Wednesday, August 10, 2011

എന്റെ ലക്ഷ്മിക്കുട്ടി



“ലക്ഷ്മിക്കുട്ടീ ഞാന്‍ അങ്ങിനെ വിളിച്ചോട്ടേ നിന്നെ ?”

പണ്ട് ഞാന്‍ അങ്ങിനെ ഒരിക്കലും വിളിച്ചില്ല.

എങ്ങിനെ തുടങ്ങണം, എവിടെ നിന്ന് തുടങ്ങണം എന്നൊന്നും എനിക്കറിയില്ല. തുടങ്ങിക്കഴിഞ്ഞാല്‍ നൂറുകണക്കിന്‍ പേജുകളെഴുതിയാലും തീരില്ല നിന്നെപ്പറ്റി.

അതിനാല്‍ ഞാന്‍ ചുരുക്കിയെഴുതാന്‍ ശ്രമിക്കാം.

എന്റെ ജീവിതത്തില്‍ എന്നെ ഏറ്റവും സ്വാധീനിച്ച രണ്ട് വ്യക്തികളില്‍ ഒരാളാണ്‍ എന്റെ ലക്ഷ്മിക്കുട്ടി. മറ്റൊരാള്‍ എന്റെ കാമുകിയായ പാറുകുട്ടി.

നുണക്കുഴിക്കവിളുകളുള്ള ലക്ഷ്മിക്കുട്ടിയെ ഇഷ്ടപ്പെടാത്തവര്‍ ആരുമില്ല. മുഖത്തെവിടെയോ ഒരു കാക്കാപ്പുള്ളിയും. എനിക്കവള്‍ മകളെപ്പോലെയുള്ള ഒരു കൊച്ചുകൂട്ടുകാരി.

പണ്ടൊക്കെ അതായത് പഴയ ഭാഷയില്‍ പറഞ്ഞാല്‍ പാവാടപ്രായത്തില്‍ അവള്‍ക്കെന്നോടുണ്ടായിരുന്ന അത്ര സ്നേഹം എന്നോട് ഇല്ലാ എന്ന് എനിക്ക് തോന്നിയിരുന്നു. ഇന്നവള്‍ വലിയ കുട്ടിയല്ലേ. കോളേജ് ജീവിതവും, പുതിയ കൂട്ടുകാരും വിശാലമായ ലോകവും ആണ്‍ അവളുടെ മുന്നില്‍. ഈ അങ്കിളിനെ വിളിക്കാനോ, വര്‍ത്തമാനം പറയാനോ അവള്‍ക്ക് സമയം കണ്ടെത്താനാവില്ല. അത് തികച്ചും സ്വാഭാവികം.

ചെറുപ്പത്തിലവള്‍ എന്നെ കൂടെ കൂടെ വിളിക്കുമായിരുന്നു. പരീഷക്ക് മുന്‍പ് “അങ്കിളേ നാളെ ഇന്ന പരീക്ഷയാണ്‍. എനിക്ക് വേണ്ടി പ്രാര്‍ഥിക്കേണമേ ?”. പിന്നെ ഇടക്ക് വിളിച്ച് വീട്ടുവിശേഷവും മറ്റും പറയാറുണ്ട്. ഇന്നവള്‍ തിരക്കുള്ള ഒരു ആര്ട്ടിസ്റ്റ് ആണ്‍. ഒന്നിനും നേരമില്ല, പഠിത്തത്തില്‍ തന്നെ വേണ്ടത്ര ശ്ര്ദ്ധിക്കാന്‍ പറ്റുന്നുണ്ടോ എന്ന് തന്നെ സംശയം. എന്നിരുന്നാലും വലിയ പരുക്കില്ലാതെ വിജയം നേടിക്കൊണ്‍ടിരിക്കുന്നു.

പ്ലസ്സ് ടുവിന്റെ അടുത്തെത്താറായിത്തുടങ്ങിയപ്പോള്‍ അവളുടെ പിതവ് ഉണ്ണ്യേട്ടന്‍ പറയും.. “എന്റെ മോള്‍ക്ക് കേരളവര്‍മ്മയിലോ മറ്റെവിടേയോ ഒരു കോമേഴ്സ് സീറ്റ് വാങ്ങിക്കൊടുക്കണം…”

അതൊക്കെ ശരിയാകും ഉണ്ണിയേട്ടാ എന്ന് ഞാന്‍ പറഞ്ഞിരുന്നു. പക്ഷെ എന്റെ ഇന്‍ഫ്ലുവന്‍സൊന്നും അവള്‍ പ്ലസ് ടു കഴിഞ്ഞപ്പോള്‍ സംഭവിച്ചില്ല, പക്ഷെ അവള്‍ക്ക് മറ്റൊരു നല്ല കലാലയത്തില്‍ പ്രവേശനം ലഭിച്ചു. ഡിഗ്രി കഴിയാന്‍ ഇനി ആറുമാസം കൂടിയേ ഉള്ളൂ…

“ഡിഗ്രി കഴിഞ്ഞാല്‍ കല്യാണം അല്ലെങ്കില്‍ MBA “ കല്യാണം കഴിക്കുന്നയാള്‍ക്ക് സ്ത്രീധനം കൂടാതെ വിലമതിക്കാവാത്ത ഒരു അമൂല്യ രത്നവും ലഭിക്കും.

ഞാന്‍ എങ്ങിനെയാണ്‍ ലക്ഷ്മിക്കുട്ടിയെ പരിചയപ്പെട്ടതെന്ന് ചെറിയ തോതില്‍ പറയാം. ആറേഴുവര്‍ഷം മുന്‍പ് ഞാന്‍ തൃശ്ശൂരിലെ പ്രശസ്തമായ ഒരു മീഡിയാ ചാനലിന്റെ ചുക്കാന്‍ പിടിക്കുന്ന ആളായിരുന്നു. അവിടെ ആങ്കേഴ്സിനെ വേണമെന്ന് ഞാന്‍ ചാനലില്‍ തന്നെ ഒരു സ്ക്രോള്‍ പരസ്യം ചെയ്തു. അതനുസരിച്ച് അനവധി പേര്‍ എന്നെ സമീപിച്ചിരുന്നു. മീഡിയാto ചാനലിന്റെ തീരുമാനങ്ങളെല്ലാം ഞാന്‍ തന്നെയാണ്‍ എടുത്തിരുന്നത്. എന്റെ ഇമ്മീഡിയറ്റ് എനിക്ക് എന്റെ ഇഷ്ടത്തിന്‍ വിട്ടുതന്നിരിക്കയായിരുന്നു ഭരണം.

അവിടെ നാലഞ്ച് പേര്‍ ആങ്കേഴ്സായി ഉണ്ടായിരുന്നെങ്കിലും ലക്ഷ്മിയുടെ പ്രോഗ്രാം ആയിരുന്നു ഹിറ്റ്. ലക്ഷ്മി അങ്ങിനെ ഈ നാട്ടില്‍ ഫെയിമസ്സ് ആയി. ഞങ്ങളുടെ ചാനലും ഉയരങ്ങളിലേക്ക് നീങ്ങി.

വിഷ്വല്‍ മീഡിയായില്‍ ലക്ഷ്മി ശ്രദ്ധിക്കപ്പെട്ടു. കൂടുതല്‍ ഏരിയായില്‍ നെറ്റ് വര്‍ക്കുള്ള ചാനലുകളിലും താമസിയാതെ കൈരളി മുതലായ സാറ്റലൈറ്റ് ചാനലുകളിലും ലക്ഷ്മിക്ക് തിരക്കുള്ള അവതാരകയാകാന്‍ കഴിഞ്ഞു.

കൈരളി ചാനലില്‍ ഒരിക്കല്‍ താരോത്സവത്തിലും ഇപ്പോള്‍ കൈരളി WE ചാനലിലെ Dew Drops ലും ലക്ഷ്മിയുടെ സാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടു. ചൊവ്വയും വെള്ളിയും 5 to 6 pm കൈരളി WE Dew Drops ല്‍ എന്റെ ലക്ഷ്മിക്കുട്ടി തിളങ്ങുനത് കാണുമ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം.

ലക്ഷ്മിക്കുട്ടിയുടെ അമ്മൂമ പറയും “എന്റെ കൊച്ചുമകളെ ഒരു നല്ല ആറ്ട്ടിസ്റ്റായി മോള്ഡ് ചെയ്തത് ജെ പി സാറാണാണെന്ന്” വന്ന വഴിയൊന്നും മറക്കില്ലായെന്ന്. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ അതിനൊരു നിമിത്തമായെന്ന് മാത്രമേ കരുതുന്നുള്ളൂ. വളരെ കഴിവുള്ള ഒരു കുട്ടിയാണ്‍ എന്റെ ലക്ഷ്മിക്കുട്ടി. ജില്ലാ കലോലത്സവത്തിലും, സ്റ്റേറ്റ് ലെവലിലും തിളങ്ങുന്ന ഒരു പ്രതിഭകൂടിയാണ്‍ ഈ കൊച്ചു കൂട്ടുകാരി.

എന്റെ ലക്ഷ്മിക്കുട്ടിയെ ഐഡിയ സ്റ്റാര്‍ സിംഗറില്‍ പങ്കെടുപ്പിക്കാന്‍ എനിക്ക് അതിയായ മോഹം ഉണ്ടായിരുന്നു. പക്ഷെ നടന്നില്ല. ഇപ്പോള്‍ ഒരു സിനിമയിലെങ്കിലും അഭിനയിപ്പിക്കണം എന്നുണ്ട്. എന്റെ സഹോദരന്‍ കൈരളി ചാനലിലെ അവതാരകനും സിനിമാ സീരിയല്‍ നടനുമായ വി. കെ. ശ്രീരാമന്‍ വിചാരിച്ചാല്‍ എളുപ്പമാണ്‍ ഈ കാര്യം. ഏതായാലും ഡിഗ്രി കഴിഞ്ഞേ ഇനി അതൊക്കെ നെഗോഷിയേറ്റ് ചെയ്യാന്‍ പറ്റുകയുള്ളൂ..

എനിക്ക് എല്ലാ സ്വാതന്ത്ര്യവും ഉള്ള ഒരു വീടാണ്‍ ലക്ഷ്മിക്കുട്ടിയുടെ. ഒരു പെങ്ങളുടെ പരിലാളനവും സ്നേഹവും ലഭിച്ചത് ലക്ഷ്മിക്കുട്ടിയുടെ അമ്മയില്‍ നിന്നാണ്‍. ഏത് സമയത്തും വയറുനിറയെ ഭക്ഷണം വിളമ്പിത്തരുന്ന ബിന്ദുവിനെ ഒരിക്കലും മറക്കാനാവില്ല. ഒന്നും കഴിക്കാതെ ഒരിക്കലും എന്നെ അവിടെ നിന്ന് വിടില്ല.

ലക്ഷ്മിക്കുട്ടിയുടെ അമ്മൂമ രാജേശ്വരിപ്പെങ്ങളും അഛന്‍ ഉണ്ണിയേട്ടനും എല്ലാവരും എനിക്ക് പ്രിയപ്പെട്ടവര്‍. അവരില്‍ നിന്ന് ലഭിക്കുന്ന സ്നേഹം വിലമതിക്കാനാവാത്തതാണ്‍.

എന്റെ ലക്ഷ്മിക്കുട്ടി ഇനിയും വലിയ ഉയരങ്ങളിലെത്തട്ടെ എന്ന് ഞാന്‍ ആശംസിക്കട്ടെ ഈ അവസരത്തില്‍. എന്റെ ലക്ഷ്മിക്കുട്ടിയെ താഴെക്കാണുന്ന ലിങ്കില്‍ കാണാം. ഒരു വിഡിയോ ക്ലിപ്പ്.

http://www.youtube.com/watch?v=zUHP1Bxtv_8

3 comments:

ജെ പി വെട്ടിയാട്ടില്‍ said...

“ലക്ഷ്മിക്കുട്ടീ ഞാന് അങ്ങിനെ വിളിച്ചോട്ടേ നിന്നെ ?”
പണ്ട് ഞാന് അങ്ങിനെ ഒരിക്കലും വിളിച്ചില്ല.

എങ്ങിനെ തുടങ്ങണം, എവിടെ നിന്ന് തുടങ്ങണം എന്നൊന്നും എനിക്കറിയില്ല. തുടങ്ങിക്കഴിഞ്ഞാല് നൂറുകണക്കിന് പേജുകളെഴുതിയാലും തീരില്ല നിന്നെപ്പറ്റി.
അതിനാല് ഞാന് ചുരുക്കിയെഴുതാന് ശ്രമിക്കാം.

എന്റെ ജീവിതത്തില് എന്നെ ഏറ്റവും സ്വാധീനിച്ച രണ്ട് വ്യക്തികളില് ഒരാളാണ് എന്റെ ലക്ഷ്മിക്കുട്ടി. മറ്റൊരാള് എന്റെ കാമുകിയായ പാറുകുട്ടി.

നുണക്കുഴിക്കവിളുകളുള്ള ലക്ഷ്മിക്കുട്ടിയെ ഇഷ്ടപ്പെടാത്തവര് ആരുമില്ല.

annvisionweb said...

ഈ കുട്ടിയാണല്ലേ പ്രകാശേട്ടന്റെ മറ്റേ കുട്ടി.. മനസ്സിലായി...

Muralee Mukundan , ബിലാത്തിപട്ടണം said...

അങ്ങിനെ ലക്ഷ്മികുട്ടിയേയും പരിചയപ്പെട്ടു