Monday, August 22, 2011

അയാള്‍ ഉണര്‍ന്നു നോക്കിയപ്പോള്‍ കാലില്‍ ചങ്ങല



അയാള്‍ഉണര്ന്നു നോക്കിയപ്പോള്കാലില്ചങ്ങല !
മുറിയില്അന്ധകാരവും, ദുര്ഗന്ധവും തളംകെട്ടി നില്ക്കുന്നു. താന്എങ്ങിനെ ഇവിടെയെത്തി ?
കരഞ്ഞു നിലവിളിച്ചെങ്കിലും ആരും വന്നില്ല. പിന്നീടെപ്പോഴോ പരിചയമുള്ള ശബ്ദം കേട്ടുണര്‍ന്നു.

"സലീമേ , ഇപ്പോള്എങ്ങിനെയുണ്ട് ?" ...ഒരു ചെറുപുഞ്ചിരിയോടെ

ഡോക്ടര്ചോദിച്ചു.കണ്ണീരോടെ, ചെറിയ വിതുമ്പലോടെ , സലിം അങ്ങോട്ട്തിരിഞ്ഞു.
"
എനിക്കെന്താണ് കുഴപ്പം ഡോക്ടര്‍‍ ?"


ഡോക്ടര്‍അയാളുടെ അരികിലിരുന്ന്,പറഞ്ഞു മനസ്സിലാക്കി കൊടുത്തു, ചികിത്സ കിട്ടിക്കൊണ്ടിരിക്കുന്ന ഒരു മാനസിക രോഗിയാണെന്ന്.


ഇരുപതു വയസ്സുവരെ സാധാരണ നിലയില്‍ജീവിച്ചിരുന്ന സലിമിന് രോഗലക്ഷണം കണ്ടത് അക്രമാസക്തിയും, ഉദ്ദേശമില്ലാത്ത അലഞ്ഞു തിരിയലും (wandering) തുടങ്ങിയപ്പോഴാണ്. മറ്റു വീടുകളിലേക്ക് കയറിചെല്ലല്കൂടിയായപ്പോള്സലിമിന്റെ ചേട്ടന്മാര്‍ വിഷമത്തോടെയാണെങ്കിലും അയാളെ ചങ്ങലയില്ബന്ധിച്ച് മുറിയിലടച്ചു.

രണ്ടു വര്ഷം കഴിഞ്ഞപ്പോള്‍ ഒരു സന്നദ്ധസംഘടനയുടെ വളണ്ടിയര്മാര്‍‍ , സൈക്കോളൊജിസ്റ്റ്, സാമൂഹ്യ പ്രവര്ത്തകര്എന്നിവരടങ്ങുന്ന സംഘം സലിമിന്റെ വീട്ടിലെത്തി. കൂടെ ഡോക്ടര്‍മനോജ്കുമാറും.

ചികിത്സയും, മരുന്നും, കൌണ്സിലിങ്ങും തുടങ്ങി. ഡോക്ടര്‍കുറിച്ച മരുന്നുകള്കൃത്യമായി കഴിക്കുന്നുണ്ടെന്ന് വളണ്ടിയര്മാര്ഉറപ്പുവരുത്തി. രോഗത്തി

ന്റെ തീവ്രത കുറഞ്ഞു വന്നു. ഒരുനാള്‍അയാള്പുതിയ ജീവിതത്തിലേക്ക് ഉണര്ന്നു. സംഘടനയുടെ സഹായത്തോടെ സലിം ചെറിയൊരു കച്ചവടവുമായി ജീവിക്കുന്നു .

ആതുരസേവനത്തില്‍ 'എം ഹാറ്റിന്റെ' (Mental Health Action Trust )

വിജയഗാഥയില്ഒരു അദ്ധ്യായം മാത്രമാണിത്. കഴിഞ്ഞ മൂന്നു കൊല്ലത്തിനിടയില്എത്രയോ ജീവിതങ്ങളില്ഗണ്യമായ മാറ്റങ്ങള്കൊണ്ടുവരുവാന്‍സാധിച്ചു എന്ന കൃതാര്ഥതയിലാണ് 'എം ഹാറ്റിന്റെ' സ്ഥാപകരില്ഒരാളായ ഡോ. മനോജ്കുമാര്‍‍ .

കോഴിക്കോട് മെഡിക്കല്കോളേജില്‍നിന്ന് എം.ബി.ബി.എസ്‌ , വെല്ലൂര്കൃസ്ത്യന്മെഡിക്കല്കോളേജില്നിന്ന് സൈക്ക്യാട്രിയില്ഡിപ്ലോമ, റാഞ്ചി മെഡിക്കല്

കോളേജില്നിന്ന് എം.ഡി, എന്നീ ബിരുദങ്ങള്നേടിയ ഡോ. മനോജ്കുമാര്വെല്ലൂര്സി.എം.സി യില്സേവനമനുഷ്ടിച്ചിട്ടുണ്ട്. പിന്നീട് പതിനഞ്ചുവര്ഷം ഇംഗ്ലണ്ടില്‍ ആയിരുന്നു.


റോയല്കോളേജ് ലണ്ടനില്നിന്ന് എം.ആര്‍.സി.പി.(M.R C.Psych.) ലഭിച്ചു. ലീഡ്സിലെ സെന്റ്‌.ജയിംസ് ആശുപത്രിയില്സൈക്കോ ഓങ്കോളജിസ്റ്റ് ആയി പ്രവര്ത്തിച്ചു. 2008 ല്ഡോ.മനോജ്കുമാറും സുഹൃത്തുക്കളുംകൂടി 'മെഹെക്' എന്ന സംഘടന ആരംഭിച്ചു. വര്ഷം തന്നെ വിദേശവാസം അവസാനിപ്പിച്ച് ഡോ.മനോജ്‌ 'മെഹെക്' ലെ സൈക്ക്യാട്രിസ്റ്റ് ആയി ചുമതലയേറ്റെടുത്തു.

2011
ല്അദ്ദേഹം "എം ഹാറ്റ് " രൂപീകരിച്ചു. നിലവില്അതിന്റെ ക്ലിനിക്കല്ഡയറക്ടര്ആണ്. തെരുവുകളില്അലഞ്ഞു തിരിയുകയോ, ഇരുട്ട് മുറികളില്ചങ്ങലകളില്കഴിയുകയോ ചെയ്യുന്ന പാവപ്പെട്ട മനോരോഗികള്ക്കു മാത്രമാണ് 'എം ഹാറ്റിന്റെ' സേവനം ലഭ്യമാകുന്നത്.

മലപ്പുറം,വയനാട് ജില്ലകളിലായി പതിനേഴ് ക്ലിനിക്കുകള്സന്ദര്ശിച്ച് ചികി

ത്സ നല്കുന്നുണ്ട്, ഡോ.മനോജ്‌. കേരളത്തിലുടനീളം സജീവസാനിദ്ധ്യമുള്ള പെയിന്ആന്ഡ്പാലിയേറ്റീവ് കെയര്ക്ലിനിക്കുകളുടെ കുടക്കീഴിലാണ് 'എം ഹാറ്റ്‌ ' ആദ്യം പ്രവര്ത്തനം ആരഭിച്ചത്. ഇന്നും പലയിടങ്ങളില് കൂട്ട്കെട്ട് തുടരുന്നു. . 'എം ഹാറ്റി'ന്റെ പതിനേഴ് ക്ലിനിക്കുകള്ക്കു പുറമേ ഡോ.മനോജ്അഞ്ച്ചാരിറ്റബ്ള്ആതുരായലയങ്ങളും സന്ദര്ശിക്കുന്നുണ്ട്.

ഉയര്ന്ന നിലവാരമുള്ള മനോരോഗ ചികിത്സ സൌജന്യമായി പാവപ്പെട്ടവരില്എത്തിക്കുക എന്ന ശ്ലാഘനീയമായ ഉദ്ദേശമാണ് 'എം ഹാറ്റ്‌ ' ന്റെ അടിസ്ഥാനതത്വം. സമഗ്ര ചികിത്സാരീതിയാണ് ലക്ഷ്യം. മറ്റു ചികിത്സാ സമ്പ്രദായങ്ങളില്നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നതും ഇതുതന്നെ. സാമൂഹ്യ പങ്കാളിത്തത്തോടുകൂടിയുള്ള ചികിത്സാ പദ്ധതിയാണ് ഡോ.മനോജിന്റെ സങ്കല്പം.


അയല്പ്പക്കത്തെ നല്ലനാട്ടുകാര്‍, വളണ്ടിയര്മാരായി ഓരോ രോഗിയുടെയും ചുമതല ഏറ്റെടുക്കുകയാണ് പതിവ്. ആഴ്ചയില്ഒരു തവണയെങ്കിലും രോഗിയെ വീട്ടില്സന്ദര്ശിച്ച് രോഗവിവരം അന്വേഷിക്കും. മരുന്നുകള്തെറ്റാതെ കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും, ശാരീരികാസ്വാസ്ഥ്യങ്ങള്ഉണ്ടെങ്കില്ചികിത്സിക്കുവാന്വേണ്ട നടപടികള്എടുക്കുകയും ചെയ്യും. ഇതിനു പുറമേ, വീട്ടിലെ മറ്റു പ്രശ്നങ്ങള്ക്ക് പരിഹാരം കണ്ടെത്തുവാനും ശ്രമിക്കും.

ഉദാഹരണത്തിന് ചോരുന്ന മേല്ക്കൂര മാറ്റുക, മൂന്നുനേരം ആഹാരം എത്തിച്ചു കൊടുക്കുക എന്നിവ. രോഗിയെ ഡേകെയര്സെന്റര്ല്എത്തിച്ച് കൈവേലകള്പരിശീലിപ്പിക്കുക എന്നതും വളണ്ടിയര്മാര്സ്വയം ഏറ്റെടുത്ത ചുമതലകളില്പെടും. എം ഹാറ്റി'ന്റെ പ്രവര്ത്തനത്തിന് വേണ്ട മൂലധനം ഉദാരമതികളില്നിന്ന് ലഭിക്കുന്ന സംഭാവനകള്മാത്രമാണ്.

സൌജന്യ ചികിത്സ നല്കുകയും 'എം ഹാറ്റി'ന്റെ പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്നതിന് പുറമേ ഡോ.മനോജ്കുമാര്രോഗികള്ക്കും കുടുംബാങ്ങള്ക്കും ധനസഹായം നല്കാറുമുണ്ട്. മൂന്നുവര്ഷത്തിനകം ഒരു ലക്ഷത്തി മുപ്പതിനായിരം കിലോമീറ്റര്യാത്രചെയ്ത് രോഗികള്ക്ക് ആശ്വാസം പകരുന്ന ഡോ.മനോജിന് തീരപ്രദേശങ്ങളില്ദൈവതുല്യമായ സ്ഥാനമുണ്ട്. കഴിഞ്ഞ പേമാരിയില്അരയോളം ചെളിയിലൂടെ നടന്നുവന്ന്‌, തന്നെ ആശ്വസിപ്പിച്ചുവെന്ന് മരണമടഞ്ഞ ഒരു രോഗിയുടെ ഭാര്യ വിങ്ങലോടെ ഓര്ക്കുന്നു.


തൃശ്ശൂര്തൊണ്ണങ്ങാമത്ത് പിഷാരത്ത് പരേതയായ സുഭദ്ര പിഷാരസ്യാരുടെയും , റിട്ട. ജഡ്ജി നെടുമ്പുര കിഴക്കേപിഷാരത്ത് മാധവ പിഷാരോടിയുടെയും മകനാണ് ഡോ. മനോജ്കുമാര്‍. സഹോദരി ഡോ. സുമ അഹമ്മദാബാദില്ഭര്ത്താവ് ഡോ.ദീപേഷ ഷായുമൊത്ത് താമസിക്കുന്നു. ഭാര്യ പാലക്കാട് പൊട്ടേത്ത് കുടുംബാംഗമായ ഡോ.രമണി സി.എം.സി യില്പതോളജിസ്റ്റ് ആണ്.

സഹജീവികളോടുള്ള സ്നേഹവും കരുണയും ഭൌതിക സൌകര്യങ്ങളെക്കാള്പ്രധാനമാണെന്ന് ഡോ.മനോജിന്റെ ജീവിതം നമ്മെ ഓര്മ്മിപ്പിക്കുന്നു. അന്ധകാരത്തിന്റെ അഗാധതയില്കിടക്കുന്ന ജീവിതങ്ങളെ സ്വതന്ത്രമായി വാനില്പറക്കുന്ന പട്ടങ്ങളാക്കി മാറ്റുക എന്നതാണ് 'എം ഹാറ്റ്' ന്റെ ചിഹ്നം സൂചിപ്പിക്കുന്നത്. കര്മ്മപഥത്തിലൂടെ അടിപതറാത്ത പ്രയാണം ഡോ.മനോജ്കുമാര്തുടരട്ടെ !



'
എം ഹാറ്റ്‌' നെ കുറിച്ച് കൂടുതല്അറിയുവാന്www.mhatkerala.org എന്ന വെബ്സൈറ്റ് സന്ദര്ശിക്കുക

കടപ്പാട്: ജയ നാരായണ പിഷാരോടി

11 comments:

ജെ പി വെട്ടിയാട്ടില്‍ said...

അയാള് ഉണര്ന്നു നോക്കിയപ്പോള് കാലില് ചങ്ങല !

മുറിയില് അന്ധകാരവും, ദുര്ഗന്ധവും തളംകെട്ടി നില്ക്കുന്നു. താന് എങ്ങിനെ ഇവിടെയെത്തി ?
കരഞ്ഞു നിലവിളിച്ചെങ്കിലും ആരും വന്നില്ല. പിന്നീടെപ്പോഴോ പരിചയമുള്ള ആ ശബ്ദം കേട്ടുണര്ന്നു.

"സലീമേ , ഇപ്പോള് എങ്ങിനെയുണ്ട് ?" ...ഒരു ചെറുപുഞ്ചിരിയോടെ ഡോക്ടര് ചോദിച്ചു.
കണ്ണീരോടെ, ചെറിയ വിതുമ്പലോടെ , സലിം അങ്ങോട്ട് തിരിഞ്ഞു.
"എനിക്കെന്താണ് കുഴപ്പം ഡോക്ടര് ?"

ഷാജു അത്താണിക്കല്‍ said...

വളരെ നല്ല പൊസ്റ്റ്
നന്മ ചെയ്യുന്നവരോട് കൂടെ ദൈവമുണ്ടാകും,
ഈ പ്രയാണം തുടരട്ടെ
എല്ലാ വിധ ആശംസകളും

Unknown said...

ഇങ്ങനെയൊരു സന്നദ്ധ സംഘടനയെ പരിചയപ്പെടുത്തിയതിന് നന്ദി. അത്ര പ്രധാനമല്ലെങ്കിലും, ഡോ. മനോജിന്റെ ഒരു ഫോട്ടോ തിരഞ്ഞു, കണ്ടില്ല.

ചെമ്മരന്‍ said...

vaayichilla vaayikkam tto...

മാണിക്യം said...

അതേ...
"ഈ കര്‍മ്മപഥത്തിലൂടെ അടിപതറാത്ത പ്രയാണം ഡോ.മനോജ്കുമാര്‍ തുടരട്ടെ "!
സര്‍വ്വ മംഗളങ്ങളും ആശംസിക്കുന്നു.

Sidheek Thozhiyoor said...

ഒരല്പം തിരക്കില്‍ പെട്ടുപോയതുകൊണ്ടാണ് നോക്കാന്‍ വൈകിയത് , നല്ലൊരു സംരംഭം, നന്മ നിറഞ്ഞ ഒരു കൂട്ടായ്മ ഇതിലൂടെ ഉരുത്തിരിഞ്ഞു വരട്ടെ എന്ന് കാംക്ഷിക്കുന്നു, എന്നെ കൊണ്ടാവും വിധം ഞാന്‍ ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യുന്നു, കൂടുതല്‍ വൈകാതെ നമുക്ക് കാണാം.

കുട്ടന്‍ ചേട്ടായി said...

നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും നന്മയുടെ നീരുറവ വറ്റാതെ കിടക്കുന്നുന്ടെന്നരിഞ്ഞതില്‍ വളരെ അധികം സന്തോഷിക്കുന്നു, ഡോക്ടര്‍ മനോജിനും അദ്ധേഹത്തിന്റെ പ്രസ്ഥാനത്തിനും എല്ലാവിധ ആശംസകളും നേര്‍ന്നുകൊള്ളുന്നു

ജെ പി വെട്ടിയാട്ടില്‍ said...

ഹെലോ ചീരാമുളക്

ഡോ മനോജിന്റെ വലിയ ഫോട്ടോ ചേര്‍ത്തിട്ടുണ്ട്.

Muralee Mukundan , ബിലാത്തിപട്ടണം said...

ഇത് നല്ലൊരു പരിചയപ്പെടുത്തലായി കേട്ടൊ ജയേട്ടാ

സിയാഫ് അബ്ദുള്‍ഖാദര്‍ said...

m ഹാറ്റ്‌ ഫെസ്ബുക്കിലും ഉണ്ട് ,അവരെ അത് കൊണ്ട് നേരത്തെ അറിയാം ,അതിന്റെ ഒരു പ്രവര്‍ത്തക എന്റെ ഫ്രണ്ട് ആണ് ,പ്രകാശേട്ടാ ,ആ സംഘടനക്കു പ്രവര്‍ത്തന മൂലധനം സമാഹരിക്കാന്‍ അവര്‍ വളരെ ക്ലെശിക്കുന്നുണ്ട്,സഹായിക്കുവാന്‍ സന്മനസ്സ് ഉ;ള്ളവര്‍ ബന്ധപ്പെടേണ്ട വിലാസം കൂടെ നല്‍കിയിരുന്നെങ്കില്‍ നന്നായേനെ ...

ആചാര്യന്‍ said...

വളരെ നന്ന് ഇങ്ങനെ ഉള്ള പരിചയപ്പെടുത്തല്‍ ...ആശംഷകള്‍