മസ്കറ്റ് തുടരുന്നു [ഭാഗം നാല്]
തിരിക ഓഫീസില്‍ നാല് മണിക്ക് എത്തി... പോരുന്നതിനു മുമ്പ് ഒരു ചായ ഉണ്ടാക്കി തരാന്‍ മറന്നില്ല കുഞ്ഞിപ്പ എനിക്ക്. ടീ ബേഗും പാല്പോടിയുമെല്ലാം ഇട്ട ചായ കുടിച്ചപ്പോള്‍ സ്വാദ് തോന്നിയില്ലെങ്കിലും കുടിച്ചു... നല്ല പശുവിന്‍ പാലും സാധാരണ ചായപ്പൊടിയും ഒന്നും അവിടെ കണ്ടില്ല.... എനിക്ക് സെയില്‍സ് മാന്റെ പണിയാണ് കിട്ടിയത്.... ഓഫീസ് സ്റ്റേഷനറിയും , ഉപകരണങ്ങളും വില്‍ക്കുന്ന സ്ഥാപനമായിരുന്നു.... പുതിയ ടൈപ്പ് റൈറ്ററുകകളും , കാല്ക്കുലേറ്ററുകളും , ഫോട്ടോ കോപ്പി മെഷീനും , ഫ്രാങ്കിംഗ് മെഷിനും എല്ലാം കണ്ടപ്പോള്‍ എനിക്ക് വലിയ സന്തോഷമായി....ഞാന്‍ ഇതു വരെ കാണാത്ത പല സാധനങ്ങളും അവിടെ വില്പനയ്ക്കുണ്ടായിരുന്നു... ഉപകരണങ്ങളെല്ലാം വില്‍ക്കുന്നതിനു മുന്‍പ് പ്രവര്‍ത്തിച്ചു കാണിച്ചു കൊടുക്കണം... എല്ലാം എന്നെ കുഞ്ഞിപ്പ പഠിപ്പിച്ചു.... അവിടെ പണിയില്ലാത്തപ്പോള്‍ ഞാന്‍ ടൈപ്പ് റൈറ്റര്‍ അടിച്ചു കൊണ്ടേയിരിക്കും.... ആ ജോലി എനിക്ക് വളരെ ഇഷ്ടപ്പെട്ടു....ഓഫീസ് അടച്ചാലും എനിക്ക് പോരാന്‍ തോന്നിയിരുന്നില്ല.....ഏഴ് മണിയായതറിഞ്ഞില്ല...... കട പൂട്ടി ഞങ്ങള്‍ വീട്ടിലെത്തി.....എനിക്ക് നാട്ടില്‍ ബീഡി വലിയും ചിലപ്പോള്‍ കള്ളുകുടിയും ഒക്കെ ഉണ്ടായിരുന്നു.... ഒരു സ്മാള്‍ കിട്ടിയാല്‍ തരക്കേടില്ല എന്ന് തോന്നി ആ രാത്രി... തൊട്ടടുത്ത മുറിയിലെ ഗോവക്കരനോടു മനസ്സിലെ ആഗ്രഹം പറഞ്ഞു...... അയാള്‍ പറഞ്ഞു അതിനെന്താ ഇത്ര പ്രശ്നം..... അയാളുടെ മുറിയില്‍ വേണ്ടുവോളം കുപ്പികള്‍ ഉണ്ടായിരുന്നു...ഞാന്‍ പെട്ടെന്ന് രണ്ടെണ്ണം അകത്താക്കി..... അയാളോട് പറഞ്ഞു കുഞ്ഞിപ്പയോടു പറയരുതെന്ന്.....കുറച്ചു കഴിഞ്ഞു ഞാനും കുഞ്ഞിപ്പയും കൂടി ഭക്ഷണം കഴിക്കാന്‍ പുറത്തേക്ക് പോയി.....കുഞ്ഞിപ്പ എന്നോട് ചോദിച്ചു..... നീ എവിടുന്നാ ഈ ബീഡി വലി പഠിച്ചതെന്ന്..... ഞാന്‍ പറഞ്ഞു ഞങ്ങള്‍ [ഞാനും എന്റെ അനിയന്‍ ശ്രീരാമനും ബീഡി അച്ചച്ചന്റെ അടുത്ത് നിന്നും, ശേഖരഞ്ഞാട്ടന്റെ അടുത്ത് നിന്നും കട്ട് വലിച്ചു വലിച്ചു വലിയ ബീഡി വലിക്കരായി ] ..... പിന്നെ ഞങ്ങള്‍ മുറുക്കാനും ഒട്ടും പിന്നിലല്ല.... മുത്ത് [ഇളയ അമ്മാമന്‍] മുറുക്കിയ ചണ്ടിയാണ് ഞങ്ങള്‍ക്ക് മുറുക്കാന്‍ തന്നിരുന്നത്.... പിന്നെ ചിലപ്പോള്‍ ഞങ്ങള് കള്ളും കുടിക്കും.....കള്ളുകുടിക്കാന്‍ കിട്ടിയില്ലെങ്കില്‍ മോന്തക്കാട്ടില്‍ ചാരായം വാറ്റാന്‍ വെച്ചിട്ടുള്ള വാഷും ചിലപ്പോള്‍ കട്ട് കുടിക്കും.....ഇതെല്ലം കേട്ട് കുഞ്ഞിപ്പ ഉറക്കെ ചിരിച്ചു.......എന്നിട്ട് ചോദിച്ചു...... ഉണ്ണ്യേ നിനക്കു കള്ള് വേണോ എന്ന്....... ഞാന്‍ ഒന്നും മിണ്ടിയില്ല..... ഞാന്‍ രണ്ടെണ്ണം അടിച്ച് നില്‍ക്കുകയാ എന്ന് കുഞ്ഞിപ്പക്കറിയില്ലല്ലോ.....
കിട്ടിയാല്‍ കുടിക്കാം. ഞാന്‍.
എന്നാല്‍ ഇപ്പോള്‍ തരാമല്ലോ എന്നായി കുഞ്ഞിപ്പ.
ഞങ്ങള്‍ നടന്നു ഊണ് കഴിക്കാനുള്ള ഹോട്ടലിന്റെ അടുത്തെത്തിയിരുന്നു.....
[ഇവിടെ അവസാനിക്കുന്നില്ല....തുടരും ]
6 years ago
3 comments:
മാഷെ കുറച്ചൂടെ എഴുതുക്കൂടെ 2 പോസ്റ്റുകള്‍ ഒരു പൊസ്റ്റിലാക്കാമല്ലൊ അത്രയ്കു വലുപ്പമില്ലല്ലൊ പൊസ്റ്റിന്..
:)
dear saji
enikku kurachoode ezhuthanamennundu.... prayamayathinaal kanninu strain varunnoooo..... pinee malayalam composingil samayakkooduthalum..... thettukal adhikam undu.....
njjan maasathilorikkal ella postukalum koodi onnakkam.....
THIS MUSCAT MIGHT END UP IN MIN 100 POSTINGS....
pinne comment kolathil malayalam sariyaya reethilyil varunnillallo....
varunnathingane aanu....
JP [jജ്eഎ pപ്iഇ]]
ancham bhagam vannillallo..... entha ethra thaamasam......
Post a Comment