Monday, October 11, 2010

അങ്ങിനേയും ഒരു ഞായറാഴ്ച


ഇന്നെലെ [09-10-10] നേരത്തെ ഉറങ്ങണം എന്നുറപ്പിച്ച് മറ്റു ഈവനിങ്ങ് പണികളെല്ലാം കുറച്ചിരുന്നെങ്കിലും കിടക്കുമ്പോള്‍ 11.30 ആയി. ഇന്ന് എന്റ് ജേഷ്ടന്‍ സി വി ശ്രീരാമന്റെ മൂന്നാം ചരമവാര്‍ഷികം അദ്ദേഹത്തിന്റെ കുന്നംകുളം – കൊങ്ങണൂരിലുള്ള വസതിയില്‍ തൃശ്ശൂര്‍ കേരള സാഹിത്യ അക്കാദമി ആഘോഷിക്കുന്നു. പ്രസ്തുത ചടങ്ങിന് എന്റെ ഇളയ സഹോദരനും സിനിമാ നടനും ടിവി അവതാരകനുമായ വി കെ ശ്ര്രീരാമന്‍ രണ്ടാഴ്ചമുന്‍പേ ക്ഷണിച്ചിരുന്നു.

എല്ലാം കണക്കിലെടുത്ത് ഞാന്‍ ഇന്ന് കാലത്ത് നേരത്തെ എഴുന്നേറ്റെങ്കിലും വാത രോഗത്താല്‍ കഴിഞ്ഞ നാല് വര്‍ഷമായി കഷ്ടപ്പെടുന്ന എനിക്ക് കൊങ്ങണൂര്‍ വരെ വാഹനം ഓടിക്കുവാന്‍ പറ്റിയ ശാരീരിക അവസ്ഥയിലല്ലായിരുന്നു.

അവിടെ വരെ കൂട്ടിന്‍ എന്റെ പ്രിയ സുഹൃത്ത് വിഷ്ണുവിനെ വിളിച്ചാലോ എന്നാലോചിച്ചുവെങ്കിലും ഞാന്‍ പിന്നീട് വേണ്ടെന്ന് വെച്ചു. ഇടത്തെ കാലിനാണ്‍ കൂടുതല്‍ വിഷമം. ട്രാഫിക്ക് ജാമില്‍ ക്ലച്ചില്‍ കൂടുതല്‍ അഭ്യാസം വേണ്ടി വരുന്ന സ്ഥിതിക്ക് ഞാന്‍ എന്റെ കൊങ്ങണൂര്‍ യാത്ര മനസ്സില്ലാ മനസ്സോടെ വേണ്ടെന്ന് വെച്ചു.

ഞാന്‍ പലപ്പോഴും വിചാരിക്കാറുണ്ട് കൂര്‍ക്കഞ്ചേരിയിലുള്ള ലക്ഷ്മിയെ കൂട്ടിന്‍ വിളിക്കണമെന്ന്. അവള്‍ക്കാണെങ്കില്‍ ഡ്രൈവിങ്ങ് പഠിച്ചതിലുള്ള ത്രില്ലിലാണ്‍. എവിടെ വേണമെങ്കിലും ഓടിക്കാന്‍ തയ്യാറ്. കൂടാതെ കൊച്ചുപ്രായവും. ഇനി വിളിച്ച് പരീക്ഷയോ മറ്റോ ആണെന്ന് പറഞ്ഞ് വന്നില്ലെങ്കിലോ എന്ന് വിചാരിച്ച് ഞാന്‍ അവളെ വിളിച്ചില്ല.

ഞാന്‍ വിളിച്ചാല്‍ അവള്‍ വരാതിരിക്കില്ല എന്നെനിക്കറിയാമെങ്കിലും ഞങ്ങള്‍ തിരിച്ചെത്താന്‍ വൈകിയാലോ എന്നോര്‍ത്താണ്‍ ഞാന്‍ പിന്മാറിയത്. എനിക്കവളെ എന്റെ കുന്നംകുളം ചെറുവത്താനിയിലുള്ള വീട്ടില്‍ കൊണ്ടുപോയി എന്റെ അനിയനായ വി കെ ശ്രീരാമനെ പരിചയപ്പെടുത്തിക്കൊടുക്കണം എന്ന് വിചാരിച്ചിട്ട് കുറേ നാളായി. അവളെ സിനിമാ‍ രംഗത്തേക്ക് എത്തിക്കണമെന്നും സിനിമയില്‍ ഒരു പാട്ട് പാടിക്കണമെന്നും ഞാന്‍ കുറേ കാലങ്ങളായി ആഗ്രഹിക്കുന്നു. പക്ഷെ ഒന്നും നടന്നില്ല.

ലഷ്മിയെ ഐഡിയാ സ്റ്റാറ്റ് സിംഗറില്‍ പാടിക്കണമെന്നും എനിക്കാഗ്രഹമുണ്ടായിരുന്നു. അവിടെ കൊണ്ട് പോകാനും മറ്റും അവളുടെ രക്ഷിതാക്കള്‍ക്ക് പറ്റാത്ത കാരണമായിരിക്കണം അതിന്‍ അവര്‍ മുതിരാഞ്ഞത്. അവളുടെ കുടുംബത്തില്‍ മറ്റൊരു കുട്ടി സ്റ്റാര്‍ സിംഗറില്‍ പാടിയെങ്കിലും ലഷ്യസ്ഥാനത്തിലെത്താന്‍ കഴിഞ്ഞില്ല.

ചുരുക്കിപ്പറഞ്ഞാല്‍ എനിക്ക് ജേഷ്ടന്റെ ചരമവാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ പറ്റാഞ്ഞതില്‍ വലിയ ദു:ഖം ഉണ്ടായിരുന്നു. ഞാന്‍ ഒരു സുലൈമാനി ഇട്ട് അത് മൊത്തിക്കുടിച്ചുംകൊണ്ട് പത്രം വായനില്‍ മുഴുകി. ഇന്നെത്തെ പരിപാടിയില്‍ രണ്ടെണ്ണം മാര്‍ക്ക് ചെയ്യാന്‍ ഇരുന്നപ്പോള്‍ സാഹിത്യ അക്കാദമിയില്‍ അയനം സാംസ്കാരിക സമിതിയുടെ വക സി വീയുടെ അനുസ്മരണ ചടങ്ങ് 3 മണിക്കുള്ളതായി കണ്ടു. എനിക്ക് സമാധാനമായി.

ഞാന്‍ അത് മാര്‍ക്ക് ചെയ്തു. പിന്നെ തൃശ്ശൂരിലെ റീജിയണല്‍ തിയേറ്ററില്‍ താളം കള്‍ച്ചറല്‍ സെന്ററിന്റെ ഒരു കലാപരിപാടി 6.30 മണിക്കുള്ളതും മാര്‍ക്ക് ചെയ്തു. അപ്പോള്‍ മൂന്ന് മണിവരെ എന്ത് ചെയ്യും എന്നാലോചിച്ചു. ആദ്യം വിചാരിച്ചു ആറാട്ടുപുഴയിലുള്ള എഴുത്തുകാരന്‍ അഷ്ടമൂര്‍ത്തിയുടെ വീട്ടില്‍ പോയാലോ എന്നാലോചിച്ചു. ഞാന്‍ ബ്ലോഗിലെഴുതിയ “എന്റെ പാറുകുട്ടീ” നോവലിന്റെ പുസ്തകപ്രകാശനത്തിനെ പറ്റി ചര്‍ച്ച ചെയ്യേണ്ടതുണ്ടായിരുന്നു. പിന്നെ അങ്ങോട്ടും പോകേണ്ടാ എന്ന് വെച്ചു.

എന്റെ മകനും അവന്റെ അമ്മയും കൂടി പതിനൊന്നുമണിക്കുള്ള മലയാളം സിനിമക്ക് പോയി. അങ്ങിനെ വീട്ടില്‍ ഞാന്‍ ഒറ്റക്കായി. എങ്ങിനെയെങ്കിലും അവിടെ നിന്ന് രക്ഷപ്പെടാന്‍ തന്നെ തീരുമാനിച്ചു. ഇലക്ഷന്റെ സമയമായതിനാല്‍ വീട്ടില്‍ ഓരോ സ്ഥനാര്‍ഥികളുടെ പ്രവാഹവും ഉണ്ടായിരുന്നു. എല്ലാവര്ക്കും പ്രകാശേട്ടന്റ്റെയും കുടുംബത്തിന്റേയും വോട്ട് വേണം. ആര്‍ക്കെങ്കിലും വോട്ട് കൊടുക്കണം പക്ഷെ ആര്‍ക്കാണെന്ന് പിന്നീട് തീരുമാനിക്കാം.

3 മണി വരെ സമയം കൊല്ലാന്‍ എങ്ങോട്ട് പോകണമെന്നറിയാതെ വണ്ടിയില്‍ കയറി. വൈകുന്നേരം വരെ ഓടിക്കാനുള്ള ഇന്ധനം നിറച്ചു. കൊക്കാലെ പെട്രോള്‍ പമ്പിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ഒരു കാഡ്ബറീസ് ഡയറിമില്ക്ക് ചോക്കലേറ്റ് വാങ്ങിക്കഴിച്ചു. ശുഭകാര്യത്തിന്‍ മധുരം കഴിക്കണമെന്നല്ലേ ഇപ്പോഴത്തെ പരസ്യം. മധുരം നുകര്‍ന്നപ്പോള്‍ എനിക്ക് ഐഡിയ വന്നു.

ഒരു വര്‍ഷത്തിലേറെയായി കുരിയച്ചിറ യൂണിറ്റി നഗറില്‍ താമസിക്കുന്ന കൃഷ്ണേട്ടനേയും ഓപ്പോളേയും കണ്ടിട്ട്. ഫോണ്‍ വിളിച്ച് ചോദിച്ചില്ല. ഇനി ഓപ്പോളും മറ്റും അവിടെ ഇല്ലായെങ്കില്‍ അടുത്ത വിട്ടിലെ ബേങ്ക് മേനേജറും സാവിത്രിയും ഉണ്ടാകും. അവിടെ കുറേ നേരം ഇരിക്കാം എന്നുറപ്പിച്ചു. കൃഷ്ണേട്ടന്റെ വീട്ടില്‍ ഇപ്പോള്‍ മൂത്ത മകള്‍ സുധയും നാരായണനും കൂട്ടിനായി താമസിക്കുന്നുണ്ട്. തൊട്ടടുത്ത് ഇളയ മകള്‍ മിനിക്ക് വീട് പണിതിട്ടുണ്‍ട്. അതായത് ഒരാള്‍ ഇല്ലെങ്കില്‍ എനിക്ക് മറ്റേതെങ്കിലും വീട്ടില്‍ പോകാം. അതിനാല്‍ വാഹനത്തിനോട് ആ വഴിക്ക് ഓടാന്‍ ഞാന്‍ കല്പിച്ചു.

യൂണിറ്റി നഗര്‍ ആകെ മാറിയിരിക്കുന്നു. കൃഷ്ണേട്ടന്റെ വീടിന്റെ ചുറ്റും തരിശായി കിടന്നിരുന്ന പാടം മുഴുവനും നികത്തി വീടുകള്‍ നിറഞ്ഞിരിക്കുന്നു. പണ്ടൊക്ക് പാടത്ത് എവിടെ വേണമെങ്കിലും കാറ് പാര്‍ക്ക് ചെയ്യാമായിരുന്നു. അല്ലെങ്കില്‍ റോഡരുകില്. ഇപ്പോള്‍ കാനകള്‍ പണിതതിനാല്‍ റോഡിന്റെ വീതി കുറഞ്ഞു. ശ്രദ്ധിച്ച് ഓടിച്ചില്ലെങ്കില്‍ ചക്രം കാനയില്‍ വീഴും.

വാഹനം മിനിയുടെ വീടിനടുത്തെത്തിയപ്പോള്‍ കൃഷ്ണേട്ടന്‍ അങ്ങോട്ടേക്ക് കയറിപ്പോണ്‍ കണ്ടു. ഞാന്‍ കൃഷ്ണേട്ടനെ വിളിച്ചപ്പോള്‍ ആ വീടിന്റെ ഗേറ്റ് തുറന്ന് തന്നു. ആ വീട്ടിന്നുള്ളില്‍ വേറൊരു കാറ് പാര്‍ക്ക് ചെയ്തതിനാല്‍ എന്റെ വാഹനം ഞെങ്ങി ഞെരുങ്ങി ഉള്ളിലേക്ക് പ്രവേശിക്കുമ്പോള്‍ ചെറുതായൊന്ന് ഉരഞ്ഞൂ. അപ്പോള്‍ അവിടേ നിന്ന് പുറകോട്ടെടുത്ത് തൊട്ടടുത്ത കാഞ്ഞൂര്‍ മനയിലേക്ക് കയറ്റി അവിടെ പാര്‍ക്ക് ചെയ്തു. അതാണ്‍ കൃഷ്ണേട്ടന്റെ വീട്. തറവാട് വെള്ളിനേഴിയിലാണ്‍.

ഞാന്‍ വാഹനം അവിടെ പാര്‍ക്ക് ചെയ്ത് മിനിയുടെ വീട്ടിലെത്തി. അവിടെ കുട്ടികളെ കണ്ട് എനിക്ക് സന്തോഷമായി. മിനിയുടെ മക്കളായ സൌമ്യയും സുമിയും അവിടെ ഉണ്ടായിരുന്നു. സൌമ്യ കുടുംബസമേതം ഇടപ്പള്ളിയിലും സുമി അയര്‍ലണ്ടിലും ആണ്‍. സുമി പ്രസവത്തിന്‍ നാട്ടിലെത്തിയ വിവരം ഞാനറിഞ്ഞിരുന്നില്ല. സുമിയുടെ ഹബ്ബിക്ക് ഇപ്പോള്‍ ലണ്ടനില്‍ ഒരു പുതിയ ജോലി കിട്ടി എന്നറിഞ്ഞു. മടക്കം അമ്മയേയും കൊണ്ട് പോകുന്നു എന്ന് പറഞ്ഞു.

അങ്ങിനെ മിനി മോളുടെ കൂടെ ഈ മാസാവസാനം ലണ്ടനിലേക്ക് പറക്കും. സൌമ്യയുടെ കുട്ടിയെ താലോലിച്ചും വര്‍ത്തമാനം പറഞ്ഞും ഞാന്‍ അവിടെ കുറേ സമയം ചിലവഴിച്ചു. കല്യാണം കഴിഞ്ഞതിന്‍ ശേഷം മിനിയുടെ മക്കളെ ഇന്നാണ്‍ കണ്ടത്. അവരേയും അവരുടെ കൊച്ചുമക്കളേയും കാണാന്‍ കഴിഞ്ഞത് ഒരു മഹാ ഭാഗ്യമായി എനിക്ക് തോന്നി. സൌമ്യയേയും സുമിയേയും അവര്‍ കോളേജില്‍ പഠിക്കുന്നത് വരെ ഞാന്‍ കൂടെ കൂടെ കാണാറുണ്ടായിരുന്നു.

സൌമ്യയുടെ മകന്‍ കൃഷ്ണനെന്ന് വിളിക്കുന്ന അക്ഷത്തും സുമിയുടെ മണിക്കുട്ടി എന്ന് വിളിക്കുന്ന നിയതയും ആ വീടിന്‍ ഐശ്വര്യവും ആഹ്ലാദവും പകര്‍ന്നു. കൃഷ്ണനെ ഞാന്‍ എടുത്ത് ലാളിച്ചുവെങ്കിലും പിന്നെ അവന്‍ കരഞ്ഞ് അവന്റെ തള്ളയുടെ ഒക്കത്ത് ഒതുങ്ങി.

ഓപ്പോള്‍ വളരെ ക്ഷീണിച്ചിരിക്കുന്നു. പണ്ട് എനിക്ക് കടുമാങ്ങാ അച്ചാര്‍ ഉണ്ടാക്കിത്തരുമായിരുന്നു. ഒരിക്കല്‍ പണ്ട് ലയണ്‍സ് ക്ലബ്ബിന്റെ ധനശേഖരാര്‍ഥം 100 കുപ്പി അച്ചാര്‍ ഉണ്ടാക്കിത്തന്നിരുന്നു. അത് അന്തക്കാലം. ഇപ്പോള്‍ വയസ്സായി ഓപ്പോള്‍ക്ക്. എന്നെപ്പോലെ തൈലവും കുഴമ്പുമായി ജീവിതം തള്ളിനീക്കുന്നു.

യൂണിറ്റി നഗറിലെ മിനിയും സുധയും സാവിത്രിയും എല്ലാവരും താമസിക്കുന്നത് അടുത്തടുത്ത വീട്ടിലാണ്‍. എവിടെ ചെന്നാലും ചായയും കാപ്പിയും ഊണും ലഭിക്കും. അതിനാല്‍ പണ്‍ടൊക്കെ ആ വഴിക്ക് കാലത്ത് പോയാല്‍ വൈകിട്ടെത്തെ കാപ്പി കഴിഞ്ഞേ ഞാന്‍ വീട്ടിലേക്ക് തിരിക്കൂ. ഉച്ച ഭക്ഷണത്തിന്‍ ശേഷമുള്ള ഉറക്കത്തിനും എനിക്കവിടെ സൌകര്യം ഉണ്ട്. എനിക്ക് പെങ്ങന്മാരില്ലാത്ത കുറവ് നികത്തിയിരുന്നത് ഈ മിനിയും സുധയും ആണ്‍.

അവരുടെ അഛനാ‍ണ്‍ കൃഷ്ണേട്ടന്‍. കൃഷ്ണേട്ടന്‍ സര്‍വ്വകലാ‍വല്ലഭനാണ്‍. അദ്ദേഹത്തിന്‍ അറിയാത്ത് വിഷയങ്ങളില്ല. ആധികാരികമായി ഭാരതീയ നൃത്ത കലകള്‍, വാദ്യം മുതലായവയെ പറ്റി സംസാരിക്കാനും വിമര്‍ശിക്കാനും സെമിനാറുകളിലും വര്‍ക്ക്ഷോപ്പിലും മോഡറേറ്ററാകാനും മറ്റും കൃഷ്ണേട്ടനെ തേടി അനേകം പേര്‍ വരുന്നു. കര്‍ണ്ണാട്ടിക സംഗീതത്തിലും നല്ല അറിവുണ്ട്. നന്നായി വയലിന്‍ വായിക്കും. കമ്പ്യൂട്ടര്‍ ഇറങ്ങിയ കാലത്ത് ഒരു കമ്പ്യൂട്ടന്‍ വാങ്ങി സ്വന്തമായി പ്രോഗ്രാമിങ്ങും മറ്റും പഠിച്ചു. പിന്നീട് പ്രൊഫഷണല്‍ കോളേജിലെ കുട്ടികള്‍ക്ക് ട്യൂഷനും എടുത്തിരുന്നു. ഇപ്പോള്‍ വയസ്സ് 84. കാഴ്ച്ക്കുറവുണ്ട് കാര്യമായി. അതിനാല്‍ സ്വസ്ഥമാ‍യി വീട്ടില്‍ കഴിഞ്ഞുകൂടുന്നു.

എന്നിരുന്നാലും സദസ്സുകളില്‍ പ്രസംഗിക്കാനും ചര്‍ച്ചകളില്‍ പങ്കെടുക്കാനും പോകാറുണ്ട്. പ്രോഫസര്‍ ജോര്‍ജ്ജ് എസ് പോളും കൃഷ്ണേട്ടനും ചങ്ങാതികളാണ്‍. കൃഷ്ണേട്ടനില്‍ കൂടിയാണ്‍ ഞാന്‍ ജോര്‍ജ്ജ് മാഷെ പരിചയപ്പെടുന്നത്.

കുറച്ച് കാലം തൃശ്ശൂരിലെ MCV മീഡിയാ ചാനലിന്റെ മേനേജരായി സേവനം അനുഷ്ടിച്ച എനിക്ക് ഒരിക്കല്‍ ഫാദര്‍ പോള്‍ പൂവത്തിങ്കലിനെ ഇന്റര്‍വ്യൂ ചെയ്യാനുള്ള മോഹമുണ്ടായി. സംഗീതമായി ഒരു ബന്ധവുമില്ലാത്ത എനിക്ക് ആ സാഹസത്തില്‍ നിന്ന് പിന്മാറിയെങ്കിലും ചാനലിന്റെ മുതല്‍ കൂട്ടിന്‍ അദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്യാന്‍ കൃഷ്ണേട്ടന്‍ മുഖാന്തിരം ജോര്‍ജ്ജ് മാഷെ ചുമതലപ്പെടുത്തി.

അങ്ങിനെ ഞങ്ങള്‍ മൂന്ന് പേരും കൂടി മൈലിപ്പാടത്തുള്ള ഫാദറിന്റെ ആസ്ഥാനത്തിലെത്തി. മാഷ് ഫാദറിനെ ഇന്റര്‍വ്യൂ ചെയ്ത് ഞങ്ങളുടെ ചാനലില്‍ ടെലികാസ്റ്റ് ചെയ്തു. അങ്ങിനെ ജോര്‍ജ്ജ് മാഷെയും എനിക്ക് സുഹൃത്തായി ലഭിച്ചു. ഞാന്‍ ഒരു കാലത്ത് എന്ത് ചെയ്യൂമ്പോഴും കൃഷ്ണേട്ടനോട് ആലോചിച്ചേ മുന്നോട്ട് പോകൂ.

കാലങ്ങള്‍ കടന്ന് പോയി. ഞാന്‍ കൂടുതല്‍ കൂടുതല്‍ തിരക്കുള്ള മേഘലയിലേക്ക് തിരിഞ്ഞു. കൃഷ്ണേട്ടനെ പോയി കാണാന്‍ തന്നെ സമയക്കുറവ് അനുഭവപ്പെട്ടു. ഇനി അങ്ങിനെ വരാതിരിക്കുവാന്‍ ഞാന്‍ ഇന്ന് കൃഷ്ണേട്ടനെ ഒരു ഇടവേളക്ക് ശേഷം കണ്ടുമുട്ടി. വളരെ സന്തോഷം നിറഞ്ഞ ദിവസമായി തോന്നി എനിക്ക്.

എന്നെത്തേയും പോലെ ഇന്നും എനിക്ക് ചായയും ഉച്ചയൂണും നല്‍കി. ഞാന്‍ സാഹിത്യ അക്കാദമിയിലുള്ള അനുസ്മരണ സമ്മേളനത്തിനായി അവിടെ നിന്നിറങ്ങി. അല്പം വൈകിയാണെങ്കിലും അക്കാദമിയില്‍ എത്തി.

ഞാന്‍ അവിടെ എത്തുമ്പോളെക്കും സുകുമാര്‍ അഴീക്കോട് മാഷിന്റെ പ്രസംഗം കഴിഞ്ഞിരുന്നു. എന്നാലും എനിക്ക് അശോകന്‍ ചരുവില്‍, വൈശാഖന്‍ മാഷ് തുടങ്ങി മറ്റു പലരുടേയും പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ സാധിച്ചു. അവിടെയിരിക്കുമ്പോള്‍ എന്റെ ലയണ്‍സ് ക്ലബ്ബ് സുഹൃത്ത് സത്യേട്ടന്റെ ഭാര്യാപിതാവ് ചരമമടഞ്ഞ വാര്‍ത്ത കേട്ട് തോട്ടത്തില്‍ ലയിനിലുള്ള അദ്ദേഹത്തിന്റെ വസതിയിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.

എല്ലാം കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ മണി ആറായിത്തുടങ്ങിയിരുന്നു. ഇനി ഈവനിങ്ങ് വോക്കിനുള്ള സമയമാണ്‍. വാഹനം വീട്ടില്‍ പാര്‍ക്ക് ചെയ്യാന്‍ വന്നപ്പോള്‍ തോന്നി ലഷ്മിയുടെ വീട്ടില്‍ പോകാമെന്ന്. ലക്ഷ്മി ഇപ്പോള്‍ തിരക്കുള്ള ടിവി ചാനല്‍ ആങ്കര്‍ ആണ്‍. പണ്ട് ഞങ്ങളുടെ ചാനലില്‍ ഒതുങ്ങി നിന്ന ലക്ഷ്മി ഇപ്പോള്‍ ടിസിവി യിലും ജയ്ഹിന്ദ് ടിവി മുതലായ സാറ്റലൈറ്റ് ചാനലുകളിലുമായി തിരക്കോട് തിരക്ക്. ലഷ്മിയുടെ മാധ്യമരംഗത്തേക്കുള്ള കാല് വെപ്പ് എന്നില്‍ കൂടിയായിരുന്നു. ലക്ഷ്മിയുടെ വീട്ടിലും ഞാന്‍ പോയിട്ടും ഏതാണ്ട് ഒരു കൊല്ലമാകാറായിരിക്കുന്നു. ഞായറാഴ്ചയായതിനാല്‍ അവള്‍ അവിടെ ഉണ്ടാവില്ലാ എന്ന കണക്കുകൂട്ടലിലാണ്‍ അങ്ങോട്ടേക്ക് തിരിച്ചത്. അവളില്ലെങ്കില്‍ അവളുടെ അമ്മൂമയുമായി വര്‍ത്തമാനം പറഞ്ഞിരിക്കാമെന്ന്‍ കരുതി ഞാന്‍.

എന്നാല്‍ എന്റെ കണക്കുകൂട്ടലിന്‍ വിപരീ‍തമായി അവള്‍ അവിടെ ഉണ്ടായിരുന്നു. അവളുടെ അമ്മ ബിന്ദുവും, അമ്മാമ്മയും എല്ലാം ഉണ്ട്. എനിക്കെപ്പോഴും ഭക്ഷണം തരുന്ന ഒരാളാണ്‍ ബിന്ദു. എപ്പോ ചോദിച്ചാലും ഭക്ഷണം കിട്ടും. എനിക്ക് ഹോം മെയ്ഡ് ഫുഡ് കിട്ടാതെ വരുന്ന ചില അവസ്ഥ വരുമ്പോള്‍ ഞാന്‍ ബിന്ദുവിനെ വിളിക്കും. അവിടെ ഉള്ള ഭക്ഷണം നിറഞ്ഞ സ്നേഹത്തോടെ എനിക്ക് ആ വീട്ടില്‍ നിന്ന് കിട്ടും. ഇനി പ്രത്യേകമായി എന്തെങ്കിലും വിഭവം വേണമെങ്കില്‍ തലേദിവസം പറഞ്ഞാല്‍ മതി.

വളരെ സന്തോഷത്തോട് കൂടി വിളമ്പിത്തരുന്ന ഭക്ഷണത്തിന്‍ പ്രത്യേക രുചിയാണ്‍. എന്റെ പേരക്കുട്ടിയെ അവര്‍ക്ക് കൊണ്ട് പോയി കാണിച്ചുകൊടുക്കാന്‍ ഞാന്‍ മറന്നു. ബിന്ദുവിനെ അമ്മ കഴിഞ്ഞ ഒരു വര്‍ഷക്കാലമായി വീട്ടിനു പുറത്തേക്കിറങ്ങാറില്ല. വയസ്സും അനാരോഗ്യവുമായി കഴിയുന്നു.

എന്റെ പല ദു:ഖങ്ങളും വിഷമങ്ങളും ഞാന്‍ ഇവരോട് പങ്ക് വെക്കാറുണ്ട്. ആരോടെങ്കിലും നമ്മുടെ ദു:ഖങ്ങള്‍ പറയുമ്പോള്‍ ഒരു നിവൃതി അനുഭവപ്പെടുമല്ലോ. നല്ല ഒരു സുഹൃത്താണ്‍ ബിന്ദു. അവിടെ നിന്ന് ഒരു കാപ്പിയും കുടിച്ച് ഞാന്‍ നിറഞ്ഞ സന്തോഷത്തോടെ ഇരുട്ടാ‍കുമ്പോളെക്കും ഇറങ്ങി.

അങ്ങിനെ കൊങ്ങണൂരിലുള്ള ഏട്ടന്റെ വസതിയില്‍ പോയില്ലെങ്കിലും അനുസ്മരണ ചടങ്ങില്‍ പകുകൊള്ളാനും, മറ്റു പഴയ സൌഹൃദങ്ങള്‍ പുതുക്കുവാനും സത്യേട്ടന്റെ ഭാര്യാപിതാവിന്‍ അന്ത്യോപചാരം അര്‍പ്പിക്കുവാനും മറ്റുമുള്ള സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യാന്‍ ഇന്നെനിക്ക് കഴിഞ്ഞു.

ഞാന്‍ ബ്ലോഗില്‍ ഇത്രയൊക്കെ പോസ്റ്റുകള്‍ ചെയ്തുവെങ്കിലും ഇന്നേവരെ ഒരു പോസ്റ്റുപോലും ബിന്ദു വായിച്ചിരുന്നില്ല. പക്ഷെ ഇന്ന് അതിനുള്ള താലപര്യം കാണിക്കുകയും എല്ലാ പോസ്റ്റുകളും വായിക്കാമെന്നും പറഞ്ഞു.

നാം ജീവിതത്തില്‍ കണ്ടുമുട്ടുന്നതും അനുഭവിക്കുന്നതുമായ പലതും ആണല്ലോ നമുക്ക് എഴുതുവാനുള്ള ഊര്‍ജ്ജവും പ്രചോദനവും തരുന്നത്. ഞാന്‍ വിവിധ തലത്തിലുള്ള പോസ്റ്റുകളും ലേഖനങ്ങളും, യാത്രാ വിവരണവും എല്ലാം എഴുതിയിട്ടുണ്ട്. പിന്നെ ചെറുകഥയും നോവലും. “ബിന്ദു എല്ലാം വായിച്ചോളൂ. പക്ഷെ കഥകളിലെ വേഷങ്ങളെപ്പറ്റിയും കഥാപാത്രങ്ങളെപ്പറ്റിയൊന്നും എന്നോട് ചോദിക്കരുത്. “

അങ്ങിനെ ഒരു ഞായറാഴ്ചയും കടന്ന് പോയി. 10-10-2010.ഏതായാലും എന്റെ ബ്ലോഗ് വായിക്കാമെന്ന് പറഞ്ഞ ബിന്ദുവിന് ഞാന്‍ ഈ പോസ്റ്റ് ഡെഡിക്കേറ്റ് ചെയ്യുന്നു..

10 comments:

ജെ പി വെട്ടിയാട്ടില്‍ said...

ഇന്നെലെ [09-10-10] നേരത്തെ ഉറങ്ങണം എന്നുറപ്പിച്ച് മറ്റു ഈവനിങ്ങ് പണികളെല്ലാം കുറച്ചിരുന്നെങ്കിലും കിടക്കുമ്പോള് 11.30 ആയി. ഇന്ന് എന്റ് ജേഷ്ടന് സി വി ശ്രീരാമന്റെ മൂന്നാം ചരമവാര്‍ഷികം അദ്ദേഹത്തിന്റെ കുന്നംകുളം – കൊങ്ങണൂരിലുള്ള വസതിയില് തൃശ്ശൂര് കേരള സാഹിത്യ അക്കാദമി ആഘോഷിക്കുന്നു. പ്രസ്തുത ചടങ്ങിന് എന്റെ ഇളയ സഹോദരനും സിനിമാ നടനും ടിവി അവതാരകനുമായ വി കെ ശ്ര്രീരാമന്‍ രണ്ടാഴ്ചമുന്‍പേ ക്ഷണിച്ചിരുന്നു.

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

പലതും പറഞ്ഞുകൊണ്ടുള്ള നല്ലൊരു ഞായരാഴ്ച്ചക്കാഴ്ച്ചയായി ഈ എഴുത്ത് വിരുന്ന് കേട്ടൊ ജയേട്ടാ

കുഞ്ഞൂസ് (Kunjuss) said...

പ്രകാശേട്ടന്റെ സ്വതസിദ്ധമായ ശൈലിയിലുള്ള പോസ്റ്റ്‌.... ഇന്ന് അവിടെയൊക്കെ പ്രകാശേട്ടനോടൊപ്പം സഞ്ചരിക്കാനും പഴയ സൌഹൃദങ്ങളുടെ ഊഷ്മളത അനുഭവിക്കാനും സഹായിച്ചു....

ജേഷ്ട്യസഹോദരന് ആദരാഞ്ജലികള്‍!

Kalavallabhan said...

ഒരു സംശയം
ക്ഷമിക്കുമല്ലോ ?
ചരമവാർഷികം ആചരിച്ചാൽ പോരെ,
ആഘോഷിക്കണോ ?

ജെ പി വെട്ടിയാട്ടില്‍ said...

കലാവല്ലഭന്‍

ഭാഷാസ്വാധീനം കുറവാണ്.
വേണ്ട തിരുത്തല്‍ ചെയ്യാം.

ÐIV▲RΣTT▲Ñ said...

നാന്നായി എഴുതി. മറ്റു പോസ്റ്റുകളും വായിക്കണം എന്നുണ്ട്. പക്ഷെ, കറുപ്പ് പ്രതലത്തില്‍ വെളുത്ത അക്ഷരങ്ങള്‍ കണ്ണുകള്‍ക്ക്‌ ആയാസം ഉണ്ടാക്കുന്നു.

ജെ പി വെട്ടിയാട്ടില്‍ said...

divarettan

karuppu prathalathile velutha aksharangal thankalkk cheruthayi aanu kaanunnathengil Ctrl+ adichal zoom cheythu kittum.
mozila muthalaya browseril angine options undu.
explorer upayogikkumpol valuthayi kaanaan thakkavannam programed aanu.
ithe vare ingineyulla complaint kuravaanu.
pinne njan orupaad postukal ee blogil ezhuthiyittullathinaal template maattiyaal sariyaakiilla.

pls have a look at my other blogs too where i hv used other templates which u may feel comfort.

ജെ പി വെട്ടിയാട്ടില്‍ said...

ദിവാകരേട്ടന്‍
ഭാരതത്തില്‍ ആണെങ്ങില്‍ ഫോണ്‍ നമ്പര്‍ തരൂ.
ഞാന്‍ വിളിക്കാം.

lakshmi said...

uncle,,,,, angine enikkum(lakshmi) unclinye blogile oru kathapathjramay maran kazinju.... thnku 4 dat... ammakku dedicate cheyytha ee blog njanum ammayum vayichutto.. nannayittund

ജെ പി വെട്ടിയാട്ടില്‍ said...

thank u so much lakshmi and bindu. i am honoured.

u may kindly forward d link to your father.

AMMAYODU ELLA POSTUKALUM VAAYICHU COMMENT IDAAN PARAYUMALLO.