Monday, October 10, 2011

toyota camry and my donkey friend

ഞാന്‍ ഇവന് എന്നും 200 ഗ്രാം വെജിറ്റബിള്‍സും ഒരു റോബസ്റ്റ പഴവും കൊടുക്കുമായിരുന്നു. എന്നെ കാത്ത് അവന്‍ എന്നും ഈ വഴിയരികില്‍ നില്‍ക്കുമായിരുന്നു.

വളരെ അനുസരണയുള്ള ഒരു ഡോങ്കിയായിരുന്നു ഇവന്‍. ഞാന്‍ ഒരു

പ്രോജക്റ്റിന്റെ ഭാഗമായി പതിനൊന്ന് കൊല്ലം മുന്‍പ് ഒമാന്‍ ഇന്റീരിയര്‍ ഗ്രാമം ആയ നിസ്വയില്‍ താമസിക്കുന്ന കാലത്താണ് ഇവനെ പരിചയപ്പെട്ടത്.

ഒരിക്കല്‍ ഞാന്‍ ഇവന് കൊടുക്കാനുള്ളത് കൊടുക്കാന്‍ മറന്നു. വാസ്തവത്തില്‍ മറന്നതല്ലാ വീട്ടില്‍ ഇവനുള്ള ക്വോട്ട ഉണ്ടായിരുന്നില്ല. ഞാന്‍ ഓഫീസില്‍ പോയി തിരികെ വരുന്നത് വരെ അവന്‍ അവിടെ തന്നെ നിലകൊണ്ടു.

എന്നെ കണ്ട ഉടനെ എന്റെ വാഹനത്തിന് കുറുകെ നിലയുറപ്പിച്ചു. അവന്‍ എന്നെ തലോടി, കരഞ്ഞു പിന്നെ ചിരിച്ചു. എനിക്കും സങ്കടമായി. എന്റെ കാറില്‍ വീട്ടിലേക്കുള്ള ലെബനീസ് ബ്രഡ്ഡും ചീസും ചോക്കലേറ്റ് മുതലായ സാധനങ്ങളും ഉണ്ടായിരുന്നു.

ഞാനതില്‍ നിന്ന് രണ്ട് ലബനീസ് ബ്രഡ്ഡ് കൊടുത്തിട്ട് വീട്ടില്‍ പോയി എന്റെ ലാന്‍ഡ് റോവര്‍ വണ്ടിയെടുത്ത് വന്നു. അവനെ അതില്‍ കയറ്റി വീട്ടിലെത്തി. അന്നുമുതല്‍ അവന്‍ എന്റെ വീട്ടിലെ അംഗമായി.

ഒരാഴ്ച കഴിഞ്ഞ് അവന്റെ ഗാര്‍ഡിയന്‍ അവനെ അന്വേഷിച്ച് വന്നു. അയാള്‍ക്ക് ഞങ്ങളുടെ ആദിത്യ മര്യാദ കണ്ട് സന്തോഷമായി. തന്നെയുമല്ല ആ ഡോങ്കിയെ ഞങ്ങള്‍ക്ക് തന്നു.

ഞാന്‍ ഒഫീസില്‍ നിന്ന് പോകുന്നതിന്റെ ഒരു മണിക്കൂര്‍ മുന്‍പ് അവന്‍ മലയോരങ്ങളില്‍ തീറ്റ തേടി പോകും. ഒരിക്കല്‍ ഞാന്‍ അവന്റെ ഗേള്‍ ഫ്രണ്ടിനെ കണ്ടു. അവളേയും ഞാന്‍ എന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നു.

രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അവന്റെ ഗേള്‍ഫ്രണ്ടിന്റെ ഉടമ അവളെ കൂട്ടിക്കൊണ്ട് പോകാനെത്തി. ഞാന്‍ അവളെ അവസാനം വിലക്ക് വാങ്ങേണ്ടി വന്നു. ഒരു ഡോങ്കിക്ക് ഇത്രയും വലിയ വില നല്‍കേണ്ടി വരുമെന്ന് എനിക്കറിയില്ലായിരുന്നു. എന്റെ അന്നത്തെ ശമ്പളത്തിന്റെ രണ്ടിരട്ടി വിലയാണ് കൊടുത്തത്.

ഞാന്‍ പിന്നീട് വില്ലേജിലെ വാലിയോട് പറഞ്ഞപ്പോള്‍ അവര്‍ ഒരു കോമ്പ്രമൈസിന്‍ വന്നു. പെണ്‍ ഡോങ്കി പെറ്റാല്‍ ആദ്യത്തെ പ്രസവത്തിലെ എല്ലാ മക്കളേയും അവര്‍ക്ക് കൊടുക്കണമെന്ന്. അങ്ങിനെ എന്റെ പണം തിരിച്ചുകിട്ടി. ആദ്യപ്രസവത്തിലെ എല്ലാ കുട്ടികളേയും അവര്‍ക്ക് കൊടുത്തു, തന്നെയുമല്ല ഈ രണ്ട് ഡോങ്കിമാരുടെ ഒരു കല്യാണവും ഞങ്ങളുടെ വീട്ടില്‍ വെച്ചുനടത്തി.

ഞങ്ങള്‍ അന്ന് താമസിച്ചിരുന്നത് ഈന്തപ്പനയോല കൊണ്ട് മേഞ്ഞ ഒരു കുടിലില്‍ ആയിരുന്നു. അതിന്റെ ചുമരുകല്‍ ഈന്തപ്പനയുടെ തടിയായിരുന്നു. വെള്ളം സുലഭമായിരുന്നില്ല. ഈ കഴുതക്കുട്ടികളാണ് ഞങ്ങള്‍ക്ക് വേണ്ടിയുള്ള വെള്ളം ചുമന്ന് കൊണ്ട് തന്നിരുന്നത്.

ബിന്ദുവിനെ പരിചയപ്പെട്ടപ്പോളാണ് എനിക്കും മസ്കത്തില്‍ ഒരു കാമ്രി ഉണ്ടായിരുന്നത് ഓര്‍മ്മ വന്നത്.

ഈ പോസ്റ്റ് അലൈനിലെ ഒരു ആശുപത്രിയില്‍ ജോലി ചെയ്യുന്ന ബിന്ദുവിന് ഡെഡിക്കേറ്റ് ചെയ്യുന്നു.

[ശേഷം ഭാഗങ്ങള്‍ താമസിയാതെ ഇവിടെ നിരത്താം]

++ aksharathettukal undu, thiruthaam thaamasiyaathe

9 comments:

ജെ പി വെട്ടിയാട്ടില്‍ said...

വളരെ അനുസരണയുള്ള ഒരു ഡോങ്കിയായിരുന്നു ഇവന്. ഞാന് ഒരു പ്രോജക്റ്റിന്റെ ഭാഗമായി ഒമാന് ഇന്റീരിയര് ഗ്രാമം ആയ നിസ്വയില് താമസിക്കുന്ന കാലത്താണ് ഇവനെ പരിചയപ്പെട്ടത്.

ഒരിക്കല് ഞാന് ഇവന് കൊടുക്കാനുള്ളത് കൊടുക്കാന് മറന്നു. വാസ്തവത്തില് മറന്നതല്ലാ വീട്ടില് ഇവനുള്ള ക്വോട്ട ഉണ്ടായിരുന്നില്ല. ഞാന് ഓഫീസില് പോയി തിരികെ വരുന്നത് വരെ അവന് അവിടെ തന്നെ നിലകൊണ്ടു.

പടിപ്പുര said...

ഒടുവിൽ വിട്ടുപോരുമ്പോൾ ഇവറ്റകളെ എന്തുചെയ്തു?
(ഒമാനിൽ കുറെനാൾ ഉണ്ടായിരുന്നോ ജെപി? ഞാൻ സലാലയിലാണു)

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ഡോങ്കിസിന്റെ കഥ കൊള്ളാലോ.. ആ കുടിലിന്റെ ഫോട്ടോ ഉണ്ടോ പ്രകാശേട്ടാ. കാണാന്‍ ആഗ്രഹിക്കുന്നു. ഉണ്ടെങ്കില്‍ പോസ്റ്റ് ചെയ്യൂ

ജെ പി വെട്ടിയാട്ടില്‍ said...

ബഷീര്‍

കുടിലിന്റെ ഫോട്ടോ തിരഞ്ഞിട്ട് കിട്ടിയില്ല. ഞാന്‍ മസ്കത്തിലേക്ക് ഒരു മെയില്‍ അയച്ചിട്ടുണ്ട് എന്റെ ആ വില്ലേജിലെ ഒരു കൂട്ടുകാരന്,കിട്ടിയാല്‍ ചേര്‍ക്കാം.

ജെ പി വെട്ടിയാട്ടില്‍ said...

ഹലോ പടിപ്പുര

ഞാന്‍ നിസ്വയില്‍ നിന്ന് മസ്കത്തിലെത്തിയപ്പോള്‍ ഈ ഡോങ്കീസിനെ ആ ഗ്രാമത്തില്‍ തന്നെയുള്ള ഒരാള്‍ക്ക് കൈമാറി.

ഞാന്‍ മിക്കവാറും ഈ നവംബറില്‍ മസ്കത്തിലെ നേഷണല്‍ ഡേക്ക് വരുന്നുണ്ട്. പഴയ ഓര്‍മ്മകള്‍ അയവിറക്കാന്‍.

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഡോങ്കീസ് കഥാപാത്രമായ് വരുന്ന ബൂലോഗത്തെ ആദ്യത്തെ കഥ..!

ജെ പി വെട്ടിയാട്ടില്‍ said...

മുരളിയേട്ടാ ഈ കഥയില്‍ ഒരു പ്രണയം ഉണ്ട്. വിസ്തരിച്ചെഴുതണമെങ്കില്‍ ഒരു സഹായി വേണം.

സുരഭിലം said...

ഡോങ്കി കഥ ഇഷ്ടമായി അങ്കിള്‍.രസം ഉണ്ട്.

annvisionweb said...

ഏതായാലും മനസ്സുതുറന്നു ഒരു കഥ വായിച്ചതിപ്പോഴാണ്. അഭിനന്ദനങള്‍