ഞാന് തൃശ്ശിവപേരൂരില്‍ താമസമാക്കിയിട്ട് ഇരുപത് കൊല്ലം കഴിഞ്ഞു. നടാടേയാണ് പുതുവത്സരപ്പിറവി വലിയ തലത്തില്‍ വീട്ടിനുപുറത്ത് ആഘോഷിക്കാതെ വീട്ടില്‍ തന്നെ കഴിച്ചുകൂട്ടിയത്. വീടിന്റെ തൊട്ടടുത്ത 6 ഹോട്ടലുകള്‍ കൂടാതെ ബാനര്‍ജി ക്ലബ്ബ്, റീജന്‍സി, അക്വാറ്റിക്ക് എന്നിവയിലും വലിയത തോതില്‍ ആഘോഷം ഉണ്ടായിരുന്നു. അങ്ങോട്ടും പോയില്ല.
കഴിഞ്ഞ കൊല്ലം മൂന്ന് കളബ്ബിലും ജോയ്സ് പാലസ്, ദാസ് കോണ്ടിനെന്റല്‍ തുടങ്ങിയ ഹോട്ടലുകളിലും പോയി ആഘോഷിച്ചിരുന്നു. അന്ന് ഇതിലും ചെറുപ്പമായിരുന്നു ഞാന്‍. ഇന്നെലെ വീട്ടിലിരുന്ന് ചെറിയ തോതില്‍ ആഘോഷിച്ചുവെന്ന് വേണമെങ്കില്‍ പറയാം.
ഞങ്ങളുടെ മുറ്റത്തുള്ള പറങ്കിമാവിന്‍ ചുവട്ടില്‍ വര്‍ണ്ണ ബള്‍ബുകളും ബലൂണുകളും ഇട്ട് അലങ്കരിച്ചിരുന്നു എന്റെ പ്രിയതമ ബീനാസ്. പിന്നെ ഞങ്ങള്‍ ദുബായില് നിന്ന് കൊണ്ട് വന്ന ബാര്‍ബീക്ക്യൂ അടുപ്പുകള്‍ റീ കണ്ടീഷന്‍ ചെയ്ത് ഉച്ചക്ക് മറിനേറ്റ് ചെയ്ത് വെച്ചിരുന്ന ബീഫും ചിക്കനും അതില്‍ ചുട്ടെടുത്തു. ബീനാസിന് പോര്‍ട്ട് വൈനും, രാക്കമ്മക്ക് സിന്‍സാനോ വൈനും, എനിക്ക് ബീനാസ് ഒരു കോക്ക് ടെയില്‍ മിക്സും ചെയ്തു തന്നു.
രാക്കമ്മക്ക് മകനെ നോക്കേണ്ട കാരണത്താല്‍ അവള്‍ ഒരു ഡ്രിങ്കില്‍ ഒതുക്കി. ബീനാസിന് ഈ പോര്‍ട്ട് വൈനൊന്നും കഴിച്ചാല്‍ വീലാകുകയില്ല. ഞങ്ങള്‍ പണ്ട് ഗള്‍ഫിലായിരുന്നപ്പോള്‍ അവള്‍ വിസ്കി സെവെന്‍ അപ്പിലൊഴിച്ച് കഴിക്കുമായിരുന്നു. ഇന്നെലെ അവള്‍ അതിന്റെ ഓര്‍മ്മ പുതുക്കി. രണ്ട് ലാര്‍ജ്ജ് - സെവന്‍ അപ്പില്‍ ഒരു മണിക്കൂര്‍ കൊണ്ട് അകത്താക്കി.
പതിനൊന്നു മണിയോടെ ഞങ്ങള്‍ രണ്ട് പേരും നിശയിലായ പോലെ തോന്നി. എന്നാലും ഒരു മണിക്കൂറും കൂടി ആടാതെ നിന്നു. സമീപത്തുള്ള ആറ് ഹോട്ടലുകളിലും വെടിക്കെട്ടുണ്ടാകും, അതിനെ കാതോര്‍ത്ത് അങ്ങിനെ മുറ്റത്ത് തന്നെ ഇരുന്നു.
12 മണിയോട് കൂടി വെടിക്കെട്ട് തുടങ്ങി. ആരവം കേട്ടു. പണ്ട് ഞങ്ങള്‍ ലണ്ടനിലെ ബിഗ്ബെന്‍ ടവറില്‍ മുപ്പത്തിയഞ്ച് വര്‍ഷം മുന്‍പ് ന്യൂ ഇയര്‍ ആഘോഷിച്ചത് ഓര്‍ത്ത് കെട്ടിപ്പുണര്‍ന്നു 2011 ന്യൂ ഇയര്‍ ആഘോഷിച്ചു ചെറിയ തോതിലെന്ന് പറയാം.
എല്ലാം ബ്ലോഗ് റീഡേര്‍സിനും പുതുവത്സരാശംസകള്‍