Monday, May 3, 2010

പ്രിയപ്പെട്ട പ്യാരിക്ക്

പ്യാരിക്കുട്ടീ........

ജൂണ്‍ പകുതിയാകുമ്പോളെക്കും രാക്കമ്മയും മകനും എറണാംകുളത്തേക്ക് പോകും.
അതിന് ശേഷം എന്ത് ത്യാഗം സഹിച്ചും നിന്റെ കൂടെ ഒരു ആഴ്ച വന്ന് നില്‍ക്കണം.
വളരെ മോഹിച്ചതാണ് ഇത്.
ഞാന്‍ നിന്നെ പലപ്പോഴും ഓര്‍ക്കാറുണ്ട്. ഒപ്പം നിന്റെ അമ്മയുടെ മുഖവും എന്റെ മന്‍സ്സില്‍ പതിയും.
ഞാന്‍ ഇന്നെലെ ചെറുവത്താനിയില്‍ പോയിരുന്നു.
വല്ലപ്പോഴും നാട്ടിന്‍പുറത്ത് പോകുമ്പോളുണ്ടാകുന്ന ഒരു സുഖം പറഞ്ഞറിയിക്കുവാന്‍ പ്രയാസം.
+
തോട്ടിലും കുളത്തിലും ഒന്നും കുളിക്കാന്‍ പറ്റിയില്ല. അതിന് മുന്‍പ് രാക്കമ്മയുടെ വിളി വന്നു. ഉടനെ തൃശ്ശൂര്‍ക്ക് തിരിച്ചു.
കൊങ്ങണൂര്‍ക്ക് പോകണമെന്ന് വിചാരിച്ചതായിരുന്നു. പക്ഷെ നടന്നില്ല. ഞാന്‍ കഴിഞ്ഞ പ്രാവശ്യം പോയപ്പോള്‍ സണ്ണിയുടെയും ബൈജുവിന്റേയും മക്കളുടേയും ഫോട്ടോ എടുത്തിരുന്നു. അത് ചെറുവത്താനിയില്‍ ഗീതയെ ഏല്‍പ്പിച്ചു. ആതിര, താര എന്നിവരെ പാമ്പിനാളത്തിന് കാണുമെന്ന പ്രതീഷയുണ്ടായിരുന്നു. പക്ഷെ ആ പോക്ക് നടന്നില്ലല്ലോ?
+
പിന്നെ പാറേമ്പാടത്ത് എന്റെ സുഹൃത്ത് ശോഭയെ കാണണമെന്നുണ്ടായിരുന്നു. അതും നടന്നില്ല.
പിന്നെ ഒരു സുഹൃത്തും ബന്ധുവുമായ പെണ്‍കുട്ടിയെ കാടാമ്പുഴ കൊണ്ട് പോകാമെന്ന് ഞാന്‍ എപ്പോളും പറഞ്ഞ് പറ്റിക്കാറുണ്ടായിരുന്നു. ഇന്നെലെ ഞാന്‍ അവളെ കൊണ്ട് പോകണമെന്ന് പരിപാടിയിട്ടതായിരുന്നു. പക്ഷെ അതും നടന്നില്ല.
+
അങ്ങിനെ പല പരിപാടികളും രാത്രിക്ക് തിരികെ എത്തേണ്ടിയിരുന്നതിനാല്‍ നടന്നില്ല.
രാക്കമ്മ എന്നോട് പറയുന്നു അവള്‍ പോകുന്നത് വരെ രാത്രി ഞാന്‍ വീട്ടില് വേണമെന്ന്. മകള്‍ക്ക് എല്ലാരേക്കാളും മുന്‍ഗണന കൊടുക്കണമല്ലോ>
അതും ശരി.
അവള്‍ക്ക് വേണ്ടി ഞാന്‍ കഴിഞ്ഞ 4 മാസമായി ഔട്ടിങ്ങിന് പോകാറില്ല.

++ നിന്നെ ഞാന്‍ പലപ്പോഴും ഓര്‍ക്കാറുണ്ട്. അപ്പോളൊക്കെ നിന്റെ അമ്മയുടെ മുഖം എന്റെ മനസ്സില്‍ വിരിയാറുണ്ട്.
നിനക്ക് പണ്ടത്തെ പോലെത്തെ സ്നേഹം എന്നോടില്ലാ എന്നെനിക്ക് തോന്നുന്നു.
നിന്റെ ഇപ്പോളെത്തെ മാനസികാവസ്ഥ ഞാന്‍ മനസ്സിലാക്കുന്നു/

+ ഓരൊരുത്തര്ക്കും ഓരോ പ്രശ്നം അല്ലേ.
എന്നും എനിക്ക് എന്തെങ്കിലും കുത്തി വരച്ച് അയക്കൂ. അത് തന്നെയാണ് ഞാന്‍ അബുദാബിയിലുള്ള സുജയോടും പറയാറ്.
+
സുജയെ അറിയുമോ? എന്റെ ബ്ലോഗില്‍ കൂടെ എന്റെ ഒരു ബന്ധു എന്നെ തിരിച്ചറിഞ്ഞു. ഞാന്‍ അവളെ അല്ലെങ്കില്‍ ഒരിക്കലും കണ്ടു മുട്ടുമായിരുന്നില്ല.

ചെറുപ്പത്തില്‍ കണ്ടതായി ഓര്‍ക്കുന്നുമില്ല.
അവള്‍ കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പ് നാട്ടില്‍ വന്നപ്പോള്‍ ഞാന്‍ പോയി കണ്ടിരുന്നു.

+നിന്നെ ഞാന്‍ കണ്ടുമുട്ടിയതും ഏറെക്കുറെ അങ്ങിനെയായിരുന്നു./ ഇപ്പോള്‍ നീയും സുജയും എന്റെ ബന്ധുവെന്നതിനുപരി കൂട്ടുകാര്‍.
ഇങ്ങനെ എഴുതുകയാണെങ്കില്‍ ഞാന്‍ ഒരു പരിധിയില്ലാതെ എഴുതും. അതിനാല്‍ തല്‍ക്കാലം എഴുത്ത് ചുരുക്കുന്നു ഇവിടെ.
+
നീ കഴിഞ്ഞ മാസം ഇവിടെ വരാമെന്നും എന്ന് വയനാട്ടിലേക്ക് കൊണ്ട് പോകാമെന്നും എല്ലാം പറഞ്ഞിരുന്നു. ബാംഗ്ലൂരില്‍ നിന്നോടൊത്ത് താമസിക്കാന്‍ പറ്റിയില്ലെങ്കിലും വയനാട്ടിലെ നിന്റെ അമ്മയെ കാണാനും അവിടെയൊക്കെ ചുറ്റിയടിക്കാമെന്നും ഞാന്‍ സ്വപ്നം കണ്ടു. ഒന്നും നടന്നില്ല.
+
ഞാന്‍ പണ്ടൊക്കെ എന്താ മനസ്സില്‍ വിചാരിക്കുന്നത്, അത് നടപ്പാക്കുക എന്നതായിരുന്നു എന്റെ അവസ്ഥ. പക്ഷെ ഇപ്പോള്‍ വയസ്സനായപ്പോള്‍ പല പരിമിതികളും വന്നു.
കാലിലെ വാതം ഒരു വലിയ വിനയായി.
നീ പറഞ്ഞുവല്ലോ തൃശ്ശൂരില്‍ നിന്ന് ഒരു ഡ്രൈവറില്ലാത്ത കാറ് വാടക്ക് കിട്ടിയാല്‍ നീയെന്നെ വയനാട്ടിലേക്ക് കൊണ്ട് പോകാമെന്നും. അപ്പോള്‍ ഞാന്‍ പറഞ്ഞ് എന്റെ സ്വിഫ്റ്റ് കാറില്‍ പോകാമെന്നും,പക്ഷെ ഒന്നും നടന്നില്ല.
+
എനിക്ക് ആരോഗ്യമുണ്ടെങ്കില്ല് എത്ര ദൂരവും സ്വയം വണ്ടി ഓടിക്കാം. ഞാന്‍ പണ്ട് എന്റെ ബോസ്സിനോടൊപ്പം ജര്‍മ്മനിയില്‍ നിന്ന് ദുബായിലേക്ക് ഒരു കാര്‍ ഓടിച്ച് വന്ന കഥ ബീനാമ്മയോട് ചോദിച്ചാല്‍ പറഞ്ഞ് തരും.
10 വര്‍ഷം മുന്‍പ് ഞാന്‍ തൃശ്ശൂരില്‍ നിന്ന് ഔറങ്കബാദിലേക്ക് സ്വയം ഡ്രൈവ് ചെയ്തിരുന്നു. നിന്റെ ബാംഗ്ലൂരും വയനാടുമെല്ലാം എനിക്ക് ഇത്തരത്തില്‍ ആലോചിക്കുകയാണെങ്കില്‍ ഒന്നുമില്ല.\
+
ഒരു പക്ഷെ എന്റെ ചികിത്സ കഴിഞ്ഞാല്‍ “ഐ ഷുഡ് ബി ഏബിള്‍ ടു കം ബേക്ക് ടു മൈ റിയല്‍ ഹെല്‍ത്ത്.“
അപ്പോള്‍ ഒരു ദിവസം ഞാന്‍ നിന്റെ ബേങ്ക്ലൂരിലെ ഫ്ലാറ്റിന്റെ കതകില്‍ മുട്ടുന്നത് കേള്‍ക്കാം.
ഭാരതം മുഴുവനും ബൈ റോഡ് ഞാന്‍ സഞ്ചരിക്കുവാനുള്ള ഒരുക്കങ്ങള്‍ ചെയ്യാന്‍ പോകുകയാണ് ഞാന്‍.
+
നിനക്ക് പണിയൊന്നുമില്ലെങ്കില്‍ എന്റെ കൂടെ പോന്നോളൂ.
ഞാന്‍ നാട്ടില്‍ എന്റെ പാറുകുട്ടിയോട് വരുന്നോ എന്ന് ചോദിച്ചു. അവള്ക്ക് ഡ്രൈവിങ്ങ് അറിയില്ല. അതിനാല്‍ എനിക്ക് സഹായകമാവില്ല എന്നാണ് അവളുടെ നിലപാട്.
യു ആറ് മൈ റൈറ്റ് കമ്പാനിയന്‍. ആലോചിച്ച് മറുപടി പറയൂ….
ഞാന്‍ കാത്തിരിക്കാം..

+++++++++++++

5 comments:

ജെ പി വെട്ടിയാട്ടില്‍ said...

പിന്നെ പാറേമ്പാടത്ത് എന്റെ സുഹൃത്ത് ശോഭയെ കാണണമെന്നുണ്ടായിരുന്നു. അതും നടന്നില്ല.
പിന്നെ ഒരു സുഹൃത്തും ബന്ധുവുമായ പെണ്‍കുട്ടിയെ കാടാമ്പുഴ കൊണ്ട് പോകാമെന്ന് ഞാന് എപ്പോളും പറഞ്ഞ് പറ്റിക്കാറുണ്ടായിരുന്നു. ഇന്നെലെ ഞാന് അവളെ കൊണ്ട് പോകണമെന്ന് പരിപാടിയിട്ടതായിരുന്നു. പക്ഷെ അതും നടന്നില്ല.

കുഞ്ഞൂസ് (Kunjuss) said...

പ്യാരിയുടെ കൂടെ സമയം ചിലവഴിക്കാനും ചുറ്റിയടിക്കാനും ഉടനെ കഴിയട്ടെ എന്നാശംസകളോടെ.....

Pyari said...

Unni uncle..
This was definitely a pleasant surprise. Sitting in the hospital as my FIL's by stander, I was just getting bored and connected to my blog page. I was surprised to see your blog title with my name in my reading list!!!

Shall e-mail you soon.
Please convey my regards to aunty and Rakhi.

Love and Regards,
Pyari

ജെ പി വെട്ടിയാട്ടില്‍ said...

മൈ ഡിയര് പ്യാരി

നിന്റെ കമന്റ് കണ്ട് വളരെ സന്തോഷിക്കുന്നു.
ഞാന് ഇന്നെലെ കിടന്നതിന് ശേഷമാണ് നിന്നെക്കുറിച്ച് ഓര്‍ത്തത്.
ഉടനെ എഴുന്നേറ്റ് മനസ്സില് തോന്നിയത് പകര്‍ത്താമെന്ന് കരുതി.
പിറ്റേ ദിവസത്തേക്കായാല് മറക്കുമെന്ന് കരുതി. ബീനാമ്മ ചോദിച്ചു എന്താ ഈ പാതിരാക്ക് കമ്പ്യൂട്ടറി കയറി ഇരുന്ന് കുത്തിവരക്കുന്നതെന്ന്.
ഞാന് അവളോട് ഒന്നും പറഞ്ഞില്ല.
സംഗതി ഉടനെ പോസ്റ്റ് ചെയ്ത് ഉറങ്ങാന് കിടന്നെങ്കിലും എനിക്ക് ഉറങ്ങാനായില്ല.
+
നിന്നെ പരിചയപ്പെടേണ്ടിയിരുന്നില്ലാ എന്നും തോന്നി. പക്ഷെ നിന്റെ അമ്മാമനാണല്ലോ നിന്നെയും കൂട്ടി എന്റെ അടുത്ത് വന്നത്. അദ്ദേഹത്തിന് ഞാന് എന്നും നന്ദി പറയാറുണ്ട് നിന്നെ എന്നെ കൊണ്ട് കാണിച്ചതിന്.

എന്നിട്ടെന്തേ എനിക്ക് ഇങ്ങനെ തോന്നാന് കാരണം.
എപ്പോഴും നിന്നെ കണ്ടുകൊണ്ടിരിക്കാന് പറ്റുമോ?
രാക്കമ്മയുടെ മകനെയും ഇത് പോലെ എപ്പോഴും കണ്ട് കൊണ്ടിരിക്കുവാന് പറ്റുമോ?
പക്ഷെ രാക്കമ്മയുടെ മോനെ കണ് കുളിര്‍ക്കെ കണ്ടു. പക്ഷെ നിന്നെയോ?????????????
അതാണ് തമ്മിലുള്ള വ്യത്യാസം….
അങ്കിളിന് വയ്യാണ്ടായിത്തുടങ്ങിയില്ലേ മോളേ. അഛനും പാപ്പനും വലിയഛനും മറ്റു പൂര്‍വീകരെല്ലാം അറുപതിലോ അതിനുമുന്‍പോ പോയില്ലേ.

എന്നെ ആരും കൊണ്ടോയില്ല. ഈ എടവപ്പാതിയാകുമ്പോളെക്കും എനിക്കുള്ള സമയമാകും. അപ്പോളെക്കും നിന്നെ കണ്ടാല് മതിയായിരുന്നു.

എനിക്ക് എത്രയോ പേരക്കുട്ടികളുണ്ട്. പക്ഷെ എന്ത് കൊണ്ട് ഞാന് നിന്നെ മാത്രം ഇത്ര സ്നേഹിക്കുന്നു എന്നെനിക്ക് മനസ്സിലാകുന്നില്ല.
ദൈവം ഒരു വഴി കാണിച്ചുതരും എന്ന വിശ്വാസത്തിലാണ്……..

ബിലാത്തിപട്ടണം / Bilatthipattanam said...

സ്നേഹത്തിന്റെ കൊച്ചു നുറുങ്ങുകൾ !