Saturday, March 12, 2011

ചെറുവത്താനി തേവര്‍ പൂരം


ചെറുവത്താനി തേവര്‍ [നരസിംഹമൂര്‍ത്തി] പൂരം കഴിഞ്ഞ മാര്‍ച്ച് 6, ഞായറാഴ്ചയായിരുന്നു. എന്തോ കാരണവശാല്‍ അതിനെ പറ്റി എഴുതാന്‍ മറന്നു.
തല്‍ക്കാലം ഫോട്ടോസ് അപ്പ് ലോഡ് ചെയ്യുന്നു.

കാലത്ത് 10 മണിയോടുകൂടി പറയെടുപ്പ് ആരംഭിച്ചു.ആറാട്ട് കടവിലെ അയ്യപ്പന്‍ കാവില്‍ നിന്നും. ഉച്ചക്ക് 2 മണിയോട് കൂടി കാവടി ആടല്‍ ആരംഭിച്ചു. അതിന്‍ പിന്നാലെ ആനപ്പൂരവും. ആകെ പതിനൊന്ന് ആനകളെയായിരുന്നു വിവിധ ഗ്രാമങ്ങളില്‍ നിന്നും എഴുന്നെള്ളിച്ച് കൊണ്ട് വന്നത്.

ഈ വര്‍ഷം കാവടി കൂടാതെ തെയ്യവും, പൂതനും മറ്റും കാണാനിടയായി. വൈകിട്ട് ഏഴുമണിയോട് കൂടി പരിപാടികളെല്ലാം അവസാനിച്ചു.

പൂരത്തിന്റെ തലേന്നാള്‍ രണ്ട് ദിവസങ്ങളിലായി അന്നദാനവും ഉണ്ടായിരുന്നു.

മുണ്ടിയന്തറ പൂരം കഴിഞ്ഞ് ക്ഷീണം മാറുന്നതിന്‍ മുന്‍പായിരുന്നു എന്ന് തോന്നുന്നു തേവര്‍ പൂരം. കുറേ നേരം എഴുന്നെള്ളത്തും തായമ്പകയും കണ്ട് നിന്നോണ്ടിരുന്നപ്പോള്‍ കാലിലെ വാതം കോച്ചി ഇളകി. കാല് പാദം വേദനിക്കാന്‍ തുടങ്ങി. എങ്ങും ഇരിക്കാനായില്ല. അത്രക്കും ജനക്കൂട്ടമായിരുന്നു പൂരപ്പറമ്പ് നിറയെ.

നാട്ടുകാരായ കുറേ പഴയ ചങ്ങാതിമാരെ കണ്ടു. മാക്കാലിക്കല്‍ പ്രഭ അടുത്ത് വന്ന് കുശലം പറഞ്ഞു. പിന്നെ മാമതു മുതലായ പലരേയും കണ്ടു. നാട്ടില്‍ പൂരം കാണാന്‍ വരുമ്പോളാണ്‍ പലരേയും കാണാനാകുന്നത്.

എന്റെ കൂടെ വടുതല്‍ സ്കൂളില്‍ നാലാം ക്ലാസ്സില്‍ പഠിച്ചിരുന്ന ചിലരേയും കണ്ടുമുട്ടി. പാറുകുട്ടിയെയും കണ്ടു കൂട്ടത്തില്‍. ഞാന് അവള്‍ക്ക് പീപ്പിയും ബലൂണും വാങ്ങിച്ചുകൊടുത്തു. എന്നേക്കാളും ഒന്‍പത് വയസ്സ് എളുപ്പമാണ്‍ പാറുകുട്ടിക്കെങ്കിലും എനിക്ക് അവളെ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്‍ടുമുട്ടിയപ്പോള്‍ ഒരു കൊച്ചുകുട്ടിയെപ്പോലെയാണ്‍ തോന്നിയത്.

പാറുകുട്ടി സന്തോഷപൂര്‍വ്വം ഞാന്‍ വാങ്ങിക്കൊടുത്ത പീപ്പി ഊതിക്കൊണ്ടിരുന്നു. എന്നെ ശരിക്കും രസിപ്പിച്ചു അവള്‍.

പൂരത്തിന്റെ ഒരു ആഴ്ച മുന്പ് ഓരോ ദിവസം വിവിധ കലാപരിപാടികള്‍ ഉണ്ടായിരുന്നു. ഞാന്‍ അവയില്‍ ചാക്യാര്‍ കൂത്തും തിരുവാതിരക്കളിയും കാണാന്‍ പോയിരുന്നു. അന്നു കുറേ പഴയ സുഹൃത്തുക്കളെ കാണാനായി.

എല്ലാം കൊണ്ടും ഇക്കൊല്ലത്തെ ചെറുവത്തനി തേവര്‍ പൂരം കെങ്കേമമായി.


കൂടുതല്‍ വിശേഷങ്ങള്‍ പിന്നീടെഴുതാം.
































































8 comments:

ജെ പി വെട്ടിയാട്ടില്‍ said...

കാലത്ത് 10 മണിയോടുകൂടി പറയെടുപ്പ് ആരംഭിച്ചു.ആറാട്ട് കടവിലെ അയ്യപ്പന് കാവില് നിന്നും. ഉച്ചക്ക് 2 മണിയോട് കൂടി കാവടി ആടല് ആരംഭിച്ചു. അതിന് പിന്നാലെ ആനപ്പൂരവും. ആകെ പതിനൊന്ന് ആനകളെയായിരുന്നു വിവിധ ഗ്രാമങ്ങളില് നിന്നും എഴുന്നെള്ളിച്ച് കൊണ്ട് വന്നത്.

ഈ വര്‍ഷം കാവടി കൂടാതെ തെയ്യവും, പൂതനും മറ്റും കാണാനിടയായി. വൈകിട്ട് ഏഴുമണിയോട് കൂടി പരിപാടികളെല്ലാം അവസാനിച്ചു.

കുട്ടന്‍ ചേട്ടായി said...

എല്ലാ ഫോട്ടോകളും നന്നായിടുണ്ട്, ഇനിയും ഫോട്ടോകള്‍ പ്രതീക്ഷിക്കുന്നു, അതുപോലെ തന്നെ കൂടുതല്‍ പൂര വിശേഷങ്ങളും. നാട്ടില്‍ പൂരതിനില്ലതിരുന്നതിന്റെ വിഷമം അങ്ങനെയെങ്കിലും തീര്‍ക്കാമല്ലോ. അടുത്ത വര്‍ഷമെങ്കിലും പൂരത്തിന് നാട്ടില്‍ പോകണം എന്ന് വിചാരിക്കുന്നുട്. ഫോടോകള്‍ക്കും വിശേഷങ്ങള്‍ക്കും വളരെ അധികം നന്ദി

കുട്ടന്‍ ചേട്ടായി said...

എല്ലാ ഫോട്ടോകളും നന്നായിടുണ്ട്, ഇനിയും ഫോട്ടോകള്‍ പ്രതീക്ഷിക്കുന്നു, അതുപോലെ തന്നെ കൂടുതല്‍ പൂര വിശേഷങ്ങളും. നാട്ടില്‍ പൂരതിനില്ലതിരുന്നതിന്റെ വിഷമം അങ്ങനെയെങ്കിലും തീര്‍ക്കാമല്ലോ. അടുത്ത വര്‍ഷമെങ്കിലും പൂരത്തിന് നാട്ടില്‍ പോകണം എന്ന് വിചാരിക്കുന്നുട്. ഫോടോകള്‍ക്കും വിശേഷങ്ങള്‍ക്കും വളരെ അധികം നന്ദി

Unknown said...

വൈകിട്ട് ഏഴുമണിയോട് കൂടി പരിപാടികളെല്ലാം അവസാനിച്ചു. its wrong unniyetta........ rathri pooram undayirunnallo kavadiyum

ജെ പി വെട്ടിയാട്ടില്‍ said...

മഞ്ജു

പറഞ്ഞത് വളരെ വാസ്തവം. ഞാന്‍ ആ കാര്യം മറന്നു. ഞാന്‍ കണ്ട പൂരത്തിന്റെ വിവരണം എന്ന നിലയില്‍ അങ്ങിനെ എഴുതി പോയതാണ്.

ഏതായാലും ചെറുവത്താനിയില്‍ നിന്ന് ആദ്യമായാണ് എന്റെ ബ്ലോഗില്‍ ഒരു പ്രതികരണം.

എന്റെ മറ്റു പോസ്റ്റുകളും വായിച്ച് വിലയിരുത്തുമല്ലോ?

സ്നേഹത്തോടെ
ഉണ്ണിയേട്ടന്‍

Pranavam Ravikumar said...

എല്ലാ പടങ്ങളും കൊള്ളാം

Muralee Mukundan , ബിലാത്തിപട്ടണം said...

നല്ല പൂരക്കാഴ്ച്ച

സന്ദീപ്‌ പാമ്പള്ളി (Sandeep Pampally) said...

പച്ചപ്പിന്റെ മണവും
പ്രകൃതിയുടെയുടെയും
പാരമ്പര്യത്തിന്റെ
ശീലുകളും...
നന്നായിരിക്കുന്നു....

പാമ്പള്ളി
www.pampally.com
www.paampally.blogspot.com