Wednesday, September 24, 2014

ഈശ്വരോ രക്ഷതു

M E M O I R
----------------
ഈശ്വരന്മാരുടെ പട്ടികയില്‍ ശാസ്ത്രജ്ഞ്ന്മാരേയും ഉള്‍പ്പെടുത്തേണ്ടേ..? എന്റെ പൂജാമുറിയില്‍ ചിലര്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. 

നമുക്കിന്ന് ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒരു സംഗതിയാണ് ഇലക്ട്രിസിറ്റി, ടെലെഫോണ്‍ തുടങ്ങിയവ. ഇപ്പോളിതാ ഇന്റര്‍നെറ്റും അങ്ങിനെ പലതും..  കൂടുതല്‍ പേര്‍ ആശ്രയിക്കുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റം ആണ് മൈക്രോസോഫ്റ്റ് Windows.  പിന്നെ കൂടുതല്‍ മെച്ചപ്പെട്ട ബ്രൌസറും സെര്‍ച്ച് എഞ്ചിനും ആയ ഗൂഗിള്‍, ഗൂഗിള്‍ ക്രോം മുതലായവ. 

നമുക്കെല്ലാവര്‍ക്കും അറിയാമല്ലോ കമ്പ്യൂട്ടര്‍ ലോകത്ത് ബില്‍ ഗേറ്റ്സിന്റെ സ്ഥാനം. അദ്ദേഹവും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. Microsoft Windows  ന്റെ കണ്ടുപിടുത്തക്കാരനാണ് അദ്ദേഹം എന്നാണെന്റെ ഓര്‍മ്മ.. വികസിത രാഷ്ട്രങ്ങളില്‍ വിന്‍ഡോസ് commercial & government  സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്നതിന് ലൈസന്‍സ് എടുക്കണം.. ഉദാഹരണത്തിന് ഒരു സ്ഥാപനത്തില്‍ 10 കമ്പ്യൂട്ടറുകള്‍ ഉണ്ടെങ്കില്‍ 1+9 എന്ന തോതില്‍ ലൈസന്‍സ് എടുക്കണം. അതായത് ഒരു മെയിന്‍ യൂസര്‍ + 9 സ്ലേവ്സ്. [i dont remember the technical words about the license agreement] 

ഈ മഹാന്റെ ഉല്‍പ്പന്നങ്ങള്‍ നമ്മള്‍ ഭാരതത്തില്‍ പ്രത്യേകിച്ച് കേരളത്തില്‍ എല്ലാരും പൈറേറ്റഡ് കോപ്പികള്‍ ഉപയോഗിക്കുന്നു... ഇവിടെ പൈറേറ്റഡ് സിനിമാ സിഡികള്‍ക്ക് വിലക്കുണ്ട് തന്നെയുമല്ല അത് കുറ്റകരവുമാണ്.. ഒരുപക്ഷെ സമീപഭാവിയില്‍ വിന്‍ഡോസ് മുതലായ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിനും ഒറിജിനല്‍ സിഡികള്‍ മാത്രമേ ഉപയോഗിക്കാന്‍ പറ്റുകയുള്ളൂ എന്ന നിയമം വന്നേക്കാം.. 

അങ്ങിനെ വരികയാണെങ്കില്‍ ഉദാഹരണത്തിന് MS OFFICE or TALLY accounting packag മുതലായ പഠിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് കൂട്ടിയേക്കാം.  

ഈ കണ്ടുപിടുത്തങ്ങളൊക്കെ നമുക്ക് ആസ്വദിക്കാന്‍ അല്ലെങ്കില്‍ അനുഭവിക്കാന്‍ സജ്ജമാക്കിയ ശാസ്ത്രജ്ഞരെ നാം ബഹുമാനിക്കണം, അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കണം, മരിച്ചുപോയവരാണെങ്കില്‍ അവരെ പ്രാര്‍ഥനകളില്‍ ഓര്‍ക്കണം അവരുടെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കണം. എന്നെ ചികിത്സിക്കുന്ന എല്ലാ ഡോക്ടര്‍മാരേയും എനിക്ക് ബഹുമാനമാണ് അവരുടെ ആയൂരാരോഗ്യസൌഖ്യത്തിന്നായി ഞാന്‍ പ്രാര്‍ഥിക്കാറുണ്ട്.. 

ഞാന്‍ പ്രീയുണിവേഴ്സിറ്റി വരെ പഠിച്ചിരുന്നത് മണ്ണെണ്ണ വെളിച്ചത്തിന്റെ വെളിച്ചത്തിലാണ്.. ഒരു വിളിപ്പാ‍ടകലെയുള്ള ആമിനടീച്ചറുടെ കോലായിലുള്ള ലൈറ്റ് കാണുമ്പോള്‍ ഞാനെന്റെ ചേച്ചിയോട് ചോദിക്കും... “എന്നാ ചേച്ചിയേ നമ്മുടെ കോലായിലും ഈ കറണ്ട് വെളിച്ചം പരക്കുക....” ചേച്ചി പറയും ആ കണ്ടുപിടുത്തങ്ങളുടെ സൃഷ്ടാക്കളെ നമുക്ക് പ്രാര്‍ഥനയില്‍ ഓര്‍ക്കാം.  അപ്പോള്‍ നമ്മുക്കും അതൊക്കെ വേഗത്തില്‍ അനുഭവിക്കാന്‍ കഴിയും. 

ഞാന്‍ ചേച്ചിയെന്നുവിളിക്കുന്ന എന്റെ പെറ്റമ്മ വടുതല സ്കൂളില്‍ ടീച്ചറായിരുന്നു.. ചെറുവത്താനിയുടെ  പടിഞ്ഞാറെ അതിര്‍ത്തിയാണ് വടുതല, അവിടെയാണ് ആമിനടീച്ചറുടെ വീട്.  എന്നാല്‍ ആമിനടീച്ചറ്ക്ക് ജോലി അങ്ങകലെ എവിടേയോ പടിഞ്ഞാറൊരു സ്കൂളില്‍. 

ഞാന്‍ കിടക്കാന്‍ നേരത്ത് ബെഡ് റൂം ലൈറ്റ് ഇടുമ്പോള്‍ ആ ബള്‍ബ് കണ്ടുപിടിച്ച ഗ്രഹാം ബെല്ലിനെ ഓര്‍ക്കാറുണ്ട്. അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി  പ്രാര്‍ഥിക്കാറുണ്ട്. മരുന്നുകളുടെ പട്ടികയില്‍ വേദനസംഹാരിയായ പാരസെറ്റാമോള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. പലതരം വേദനകള്‍ക്കും ഉപയോഗിക്കുന്ന വേദനസംഹാരികളുടെ മൂല്യഘടകം ഈ പാരസെറ്റാമോള്‍ ആണ്. അതുപോലെ കേന്‍സര്‍ രോഗികള്‍ക്ക് കൊടുക്കുന്ന മോര്‍ഫിന്‍ ടാബ്ലറ്റ്, സര്‍ജ്ജറി സമയത്തുപയോഗിക്കുന്ന ക്ളൊറോഫോം തുടങ്ങിയ മരുന്നുകള്‍, പ്രഷറിനും പ്രമേഹത്തിനും ഉപയോഗിക്കുന്ന ജീവന്‍ രക്ഷാമരുന്നുകള്‍ - ഇവയൊക്കെ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്മാരെ നമ്മുടെ പൂജാമുറിയില്‍ പ്രതിഷ്ടിക്കണം.  

ഞാന്‍ സിറ്റിങ്ങ് റൂമിലിരുന്ന് പത്രം വായിക്കുകയായിരുന്നു... റോഡ് അപകടത്തില്‍ ദേഹമാസകലം ചതഞ്ഞിരിക്കുകയാണ്. ഇരുന്നിടത്ത് നിന്ന് എണീക്കാനും നീങ്ങാനുമൊക്കെ പരസഹായം വേണം. അങ്ങിനെയുള്ള അവസ്ഥയില്‍ ഞാന്‍ പരമാവധി ആരേയും ആശ്രയിക്കില്ല. പെട്ടെന്ന് അരക്കെട്ടിന് അസഹ്യമായ വേദന.. തട്ടിന്‍പുറത്തിരുന്ന ഭാര്യയേയും മരുമകളേയും കൂകി വിളിച്ചു.... “ആനന്ദവല്ലീ‍,  കുട്ടിമാളൂ.................“ വിളികേള്‍ക്കാനാരുമില്ല. എല്ലാര്‍ടെ കാതിലും മൊബൈല്‍ ഫോണ്‍ കുത്തിത്തിരുകിയിരിക്കുന്നു. വടക്കേ ഇന്ത്യയിലുള്ള മകനെ അവര്‍ മാറിമാറി വിളിക്കുന്നു, അല്ലെങ്കില്‍ അവന്‍ ഇങ്ങോട്ട് വിളിക്കുന്നു... 

“എടാ മകനേ നീ ആരെ വേണമെങ്കിലും വിളിച്ചോ... പക്ഷെ അത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധം. ദിവസത്തിലൊരിക്കല്‍ മതി.. എല്ലാവരും ഉറങ്ങാന്‍ കിടക്കുമ്പോള്‍.. വീട്ടില്‍ പരസഹായമില്ലാതെ ജീവിതം തള്ളിനീക്കാന്‍ പറ്റാത്ത ഒരു വൃദ്ധന്‍ ഉള്ളത് ഓര്‍ക്കണം... ഇന്നിതാ ഈ നിമിഷത്തില്‍ എന്റെ മരുമകള്‍ പറയുന്നു.. “ഡാഡിക്ക് ഒരു സുഖക്കേടും ഇല്ലാ, ഇനി മേലില്‍ എന്നെ ചായയിടാന്‍ വിളിക്കേണ്ട” കണ്ടോ അവളുടെ ഒരു ധിക്കാരം.. “എന്നെ അനുസരിക്കാത്തവരും എനിക്ക് സഹായിയായി എന്റെ വീട്ടില്‍ കഴിയാന്‍ പറ്റാത്തവരും ഇവിടെ നിന്ന് മാറിത്താമസിക്കുകയാണ് വേണ്ടത്. അല്ലാതെ എന്റെ ചോറുണ്ട് എന്നെ ധിക്കരിക്കുകയല്ല..” ഇതൊക്കെയാണ് ന്യു ജനറേഷന്‍ ഇഷ്യൂസ്. 

2500 sq ft  വീട് പണികഴിപ്പിച്ച ഞാനൊരു മണ്ടന്‍.. താഴെ ഒരു മുറി മുകളില്‍ രണ്ടെണ്ണം.. താഴെയിരുന്ന് കൂകിയാല്‍ മുകളിലേക്ക് കേള്‍ക്കില്ല. അഥവാ കേട്ടാല്‍ തന്നെ കേട്ട ഭാവം ഇല്ല. എനിക്കാണെങ്കില്‍ കൂടെക്കൂടെ മുകളിലേക്ക് കയറാനും വയ്യ..  ഇനി ഒരു വലിയ മണി ഗോവണിയിന്മേല്‍ കെട്ടിയിടണം. താഴെയിരുന്ന് അടിച്ചുകൊണ്ടിരിക്കാം. ശല്യമായി വരുമ്പോള്‍ ഇറങ്ങിവരുമല്ലോ...? 

ഒരു ഇന്റീരിയര്‍ ഡിസൈനറെ വിളിച്ച് താഴത്തെ അടുക്കള ഒരു ബെഡ് റൂമാക്കണം, വര്‍ക്ക് ഏരിയായില്‍ അടുക്കള മാറ്റിസ്ഥാപിക്കാം. വേണമെങ്കില്‍ സിറ്റിങ്ങ് റൂമു ബെഡ് റൂമാക്കാം, ഡൈനിങ്ങ് റൂം വിസിറ്റേര്‍സ് ഏരിയാ ആക്കാം. ഇപ്പോള്‍ അടുക്കളയില്‍ ഒരു ചെറിയ ഡൈനിങ്ങ് ടേബിള്‍ ഉണ്ട്. അതാണ് വീട്ടുകാരുടെ ഊണുമുറി.. അല്പം കാശുചിലവുള്ള പരിപാടിയാണ്, മക്കളാരും സഹായിക്കില്ല. ഇങ്ങിനെയൊക്കെ ചെയ്യുകയാണെങ്കില്‍ എനിക്ക് ആരെയെങ്കിലും വിളിക്കണമെങ്കില്‍ കതക് മുട്ടാനെളുപ്പമാണല്ലോ..?  തന്നെയുമല്ല തട്ടിപുറത്തേക്ക് പുറത്ത് നിന്നൊരു ഗോവണി വെച്ച് വാടക്ക് കൊടുക്കുകയും ചെയ്യാം.

 എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ മൊബൈലില്‍ വിളിച്ചോളാന്‍ പറഞ്ഞ മരുമകളുടെ പ്രതികരണം കണ്ടുവല്ലോ ഇപ്പോള്‍. ഇന്നെലെ പാതിരക്ക് മുള്ളാന്‍ എണീക്കാന്‍ പാട്പെട്ടു. ഞാന്‍ ഉറങ്ങിയപ്പോള്‍ എന്റെ പിടക്കോഴി എങ്ങോ പോയി. അവസാനം പായയില്‍ പാത്താം എന്നുകരുതി പരമാവധി പിടിച്ചുനിന്നു. നോക്കുമ്പോള്‍  അറിഞ്ഞുംകൊണ്ട് പായയില്‍ കിടന്ന് പാത്താന്‍ പറ്റുന്നില്ല. എണീറ്റുനിന്നാലേ പറ്റുള്ളൂ.. 

എന്തോ യൂറിനറി ഇഷ്യൂസ് ഉണ്ടെന്ന് എനിക്ക് തോന്നാതിരുന്നില്ല. കുറച്ച് കാലം മുന്‍പ് യൂറോളജിസ്റ്റിനെ കണ്ടിരുന്നു. ഒരു ചികിത്സക്കുള്ള വകുപ്പുകളൊന്നും കാണുന്നില്ലാ എന്ന് ഡോക്ടര്‍ പറഞ്ഞു. വയസ്സായവര്‍ക്കുള്ള പ്രശ്നങ്ങളൊക്കെയാണിതെന്നും പറഞ്ഞു. ഞാന്‍ ഒരു വിധം എണീറ്റ് ജനലുകള്‍ തുറന്ന് അതില്‍ക്കൂടി പുറത്തേക്ക് പാത്തി. 

പണ്ടൊക്കെ ചെറുവത്താനിയിലെ തട്ടിന്‍പുറത്ത് ഉറങ്ങുമ്പോള്‍ ഇതുപോലെ ജനല്‍ കമ്പികള്‍ക്കിടയില്‍ കൂടി പാത്തുമായിരുന്നു, അന്നൊക്കെ മൂത്രം ഓട് കടന്ന്  മുറ്റത്തെത്തും ചിലപ്പോള്‍. നേരം പുലര്‍ന്നാല്‍ ചേച്ചി പറയും...” എന്താ ചെക്കാന്‍ നിനക്ക് ഒരു മൊന്ത വെള്ളം ഒഴിച്ചുകൂടെ...? മുറ്റം നാറിയിട്ട് വയ്യാ....!!! “  ഇന്ന് എനിക്ക് വയസ്സായി പമ്പിന് കുതിരശക്തി കുറഞ്ഞു. വീട്ടില്‍ നിന്ന് ജനല്‍ കമ്പികള്‍ക്കുള്ളിലൂടെ പാത്തിയിട്ടും ജനല്‍ പടിയിലും മുറിയിലും തുള്ളികള്‍ വീണു.. കാലത്ത് മുറി തുടക്കാന്‍ വന്ന പെണ്ണിന് മൂക്കടപ്പുള്ളതുകാരണം എന്റെ വിക്രിയ അറിഞ്ഞുകാണില്ല.. 

[this will be continued]

3 comments:

ജെ പി വെട്ടിയാട്ടില്‍ said...

ഞാന്‍ പ്രീയുണിവേഴ്സിറ്റി വരെ പഠിച്ചിരുന്നത് മണ്ണെണ്ണ വെളിച്ചത്തിന്റെ വെളിച്ചത്തിലാണ്.. ഒരു വിളിപ്പാ‍ടകലെയുള്ള ആമിനടീച്ചറുടെ കോലായിലുള്ള ലൈറ്റ് കാണുമ്പോള്‍ ഞാനെന്റെ ചേച്ചിയോട് ചോദിക്കും...

“എന്നാ ചേച്ചിയേ നമ്മുടെ കോലായിലും ഈ കറണ്ട് വെളിച്ചം പരക്കുക....” ചേച്ചി പറയും ആ കണ്ടുപിടുത്തങ്ങളുടെ സൃഷ്ടാക്കളെ നമുക്ക് പ്രാര്‍ഥനയില്‍ ഓര്‍ക്കാം.

അപ്പോള്‍ നമ്മുക്കും അതൊക്കെ വേഗത്തില്‍ അനുഭവിക്കാന്‍ കഴിയും.

ajith said...

കണ്ടുപിടിച്ച് അവര്‍ നമ്മുടെ ജീവിതം പ്രകാശമാനമാക്കി

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ വിക്രിയകൾ ഇത്തിരി
അതിക്രമമായി കേട്ടൊ ജയേട്ടാ