ഭാഗം 2 -
[ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച]
ഞാന്‍ കടുപ്പമില്ലാത്ത കട്ടന്‍ ചായയും മോന്തി വീട്ടിലുള്ളവരുമായി കുശലം പറയാനിരുന്നു. സമയം പോയതറിഞ്ഞില്ല.
എനിക്ക് കാലത്തും വൈകിട്ടും കുളി നിര്‍ബന്ധമാണ്. വാസന്തിയോട് ഞാന്‍ എന്റെ ചിട്ടകളെപ്പറ്റി പറഞ്ഞുമനസ്സിലാക്കി.
നിമിഷങ്ങള്‍ക്കകം എനിക്ക് കുളിക്കാനുള്ള കുളിമുറിയും കിടക്കാനുള്ള മുറിയും മറ്റും സജ്ജീകരിച്ച് കഴിഞ്ഞിരുന്നു. ഞാന്‍ കുളിമുറിയില്‍ പ്രവേശിച്ച് ഒരു പാട്ട വെള്ളം കോരിയൊഴിച്ചപ്പോളാ മനസ്സിലായത് അവിടെ സോപ്പ് വെച്ചിട്ടില്ലാത്ത വിവരം. ഉടന്‍ തോര്‍ത്ത് മുണ്ടെടുത്ത് മുകളിലെത്തെ നിലയില്‍ നിന്ന് താഴേക്ക് കൂകി.........
കുവോയ്............കുവോയ്.............
ഗൃഹനാഥന് രംഗപ്രവേശനം ചെയ്യപ്പെട്ടു.
"എന്താ ഉണ്ണ്യേട്ടാ............"
എനിക്ക് സോപ്പ് കിട്ടിയാല്‍ തരക്കേടില്ല....
"ഇതാ ഇപ്പോ കൊണ്ടത്തരാം...."
ഗൃഹനാഥനായ ഉണ്ണികൃഷ്ണന് എനിക്ക് കത്തറില് നിന്ന് കൊണ്ട് വന്നിരുന്ന ഒരു യാര്‍ഡ് ലി സോപ്പ്, റേപ്പര്‍ പൊളിച്ച് തന്നു. കുറേ നാളായി വിദേശനിര്‍മ്മിത സോപ്പ് തേച്ച് കുളിച്ചിട്ട്. നല്ല മണം. നല്ല തണുത്ത വെള്ളത്തിലുള്ള കുളി എനിക്ക് തികച്ചും ഫ്രഷ്നസ്സ് അനുഭവപ്പെട്ടു...
ഞാന്‍ കുളികഴിഞ്ഞ് താഴെ ഇറങ്ങി...
ഉമ്മറത്ത് ഇളയ മകനായ വിവേക് സന്ധ്യാദീപം കൊളുത്തി വെച്ചിരുന്നു.
ഞാന്‍ ദീപം തൊഴുതു, തിരികെ വീട്ടിനകത്തേക്ക് പ്രവേശിച്ചു. ഭസ്മക്കൊട്ടയില് നിന്ന് നെറ്റിയില്‍ ഭസ്മം തൊട്ടു.
അമ്മമാരും അമ്മാമ്മമാരും ടിവി സീരിയലിന് പൂമുഖത്ത് അണി നിരന്നു. എനിക്ക് ഈ സീരിയല്‍ കാണാനിഷ്ടമില്ല. എന്റെ വീട്ടില്‍ ഞാന്‍ എന്റെ പ്രിയതമക്ക് തട്ടിന് പുറത്ത് ഒരു എയര്‍ കണ്ടീഷന്‍ഡ് മുറിയും അതില്‍ ഒരു വലിയ ടിവി വെച്ച് കൊടുത്തിട്ടുണ്ട്. ആറര കഴിഞ്ഞാല്‍ പിന്നെ പത്തരക്കേ അവള്‍ക്ക് താഴെ ഇറങ്ങാന്‍ അനുവാദമുള്ളൂ.... ആര്‍ക്കും ശല്യമില്ല. ഞാന്‍ വീട്ടിലെത്തിയാലുടന്‍ ഗേറ്റ് പൂട്ടും.
പിന്നെ കള്ളന്മാരൊഴികെ ആര്‍ക്കും വീട്ടിലേക്ക് പ്രവേശനമില്ല...
ഞാന്‍ എന്റെ വീട്ടിലെ പൂമുഖത്തോ സ്വീകരണമുറിയിലോ ടിവി വെക്കില്ല. പകരം ബെഡ് റൂമില്‍ മാത്രം. ആവശ്യമുള്ളവര്‍ അവിടെ പോയി കണ്ട് കൊള്ളണം. അല്ലെങ്കില്‍ വിരുന്നുകാര് വന്നാല്‍ എത്ര പ്രധാന പരിപാടിയായാലും അത് ഓഫ് ചെയ്ത് വന്നവരോട് സംസാരിക്കണം.
ഇന്നത്തെ കാലത്ത് മിക്ക വീട്ടിലും സ്വീകരണമുറിയിലാണ് ടിവി വെക്കുക. ആരെങ്കിലും ടിവി കണ്ടുകൊണ്ടിരിക്കുന്ന ഒരു വീട്ടില്‍ ചെന്നാല്‍ വീട്ടുകാരുടെ കൂടെ കുറച്ച് ടിവിയും കണ്ട് വന്ന കാര്യം പറയാനൊ, ചര്‍ച്ച ചെയ്യാനോ സാധിക്കാതെ തിരിച്ച് പോകുന്നു.
നമ്മളിന്ന് ജീവിക്കുന്നത് മോഡേണ്‍ ഏന്‍ഡ് ഹൈടെക്ക് യുഗത്തിലാണ്. കാലങ്ങല്‍ക്കൊത്ത് നമ്മളും മാറണം. ഞാന്‍ പറയുന്നതിനോട് ചില ഗ്രാമീണര്‍ക്ക് യോജിക്കാനാവില്ല. എന്റെ തറവാട്ടിലെ സ്ഥിതിയും ഏറെക്കുറെ ഇത് തന്നെ. അവിടെ പിന്നെ സ്വീകരണമുറി കൂടാതെ വലിയ ഉമ്മറവും പൂമുഖവും ഉണ്ട്. കുറച്ചൊക്കെ അഡ്ജസ്റ്റ്മെന്റ് ചെയ്യാം സന്ദര്‍ശകരുടെ താലപര്യങ്ങള് കണക്കിലെടുത്ത്.
++
അങ്ങിനെ ഞാന്‍ അവിടെ ഇരുന്ന് വീട്ടുകാരുടെ കൂടെ അല്പം ടിവിയൊക്കെ കണ്ടിരിക്കുന്നതിന്നിടയില്‍ തൊട്ട വീട്ടിലെ പൊന്നുവും, ദേവുട്ടിയും വല്യഛനെ കാണാനെത്തി. എനിക്കവരെ കണ്ടപ്പോള്‍ സന്തോഷമായി. ഞാന്‍ ടിവിയില്‍ ശ്രദ്ധിക്കാതെ കുട്ടികളുമായി കുശലം പറയാനും മറ്റും തുടങ്ങി. എനിക്ക് കുട്ടികളെ വളരെ ഇഷ്ടമാണ്.
ലയണ്‍സ് ക്ലബ്ബിലെ ഗീത ചേച്ചി എപ്പോളും പറയും ജെപി എപ്പോളും കുട്ടികളുടെ കൂടെയാ. അവിടെ 3 മുതല്‍ 25 വരെ പ്രായത്തിലുള്ള കുറേ കുട്ടികളുണ്ട്. ഞാന്‍ എപ്പോഴും അവരുടെ കൂടെയാകും. എനിക്ക് അവരില്‍ പലരേയും ക്ലബ്ബിലെ "മാസ്റ്റര്‍ ഓഫ് സെറിമണി" പഠിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഏറ്റവും അവസാനം പഠിപ്പിച്ചത് 2 വയസ്സ് പ്രായമായ ഒരു പെണ്‍കുട്ടിയുടെ അമ്മയായ കീര്‍ത്തിയേയും, കല്യാണപ്രായമായ ശിവപ്രിയയെയും ആണ്.
രണ്ടാഴ്ചമുന്പ് ഞാന്‍ ശിവപ്രിയയുടെ വെഡ്ഡിങ്ങ് എന്‍ഗ്ഗേജ് മെന്റിന് തൃശ്ശൂര്‍ ലൂലു സെന്ററില്‍ പോയിരുന്നു. ചടങ്ങുകളെല്ലാം കഴിഞ്ഞ ഉടന്‍ ഞാന്‍ പ്രതിശ്രുത വധൂവരന്മാരെ അനുഗ്രഹിക്കാന്‍ വേദിയെലെത്തി. വരിയില്‍ നിന്നിരുന്ന എന്റെ ഊഴമെത്തി. ഞാന്‍ രണ്ട് പേരെയും ഹസ്തദാനം ചെയ്ത് അനുഗ്രഹിച്ചു. ശിവപ്രിയ എന്നെ വരന് പരിചയപ്പെടുത്തി. കൂടാതെ പറഞ്ഞു....
"എന്നെ മാസ്റ്റര്‍ ഓഫ് സെറിമണി പഠിപ്പിച്ച് തന്ന അങ്കിളാണെന്ന്...."
ആ വാക്കുകള്‍ കേട്ട് ഞാന്‍ കൃതാര്‍ത്ഥനായി... ആ കൊച്ചുമോളെ ഞാന്‍ അഭിനന്ദിച്ചു....
വരന് എന്നെ വളരെ ഇഷ്ടപ്പെട്ടു. അദ്ദേഹം കോഴിക്കോട്ട് ലിയോ ക്ലബ്ബില്‍ [ചൈല്‍ഡ് വിങ്ങ് ഓഫ് ലയണസ് ക്ലബ്ബ്] അംഗമാണെന്ന് പറഞ്ഞു. ഒരു ലയണെ പരിചയപ്പെട്ടതില്‍ സന്തോഷിച്ചുവെന്നും പറഞ്ഞു...
കഥയിലേക്ക് മടങ്ങാം.....
ഞാന്‍ ഭക്ഷണം കഴിക്കുന്നത് വരെ പൊന്നുവിനോടും ദേവുട്ടിയൊടും ചങ്ങാത്തം കൂടി, സമയം പോയതറിഞ്ഞില്ല..
സീരിയലില്‍ മുഴുകിയ വീട്ടുകാരുടെ ഇടയിലിരിക്കുന്ന എന്നോട് വീട്ടുകാരിയായ വാസന്തി............
"ഉണ്ണ്യേട്ടന് ഭക്ഷണം കഴിച്ചോളൂ"............ അവരൊക്കെ അവിടെ ഇരുന്നോട്ടെ എന്ന് പറഞ്ഞു..........
അങ്ങിനെ ഞാന്‍ ഡൈനിങ്ങ് റൂമിലെത്തി..
നല്ല പൊള്ളുന്ന ചപ്പാത്തിയും കുറുമയും, പിന്നെ സാമ്പാറും മറ്റുവിഭവങ്ങളും.
എനിക്ക് വാസന്തി കുറുമ വിളമ്പിത്തന്നു...
ഞാന്‍ കാലത്ത് രണ്ട് ദോശമാത്രമേ അന്ന് കഴിച്ചിരുന്നുള്ളൂ. ഉച്ച ഭക്ഷണം കഴിഞ്ഞാല്‍ ഉറക്കം വരുന്നതിനാല്‍ ഡ്രൈവിങ്ങ് അസാദ്ധ്യമാണ്.. അതിനാല്‍ നല്ല വിശപ്പുണ്ടായിരുന്നു...
ഞാന്‍ സാധാരണ അഞ്ച് ചപ്പാത്തിയാണ് കഴിക്കുക. അതും പപ്പടത്തിന്റെ വലുപ്പത്തിലുള്ളത്.
വാസന്തി എനിക്ക് അവിടെത്തെ വലിയ ചപ്പാത്തി കുറേ ഇട്ട് തന്നു. എത്ര സ്നേഹത്തോടെയാണ് എന്ന് പരിചരിച്ചിരുന്നത്. എനിക്ക് ഇത്പോലൊരു കൊച്ചുപെങ്ങളുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ച് പോയി.
+
പതിവിലധികം ഭക്ഷണം കഴിച്ച ഞാന്‍ തിരികെ സ്വീകരണമുറിയിലെത്തി. അലക്ഷ്യമായി ടിവി യിലേക്ക് കണ്ണും നട്ട്, ചിലപ്പോള്‍ ഗൃഹനാഥനോട് സംസാരിച്ചും സമയം കളഞ്ഞു. എനിക്കവിടെ ഇരിക്കാന്‍ താല്പര്യമില്ലാ എന്ന് തോന്നിയ ഗൃഹനാഥന് എന്നോട് പോയി കിടന്നോളാന്‍ പറഞ്ഞു....
ഞാന്‍ രാത്രി കാലങ്ങളില്‍ ധാരാളം വെള്ളം കുടിക്കാറുണ്ട്. എനിക്ക് കുടിക്കാന്‍ ഒരു കുപ്പി വെള്ളവും എന്റെ കൊച്ചുപെങ്ങള്‍ തന്നു. തട്ടിന് മുകളില്‍ പ്രത്യേകിച്ച് നല്ല തണുപ്പുണ്ടായിരുന്നു. ഞാന്‍ സാധാരണ ഉറങ്ങുമ്പോള്‍ കാലില്‍ സോക്സ് ധരിക്കാറുണ്ട്. ഞാന്‍ ഒരു വാത രോഗിയാണല്ലോ. തണുപ്പത്താണല്ലോ സാധാരണ വാതം കോച്ചാറ്....
കാറില്‍ എപ്പോഴും ഒരു പെയര്‍ സോക്സ് വെക്കാറുണ്ട്. പോയി നോക്കിയപ്പോള്‍ അത് കിട്ടിയില്ല....
അപ്പോളെക്കും എന്റെ കൊച്ചുപെങ്ങള്‍ എനിക്ക് ധരിക്കാന്‍ ഒരു സോക്സും കൂടി തന്നു. എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു.
എന്റെ കണ്ണ് നിറഞ്ഞു. ഞാന്‍ പലപ്പോഴും വിചാരിക്കും എന്താ എന്നെ എല്ലാരും ഇത്ര സ്നേഹിക്കുന്നത്. തിരികെ കിടപ്പുമുറിയിലെത്തിയപ്പോള്‍, പുതിയ ബെഡ് ഷീറ്റും വിദേശനിര്‍മ്മിതമായ ബ്ലേങ്കറ്റും ഒക്കെ സജ്ജമാക്കിയിരുന്നു.
മൂടിപ്പുതച്ച് ഞാന്‍ ഉറങ്ങിയതറഞ്ഞില്ല....
കാലത്ത് ചാത്തന് കോഴി കൂകിയത് കേട്ടുവെങ്കിലും [കൊക്കര കൊ കോാാാ....] ഞാന്‍ വീണ്ടും മൂടിപ്പുതച്ച് നിദ്രയിലാണ്ടു.
{തുടരും}
++
4 months ago
6 comments:
എന്റെ കണ്ണ് നിറഞ്ഞു. ഞാന്‍ പലപ്പോഴും വിചാരിക്കും എന്താ എന്നെ എല്ലാരും ഇത്ര സ്നേഹിക്കുന്നത്.
തിരികെ കിടപ്പുമുറിയിലെത്തിയപ്പോള്‍, പുതിയ ബെഡ് ഷീറ്റും വിദേശനിര്‍മ്മിതമായ ബ്ലേങ്കറ്റും ഒക്കെ സജ്ജമാക്കിയിരുന്നു.
മൂടിപ്പുതച്ച് ഞാന്‍ ഉറങ്ങിയതറഞ്ഞില്ല....
കാലത്ത് ചാത്തന് കോഴി കൂകിയത് കേട്ടുവെങ്കിലും
[കൊക്കര കൊ കോാാാ....] ഞാന്‍ വീണ്ടും മൂടിപ്പുതച്ച് നിദ്രയിലാണ്ടു.
എന്റെ ഭഗവാനേ, ഇവിടെ വരുമ്പോള്‍ എനിക്കിങ്ങനെ യൊക്കെ അങ്കിള്‍ നെ നോക്കാന്‍ പറ്റുമോ? ഞാനൊരു പുതിയ തലമുറയിലെ ഹോസ്റ്റ് ആണ് കേട്ടോ.. തെറ്റ് കുറ്റങ്ങള്‍ പൊറുക്കണം കേട്ടോ..
പോസ്റ്റ് എല്ലാ തവണത്തേയും പോലെ നന്നായിരിക്കുന്നു ഉണ്ണി മാമാ... :)
പീക്കുട്ടീ.........
നീയിതൊക്കെ കണ്ട് പേടിക്കേണ്ട. നീയൊരു കൊച്ചുകുട്ടിയല്ലേ? ഞാന്‍ ഉള്ള സൊകര്യത്തിലൊക്കെ അഡ്ജസ്റ്റ് ചെയ്തോളാം.
എന്റെ പോസ്റ്റ് ഉടന്‍ വായിച്ചതിന് നന്ദി.
കഥാകാരൻ ശ്രീരാമന്റെ ബന്ധു,കോവിലന്റെ നാട്ടുകാരൻ,....,അതെ ഏതു ലൊട്ടുലൊടുക്ക് സംഭവങ്ങളും ജയേട്ടന്റെ തൂലികയിൽ കൂടി മനോഹരമായ എഴുത്തിന്റെ കവിതകളായി മാറുന്നു !
അനുജൻ ശ്രീരാമേട്ടന്റെ വേറിട്ട കാഴ്ച്ചകൾ പോലെ ബുലോഗത്തെ “വേറിട്ട എഴുത്തുകൾ“ എന്ന് വിശേഷിപ്പിക്കട്ടെയിതിനെ !
ഓഫ് പീക്ക്:
ജയേട്ടൻ എന്നെ ബ്ലോഗിലേക്ക് കൊണ്ടുവന്നകാര്യം ഇത്തവണ എന്റെ വാർഷികപോസ്റ്റിൽ ചേർത്തിട്ടുണ്ട് കേട്ടൊ..
ബിലാത്തിപ്പട്ടണത്തിലെ മുരളിയേട്ടാ...
പ്രതികരണങ്ങള്‍ക്ക് വളരെ നന്ദി. ഞാന്‍ എന്റെ മനസ്സില്‍ തോന്നുന്നതും മനസ്സിനെ മഥിക്കുന്നതുമെല്ലാം ഇവിടെ നിരത്തുന്നു.
എന്റെ എഴുത്തുകള്‍ക്ക് ഒരു പ്രത്യേക ശൈലി താങ്കള്‍ കാണുന്നത് എനിക്ക് സന്തോഷമുളവാക്കുന്ന ഒരു കാര്യമാണ്.
എന്ത് ബഹുമതിയും കൊടുത്തോളൂ എന്റെ എഴുത്തുകള്‍ക്ക്. എന്നെ ഒരാള്‍ ബ്ലോഗറാക്കിയത് പോലെ ഞാന്‍ മുരളിയേട്ടനേയും ബ്ലോഗറാക്കി. അത് അങ്ങിനെ തുടരട്ടെ!!
ഈ അങ്കിളിന്റെ ഒരു കാര്യം. (സോപ്പിന് വേണ്ടി കൂകി വിളിച്ചത് ). അങ്കിള്‍ പറഞ്ഞതു ശരിയാ. എല്ലാരുടെം സ്നേഹം കിട്ടുന്നത് ഒരു ഭാഗ്യം തന്നെ. ബിലാത്തിപട്ടണം പറഞ്ഞപോലെ ഒരു വേറിട്ട ബ്ലോഗ് എഴുത്ത് തന്നെ.
Post a Comment