Monday, April 4, 2011

തേങ്ങാ‍ക്കുല - പാര്‍ട്ട് 2


തെങ്ങുകള്‍ക്ക് ദ്വേഷ്യം വന്നാല്‍ അവര്‍ ശിക്ഷിച്ചേക്കാം. ഓലമടല്‍ തലയില് വീണാല്‍ വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടേക്കാം. പക്ഷെ തേങ്ങ തലയില്‍ വീണാല്‍ രക്ഷപ്പെടുന്ന കാര്യം അറിയാമല്ലോ. ഇനി വേനല്‍ മഴ വരാറായി. അടുത്ത കൊല്ലം തെങ്ങിന് നനക്കാം,

ന്റെ വസതി നില്‍ക്കുന്ന കൊക്കാല ഭാഗം മെട്രോ കനാലും താഴ്ന്ന പാടശേഖരവും ആയതിനാല്‍ അധികം താഴ്ചയിലല്ലാതെ വെള്ളം സുലഭം. 4 കോല്‍ ഉള്ള കിണറില്‍ ഏത് വേനലിലും വെള്ളം സമൃദ്ധം. എന്നിരുന്നാലും പറമ്പ് നനച്ചാല്‍ മൊത്തം ഒരു കുളിര്‍മ്മയുള്ള അന്തരീക്ഷം ആകും.

ഞാന്‍ സമീപത്തുള്ള ആശുപത്രിയില്‍ കാപ്പി കുടിക്കാനും ഡോക്ടര്‍മാരോടും മറ്റു സ്റ്റാ‍ഫുകളോടും സല്ലപിക്കാനും ചിലപ്പോള്‍ വീട്ടിലെയും നാട്ടിലേയും രോഗികളേയും സന്ദര്‍ശിക്കാനും

അങ്ങിനെ പല കാര്യങ്ങള്‍ക്കും ഈ ആശുപത്രി മുറ്റത്തുകൂടെ കടന്ന് പോകാറുണ്‍ട്.

മകള്‍ കുട്ടാപ്പുവിനെ പ്രസവിച്ചതും ബീനാമ്മക്ക് കയ്യില്‍ സര്‍ജ്ജറി ചെയ്തതും പിന്നെ എനിക്ക് ഇപ്പോള്‍ വാതത്തിന് ചികിത്സ ലഭിക്കുന്നതും എല്ലാം ഈ ആശുപത്രിയില്‍ തന്നെ. കു

റച്ച് നാള്‍ മുന്‍പ് സഹോദര പത്നിക്ക് ഒരു മേജര്‍ സര്‍ജ്ജറി ചെയ്തതും ഇവിടെ ആണ്. ആയതിനാല്‍ ഈ ആശുപത്രിയുമായുള്ള അറ്റാച്ച്മെന്റ് വളരെ കൂടുതലാണ്.

പിന്നെ വളരെ പ്രധാനമായ മറ്റൊരു കാര്യം ഈ ആശുപത്രിയുടെ പ്രധാന പാര്‍ട്ടണര്‍മാരിരൊരാള്‍ എന്റെ അടുത്ത സ്നേഹിതനും കുറച്ച് കാലം എന്റെ ഇമ്മീഡിയറ്റ് ബോസ്സും ആയിരുന്നു. അവിടുത്തെ കാന്റീനിലെ ഫുഡ് തരക്കേടില്ല. ഇപ്പോള്‍ അവിടുത്തെ കാഷ്യര്‍ എന്റെ നാട്ടുകാരിയും ആണ്. പിന്നെ അതിന്റെ മുതലാളി ബെസ്റ്റ് ഫ്രണ്‍ടും. എനിക്ക് ഈ കാന്റീനിലെ പൊറോട്ട വളരെ ഇഷ്ടമാണ്.

പിന്നെ ഈ ആശുപത്രിയിലെ സ്വീപ്പര്‍ തൊട്ട് മേനേജര്‍ വരെ എന്റെ പരിചയക്കാരാണ്. അതിനാല്‍ ആ വഴിക്ക് മിക്ക ദിവസവും പോകും. പത്രമാസികകളും ഇളന്നീ‍രും അവിടെ ലഭിക്കും. പണ്‍ടൊരുനാള്‍ കോ ബ്രദര്‍ നാരായണേന്റെ വീട്ടില്‍ പോയപ്പോള്‍ ഇളന്നീരില്‍ ബ്രാന്‍ഡി ഒഴിച്ച് സേവിച്ചതിന്റെ ഓര്‍മ്മ പുതുക്കാനായി ഇവിടെ നിന്ന് ഇളന്നീര്‍ വാങ്ങാറുണ്ട്. ബീനാമ്മക്ക് സെവന്‍ അപ്പില്‍ വിസ്കി ഒഴിച്ച് കുടിക്കാന്‍ വളരെ ഇഷ്ടമാണ്.

കഴിഞ്ഞ ദിവസം അവള്‍ ബക്കാര്‍ഡിയില്‍ ഇളന്നീര്‍ ഒഴിച്ച് കഴിക്കണത് കണ്‍ടു. ബീനാമ്മ ആളൊരു ഹെവി ഡ്യൂട്ടി “ഡ്രങ്കറി“ ആണ്. അതിനാല്‍ ഞാന്‍ ഒരു സ്മാള്‍ ഒഴിക്കുമ്പോള്‍ അവര്‍ രണ്‍ട് ലാര്‍ജ്ജ് ഒഴിക്കും. ആളൊരു പാവമാ. പക്ഷെ ഇപ്പോള്‍ വയസ്സായപ്പോള്‍ പ്രഷര്‍ അല്പം കൂടുതലാണ്, വൈകുന്നേരം മേല്‍ കഴുകുകയോ കുളിക്കുകയോ ചെയ്യില്ല, അതിനാല്‍ ഞാന്‍ കൂടെ കിടത്താറില്ല. അവള്‍ക്ക് മറ്റൊരു ഹൈടെക് ബെഡ് റൂം സെറ്റ് ചെയ്തു. ഇനി വീട് റീഫര്‍ണീഷ് ചെയ്യുമ്പോള്‍ അവള്‍ക്കൊരു ലിറ്റില്‍ബിഗ്ഗര്‍ സ്വിമ്മിങ്ങ് പൂളും ഒരുക്കുന്നുണ്‍ട്. എനിക്ക് വാതം പിടിച്ചതിനാല്‍ ഒരു ഹോട്ട് വാട്ടര്‍ ബാത്ത് ടബ്ബ് ഒരുക്കി. ബീനാമ്മയെപ്പോലെ സുന്ദരിയാണ്എന്റെ ഗേള്‍ഫ്രണ്‍ട്. അവള്‍ക്കൊരുസ്റ്റുഡിയോ ഫ്ലാറ്റ് വാങ്ങുന്നുണ്‍ട് അടുത്ത്. നല്ല ഹോട്ട് ചപ്പാത്തിയും ചനാമസാലയും ഉണ്ടാക്കും അവള്‍.

പണ്ട് ബീനാമ്മയും അവളും ഉറ്റ ചങ്ങാതിമാരായിരുന്നു. ഇപ്പോള്‍ ഉടക്കി. ബീനാമ്മ മരുമകളുമായി ഉടക്കിയാളാ‍ണ്, പിന്നല്ലേ ആണൊരുത്തന്റെ ഗേള്‍ ഫ്രണ്ട്!! ഞാന്‍ പറഞ്ഞു ബീനാമ്മയോട് അത് വേണ്ടായിരുന്നെന്ന്. നമുക്ക് വയസ്സായി – ഇനി അധിക കാലം ഇല്ല. കിടപ്പായാല്‍ തൈലം തേച്ച് കുളീപ്പിക്കാനും കഞ്ഞി വെച്ചുതരാനെല്ലാം ഇവളേ ഉണ്ടാകൂ. മക്കളും മരുമക്കളും ഒന്നും എത്തി നോക്കുക പോലും ഇല്ല.

ഞാന്വല്ലപ്പോഴും അവളോട് കൊച്ചുവര്ത്തമാനം പറയുമ്പോള്ബീനാമ്മ ഫോണ്ടാപ്പ് ചെയ്യുക എന്ന പണിയൊക്കെ ചെയ്യും. മോശമാണെന്ന് അവള്ക്കറിയാം. പക്ഷെ എന്നോട് വഴക്കടിക്കാന്

ന്തെങ്കിലും വേണ്ടേ. അവള്ക്കും ഒരു ബോയ് ഫ്രണ്‍ട് ഉണ്ട്, അവര്‍ തമ്മില്‍ അറബിയിലാണ്ഡയലോഗ്. ബീനാമ്മ പതിനെട്ട് കൊല്ലം ഗള്‍ഫില്‍ ജീവിച്ചപ്പോള്‍ അറബി സ്വ്സായത്തമാക്കി. എനിക്കത് സാധിച്ചതും ഇല്ല, മകന്‍ അറബി പഠിക്കേണ്‍ടി വന്നു അവിടെ. ഇവര്‍ രണ്ട് പേരും ചിലപ്പോല്‍ അറബിയില്‍ പേശാറുണ്‍ട് ഓന്റെ പെണ്ണിന്റെ മുന്നില്‍ വെച്ച്. അവള്‍ക്കത് ഒരു പാര തന്നെ !!!

നമ്മള്‍ ആശുപത്രി മുറ്റത്തേക്ക് തിരിച്ചെത്താം. ഇവിടുത്തെ ഫ്രണ്ട് പാര്‍ക്കിങ്ങ് ലോട്ടില്‍ രണ്ട് തെങ്ങുകളുണ്ട്. ഒന്ന് വയസ്സനും മറ്റൊന്ന് നിറയെ കുലകളുള്ള ഒരു സുന്ദരി. അധികം പൊക്കമില്ല അവള്‍ക്ക്. ഇവളുടെ താഴെ ഒരു ഫോക്സ് വാഗണ്‍ പോളോ എപ്പ്പോഴും കാണാം. ഡോക്ടറ്മാരുടെ വാഹനങ്ങള്‍ മാത്രമേ അവിടെ പാര്‍ക്ക് ചെയ്യാന്‍ പാടുള്ളൂ എന്നാണ് നിയമം.

എനിക്ക് ഈ VW വാഹനങ്ങളോട് വലിയ പ്രണയം ആണ്‍ പണ്‍ടും ഇന്നും. പണ്ട് ഞാന്‍ മണലാരണ്യത്തില്‍ പണിയെടുക്കുമ്പോള്‍ എന്റെ ഫ്ലീറ്റില് ഒരു ബീറ്റിത്സും, മിനി മോക്കും ഒരു ലേന്‍ഡ് റോവറും ഉണ്ടായിരുന്നു. ഒന്നിലും ഏസി ഉണ്ടായിരുന്നില്ല.

ആയിരത്തി തൊള്ളായിരത്തി എഴുപതുകളിലായിരുന്നു ഞാന്‍ അങ്ങോട്ട് ചേക്കേറിയത്.

ബീറ്റിത്സിന്റെ ഗീയര്‍ ഷിഫ്റ്റിങ്ങ് ഈസ് വെരി

സ്മൂത്ത്. ഒരു പ്രത്യേക കംഫര്‍ട്ടും. അതിന്റെ എഞ്ചിന്‍ പിന്നിലും ബൂട്ട് മുന്നിലും. എക്കാലത്തും ഫോക്സ് വേഗണ്‍ ബീറ്റിത്സ് എനിക്ക് പ്രിയങ്കരം. എന്റെ നാട്ടിലെ ഫ്ലീറ്റില്‍ സ്വിഫ്റ്റ്, ഐടെന്‍, സാന്റ്രോ, പത്മിനി എന്നിവരുണ്ട്. ഇതിലേക്ക് ഒരു ബീറ്റിത്സ് കുറച്ച് നാളായി സ്വപ്നം കാണുന്നു. മാഫി ഫിലൂസ്…!!!!!

വെളിയന്നൂരിലുള്ള രാധേച്ചിയുടെ വീട്ടിലൊരു ബീറ്റിത്സ് ഉണ്ട്. നടക്കാന്‍ പോകുമ്പോള്‍ കാണാറുണ്ട്. തൃശ്ശൂരില്‍ അത് മാത്രമേ ഉള്ളൂ എന്ന് തോന്നുന്നു. മകന്‍ സിറ്റി ബാങ്കില്‍ ഉയര്‍ന്ന പദവിയിലുള്ള ഒരു മേനേജര്‍ ആണ്. അവനോട് ഒരു ബീറ്റിത്സ് വാങ്ങിത്തരാന്‍ പറയണം, ഞാന്‍ മയ്യത്തായാല്‍ എല്ലാം അവനുള്ളതല്ലേ….?

തുടരാം >>>

+

erros are found while copy and paste from word. this shall be corrected later. kindly excuse.

courtsey: pictures from google

3 comments:

ജെ പി വെട്ടിയാട്ടില്‍ said...

കഴിഞ്ഞ ദിവസം അവള്‍ ബക്കാര്‍ഡിയില്‍ ഇളന്നീര്‍ ഒഴിച്ച് കഴിക്കണത് കണ്‍ടു. ബീനാമ്മ ആളൊരു ഹെവി ഡ്യൂട്ടി "ഡ്രങ്കറി" ആണ്. അതിനാല്‍ ഞാന്‍ ഒരു സ്മാള്‍ ഒഴിക്കുമ്പോള്‍ അവര്‍ രണ്‍ട് ലാര്‍ജ്ജ് ഒഴിക്കും. ആളൊരു പാവമാ. പക്ഷെ ഇപ്പോള്‍ വയസ്സായപ്പോള്‍ പ്രഷര്‍ അല്പം കൂടുതലാണ്, വൈകുന്നേരം മേല്‍ കഴുകുകയോ കുളിക്കുകയോ ചെയ്യില്ല, അതിനാല്‍ ഞാന്‍ കൂടെ കിടത്താറില്ല.

കുട്ടന്‍ ചേട്ടായി said...

enthayalum vendilla randu perum koodi kallu kudichittu thengakula idan thengil kayarathirunnal mathi

കുട്ടന്‍ ചേട്ടായി said...

enthayalum vendilla randu perum koodi kallu kudichittu thengakula idan thengil kayarathirunnal mathi. pinne kulikkatha karyam ingane parasyamayi paranju apamanikkendayirunnu