Thursday, November 10, 2011

ജിഞ്ചര്‍ ടീ

എടീ ബീനാമ്മേ.?

“എവിടെ കിടക്കുന്നൂ എന്റെ പെണ്ണമ്മ

“ഞാന് ഇവിടുണ്ടേ സീരിയല്‍ കാണുവാ അല്പം കൂടി കരഞ്ഞിട്ട് വരാം.”

“എന്താ കാര്യം?

“നീ ഇങ്ങോട്ട് ഇറങ്ങി വാ..”

ഈ പെണ്ണ് സന്ധ്യക്ക് വിളക്ക് വെച്ചാല്‍ പിന്നെ തട്ടിന്‍ പുറത്ത് പോയി ഒളിക്കും.. സീരിയലായ സീരിയലക്കൊ കണ്ട് അവള്‍ താഴത്തേക്ക് ഇറങ്ങി വരുമ്പോള്‍ ഓളുടെ കെട്ട്യോന്‍ എന്തെങ്കിലും തിന്നിട്ട് ഉറക്കമായിട്ടുണ്ടാകും.

“സീരിയലൊക്കെ നാളെ കാണാം.. നീ ഒന്നിറങ്ങി വന്നേ എന്റെ പെണ്ണേ..?”

പെണ്ണമ്മ മനസ്സില്ലാ മനസ്സോടെ പടിയിറങ്ങി വന്ന് കെട്ട്യോന്റെ അടുത്ത് നിന്നു

“നെങ്ങക്കെന്താ ഇത്ര കുശുമ്പ് ഞാന്‍ സീരിയല്‍ കാണുന്നതിന്‍..? എന്താച്ചാ വേഗം പറാ.. ആ പരസ്യം മാറുന്നതിന്‍ മുന്‍പ് എനിക്ക് മുകളിലേക്കോടണം.. വാതം പിടിച്ച ഈ കാലുമായി ഓടിക്കയറാന്‍ ബുദ്ധിമുട്ടാണ്‍..”

“അത് ശരി.. നിനക്ക് സീരിയലാ ഇപ്പോ തിരക്കല്ലേ.. ഇനി ഞാന്‍ നെഞ്ചുവേദനയായി വിളിച്ചുകൂവിയാലും നീ ഇതൊക്കെത്തന്നെയല്ലേ പറയുക. നീ പോയി തൊലയ്……..അധികം കളിച്ചാ‍ലുണ്‍ടല്ലോ ഞാന്‍ നിന്നെ ഇറക്കിവിടും ഇവിടുന്നു..”

“ഞാന്‍ പൊയ്ക്കോളാം.. എനിക്ക് തരാനുള്ളതെല്ലാം തന്നാല്‍ ഞാന്‍ ഒഴിവായേക്കാം..”

ബീനാമ്മ തല താഴ്തി നിന്നു……

“നെനക്ക് തരാന്‍ നീ വരുമ്പോ എന്താ കൊണ്ട് വന്നത്.. പത്ത് മുപ്പത് കൊല്ലം മുന്‍പ് ഇവിടെ കയറി വന്ന് എന്റെ മജ്ജയും മാംസവുമെല്ലാം ഊറ്റിക്കുടിച്ചു. രണ്ട് പിള്ളേരുണ്ടായതൊഴിച്ചാല്‍ ഒന്നും സംഭവിച്ചില്ല. അവരെ രണ്ടെണ്ണത്തിന്നേയും കൊണ്ട് പൊയ്കോടീ. ”

“എന്താ വേണ്ടേ നിങ്ങള്‍ക്ക്. വേഗം പറാ അടുത്ത സീരിയലിന്‍ മുന്‍പെ എങ്കിലും എനിക്ക് മോളിലേക്ക് പോകണം

“നീ പോയിട്ട് നല്ല ഒരു അടിപൊളി ജിഞ്ചറ് ടീ ഉണ്ടാക്കിക്കൊണ്ട് വാ ഐശ്വര്യമായിട്ട്.?”

“ഓ പിന്നേ ഞാന്‍ ഇപ്പോ നെങ്ങക്ക് ജിഞ്ചര്‍ ടീയുണ്ടാക്കാന്‍ പോകുകയല്ലേ ഈ പാതിരാ നേരത്ത് അവിടെ ഓട്ട് മീല്‍ ഉണ്ടാക്കി വെച്ചിട്ടുണ്ട്. അതെടുത്ത് മോന്തിക്കോ

“എന്താ ഈ പെണ്ണിന്റെ ഹുങ്ക്……….!”

ഓളുടെ കെട്ട്യോന്‍ തട്ടിന്‍ പുറത്തേക്ക് ഓടിക്കയറിയിട്ട് ടിവി യുടെ കേബിള്‍ ഊരിയിട്ടു…….

“അയ്യോ എന്താ മനുഷ്യാ ഈ ചെയ്യണ്‍………. ദുഷ്ടാ……….. ഞാന്‍ നെങ്ങടെ കമ്പ്യൂട്ടര്‍ കേടാക്കും……. എപ്പോ നോക്കിയാലും ഏതോ പെണ്ണങ്ങളായി ഒരു ചാറ്റും.. കിന്നാരവും……….”

ബീനാമ്മ ഗോവണിപ്പടിയില്‍ കൂടി ഓടി താഴെയിറങ്ങുന്നതിന്നിടയില്‍ വീണ്‍ കാലുളുക്കി.. ക്ഷണ നേരം കൊണ്ട് നീരുവന്നു……..

“എന്നെ ഒന്ന് ആശുപത്രീ കൊണ്ടോവ്വോ.? നിക്ക് വേദനയായിട്ട് വയ്യാ……… കാലൊടിഞ്ഞിട്ടുണ്‍’ടാകും……… ന്റെ അമ്മേ………. ന്റെ മക്കളേ………….ന്നെ നോക്കാനാരും ഇല്ല്ലേ……………

“നീ അവിടെ കെടക്കടീ മൂധേവീ……….. ഞാനൊരു ജിഞ്ചര്‍ ടീ ഉണ്ടാക്കി വരാം……….”

ബീനാമ്മയുടെ കെട്ട്യോന്‍ തന്നെ അടുക്കളയില്‍ പോയി ഒരു ജിഞ്ചര്‍ ടീ ഉണ്ടാക്കി……… അയാള്‍ അതിലൊരു ഓഹരി ബീനാമ്മക്ക് കൊടുക്കാന്‍ മറന്നില്ല.

“ഇത് കുടിച്ചോടീ മണ്ടൂ‍കമേ.…….നാളെ കാലത്തേക്ക് സുഖപ്പെടും……നീ പോയി സീരിയല്‍ കാണ്‍……….”

“കെട്ട്യോന്‍ ജിഞ്ചര്‍ ടീ മൊത്തിക്കുടിച്ച് ഫേസ് ബുക്കിലെ പെങ്കുട്ട്യോളോടും ആങ്കുട്ട്യോളോടും സല്ലപിച്ചുംകൊണ്ടിരുന്നു…….”

“ബീനാമ്മ ഗോവണിപ്പടിയില്‍ കിടന്ന് ഓളിയിട്ടുംകൊണ്ടിരുന്നു. “

“ആരുമില്ലേ ഇവിടെ എന്നെ ഒന്ന് ആശുപത്രീല്‍ കൊണ്ടോകാന്‍…… ഒരു സ്നേഹവുമില്ലാത്ത ദുഷ്ടന്‍ അവിടുരുന്ന് ചാറ്റുന്നു. അവന്റെയൊക്കെ അവസാനത്തൊരു ചാറ്റ്………!”

2 comments:

ജെ പി വെട്ടിയാട്ടില്‍ said...

“നെങ്ങക്കെന്താ ഇത്ര കുശുമ്പ് ഞാന് സീരിയല് കാണുന്നതിന്..? എന്താച്ചാ വേഗം പറാ.. ആ പരസ്യം മാറുന്നതിന് മുന്‍പ് എനിക്ക് മുകളിലേക്കോടണം.. വാതം പിടിച്ച ഈ കാലുമായി ഓടിക്കയറാന് ബുദ്ധിമുട്ടാണ്..”

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ചക്കിക്കൊത്ത ശങ്കരൻ
ശങ്കരനൊത്ത ചക്കി..!