Sunday, July 31, 2011

കര്‍ക്കിടക വാവ് ബലി തര്‍പ്പണം - 2011






കഴിഞ്ഞ ശനിയാഴ്ച ജൂലായ് 2011, 30 കര്‍ക്കിടക വാവ് ബലിയിടല്‍ ആയിരുന്നു. എന്റെ തട്ടകമായ തൃശ്ശിവപേരൂര്‍ കൂര്‍ക്കഞ്ചേരി കൊക്കാലെ ഭാ‍ഗത്ത് പുഴയും കുളങ്ങളും കായലുകളും ഒന്നുമില്ലെങ്കിലും ശ്രീമാഹേശ്വര ക്ഷേത്ര സന്നിധിയില്‍ ആയിരങ്ങള്‍ ബലി തര്‍പ്പണം ചെയ്തു.

കാലത്തെ കനത്ത മഴയില്‍ തിരക്ക് കഴിഞ്ഞ വര്‍ഷത്തേക്കാളും കുറവായി തോന്നി. കഴിഞ്ഞ വര്‍ഷം ഞാന്‍ ക്ഷേത്രത്തിലെ പൂജാരിമാരോടും മറ്റു പലരോടും

എന്താണ്‍ ഈ “ബലിയിടലിന്റെ” ഐതിഹ്യം എന്ന് അന്വേഷിക്കുകയുണ്ടായി. ഹിന്ദുകുടുംബങ്ങളിലെ ആരെങ്കിലും ബലിയിടുന്നത് പതിവാണെങ്കിലും ആധികാരികമായി എന്താണ്‍ ഇതിന്റെ പിന്നിലുള്ള ചരിത്രം എന്ന് പലര്‍ക്കും പറഞ്ഞ് തരാനായില്ല.

എന്റെ വളരെ അടുത്ത സുഹൃത്ത് ജി. മഹാദേവന്‍ പറഞ്ഞു പിതൃക്കള്‍ ഇത്തരം ദിവസങ്ങളില്‍ അവരുടെ മക്കളെ കാണാന്‍ കാത്തിരിക്കുമത്രെ. നദീതീരമായ ആലു

വായിലും, കുളങ്ങളോ അരുവികളോ ഉള്ള ക്ഷേത്രപരിസരത്തുമെല്ലാം

ആയിരങ്ങള്‍

ബലി തര്‍പ്പണം ചെയ്യുന്നു.

മുങ്ങിക്കുളിച്ച് ഈറനോടെ വന്നു വേണം ബലിയിടാന്‍. കര്‍മ്മം

കഴിഞ്ഞാല്‍ വീണ്ടും മുങ്ങിക്കുളിക്കണം. ഇതൊക്കെ കഴിഞ്ഞേ ജലപാനം പോലും പാടുള്ളൂ എന്നതാണ്‍ ചടങ്ങ്.

ഇവിടെ നടന്ന ചടങ്ങില്‍ മുങ്ങിക്കുളിക്കാനുള്ള സ്ഥലം ഇല്ലാത്തതിനാല്‍ എല്ലാരും അവരവരുടെ വീട്ടില്‍ നിന്ന് കുളിച്ച് ശുദ്ധിയോടെ ആണ്‍ ബലി തര്‍പ്പണത്തിന്‍ എത്തിയിരുന്നത്.

എന്റെ അമ്മയുടെ കഴിഞ്ഞ ശ്രാര്‍ദ്ധത്തിന്‍ ഞാനും എന്റെ സഹോ

ദരന്‍ വി. കെ. ശ്രീരാമനും അദ്ദേഹത്തിന്റെ മകനും കൂടി പഴഞ്ഞിക്കടുത്ത ഒരു ക്ഷേത്ര സന്നിധിയില്‍ ബലിയിടാന്‍ പോയിരുന്നു. എന്റെ പിതാവിന് വേണ്ടി ഞാന്‍ ഇതേ വരെ ബലിയിട്ടില്ല. മരണാനന്തര ചടങ്ങുകളുടെ ഭാഗമായി ഒരിക്കല്‍ മാത്രം ചെയ്തു. പിന്നീട് എന്റെ അമ്മ പറയുമായിരുന്നു കാലാകാലങ്ങളില്‍ വരുന്ന വിശേഷ ദിവസങ്ങളി അഛന്‍ വേണ്ടി ബലിയിടേണ്ട എന്ന്.

അമ്മ അതിനുള്ള കാരണങ്ങള്‍ എന്തോ എന്നോട് പറഞ്ഞിരുന്നു.

അതെനിക്ക് ഓര്‍മ്മയില്ല. അങ്ങിനെയൊക്കെ ആണെങ്കിലും ബലിയിടണം എന്നാണ്‍ എന്റെ മേല്‍ പറഞ്ഞ സുഹൃത്ത് ജി. മഹാദേവന്‍ പറഞ്ഞത്.

പണ്ട് എന്റെ ഒരു സുഹൃത്ത് എന്റെ ബ്ലോഗ് വായിച്ച് അവര്‍ക്ക് അറിയുന്ന ഭാഷയില്‍ ബലി തര്‍പ്പണത്തെ പറ്റി പറഞ്ഞ് തന്നിരുന്നു. അത് തിരഞ്ഞ് നോക്കി കിട്ടിയാല്‍ ഞാന്‍ ഇവിടെ എഴുതാം വീണ്ടും.

ഏതെങ്കിലും വായനക്കാര്‍ക്ക് ഈ ബലി തര്‍പ്പണത്തിന്റെ സങ്കല്‍പ്പവും ഐതിഹ്യവും

അറിയുമെങ്കില്‍ ദയാവായി പങ്ക് വെക്കുക. ഒരു റൈറ്റ് അപ്പ് അയക്കുക. ഇതേ പംക്തിയില്‍ പ്രസിദ്ധീകരിക്കാം.

1 comment:

ജെ പി വെട്ടിയാട്ടില്‍ said...

കഴിഞ്ഞ ശനിയാഴ്ച ജൂലായ് 2011, 30 കര്ക്കിടക വാവ് ബലിയിടല് ആയിരുന്നു. എന്റെ തട്ടകമായ തൃശ്ശിവപേരൂര് കൂര്ക്കഞ്ചേരി കൊക്കാലെ ഭാഗത്ത് പുഴയും കുളങ്ങളും കായലുകളും ഒന്നുമില്ലെങ്കിലും ശ്രീമാഹേശ്വര ക്ഷേത്ര സന്നിധിയില് ആയിരങ്ങള് ബലി തര്പ്പണം ചെയ്തു.

കാലത്തെ കനത്ത മഴയില് തിരക്ക് കഴിഞ്ഞ വര്ഷത്തേക്കാളും കുറവായി തോന്നി. കഴിഞ്ഞ വര്ഷം ഞാന് ക്ഷേത്രത്തിലെ പൂജാരിമാരോടും മറ്റു പലരോടും എന്താണ് ഈ “ബലിയിടലിന്റെ” ഐതിഹ്യം എന്ന് അന്വേഷിക്കുകയുണ്ടായി. ഹിന്ദുകുടുംബങ്ങളിലെ ആരെങ്കിലും ബലിയിടുന്നത് പതിവാണെങ്കിലും ആധികാരികമായി എന്താണ് ഇതിന്റെ പിന്നിലുള്ള ചരിത്രം എന്ന് പലര്ക്കും പറഞ്ഞ് തരാനായില്ല