Tuesday, November 30, 2010

എന്താ അങ്കിളേ മിണ്ടാണ്ട് പോണ്..?


ഇന്നെത്തെ പ്രഭാത വോക്ക് കൂര്‍ക്കഞ്ചേരിയിലുള്ള കീഴ്തൃക്കോവില്‍ ക്ഷേത്രത്തിലേക്കാകാമെന്ന് വീട്ടില്‍ നിന്ന്പുറപ്പെട്ടപ്പോള്‍ വിചാരിച്ചു. ഓരോ ദിവസം ഓരോ റൂട്ടിലായിരുന്നു എന്റെ നടത്തം. ചില റൂട്ടുകളില്‍ മാസങ്ങളോളം, ചിലപ്പോള് ആഴ്ചകള്‍, ചിലയിടത്ത് ഒരു ദിവസം അങ്ങിനെ ഒരു ചിട്ടയില്ലാത്തതാണ്‍ എന്റെ മോണിങ്ങ് വാക്ക് മേഖല.
കൂര്‍ക്കഞ്ചേരി സോമില് റോഡാണ്‍ മുഖ്യമായും ഇന്നത്തേക്ക് തിരഞ്ഞെ
ടുത്തത്.

ഏറ്റവും വാഹനങ്ങളുടെ ഘോഷയാത്രയുള്ള റൂട്ടുകളാണ്‍ എന്റെ സഞ്ചാര വീഥികള്‍. ഇന്ന് നടത്തം കഴിഞ്ഞ് വരുമ്പോള്‍ ജെസ്സി ചോദിച്ചു “എന്തിനാ ഈ വാഹനങ്ങള്‍ അധികമുള്ള സ്ഥലങ്ങളില്‍ കൂടി നടക്കുന്നത്….?”
“എന്റെ ജെസ്സി ഇനി വണ്ടി ഇടിച്ച് മരിക്കാനാ യോഗമെങ്കില്‍ അതേ സംഭവിക്കൂ.. നാം റൂട്ട് മാറിയത് കൊണ്ടൊന്നും കാര്യമില്ല. എനിക്ക് ആളുകളും തിരക്കുമില്ലാത്ത സ്ഥലങ്ങളില്‍ കൂടി നടക്കാന് ഇഷ്ടമില്ല.“


ഞാന് അങ്ങിനെ എന്റെ തട്ടകമായ തൃശ്ശൂര്‍ കൊക്കാലയില്‍ നിന്ന് നടന്ന് മെട്രോപ്പൊളിറ്റന് ഹോസ്പിറ്റല്‍ കഴിഞ്ഞ് തങ്കമണി കയറ്റം കഴിഞ്ഞുള്ള സോമില്‍ റോഡിലേക്ക് പ്രവേശിച്ചു. ഈ വഴി റെയില്‍ വേ ട്രാക്കിന്നടുത്താണ്‍ കീഴ്തൃക്കോവില്‍ അമ്പലം. ആ വഴിക്ക് ഞാന്‍ അഞ്ചാറ് കൊല്ലം മുന്‍പ് മിക്ക ദിവസവും പ്രഭാതത്തില്‍ നടക്കാന് ഇറങ്ങാറുണ്ടായിരുന്നു.

അങ്ങിനെ ഇന്ന് സോമില്‍ റോഡിലേക്ക് തിരിഞ്ഞ് നടന്ന് കൊണ്ടിരുന്നപ്പോള്‍ പിന്നില്‍ നിന്നൊരു വിളി….”അങ്കിളേ എന്താ മിണ്ടാതെ പോണേയ്>?”

ഞാന്‍ തിരിഞ്ഞ് നോക്കാതെ നടത്തത്തിന്‍ സ്പീഡ് കൂട്ടി.അപ്പോളിതാ ഒരു കരച്ചില്‍ പിന്നേയും…”അങ്കിളേ നില്‍ക്കൂ അവിടെ….” ഞാന്‍ തിരിഞ്ഞ് നോക്കിയപ്പോള്‍ ഒരു പെണ്ണ് ഓടി എന്റെ അടുത്ത് വന്ന് നിന്നു. കണ്ടാല്‍ ഏതാണ്ട് മുപ്പതിന്നടുത്ത് പ്രായം തോന്നും. തടിച്ച് കൊഴുത്ത ഒരു സുന്ദരി”

“ആരാ മനസ്സിലായില്ല.?” നിനക്കാളെ തെറ്റിയോ മോളേ…?
“എന്താ അങ്കിളേ ഇങ്ങിനെയൊക്കെ പറേണ്‍..?” വല്യ കഷ്ടമാണ്‍ കേട്ടോ ഇങ്ങിനെയൊക്കെ പറഞ്ഞാല്‍. “അവളുടെ മുഖം തുടുത്തു” പണ്ടൊക്കെ അങ്കിള്‍ ഈ വഴിക്ക് പോകുമ്പോള്‍ എന്നോട് എന്നും വര്‍ത്തമാനം പറയുമായിരുന്നു.
അങ്കിള്‍ ചിലപ്പോള്‍ എന്റെ നെറ്റിയില്‍ ചന്ദനക്കുറി അണിയിച്ച് തരാറുണ്ട്. എന്റെ നെറ്റിയില്‍ ആദ്യമായി ചന്ദനക്കുറി അണിയിച്ച ആളായിരുന്നു അങ്കിള്‍.

എനിക്ക് ആളെ തെറ്റിയിട്ടില്ല.
അങ്കിളെവിടെ പോയി ഇത്രയും നാള്‍. ജര്‍മ്മനിയിലേക്ക് തിരിച്ച് പോയോ. എന്നാ വന്നത്..?”


“എനിക്കൊന്നും മനസ്സിലാവിണില്ലല്ലോ കുട്ടീ…………. നിന്റെ പേരെന്താ……… നീയാരാ…………..?”
അവളുടെ മുഖം പിന്നെയും ചുവന്നു തുടുത്തു…. വിഷമവും…

“എന്റെ പേരുപോലും അങ്കിള്‍ മറന്നുവല്ലേ…. കഷ്ടം…. എന്നാലും എന്റെ അങ്കിളേ ഇങ്ങിനെയൊന്നും ചോദിക്കരുത്…?”


“ഞാന്‍ പാര്‍വ്വതി….“ പാര്‍വ്വതിയോ…………..
ആ ഇപ്പോ പിടികിട്ടി…. നാലഞ്ച് കൊല്ലം മുന്‍പ് നീണ്ട് മെലിഞ്ഞ് പെന്‍സില്‍ മാര്‍ക്ക് പോലെയൊരു നയന്ത്തില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയെ എനിക്കോര്‍മ്മ വന്നു. അവളാണോ ഇവള്‍.

അവളാണെങ്കില്‍ സുമാര്‍ പത്തിരുപത് വയസ്സായിക്കാണും. ഏതായാലും അവളല്ല ഇവള്‍, പിന്നെ ഇവളാര്‍.?

“എന്താ അങ്കിളേ മിണ്ടാതെ നിക്കണ്‍. എന്തെങ്കിലും പറയൂ….“
എനിക്കൊരാളെ ഓര്‍മ്മ വരുന്നു. അവള്‍ക്കിപ്പോള്‍ പത്തിരുപത് വയസ്സേ ആയിട്ടുണ്ടാകൂ.. നിനക്കെത്ര കുട്ടികളുണ്ട്…?

“എനിക്ക് കുട്ടികളൊന്നുമില്ല. എന്റെ കല്യാണം കഴിഞ്ഞിട്ടുമില്ല. ഞാന്‍ ഇപ്പോല്‍ ഇലക്ട്രോണിക്സിന്‍ പഠിക്കുന്നു. പാലക്കാട്ടടുത്ത്….“

“അങ്കിളിന്‍ ആരേയാ ഓര്‍മ്മ വന്നത്…?“
എനിക്ക് ഓര്‍മ്മ വന്ന കുട്ടി അന്ന് പെന്‍സില്‍ മാര്‍ക്ക് പോലെയുള്ള ഒരു കുട്ടിയെയാ…..

“ആ ആള്‍ തന്നെയാ ഞാന്‍ അങ്കിളെ ഞാന്‍. കോളേജിലെത്തി അധികം കഴിഞ്ഞില്ല. ഞാന്‍ തടിച്ച് കൊഴുത്ത് ഈ നിലയിലായി. തടി തീരെ കുറയുന്നില്ല. ഞങ്ങള്‍ ഇപ്പോള്‍ പാലക്കാട്ടാ താമസം. ഇന്നെലെ ഇവിടെ ഒരു ആവശ്യത്തിന്‍ വന്നതാണ്‍.”

പാര്‍വ്വതി പൊയ്ക്കൊളൂ…. പിന്നീട് കാണാം. ഇതാ എന്റെ കാര്‍ഡ്. വൈകിട്ട് വിളിക്കൂ………….

ഇത്രയൊക്കെ ആയിട്ടും എനിക്കാ ആ കുട്ടിയെ മനസ്സിലായില്ല. രാത്രി വിളിക്കട്ടെ. കൂടുതല്‍ കാര്യങ്ങള്‍ ചോദിക്കാം.

ഞാന്‍ എന്റെ നടത്തം തുടര്‍ന്നു. നേരെ കീഴ്തൃക്കോവില്‍ ക്ഷേത്രത്തിലെത്തി. കുറേ കാലമായി ഈ വഴിക്ക് ചെന്നിട്ട്. ക്ഷേത്രപരിസരമെല്ലാം മാറിയിരിക്കുന്നു. സാധാരണ ഞാന്‍ പുറത്ത് നിന്ന് തൊഴുത് ക്ഷേത്രം വലം വെച്ച് തിരിച്ച് അഛന്‍ തേവര്‍ അമ്പലത്തില്‍ പോയിട്ടാണ്‍ വിശദമായ തൊഴലും പ്രസാദം കഴിക്കലും ചന്ദനം തൊടലും മറ്റും.

ഇന്ന് അതിനൊക്കെ വിപരീതമാ‍യി അകത്ത് കടക്കാന് തോന്നി. അമ്പലത്തിന്നുള്ളില്‍ വികസനപ്രവര്‍ത്തനങ്ങളെല്ലാം ചെയ്തിരിക്കുന്നു. പഴയ ബേബി വാര്‍സ്യാ
രെ കണ്ടു അവിടെ. കുശലം പറഞ്ഞ് പുറത്തിറങ്ങി.

തിരിച്ച് വരുന്ന വഴി അഡ്വക്കേറ്റ് ജയറാമിനെ കണ്ട് കുശലം പറഞ്ഞു. അവരുടെ വീട്ടിലെ ഡാല്‍മേഷ്യന്‍ ഡോഗിനെയും കണ്ടു. സൌമ്യപ്രകൃതക്കാരനാണ്‍ ഡാല്‍മേഷ്യന്‍ ഡോഗ്. ജയറാം ഹൈക്കോടതിയിലും സുപ്രീം കോടതിയിലും മറ്റും പ്രാക്ടീസ് ചെയ്യുന്ന എന്റെ സുഹൃത്താണ്‍. അദ്ദേഹത്തിനെ കണ്ടതിന്‍ ശേഷം നടത്തം ആരംഭിച്ചു. ആ വഴിയിലെ പലര്‍ക്കും വിചാരം ഞാന്‍ ഇപ്പോഴും മീഡിയാ ചാനലിലെ മേനേജര്‍ തന്നെയെന്നാണ്‍.

പലരേയും കണ്ട് കുശലം പറച്ചിലും ഒക്കെയായി സമയം രണ്ട് മണിക്കൂര്‍
പോയതറിഞ്ഞില്ല. ഇപ്പോള്‍ കാലത്ത് ചായക്ക് പകരം മഹരാസ്നാദി കഷായമാണ്‍ സേവിക്കുന്നത്. കുറച്ച് കാലമായി അധിക ദൂരം നടക്കാറില്ല. ഇന്ന് തൊട്ട് നടത്തത്തിന്റെ ദൂരം കൂട്ടി.
അഛന്‍ തേവര്‍ അമ്പലത്തിലെത്തിയപ്പോള്‍ തേടിയ വള്ളി കാലില്‍ ചുറ്റിയ പോലെ യോഗ ക്ലാസ്സിലെ രോഷ്നയെ കണ്ടു. നെറ്റില്‍ യോഗ എഴുതുന്നതിനെപ്പറ്റി ചര്‍ച്ചകള്‍ ചെയ്തു. തേവരെ തൊഴുത് വേഗം വീട്ടിലേക്ക് നടന്നു.


മടക്കത്തില്‍ വീടെത്താറായപ്പോള്‍ ജെസ്സി കുശലം പറയാന്‍ വന്നു. കൂടെ മകന്‍ ഡോക്ടര്‍ ബിനുവും. ബിനു ഞാന്‍ കഴിഞ്ഞാഴ്ച ഫോട്ടോ എടുത്ത കൂത്താടിച്ചിയുമായി കിന്നാരം പറയുകയായിരുന്നു. ബിനു ഒരു പുതിയ നിക്കോണ്‍ കേമറ വാങ്ങിയിട്ടുണ്ട്. അതിന്റെ ഡെമോയെല്ലാം കണ്ടു അധികം താമസിയാതെ അവിടെ നിന്ന് മുങ്ങി.

ബിനു പഞ്ചകര്‍മ്മ റിസര്‍ച്ച് സെന്ററിലെ ഫിസിഷ്യനാണ്‍. എന്നെ ഒരു ദിവസം അങ്ങൊട്ട് കൊണ്ട് പോകാന്‍ പറഞ്ഞിട്ടുണ്ട്. ഭാരതപ്പുഴയുടെ ഒരു കരയിലാണ്‍ ഈ സ്ഥാപനം. എനിക്ക് ഒരു പാട് ഓര്‍മ്മകള്‍ ഉള്ള ഒരു നാടാണ്‍ നിളാ നദീതീരം. നിളയില്‍ പണ്ട് ഒരു പാട് നാള്‍ കുളിക്കാന്‍ പോകുമായിരുന്നു. അന്ന് ഈ പഞ്ചകര്‍മ്മ റിസര്‍ച്ച് സെന്ററിന്റെ പുറകിലായിരുന്നു കേരള കലാമണ്ഡലം
. എന്റെ കസിന്‍ ഡോക്ടര്‍ കേശവന്‍ ആയിരുന്നു അവിടുത്തെ ചീഫ് ഫിസിഷ്യന്‍ ഏതാണ്ട് 45 വര്‍ഷം മുന്‍പ്. അദ്ദേഹം ഉള്ള കാലങ്ങളില്‍ ഞാന്‍ പലപ്പോഴും എന്റെ ചേച്ചിയൊരുമിച്ച് അവിടെ പോയി താമസിക്കാറുണ്ട്. എനിക്ക് ആയുര്‍വ്വേദ കോളേജില്‍ പഠിക്കാനുള്ള ഭാഗ്യവും അവിടെ നിന്നുണ്ടായെങ്കിലും ഞാന്‍ അത് ശരിക്കും വിനിയോഗിച്ചില്ല. അല്ലെങ്കില്‍ ഇന്ന് ഞാന്‍ ബിനുവിനെ പോലെ ഒരു ഡോക്ടര്‍ ആയേനേ.

ഞാന്‍ പഠിച്ച് കോളേജും പരിസരവും എല്ലാം പോയി കാണണം.. ഭാരതപ്പുഴയില്‍ കുളിക്കണം. എന്നിട്ടും എല്ലാം അയവിറക്കണം… എഴുതണം….

പതിവിലും വൈകിയിട്ടും എന്നെക്കാണാതെ എന്റെ ആനന്ദവല്ലിയെന്ന ഭാര്യ വിഷമിച്ചിരിക്കയായിരുന്നു. പുട്ടും കടലയും പപ്പടവും ഉണ്ടാക്കി വെച്ചിരുന്നു. അത് കഴിച്ച് നേരെ ഓഫീസിലെത്തി.


അങ്ങിനെ ഇന്നെത്തെ പ്രഭാതം അവസാനിച്ചു. ഇനി പണിപ്പുരയിലേക്ക്……………. >>>>>>>>>


കുറിപ്പ്: അക്ഷരത്തെറ്റുകളുണ്ട്. സദയം ക്ഷമിക്കുക. താമസിയാതെ ശരിപ്പെടുത്താം.



3 comments:

ജെ പി വെട്ടിയാട്ടില്‍ said...

ആ ഇപ്പോ പിടികിട്ടി…. നാലഞ്ച് കൊല്ലം മുന്പ് നീണ്ട് മെലിഞ്ഞ് പെന്സില് മാര്ക്ക് പോലെയൊരു നയന്ത്തില് പഠിക്കുന്ന ഒരു പെണ്കുട്ടിയെ എനിക്കോര്മ്മ വന്നു.

അവളാണോ ഇവള്. അവളാണെങ്കില് സുമാര് പത്തിരുപത് വയസ്സായിക്കാണും. ഏതായാലും അവളല്ല ഇവള്, പിന്നെ ഇവളാര്.?

lekshmi. lachu said...

അവളല്ല ഇവള്, പിന്നെ ഇവളാര്.?

Muralee Mukundan , ബിലാത്തിപട്ടണം said...

ഇത്രയധികം ഇവളുമാരുള്ളപ്പോൾ അവളെ എങ്ങിനെ ഓർക്കാനാ ..അല്ലേ..!