Monday, June 5, 2017

തൃശൂർ അമ്പിസ്വാമിയുടെ സദ്യ


memoir

ഇന്നാണ് ശരിക്കും മഴക്കാലം വന്ന പ്രതീതി തോന്നിയത്. ഇന്നെലെ പാലക്കാട് കല്യാണത്തിന് പോയപ്പോൾ മഴ ഒട്ടും ഉണ്ടായിരുന്നില്ല . അതിനാൽ യാത്ര സുഖമായിരുന്നു. ഞാനും എന്റെ പ്രിയ പത്നിയും സുഹൃത്ത് ദാസിന്റെ മകൾ നീലിമയുടെ കല്യാണത്തിൽ പങ്കുകൊണ്ടു . വിഭവസമൃദ്ധമായ സദ്യ ആയിരുന്നെങ്കിലും പാലക്കാടൻ തമിഴ് ചുവയിലുള്ള ഭക്ഷണം എനിക്ക് ആസ്വദിക്കാനായില്ല . കറികൾ കുറെ അധികം ഉണ്ടായിരുന്നു. ആദ്യം പച്ചരി വിളമ്പി ,പിന്നീട് പുഴക്കല്ലരി .

സാമ്പാർ കൂട്ടി ഊണ് കഴിക്കാൻ തുടങ്ങിയപ്പോഴേക്കും - അതാ ഒരാൾ തൈരുമായി വരുന്നു. അതിനു പിന്നാലെ രസം. അങ്ങിനെ ആകെ ഒരു മിക്സിങ്ങ് . ഞാൻ ശ്രദ്ധിച്ചു പാലക്കാട്ടുകാരെ . അവർ സുഖമായി കഴിക്കുന്നു . വിശപ്പുള്ളതിനാൽ ഞാൻ പച്ചരിയും സാമ്പാറും കഴിച്ച്. സാമ്പാറിൽ കഷണം ഒട്ടും തന്നെ ഉണ്ടായിരുന്നില്ല.

വയർ നിറഞ്ഞെങ്കിലും ഒരു തൃപ്തി തോന്നിയില്ല .

അവസാനം പാലടക്ക് വേണ്ടി കാത്തിരുന്ന് ഒടുവിൽ സേമിയ കഴിച്ചു , പിന്നാലെ ചക്കപ്രഥമനും , പരിപ്പും ഒക്കെ വന്നുവെങ്കിലും ഞാൻ സേമിയയിൽ ഒതുക്കി .

പണ്ട് തൃശൂർ അമ്പിസ്വാമിയുടെ സദ്യ കല്യാണങ്ങൾക്ക് മാറ്റ് കൂട്ടിയിരുന്നു. അവിടെ അദ്ദേഹം വിളമ്പുന്നവരോട്  നിർദ്ദേശിക്കുമായിരുന്നു . എന്തൊക്കെ വിളമ്പണം എങ്ങിനെ, എവിടെ, എപ്പോൾ എന്നൊക്കെ . അതനുസരിച്ച് കഴിച്ചാൽ  ശരിക്കും ഒരു തൃപ്തി തോന്നിയിരുന്നു .

3 comments:

ജെ പി വെട്ടിയാട്ടില്‍ said...

സാമ്പാർ കൂട്ടി ഊണ് കഴിക്കാൻ തുടങ്ങിയപ്പോഴേക്കും - അതാ ഒരാൾ തൈരുമായി വരുന്നു. അതിനു പിന്നാലെ രസം. അങ്ങിനെ ആകെ ഒരു മിക്സിങ്ങ് . ഞാൻ ശ്രദ്ധിച്ചു പാലക്കാട്ടുകാരെ . അവർ സുഖമായി കഴിക്കുന്നു .

Muralee Mukundan , ബിലാത്തിപട്ടണം said...

അമ്പി സ്വാമിയുടെ
ഊട്ട് ഒരു ഊട്ട് തന്നെയായിരുന്നു ..!

സുധി അറയ്ക്കൽ said...

അടിപൊളി.

പാലായിൽ ഉള്ള ഞാൻ പാലക്കാട്ടുള്ള ഭാര്യവീട്ടിലേയും ബന്ധുവീടുകളിലേയും ഭക്ഷണക്രമവും രുചിയുമായി എങ്ങനെ പൊരുത്തപ്പെട്ടെന്ന് രണ്ട്‌ വർഷം കഴിഞ്ഞിട്ടും എനിയ്ക്ക്‌ മനസ്സിലായിട്ടില്ല.കുറുക്കുകാളൻ എന്നൊരു സാധനം സദ്യകളിൽ ഉണ്ട്‌.അതിന്റെ മുന്നിലാ ഞാൻ തോറ്റുപോയിട്ടുള്ളത്‌.