Wednesday, March 2, 2011

മുണ്ടിയന്തറ ശിവരാത്രി ഉത്സവം




ചെറുവത്താനി മുണ്ടിയന്തറ ശിവരാത്രി ഉത്സവം ആയിരുന്നു ഇന്നെലെ [02-03-2011]. ആദ്യമായാണ്‍ കഴിഞ്ഞ 20 കൊല്ലത്തില്‍ ഞാന്‍ തൃശ്ശിവപേരൂരില്‍ നിന്ന് അകന്ന് നിന്നത് ഈ കൊല്ലം. കുറ

ച്ച് ദിവസമായി തറവാട്ടിലായിരുന്നു വാസം. ശിവരാത്രിയുടെ തലേ ദിവസം തൃശ്ശിവപേരൂര്‍ക്ക് പോകാനായി വട്ടം കൂട്ടിയെങ്കിലും അനാരോഗ്യം മൂലം പോകാനായില്ല. ഇക്കൊല്ലത്തെ ശിവരാത്രി ജനിച്ച് വളര്‍ന്ന നാട്ടില്‍ 

തന്നെയാകട്ടെ എന്ന് കരുതി.

 

അതിനാല്‍ കുറച്ച് പുതിയ സുഹൃത്തുക്കളേയും പഴയ കൂട്ടു

കാരുമായി സൌഹ്ര്ദം പുതുക്കുവാനും സാധിച്ചു.

 

ഇന്നെലെ കാലത്ത് വാവുട്ടിയേയും ശ്യാമള അമ്മായിയേയും കൂട്ടി മുണ്ടിയന്തറ ക്ഷേത്റത്തിലെത്തി. കാലത്തെ പൂജാദിഘോഷങ്ങളില്‍ പങ്കുകൊള്ളാനായി. അവിടെ സുകന്യ എന്ന ഒരു പെണ്‍കുട്ടിയെ പരിചയപ്പെടാനായി. അവളുടെ സഹോദരി വിഷ്ണുപ്രിയ അഛന്‍ പ്രകാശന്‍, അദ്ദേഹത്തിന്റെ സഹോദരന്‍ സുഗുണന്‍ എന്നിവരേയും കണ്ടു.

 

മുണ്ടിയന്തറ ക്ഷേത്രത്തിലെ പ്രധാന പ്ര്തിഷ്ട വിഷ്ണു ആണെങ്കിലും, മലവാഴി എന്ന 

ശിവസ്നകല്‍പ്പത്തെ മുന് നിര്‍ത്തി ഇവിടെ ശിവരാത്രി ദിവസം ഉത്സവമായി ആഘോഷിക്കുന്നുവെന്ന് മുള്ളത്ത് സുഗുണന്‍ അഭിപ്രായപ്പെട്ടു.

 

ഇവിടെ ഉപദേവതകളായ ഗണപതി, മലവാഴി, ഭഗവതി, സുബ്രഫ്മണ്യന്‍, മുണ്ടിയന്‍, ദമ്പതി രക്ഷസ്സ്, പാമ്പിന്‍ കാവിലെ നാഗങ്ങള്‍ എന്നിവയും ഉണ്ട്. ഉത്സവത്തിന്‍ തിറയും പൂതനും മ്റ്റും മാറ്റ് കൂട്ടുന്നു. ചെറിയ തോതിലുള്ള വെടിക്കെട്ടും ഉണ്ട്.

 

സുഗുണനെ കണ്ടപ്പോല്ള്‍ അദ്ദേഹത്തിന്റെ പത്നി എന്നെ ചികിത്സിക്കുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. വൈകുന്നേരമാകുമ്പോളേക്കും എനിക്ക് അസുഖം കൂടി. സഹോദരന്റെ പുത്രന്‍ കിട്ടനെ എന്റെ തൃശ്ശൂരിലുള്ള ഡോക്ടറുടെ അടുത്തേക്ക് അയച്ചുവെങ്കിലും മരുന്ന് പെട്ടെന്ന് കിട്ടിയില്ല.

 

എനിക്ക് യോഗം മുണ്ടിയന്തറ അമ്പലത്തിന്നടുത്ത ഡോ: ഉഷ സുഗുണന്റെ ചികിത്സയായിരുന്നു. സുഗുണന്റെ പത്നി ഒരു ഡോക്ടറാണെന്ന് ഞാന്‍ അറിഞ്ഞതും ഇന്നെലെ വൈകിട്ടായിരുന്നു. “കാലത്ത അമ്പലത്തില്‍ 

വന്ന്പ്പോള്‍ എന്തേ എന്നെ കാണാഞ്ഞത്” എന്ന് ഉഷ ചോദിച്ചെങ്കിലും ഇങ്ങനെ ഒരാളുണ്ടെന്ന് അറിയില്ലായിരുന്നുവെന്ന് ഞാന്‍ പറഞ്ഞു.

 

ഏതായാലും എന്റെ അസുഖത്തിന്‍ കുറവുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി എനിക്ക് തീരെ സുഖമില്ലായിരുന്നു. കഴിഞ്ഞ 4 കൊല്ലമായി അലട്ടുന്ന വാതത്തിന്‍ ചികിത്സയിലാണ്‍. അതിന്നിടയിലായിരുന്നു സഹിക്ക വയ്യാത്ത തലവേദന. അതും തലയുടെ ഒരു വശത്തുമാത്രം. ഡോ: ഉഷക്ക് പെട്ടെന്ന് എന്റെ രോഗം ഡയഗ്നൈസ് ചെയ്യാന്‍ സാധിച്ചു. എല്ലാം മുണ്ടിയന്തറ ദൈവങ്ങളുടെ കാരുണ്യം.

 

ഞാന്‍ ഈ ബ്ലോഗ് പോസ്റ്റ് ഡോ: ഉഷക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു.


NB: Typing errors and pagination shall be cleared shortly. Readers are requested kindly excuse.

 

 

8 comments:

ജെ പി വെട്ടിയാട്ടില്‍ said...

ഇന്നെലെ കാലത്ത് വാവുട്ടിയേയും ശ്യാമള അമ്മായിയേയും കൂട്ടി മുണ്ടിയന്തറ ക്ഷേത്റത്തിലെത്തി. കാലത്തെ പൂജാദിഘോഷങ്ങളില് പങ്കുകൊള്ളാനായി. അവിടെ സുകന്യ എന്ന ഒരു പെണ്‍കുട്ടിയെ പരിചയപ്പെടാനായി. അവളുടെ സഹോദരി വിഷ്ണുപ്രിയ അഛന് പ്രകാശന്, അദ്ദേഹത്തിന്റെ സഹോദരന് സുഗുണന് എന്നിവരേയും കണ്ടു.

കുട്ടന്‍ ചേട്ടായി said...

കൂടുതല്‍ ഫോട്ടോകള്‍ ഒന്നും കിട്ടിയില്ല അല്ലെ, ഉണ്ടെങ്കില്‍ അപ്‌ലോഡ്‌ ചെയ്യുക, അസുഖം ഭേദമായി എന്ന് കരുതുന്നു

ഷമീര്‍ തളിക്കുളം said...

പണ്ടൊരു ശിവരാത്രിക്ക് പോയ ഓര്‍മ്മകള്‍ കൂടെ വന്നു.

ജെ പി വെട്ടിയാട്ടില്‍ said...

kuttan

കൂടുതല് ഫോട്ടോസ് ഉണ്ട്. കുറച്ച് ഓര്ക്കുട്ടില് നോക്കുക.
ഇവിടെ സ്ഥലം കുറവാണ്. ഒന്നും കൂടി ഇട്ടിട്ടുണ്ട് ഇന്ന്. കാണുക.

ജെ പി വെട്ടിയാട്ടില്‍ said...

ഷമീര്

ഇക്കൊല്ലം ഞാന് എന്റെ നാട്ടിന് പുറത്തായിരുന്നതിനാല് തൃശ്ശൂര് വിശേഷങ്ങള് ഉള്ക്കൊള്ളിക്കാന് പറ്റിയില്ല.

Yasmin NK said...

അസുഖം വേഗം മാറട്ടെ എന്ന് പ്രാര്‍ത്ഥന.
പിന്നെ ആ ഹെഡറില്‍ കാണുന്ന വീട് സാറിന്റെയാണോ?എന്ത് ഭംഗി. അങ്ങനത്തെ വീട് എനിക്ക് വല്ല്യ ഇഷ്ടമാണു.

ജെ പി വെട്ടിയാട്ടില്‍ said...

മുല്ല

ബ്ലോഗ് ഹെഡ്ഡറില് കാണുന്ന വീട് എന്റെ തറവാട് ആണ്. ഞാന് ഇപ്പോള് ഇവിടെ ഉണ്ട്. സ്വാഗതം.

Muralee Mukundan , ബിലാത്തിപട്ടണം said...

തലവേദനയുടെ ഗുട്ടൻസ് എന്തായിരുന്നു ജയേട്ടാ..?