Tuesday, July 21, 2015

ഇതൊക്കെയാണ് നാട്ട് വൃത്താന്തം.

 മഴ കറുത്തതോടെ കുറേ നാളായി ഞാന്‍ ആക്ടീവ് അല്ല, തന്നെയുമല്ല വാതം മൂര്‍ച്ചിച്ച് ഒരു കിടപ്പ് രോഗിയെപ്പോലെ ആയി. തന്നെയുമല്ല സിസ്റ്റം നോക്കിയിരിക്കാന്‍ വയ്യ. കൂടെ കൂടെയുള്ള തലവേദന.

 ഒരു മിനി നോവലും പിന്നെ കുറച്ച് കൊച്ചു കൊച്ചുതമാശകളും എഴുതി വെച്ചിട്ടുണ്ട്. സമീപ ഭാവിയില്‍ തന്നെ വിളമ്പാം. ആര്‍ക്കെങ്കിലും എന്നെ വേഡ് പ്രോസസ്സിങ്ങിന് സഹായിക്കാമെങ്കില്‍ പറയുക.

 വീടിന്റെ തൊട്ടടുത്ത കടയിലേക്ക് പോലും നടന്ന് പോകാന്‍ വയ്യ. മുറ്റം നിറയെ വെള്ളവും പോക്കറ്റ്  റോഡിലെ ചളിയും വെള്ളവും. ഇന്ന് ഫോണ്‍ ബില്ലടക്കണം, ഓണ്‍ ലൈനില്‍ നോക്കിയപ്പോള്‍ ബില്‍ നമ്പറും തുകയും ശരിയല്ല. അതിനാല്‍ ആരെയെങ്കിലും നോക്കണം സഹായത്തിന്. മഴയത്ത് കാല് നനയാതെ നോക്കേണ്ടതിനാല്‍ ആകെ പ്രശ്നം.. +

വാഹനം എങ്ങിനെയെങ്കില്‍ ഓടിക്കാമെന്നുണ്ട്, പക്ഷെ പാര്‍ക്കിങ്ങ് സ്ഥലമെല്ലാം ചളിയും തുറുവും, അങ്ങിനെ ഉള്ള അവസ്ഥയില്‍ വാഹനം എടുക്കാന്‍ വയ്യ, ഇനി ഓട്ടോയില്‍ പോകണമെങ്കില്‍ മെയില്‍ റോഡിലേക്ക് എത്തണമെങ്കില്‍ കാല് നനയാതെ നിവൃത്തിയില്ല. അപ്പോ‍ള്‍ എന്തുചെയ്യും.

ഇനി ഒരു നിവൃത്തിയുമില്ലെങ്കില്‍ പാറുകുട്ടിയോട് ബില്ലടക്കാന്‍ പറയണം.. ഇന്ത്യയില്‍ നിന്ന് എവിടെ നിന്നടച്ചാലും മതിയല്ലോ.. ഇന്ന് കുട്ടന്‍ മേനോന്‍ വിളീച്ചിരുന്നു, മേനോന്റെ ബില്ലും ഓണ്‍ ലൈനില്‍ കൂടി പോയില്ലത്രെ. കാരണം എന്നെപ്പോലെ തന്നെ. ബില്‍ തുകയും ബില്‍ നമ്പറും ഓണ്‍ ലൈനില്‍ ഈ മാസം ശരിക്കല്ലത്രെ...

ഇതൊക്കെയാണ് നാട്ട് വൃത്താന്തം... എനിക്ക് വയ്യാതായ കാരണം ഇക്കൊല്ലം വടക്കുന്നാഥന്‍ ക്ഷേത്രത്തിലെ ആനയൂട്ട് കാണാനായില്ല, ഫോട്ടോസ് കിട്ടിയില്ല. എന്റെ പെണ്ണ് പോയിരുന്നു, പക്ഷെ അവള്‍ക്ക് പോട്ടം പിടിക്കാനറിയില്ല,അതിനാല്‍ ഞാന്‍ തല്‍ക്കാലം ടിവിയില്‍ കണ്ട് തൃപ്തിയടഞ്ഞു...

 വിശേഷങ്ങള്‍ കൂടുതലുണ്ട് എഴുതാന്‍, പിന്നീടാകാം, എല്ലാ ബ്ലോഗ് വായനക്കാര്‍ക്ക് കര്‍ക്കിടകം ആശംസകള്‍... ഈ വരുന്ന് ആഗസ്ത് 2 ന് തൃശ്ശൂര്‍ അച്ചന്‍ തേവര്‍ അമ്പലത്തില്‍ ആനയൂട്ടും മഹാഗണപതി ഹോമവും ഉണ്ട്. ഏവര്‍ക്കും സ്വാഗതം.

6 comments:

ജെ പി വെട്ടിയാട്ടില്‍ said...

മഴ കറുത്തതോട് ഉടഞ്ഞ കലം പോലെ മൂലക്കിരിപ്പായി ഞാന്‍...

Cv Thankappan said...

ആനയൂട്ടിന് പോകാത്തത് നന്നായി...
വയ്യാത്ത കാലം..........
ആശംസകള്‍

രാജഗോപാൽ said...

ആരോഗ്യം ശ്രദ്ധിക്കൂ.. മനസ്സ് പാകമാക്കി പുതിയ രചനകൾക്കുള്ള വിത്ത് വിതച്ചിടൂ.. വിളയുമ്പോൾ കൊയ്യാം.

Rajamony Anedathu said...

ജെ പി... കര്‍ക്കടകം ...ആരോഗ്യ രക്ഷയ്ക്കും നല്ലതാണ്...പിന്നെ ബില്‍ അടച്ചോ...ഓണ്‍ ലൈനില്‍? ആരെയെങ്കിലും അടയ്ക്കാന്‍ എല്പ്പിക്കരുതോ? പിന്നെ ..വിശ്രമം കഴിഞ്ഞു...തുടര്‍ന്ന്‍ എഴുതുക.......കാത്തിരിക്കുന്നു ..ജെ പി യുടെ കഥകള്‍ വായിക്കാന്‍ ..ആശംസകള്‍ !!

ajith said...

ആശംസകള്‍ മാത്രം പറഞ്ഞുകൊണ്ട്.........

Muralee Mukundan , ബിലാത്തിപട്ടണം said...

വായിച്ചിരുന്നു