Thursday, October 28, 2010

ഇന്ന് ഈ വെള്ളരിക്കയേ തരാനുള്ളൂ….


കാലത്ത് തന്നെ എന്റെ പെമ്പിറന്നോത്തി ആനന്ദവല്ലി വെള്ളരിക്കാ നുറുക്കുന്നു. അരക്കുന്നു. എവിടെയെക്കോ വെക്കുന്നു. തിന്നുന്നു.

“ഞാനവളെ വിളിച്ചു… ആനന്ദേ……എടീ‍ മണ്ഡൂകമേ…” അവളെ ആനന്ദയെന്ന് വിളിച്ചാല്‍ അവള്‍ക്ക് വലിയ ഇഷ്ടമാ… അവള്‍ക്ക് പേര്‍ പലതുമുണ്ടെനിലും അവളെ വീട്ടിലും അവളുടെ നാട്ടിലും ആനന്ദയെന്നാ വിളിക്കുക. ഞാന്‍ അവളെ പേരെടുത്ത് വിളിക്കാറില്ല. “ഹലോ” എന്നാ വിളിക്കുക.

അവള്‍ ചെറുപ്പത്തില്‍ എപ്പോളും ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു കുട്ടിയായിരുന്നത്രേ? അങ്ങിനെ ഒരു ദിവസം അവളുടെ വീട്ടില്‍ ഗുരു നിത്യചൈതന്യ യതി വന്നപ്പോള്‍ എപ്പോളും ചിരിച്ച് കൊണ്ടിരിക്കുന്ന ഇവളെ “ആനന്ദല്ഷ്മിയെന്ന്” പേരിട്ടു. വീട്ടിലെല്ലാവരും ആനന്ദയെന്ന് വിളിച്ച് പോന്നു.

“എന്ത്വാടീ കാലത്തെ തന്നെ വെള്ളരിക്കാ മുറിച്ചോണ്ടിരിക്കണ്‍..” നിങ്ങക്ക് വേണമെങ്കില്‍ തിന്നോ. ഇന്നിതാ ബ്രേക്ക് ഫാസ്റ്റ്. “വെറും വെള്ളരിക്കയോ…?” നിങ്ങള്‍ ആ വെള്ളരിക്കാ അല്പം ന്യൂട്ട്രലൈറ്റ് ബട്ടര്‍ തേച്ച് ബ്രെഡ്ഡിനകത്ത് വെച്ച് തിന്നോ. എനിക്കിപ്പോള്‍ ദോശയുണ്ടാക്കാനോ പുട്ട് ചുടാനോ ഒന്നിനും വയ്യ. എന്റെ കൈ രണ്ടും നീര്‍ വന്നിരിക്കയാണന്നെറിയാമല്ലോ>>?

പണ്ടൊക്കെ എന്റെ ചെറുപ്പത്തില്‍ എനിക്ക് നാടന്‍ വെള്ളരിക്കാ വളരെ ഇഷ്ടമായിരുന്നു. എന്റെ ചെറുപ്പത്തില്‍ കൊയ്ത് കഴിഞ്ഞ് കാറ്റുകാലം വരുമ്പോള്‍ എരുകുളത്തിന്റെ അടുത്തുള്ള പാടത്ത് മത്ത, കുമ്പളം, വെള്ളരി, കയ്പ, പടവലം മുതലായവ കൃഷി ചെയ്യുമായിരുന്നു.

ആദ്യം തടമെടുത്ത് അത് ചവറിട്ട് കരിക്കും. പിന്നീട് രണ്ട് ദിവസം കഴിഞ്ഞ് അതില്‍ മുളപ്പിച്ച ഈ ഇനങ്ങള്‍ നടും. പാടത്ത് നല്ല വള്‍ക്കൂറുള്ളതിനാല്‍ എല്ലാം വേഗം പടര്‍ന്ന് പന്തലിക്കും. മത്ത കുമ്പളം പടവലം കയ്പ എന്നിവയൊക്കെ ധരാളം കാണുമ്പോള്‍ ഈ വെള്ളരിക്ക് വലുതാകും മുന്‍പ് എന്നെപ്പോലെയുള്ള ചില വികൃതികള്‍ പൊട്ടിച്ച് തിന്നു തുടങ്ങും. നാട്ടിലെ ആ കൊച്ചുവെള്ളരിക്ക തിന്നാനെന്ത് രസമായിരുന്നു എന്ന് ഇപ്പോള്‍ ആലോചന വരുന്നു.

പല കുടുംബങ്ങളിലെ കുട്ടികളാണ്‍ കൃഷി നടത്തുക. എല്ലാരും ചേര്‍ന്ന് സന്ധ്യക്ക് എരുകുളത്തില്‍ നിന്ന് വെള്ളം കൊണ്ട് വന്ന് നനക്കും. അതൊക്കെ ചെറുപ്പകാലത്തെ ഒരു വിനോദവും ആയിരുന്നു. എന്നും ചെടികളുടെ അടുത്ത് അത് വളരുന്നത് നോക്കി നില്‍ക്കുക പതിവായിരുന്നു.

ആയിടക്കാണ്‍ എല്ലാവരും ഇളം വെള്ളരിക്ക പൊട്ടിച്ച് തിന്നുമ്പോള്‍ കയ്പക്ക പച്ചക്ക് തിന്നുന്ന മാധവേട്ടനെ കാണുന്നത്. അങ്ങിനെ ഞാനും പില്‍ക്കാലത്ത് പച്ച കൈപ്പയക്ക തിന്നാല്‍ ശീലിച്ചു. അത് ഒരു ഷോമേനാകാനും സാധിച്ചു. ആര്‍ക്കും പറ്റാത്ത ഒരു വിനോദം കാണിക്കുന്ന ബോയ്. മാധവേട്ടന്‍ അവധിക്ക് വന്നാല്‍ ഒരു മാസമാകുമ്പോളേക്കും തിരിച്ച് പോകും. പിന്നെ ഈ ഞാനെന്ന ജാലവിദ്യക്കാരന്‍ മാത്രമാകും നാട്ടില്‍.

എന്റെ കൂടെ എന്റെ സെറ്റില്‍ മണി, കുഞ്ഞുമണി ലീല എന്നിവരാകും. എന്റെ ചേച്ചിയുടെ പാപ്പന്റെ മക്കളാണ്‍ ഈ പെണ്‍കുട്ടികള്‍. ഞങ്ങളുടെ താമസം അടുത്തടുത്ത വീടുകളിലായതിനാല്‍ ഇത്തരം ഒത്ത് ചേരല്‍ സാധ്യമായിരുന്നത്.

മണിയെ ഒന്ന് രണ്ട് വര്‍ഷം മുന്പ് കണ്ടതായി ഓര്‍ക്കുന്നു. കുഞ്ഞുമണിയേയും ലീലയേയും കണ്ട നാളുകള്‍ മറന്നുവെന്ന പറയാം. അവരുടെ അമ്മയുടെ വീട് കൂറ്റനാട് ആണ്‍. അവരിപ്പോള്‍ അവിടേയൊക്കെയാണ്‍ താമസം എന്നാണറിവ്. ഓര്‍മ്മകള്‍ എങ്ങോട്ടോ ഓടിപ്പോകുന്നു..!!!

“ശരി ശരി…” ഇന്ന് വെള്ളരിക്കാ അരിഞ്ഞതും കൊണ്ട് കഴിച്ചുകൂട്ടാം. ഉച്ചക്ക് ഒരു സദ്യയുണ്ട്. ദാസേട്ടന്റെ അമ്മ മരിച്ചതിന്റെ അടിയന്തിരം ആണ്‍ കണ്ണന്‍ കുളങ്ങരയിലുള്ള തറവാട്ടില്‍. അപ്പോള്‍ പ്രാതല്‍ ശരിയല്ലെങ്കില്‍ നേരത്തെ അവിടെ പോയി സദ്യയുണ്ണാം.

മകള്‍ രാക്കമ്മ വീട്ടിലുണ്ട്. അവളോട് പറഞ്ഞാല്‍ എന്ത് വേണമെങ്കിലും ഉണ്ടാക്കിത്തരും. പക്ഷ അവളുടെ കൊച്ചിനെ എടുത്തോണ്ടിരിക്കണം. കുട്ടാപ്പു നല്ല കുട്ടിയാണ്‍. അവനെ ചുമ്മാ ഒക്കത്ത് വെച്ച് നിന്നാലോ മടിയില്‍ വെച്ച് ഇരുന്നാലോ പറ്റില്ല. നടന്നുംകൊണ്ടിരിക്കണം. ആ കുട്ടൂസിനെ അതിന്റെ വീട്ടിലുള്ളവര്‍ അങ്ങിനെയാ പഠിപ്പിച്ചിരിക്കുന്നത്.

എറണാംകുളം കടവന്ത്രയിലാണ്‍ കുട്ടാപ്പുവെന്ന കുട്ടൂസിന്റെ വീട്. അവിടെ അവന്റെ തന്തയും തള്ളയും കൂടാതെ രണ്ട് വലിയഛന്മാരും അവരുടെ മൂന്ന് പിള്ളേരും പിള്ളേരുടെ അമ്മമാരും പിന്നെ അഛാഛനും അഛമ്മെയും ഉണ്ട്. അതിനാല്‍ ആരെങ്കിലും ഒരാള്‍ ഇവനെ എടുത്ത് നടന്നോണ്ടിരിക്കും.

എനിക്കാണെങ്കില്‍ വാതം പിടിപ്പെട്ട് കുട്ട്യോളെ അധികം എടുത്ത് നടന്നോണ്ടിരിക്കാന്‍പറ്റില്ല. അതിനാല്‍ മകള്‍ അടുക്കളയില്‍ നില്‍ക്കുന്ന അത്രയും സമയം പേരക്കിടാവിനെ എടുത്തോണ്ട് നടക്കുന്നതിലും ഭേദം റോട്ടിയും വെള്ളരിക്കയും കഴിക്കുകയാണ്‍. ഇന്നത്തെ പ്രാതല്‍ അങ്ങിനെയാകട്ടെ. ആനന്ദവല്ലിക്ക് എത്ര പഴയ ഫുഡ്ഡടിച്ചാലും സ്റ്റൊമക്ക് അപ്സറ്റ്നെസ്സ് ഇല്ല. അവള്‍ രണ്ടാഴ്ചമുന്‍പത്തെ ഹോം ഗെറ്റ് ടുഗെദറില്‍ ബാക്കിയുണ്ടായിരുന്ന ചിക്കന്‍ സ്റ്റൂ, ഓവനില്‍ വെച്ച് ചൂടാക്കി ഈ ബ്രെഡ്ഡും കൂട്ടി കഴിച്ചു. എനിക്കത് കണ്ട് കൊതി വന്നിരുന്നെങ്കിലും ഞാന്‍ കഴിച്ചില്ല.

ഇന്നെണീറ്റത് ഒമ്പതരമണിക്കാണ്‍. എണീക്കാന്‍ മടിയാണ്‍ ഈയിടേയായി. എണീച്ചാലുടന്‍ കഷായം കുടിക്കണം. മഹാരാസ്നാദി കഷായം 15 മില്ലി 30 മില്ലി ഇളം ചുടുവെള്ളത്തില്‍ ചേര്‍ത്ത് അഞ്ചുതുള്ളി ക്ഷീരഫലം 101 ആവര്‍ത്തിച്ചതും കൂട്ടി കുടിക്കണം. അത് കഴിച്ചാല്‍ പിന്നെ കുറേ നേരത്തേക്ക് വായ് മുഴുവനും കയ്പ്പും ചവര്‍പ്പും ഒക്കെയാ.

അത് കഴിഞ്ഞ് കൊട്ടന്‍ ചുക്കാദി, പിണ്ഡത്തെലം, മഹാനാരായണം മുതലായ തൈലങ്ങള്‍ ചേര്‍ത്ത് കൂട്ട് ഇളം ചൂടില്‍ രണ്ട് കാലിലും തേച്ച് പിടിപ്പിച്ച് ചുരുങ്ങിയത് അര മണിക്കൂര്‍ ഇരിക്കണം. പിന്നെ ചൂടുവെള്ളത്തില്‍ ഒരു കുളി. അതൊക്കെ കഴിഞ്ഞാലെ നമുമ്ം എന്ന്തെങ്കിലും ആഹരിക്കാന്‍ കിട്ടൂ..

കാര്യമായി എന്തെങ്കിലും വെട്ടിവിഴുങ്ങാന്‍ തോന്നും ഈ കുളി കഴിഞ്ഞാല്‍. അപ്പോള്‍ ഈ വെള്ളരിക്കാ അരിഞ്ഞ് വെച്ചത് കിട്ടിയിട്ടെന്ത് കാര്യം എനിക്ക്. ഒരു തരത്തില്‍ പറഞ്ഞാല്‍ അതെങ്കിലും അരിഞ്ഞ് തരാനുള്ള ഒരാളുണ്ടല്ലോ. എന്നോര്‍ത്ത് സമാധാനിക്കാം.

രണ്ട് ദിവസമായി വയറ് സുഖമല്ല. വായില്‍ കയ്പ് രസം. എല്ലാത്തിനും ഡോക്ടറെകണ്ടാല്‍ ശരിയാകില്ല. രാക്കമമയോട് പറഞ്ഞപ്പോള്‍ അവളുടെ ബ്രേക്ക് ഫാസ്റ്റില്‍ നിന്ന് ഒരു ഓഹരി തന്നു. അവള്‍ ഇപ്പോള്‍ ബിസി ബിസിനസ്സ് വുമണ്‍ കം ഹൌസ് വൈഫ് ആണ്‍. അവള്‍ രണ്ട് പാക്കറ്റ് നൂഡിത്സ് സ്ക്രാമ്പിള്‍ഡ് എഗ്ഗില്‍ ചേര്‍ത്ത് കാപ്സിക്കം മുതലായ പച്ചക്കറികള്‍ ചേര്‍ത്ത് ടബാസ്കോ സോസും ചേര്‍ത്ത് രുചിയോടെ കഴിക്കുന്നു.

എനിക്ക് തന്ന ഓഹരി ഞാന്‍ കഴിക്കാതെ ഒരു സുലൈമാനിയും കുടിച്ച് നേരെ ഓഫീസിലേക്ക് പോകാനൊരുങ്ങി. കുട്ടന്‍ മേനോന്റെ അടുത്ത് ഇരുന്ന് അല്പം സൊള്ളാന്‍ തീരുമാനിച്ചു. പോകുന്ന വഴിയില്‍ നിതികയുടെ അമ്മയെക്കണ്ട് വര്‍ത്തമാനം പറഞ്ഞ് സമയം പോയതറിഞ്ഞില്ല. തിരികെ വീട്ടില്‍ വന്ന് സയ്യാരയില്‍ കയറി കണ്ണന്‍ കുളങ്ങരയിലുള്ള മരണമടിയന്തിര വീട്ടിലേക്ക് വിട്ടു. അവിടെ നേരത്തിന്നെത്തിയില്ലെങ്കില്‍ ഭക്ഷണം കിട്ടാതെ വന്നാല്‍ ഇന്നെത്തെ കാര്യം പോക്കാ.

ദാസേട്ടന്റെ വീട്ടിലേക്ക് കുതിക്കുന്നതിന്നിടയില്‍ എന്റെ പെമ്പറന്നോത്തി ഇതാ റോഡുവക്കില്‍ വണ്ടിയും കാത്ത് നില്‍ക്കുന്നു. അവളെ കയറ്റി ആശുപത്രിയിലിറക്കി ഞാന്‍ അടിയന്തിരം ഉണ്ണാനെത്തി. നല്ല കാലം ഒരു വിധം ആളുകളൊക്കെ ഉണ്ട് വീട് കാലിയാക്കിക്കൊണ്ടിരുന്നു. എന്നെ കണ്ടതോടെ ഗൃഹനാഥന്‍ ഒരു മേശ വൃത്തിയാക്കി ഇല വെച്ച് തന്നു.

കാലത്ത് തൊട്ട് പട്ടിണിയായിരുന്ന എനിക്ക് നല്ലൊരു ലഞ്ച് ദാസേട്ടന്റെ വീട്ടില്‍ നിന്ന് കിട്ടി. ഞാന്‍ ദാസേട്ടന്റെ മരണമടഞ്ഞ അമ്മയെ മനസ്സില്‍ വന്ദിച്ച് അവിടെ നിന്ന് ഇറങ്ങി. നേരെ വീട്ടില്‍ വന്ന് സുഖമായി കിടന്നുറങ്ങി. നല്ല മഴയും കാറ്റും ഇടിയും.

എനിക്ക് ഉച്ചക്ക് പായസം കുടിച്ചാല്‍ ചുരുങ്ങിയത് ആറുമണി വരെയെങ്കിലും ഉറങ്ങണം. അഞ്ചുമണിയാകാറായപ്പോളാണ്‍ യോഗ ക്ലാസ്സിന്‍ പോകേണ്ട കാര്യം ഓര്‍മ്മ വന്നത്. ഇന്നേതായാലും യോഗ വിടാം. ആറുമണിക്ക് ടെന്നീസിന്‍ പോകാം. എന്നൊക്കെ മനസ്സില്‍ കരുതി ഉറക്കത്തില്‍ ശ്രദ്ധിച്ചു. യോഗക്ക് പോയില്ലെങ്കില്‍ കുഴപ്പമില്ല. ടെന്നീസ് രണ്ട് ദിവസം ഒരുമിച്ച് മുടങ്ങിയാല്‍ പിന്നെ കൂടെ കളിക്കുന്ന ശിങ്കാരവേലിയുടെ തെറി കേള്‍ക്കണം. അവള്‍ക്കല്ലെങ്കിലും ഒരു കൊമ്പ് കൂടുതലാ. അവള്‍ അവിടെ കിടന്ന് കൂട്ടിനാളില്ലാതെ തെറിയും വിളിച്ചോണ്ട് ഓടി നടക്കട്ടെ.

നല്ല മഴയും കാറ്റും – ഈ സുഖമുള്ള ഉറക്കം ഇനി നാളെ കിട്ടിയില്ലെങ്കിലോ. അങ്ങിനെ വീണ്ടും ഉറക്ക്കത്തില്‍ ശ്രദ്ധിച്ചു. അങ്ങിനെ ഉറങ്ങിക്കൊണ്ടിരിക്കുന്നതിന്നിടയില്‍ ഞാന്‍ ശ്രദ്ധിച്ചില്ല എന്റെ അരികില്‍ എന്തോ ഒരനക്കവും നനവും. തിരിഞ്ഞ് നോക്കിയപ്പോളാ മനസ്സിലായത് എന്റെ ഗ്രാന്‍ഡ് കിഡ്ഡിനെ എന്റെ അടുത്ത് കിടത്തിയിട്ട് അവന്റെ അമ്മ എവിടേയോ തെണ്ടാന്‍ പോയിരിക്കുന്ന വിവരം. എന്നാ കുട്ട്യോളെ അടുത്ത് കിടത്തുമ്പോ പറഞ്ഞിട്ട് പോകണ്ടേ.

അവന്‍ മൂത്രമൊഴിച്ച് എന്റെ വസ്ത്രമെല്ലാം നനച്ച് എന്റെ ഉറക്കവും കളഞ്ഞു. ഉറക്കം പോയതിനാല്‍ കിഡ്ഡിനെ ആനന്ദവല്ലിയുടെ അടുത്ത് കിടത്തി ഞാന്‍ യോഗ ക്ലാസ്സിലേക്ക് ഓടി. മഴയായതിനാല്‍ ഹാജര്‍ നില കുറവായിരുന്നു. ഒരു ചേച്ചി മാത്രമേ ഞങ്ങള്‍ രണ്ട് വാനരമാരുടെ കൂട്ടത്തിലുണ്ടായിരുന്നുള്ളൂ. അതിനാ ആ ചേച്ചി പോകാനൊരുങ്ങി. അപ്പോളേക്കും അമ്പിളിയും സന്ധ്യയും എത്തി. അതിന്‍ പിന്നാലെ വേറെ രണ്ട് പേരും, അപ്പോളെക്കും മാഷും വന്നു.

അങ്ങിനെ അല്പം വൈകായാണെങ്കിലും യോഗ ക്ലാസ്സ് തുടങ്ങി. അമ്പിളിക്കും സന്ധ്യക്കും മറ്റു ചില ചെറുപ്രായക്കാര്‍ക്കും ബോഡി ആവശ്യാനുസരണം വളക്കാന്‍ പറ്റും. പക്ഷെ ഈ ഞാനെന്ന് കിളവന്റെ പാര്‍ട്ട്സുകള്‍ സസുഖം വളയാത്തതിനാല്‍ അവരുടെ കൂടെ ഒത്ത് പിടിക്കാന്‍ പറ്റുന്നില്ല. അതിനാല്‍ ഞാന്‍ അല്പം പിന്നില്‍ ഷീറ്റ് വിരിക്കും. പിന്നെ എനിക്ക് യോഗ ചെയ്യുന്ന സമയം കാറ്റ് ഇഷ്ടമല്ല. അതിനാല്‍ നോ ഫാന്‍ ഏരിയയിലായി ഞാന്‍ കസര്‍ത്ത് തുടങ്ങും.

ആദ്യമൊക്കെ ഞാന്‍ ഇടക്കിടക്ക് മുടങ്ങാറുണ്ട്. എന്റെ യോഗ ബാച്ചില്‍ എന്റെ അളിയനും ഉണ്ട്. പക്ഷെ അദ്ദേഹം കൂടെ കൂടെ മുടങ്ങാറുണ്ട്. ഞങ്ങളുടെ ഈവനിങ്ങ് ബാച്ചില്‍ അധികവും പെണ്ണുങ്ങളാണ്‍. മോണിങ്ങില്‍ ആണുങ്ങളും കപ്പിള്‍സും ആണ്‍ അധികം. എനിക്ക് കാലത്ത് എണീക്കാന്‍ മടിയായതിനാലാണ്‍ ഈവനിങ്ങ് ബാച്ചിലാക്കിയത്. പിന്നെ എന്റെ മാഷും എന്നെപ്പോലെ ഒരു ഓള്‍ഡ് ബോയ് ആണ്‍. മാഷുടെ ബോഡി പ്ലാസ്റ്റിക്കുപോലെ ഒടിയും.

സൂര്യനമസ്കാരം ചെയ്യുമ്പോള്‍ വേണ്ടത്ര ഫ്ലക്സിബിള്‍ ആയിട്ടില്ല എന്റെ എല്ലുകള്‍ ഇപ്പോളും. ശീര്‍ഷാസനം ചെയ്യുന്ന രോഷ്ന എന്ന പെണ്‍കുട്ടിയാണ്‍ എന്റെ ബാച്ചിലെ എക്സ്പര്‍ട്ട്. അവള്‍ ചെയ്യുന്നത് നോക്കിയാണ്‍ ഞാന്‍ മറ്റു പല ആസനങ്ങളും ചെയ്യാറ്. അതിന്‍ ഈ പെണ്‍കുട്ടി മിക്ക ദിവസവും വരില്ല.

മാഷ് ഇരിക്കുക അങ്ങേതലക്കലാണ്‍. അതിനാല്‍ മാഷെ എപ്പോളും കാണാന്‍ ഒക്കില്ല. പഴയ മെമ്പേര്‍സിന്റെ അടുത്ത് ഇരുന്നാലേ നമുക്ക് ഒരു ഗൈഡന്‍സ് ലഭിക്കൂ. ക്ലാസ്സില്‍ മൊത്തം സ്ട്രങ്ങ്ത്ത് ഏതാണ്ട് അമ്പത് പേര്‍ വരും. അവരില്‍ എക്സ്പര്‍ട്ട് മെമ്പേര്‍സും പലരും ശരിക്ക് വരില്ല. രോഷ്ന വരുന്ന ദിവസം എനിക്ക് വലിയ തെറ്റില്ലാതെ ചെയ്യാന്‍ കഴിയും. രമേശനും നന്നായി അഭ്യാസം ചെയ്യുന്ന ആളാണ്‍. അദ്ദേഹവും റഗുലര്‍ അല്ല. സന്ധ്യ്യുടെ ബോഡിയും വളരെ ഫ്ലക്സിബിള്‍ ആണ്‍. അവളും റഗുലര്‍ അല്ല. ഇനി സന്ധ്യയോടും രോഷ്നായോടും റഗുലര്‍ ആയി വരാന്‍ പറയണം.

അല്ലെങ്കില്‍ രണ്ട് ദിവസം കാര്യമായ കാരണമില്ലാതെ തുടര്‍ച്ചയായി മുടങ്ങുന്നവരില്‍ നിന്ന് ഫൈന്‍ ഈടാക്കാന്‍ മാഷിനോട് പറയണം. എന്നാലേ എനിക്ക് ശരിക്കും പഠിച്ചുയരാന്‍ പറ്റുള്ളൂ. തന്നെയുമല്ല ഹാജര്‍ നില കുറവായായാല്‍ മാഷിനും ഒരു ഉഷാറ് കാണാറില്ല.

അങ്ങിനെ യോഗ ക്ലാസ്സ് ആറുമണിയോട് കൂടി കഴിഞ്ഞു. ഇനിയെന്ത് എന്നാലോചിക്കുമ്പോളാ ഓര്‍മ്മ വന്നത് – ഇന്നെത്തെ ഡിന്നര്‍ ഡോക്ടര്‍ പോള്‍ കല്ലൂക്കാരന്റെ വസതിയിലാണെന്ന്. ഡോക്ടര്‍ പ്രത്യേകം പറഞ്ഞിരുന്നു ശ്രീമതിയെ കൂട്ടി വരണമെന്ന്. പക്ഷെ എന്റെ പെണ്ണ് കുറേകാലമായി എന്റെ കൂടെ ക്ലബ്ബില്‍ വരുന്നില്ല. പല ക്ലബ്ബുകളിലും മെമ്പര്‍മാരാണെങ്കിലും അവള്‍ മൂന്ന് ക്ലബ്ബുകളില്‍ വരുമായിരുന്നു. ഇപ്പോള്‍ ഒന്നിലും വരില്ല.

ഡോക്ടര്‍ പോള്‍ കല്ലൂക്കാരനും ഞാനും പ്രോബസ്സ് ക്ലബ്ബിലെ മെംബേറ്സ് ആണ്‍. ഈയിടെയായി എക്സിക്യൂട്ടീവ് കമ്മറ്റിയുടെ ബോര്‍ഡ് മീറ്റിങ്ങ് അംഗങ്ങളുടെ വസതിയില്‍ വെച്ചാണ്‍ നടത്തുക. കഴിഞ്ഞ ഒരു മീറ്റിങ്ങിന് എന്റെ പെമ്പിറന്നോത്തി അദ്ദേഹത്തിന്റെ വീട്ടില്‍ വരാന്‍ കൂട്ടാക്കിയില്ല. അതിനാല്‍ ഞാനും പോയില്ല.

ഇനി ഈ മീറ്റിങ്ങിനും ഞാന്‍ തക്കതായ കാരണം കാണിക്കാതെ മുടങ്ങിയാല്‍ എന്റെ അംഗത്വം നഷ്ടപ്പെടും. പെമ്പിറന്നോത്തിയെ ഈ ഡോക്ടറും മറ്റു മെംബര്‍മാരും അറിഞ്ഞും കൊണ്ട് കണ്ടിട്ടില്ല. ആകെ ഒരിക്കലേ ഇവള്‍ ഈ ക്ലബ്ബില്‍ വന്നിട്ടുള്ളൂ..

ഞാന്‍ അങ്ങിനെ അമ്പലത്തെലെല്ലാം പോയി വീട്ടില്‍ ആറരമണിയോടെ എത്തി. ചെറുതായൊരു ഷവറിന്‍ ശേഷം ഉടുത്തൊരുങ്ങി ഡോക്ടറുടെ വീട്ടിലേക്ക് യാത്രയായി.


ഡിന്നറിനെന്നും പറഞ്ഞ് വീട്ടില്‍ നിന്നും തിരിച്ച എനിക്ക് ഇനി സ്വഗൃഹത്തില്‍ നിന്ന് ഒന്നും കിട്ടില്ല. ഹോട്ടല്‍ ഭക്ഷണം വയറിന്‍ പിടിക്കുകയും ഇല്ല.

ഇനി ഡോക്ടറോടെന്ത് പറയും. എന്നെ കണ്‍ടില്ലെങ്കില്‍ മീറ്റിങ്ങ് തുടങ്ങാന്‍ വൈകും. ഞാന്‍ മൊബൈല്‍ ഓഫാക്കി. വീട്ടില്‍ വിളിച്ചാല്‍ ഡോക്ടറ്ക്ക് മനസ്സിലാകും ഞാന്‍ അങ്ങോട്ട് തിരിച്ചിട്ടുണ്ടെന്ന്.

ഇനി അധികം ആലോചിച്ച് നില്‍ക്കാന്‍ നേരമില്ല. നേരെ നെഹ്രുനഗറിലുള്ള ഡോക്ടറുടെ വീട്ടില്‍ വീണ്ടും എത്തി. ജാള്യത മറച്ച് ഞാന്‍ ഡോക്ടറോട് കുശലം പറഞ്ഞ് വീട്ടിനകത്തേക്ക് കയറി. “തന്റെ പെണ്ണെവിടേടോ എന്നൊന്നും അദ്ദേഹം ചോദിച്ചില്ല.” ദൈവാ‍നുഗ്രഹം. ഞങ്ങള്‍ ലോണിന്റെ സൈഡില്‍ ഉള്ള ഇറയത്ത് ഇരുന്ന് വര്‍ത്തമാനം പറയാന്‍ തുടങ്ങി. വളരെ മനോഹരമായ സൌധമാണ്‍ ഡോക്ടറുടേത്. വീടിന്റെ പ്ലോട്ട് ഏതാണ്ട് മുപത് സെന്റിന്റെ അടുത്ത് വരും. അതില്‍ കാല ഭാഗം ലോണ്‍ ആണ്‍. മെയിന്‍ ലോണിന്റെ ഒരു അറ്റത്ത് ഒരു കുളമുണ്ട്. അതില്‍ ഷാര്‍ക്കുകള്‍ ഉണ്ട്. ഒരു കറുത്ത ഷാര്‍ക്കിനേയും കാണാനായി.

പിന്നെ ഒരുപാട് ചെടികളും ഓര്‍ക്കിഡ് കളക്ഷന്സും അടുക്കളക്കടുത്ത് വേറൊരു അക്വേറിയവും പിന്നെ പുറത്ത് പോര്‍ച്ചിന്നടുത്ത് ഓര്‍ക്കിഡിന്റെ വലിയൊരു പുരയും കണ്ടു. ഈ രാത്രി സമയത്ത് ഇതെല്ലാം കണ്ട് വേണ്ടും വിധം ആസ്വദിക്കാന്‍ പറ്റിയില്ല.

ഒരു ദിവസം പകല്‍ രാക്കമ്മയേയും ബീനാമ്മയേയും കൂട്ടി പോകണം. അല്ലെങ്കില്‍ ഞാന്‍ തനിച്ച്.

ഞങ്ങള്‍ സൊറ പറഞ്ഞിരിക്കുന്നതിന്നിടയില്‍ മറ്റു മെമ്പര്‍മാരായ ഡോ അക്കര, ഡോ വര്‍ഗ്ഗീസ് പോള്‍, ആന്റ്ണി, മാതൂസ്, ജോര്‍ജ്ജേട്ടന്‍ മുതലായവരെത്തി. മീറ്റിങ്ങ് പെട്ടെന്ന് കഴിച്ച് ഞങ്ങള്‍ ചെറിയ തോതില്‍ മദ്യ സേവ തുടങ്ങി. ഞാന് ഈയിടെയായി പാര്‍ട്ടികളില്‍ മദ്യ സേവ നടത്താറില്ല. പക്ഷെ ഇന്ന് ഡോ അക്കര എന്നെ നിര്‍ബ്ബന്ധിച്ചു. അങ്ങിനെ ഒരു ചെറിയ വിസ്കിയില്‍ ഒതുക്കി ഞാന്‍ . കഴിക്കാന്‍ ധാരാ‍ളം സ്നേക്ക്സും ഉണ്ടായിരുന്നു. നല്ല ചൂടുള്ള സ്നാക്ക്സ് തീരുന്നതിന്നനുസരിച്ച് ഭൃത്യന്മാര്‍ സര്‍വ്വ് ചെയുതും കൊണ്ടിരുന്നു.

ഇന്ന് ഡോ അക്കരയുടെ പിറന്നാളായതിനാല്‍ ഒരു കേക്ക് വാങ്ങി വെക്കാനും ഡോക്ടര്‍ കല്ലൂക്കാരന്‍ മറന്നിരുന്നില്ല. ഞങ്ങളെല്ലാവരും ബര്‍ത്ത് ഡേ വിഷ് നേര്‍ന്ന് ഡോ അക്കരക്കും കുടുംബത്തിനും അനുഗ്രഹങ്ങള്‍ ചൊരിഞ്ഞു.

അങ്ങിനെ ഒരു അടിപൊളി ഡിന്നറിന്‍ ശേഷം വീട്ടിലെത്തുമ്പോള്‍ രാത്രി പതിനൊന്ന് കഴിഞ്ഞിരുന്നു. ഞാന്‍ കയറിക്കിടന്നതേ എനിക്കോര്‍മ്മയുണ്ടായിരുന്നുള്ളൂ……

അങ്ങിനെ പ്രഭാതത്തിലെ വെള്ളരിക്കയും ഉച്ചക്കുള്ള സദ്യയും രാത്രിയിലെ വിഭവസമൃദ്ധമായ ഡിന്നറും കൊണ്ട് വളരെ അഹ്ലാദപൂര്‍ണ്ണമായ ഒരു ദിനമായിരുന്നു ഇന്ന് ഒക്ടോബര്‍ ഇരുപത്തിയേഴ് രണ്ടായിരത്തിപ്പത്ത്.
+

10 comments:

ജെ പി വെട്ടിയാട്ടില്‍ said...

“എന്ത്വാടീ കാലത്തെ തന്നെ വെള്ളരിക്കാ മുറിച്ചോണ്ടിരിക്കണ്..” നിങ്ങക്ക് വേണമെങ്കില് തിന്നോ. ഇന്നിതാ ബ്രേക്ക് ഫാസ്റ്റ്. “വെറും വെള്ളരിക്കയോ…?” നിങ്ങള് ആ വെള്ളരിക്കാ അല്പം ന്യൂട്ട്രലൈറ്റ് ബട്ടര് തേച്ച് ബ്രെഡ്ഡിനകത്ത് വെച്ച് തിന്നോ. എനിക്കിപ്പോള് ദോശയുണ്ടാക്കാനോ പുട്ട് ചുടാനോ ഒന്നിനും വയ്യ. എന്റെ കൈ രണ്ടും നീര് വന്നിരിക്കയാണന്നെറിയാമല്ലോ>>?

കുഞ്ഞൂസ് (Kunjuss) said...

ആഹാ...നല്ല അടിപൊളി ദിവസമായിരുന്നല്ലോ ഇന്ന്, ഇടയ്ക്കു നിര്‍മല ചേച്ചിയുടെ അടുത്ത് ഒന്നു ചമ്മിയത് ആരും അറിഞ്ഞില്ല ട്ടോ....

ജെ പി വെട്ടിയാട്ടില്‍ said...

പ്രിയ കുഞ്ഞൂസ്

ഇത്രയും ഡീറ്റെയില്ഡ് ആയി വായിക്കുമെന്ന് ഞാന് കരുതിയില്ല. ഞാന് നിര്മ്മലയെപ്പറ്റി എഴുതിയത് ഇന്ന് രാവിലെ ഡിലീറ്റ് ചെയ്യണമെന്ന് വിചാരിച്ചിരുനതാണ്.
ഇനി എല്ലാവരും കണ്ടല്ലോ. അവിടെ കിടക്കട്ടെ അല്ലെ കുഞ്ഞൂസേ.

എന്നാലും അവള് ചെയ്തത് വലിയ അനീതിയായിപ്പോയി അല്ലേ. അവള്‍ക്കതില് കുണ്ഠിതം ഉണ്ട് എന്ന് പിന്നീടവളുടെ വാക്കുകളില് നിന്ന് എനിക്ക് മനസ്സിലായി.

പിന്നെ നല്ല കാലത്തിന് വേറെ ചിലരും കുടുംബമായി വന്നില്ല. അതിനാല് ഞാന് രക്ഷപ്പെട്ടു. ആദിഥേയന്‍ നല്ലവനായിരുന്നു. “ഇങ്ങിനെ നിങ്ങളെല്ലാവരും പെണ്ണുങ്ങളെ കൊണ്ട് വരാതിരുന്നാല് ഇനി വീടുകളില് ബോര്ഡ് മീറ്റിങ്ങ് വെക്കുന്നതിലെന്തര്‍ഥം?.“

എന്റെ ഊഴം അടുത്ത് വരും. എന്റെ വസതിയിലല്‍ എത്ര മീറ്റിങ്ങുകള് നടത്താനും എന്റെ ആനന്ദവല്ലിക്ക് ഇഷ്ടമാ.

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഓരോരൊ നല്ല നല്ല ദിനങ്ങൾ ഒഴുകിപ്പോകുന്നതിനെ കുറിച്ചുള്ള നല്ല കുറിപ്പുകൾ....

Bindu said...

valaree nalloru divasam....chammal sper aayirunnu ketto...

ജെ പി വെട്ടിയാട്ടില്‍ said...

ബിന്ദൂ

ഇത് പോലെ ബഹറിനിലെ ഒരു ദിവസം എഴുതി തരൂ. ഞാന്‍ ഇവിടെ പകര്‍ത്താം.

Sukanya said...

പ്രാഞ്ചിയേട്ടന്‍ ടച്ച്‌ ഉണ്ടല്ലോ കൂട്ടുകാരുടെ കൂടിചേരലിന് :)

Echmukutty said...

ലളിതമായി എഴുതുന്നതിന് പ്രത്യേകം അഭിനന്ദനം!
എന്നും നല്ല ദിവസങ്ങൾ ആയിരിയ്ക്കട്ടെ.

habbysudhan said...

simple n beautiful...

habbysudhan said...

ലളിതം.....മനോഹരം