4 months ago
Wednesday, March 9, 2011
വീണ്ടും കപ്ലിയങ്ങാട്ട് അശ്വതി വേല
ഇന്നെലെ കണ്ട അശ്വതി വേല. കപ്ലിയങ്ങാട് ക്ഷേത്രത്തിലെ അശ്വതി നാളിലെ വേലക്ക് പറയര് വേല് എന്നാണ് ഈ നാട്ടില്‍ പറയുക. പറയ സമുദായക്ക്കാരുടെ വകയായുള്ള മൂക്കാന്‍ ചാത്തന്, കരിങ്കാളി മുതലായ കലാരൂപങ്ങളാണ്. അഞ്ചുമണിയോട് കൂടി വെളിച്ചപ്പാട് തുള്ളി താഴത്തെ കാവില്‍ നിന്ന് അരിയെറിഞ്ഞ് കലാരൂപങ്ങളെ മേലേ കാവിലേക്ക് കയറ്റും.
ഈ കലാരൂപങ്ങള്‍ നൃത്തച്ചുവടുകളോടെ ക്ഷേത്രമതില്‍ കെട്ടില്‍ പ്രദക്ഷിണം വെച്ച് ഭഗവതിയെ വണങ്ങി പുറത്ത് കടക്കും. ഇതാണ് അശ്വതി വേലയിലെ ചടങ്ങ്.
ഭരണി വേലയിലെ കലാരൂപങ്ങള്‍ എഴുന്നെള്ളിച്ച് കൊണ്ട് വരുന്നത് തിയ്യന്മാരാണ് [ഈഴവര്‍]. ഇതിലെ കലാരൂപങ്ങള്‍ പ്രധാനമായും തിറ ആണ്.
ഇന്ന് ഭരണി വേല കണ്ട് കൂടുതല്‍ ക്ലിപ്പുകള്‍ ഇവിടെ പ്രതീക്ഷിക്കാം. ഇന്ന് ഭരണി വേലക്ക് തുടക്കമായി പൊങ്കാലമാതൃകയില് അടപുഴുങ്ങി ഭഗവതിക്ക് നിവേദിക്കും. അതിന് ശേഷമാണ് തിറ മുതലായ കലാരൂപങ്ങളെ താഴത്തെ കാവില്‍ നിന്ന് വെളിച്ചപ്പാട് അരിയെറിഞ്ഞ് അകത്തേക്ക് പ്രവേശിപ്പിക്കൂ.
Subscribe to:
Post Comments (Atom)
5 comments:
ഇന്നെലെ കണ്ട അശ്വതി വേല. കപ്ലിയങ്ങാട് ക്ഷേത്രത്തിലെ അശ്വതി നാളിലെ വേലക്ക് പറയര് വേല് എന്നാണ് ഈ നാട്ടില്‍ പറയുക. പറയ സമുദായക്ക്കാരുടെ വകയായുള്ള മൂക്കാന്‍ ചാത്തന്, കരിങ്കാളി മുതലായ കലാരൂപങ്ങളാണ്. അഞ്ചുമണിയോട് കൂടി വെളിച്ചപ്പാട് തുള്ളി താഴത്തെ കാവില്‍ നിന്ന് അരിയെറിഞ്ഞ് കലാരൂപങ്ങളെ മേലേ കാവിലേക്ക് കയറ്റും.
ഉത്സവങ്ങളുടെ വരവായി.
അങ്കിള്‍ പക്ഷെ ഇവിടെ വരാന്‍ പലപ്പോഴും കഴിയുന്നില്ല. ക്ഷമിക്കുമല്ലോ.
ഇങ്ങേര് ഈ ചെണ്ടേടെ മൂട്ടില് കോലുവെച്ചോടത്തൊക്കെ കറങ്ങി മനുഷ്യനെ കൊതിപ്പിക്കാതെ....
ഇത്തവണത്തെ ഉത്സവനാളിൽ നാട്ടിലുണ്ടാവാനൊത്തില്ല. ആ കുറവ് അങ്ങയുടെ ഈ പോസ്റ്റ് ഒരു പരിധിവരെ പരിഹരിച്ചു. നന്ദി.
ഓര്‍മ്മകളെ പിന്നോട്ടു വലിക്കുന്നു...!
നല്ല പോസ്റ്റ്.
Post a Comment