എന്നെ വേട്ടയാടുന്നു. എഴുതുമ്പോള്‍ ഞാന്‍ തന്നെ അതുവായിക്കുമ്പോളും ഒരു പരിധി വരെ ആ വേദനകള്‍ ഞാന്‍ മറക്കുന്നു.  

മണ്മറിഞ്ഞ എന്റെ നാട്ടുകാരി മാധവിക്കുട്ടിയെ ഞാന്‍ സ്മരിക്കുന്നു. അവര്‍ ദേവലോകത്തും എഴുത്തുകളില്‍ നിറഞ്ഞ് നില്‍ക്കട്ടെ...!!!

 ഫോട്ടോ : കടപ്പാട് ഫേസ്ബുക്ക്

6 comments:

ജെ പി വെട്ടിയാട്ടില്‍ said...

മാധവിക്കുട്ടി ഇന്ന് നമ്മുടെ കൂടെയില്ല. ദേവലോകത്തും അവര്‍ നല്ല നല്ല കഥകള്‍ മെനഞ്ഞ് കൊണ്ടിരിക്കും..

മാധവിക്കുട്ടി അഞ്ചാം ചരമവാര്‍ഷികമായിരുന്നു ഇന്നെലെ. എനിക്ക് ഇന്നാണ് അവരെക്കുറിച്ച് നാലുവരി എഴുതാന്‍ തോന്നിയത്.

habbysudhan said...

good old memories

balu said...

Interesting and very vibrant blog!
Best Wishes
Balu

മുഹമ്മദ്‌ ആറങ്ങോട്ടുകര said...

ഹൃദയത്തില്‍ സ്പര്‍ശിക്കുന്ന വരികള്‍.. ആശംസകള്‍

ajith said...

ആഗ്രഹങ്ങള്‍ സഫലമാകാന്‍ ആശംസകള്‍

ബിലാത്തിപട്ടണം Muralee Mukundan said...

5 കൊല്ലം പോയതറിഞ്ഞില്ല...