Tuesday, November 15, 2011

ഓര്‍മ്മയില്‍ ഒരു ഏകാദശി


ഞാന്‍ അമ്മ എന്ന് വിളിക്കുന്ന എന്റെ അമ്മൂമ്മയുടെ ഏകാദശി നോലുമ്പ് എന്റെ ഗ്രാമത്തില്‍ പ്രസിദ്ധമാണ്. കുന്നംകുളത്തിന്‍ 3 കിലോമീറ്ററ് പടിഞ്ഞാറ് ചെറുവത്താനിയാണ് ഞങ്ങളുടെ ഗ്രാമം.

എന്റെ അമ്മയെ ഞാന്‍ ചേച്ചി എന്നും, അമ്മൂമ്മയെ അമ്മയെന്നും, അമ്മാമന്മാരെ ചേട്ടനെന്നും അമ്മയുടെ അച്ഛനെ അച്ഛനെന്നുമാണ്‍ വിളിച്ച് പോന്നത്. വര്‍ഷത്തില്‍ രണ്ട് തവണ വരുന്ന സ്വന്തം പിതാവിനേയും അച്ഛനെന്ന് വിളിച്ചിരുന്നു.

ഞങ്ങളുടെ ഗ്രാമത്തിലെ ഏറ്റവും ധനികന്റെ മകളായിരുന്നു എന്റെ ചേച്ചി. പെണ്മകളായി ഈ ചേച്ചി മാത്രമായതിനാല്‍ എനിക്കും അമ്മയുടെ വീട്ടില്‍ പ്രത്യേക പരിചരണം ആയിരുന്നു.

എന്റെ പിതാവിന്റെ വീട് ഞങ്ങളുടെ ഗ്രാമാത്തില്‍ നിന്നും പടിഞ്ഞാറ് ഞമനേങ്ങാട് ആയിരുന്നു. തോടും പാടവും താണ്ടി അവിടെക്കെത്താന്‍ വലിയ ബുദ്ധിമുട്ടായതിനാല്‍ ചേച്ചി അമ്മവീട്ടിലാണ്‍ അധികവും താമസിച്ചിരുന്നത്.

തന്നെയുമല്ല ചെറുവത്താനിയുടെ പടിഞ്ഞാറന്‍ ഗ്രാമമായ വടുതല സ്കൂളിലെ ടീച്ചറും ആയിരുന്നു എന്റെ ചേച്ചി. എന്റെ ബാല്യകാലം സസുഖം ചെറുവത്താനിയിലെ അമ്മവീട്ടിലും ഞമനേങ്ങാട്ടെ അച്ഛന്‍ വീട്ടിലും ആയി കഴിഞ്ഞു.

എല്ലാ മാസത്തിലും ഏകാദശി നോക്കുന്ന അമ്മക്ക് പകല്‍ സമയം അധികം ഭക്ഷണം ഇല്ല. രാത്രി ഗോതമ്പ് കഞ്ഞിയായിരിക്കും. എന്തെങ്കിലും പുഴുക്കും ചുട്ട പപ്പടവും. ഈ ഗോതമ്പ് കഞ്ഞി കുടിക്കാന്‍ ഞാന്‍ കാത്തിരിക്കും. അച്ഛറ്റ്നെ കുളിയും നാമജപവും ഒക്കെ കഴിഞ്ഞേ കഞ്ഞി വിളമ്പൂ

ഗുരുവായൂര്‍ ഏകാദശിക്ക് കാലത്ത് തന്നെ ഗുരുവായൂര്‍ക്ക് പോകും. പിന്നെ പിറ്റേ ദിവസമേ തിരിക്കൂ.. പണ്ട് കാലത്ത് കല്‍ക്കരി കൊണ്ട് ഓടുന്ന ബസ്സ് ഉള്ള കാലം തൊട്ടേ ഞങ്ങളുടെ ഗ്രാമത്തില്‍ ബസ്സ് ഉണ്ടായിരുന്നത്രെ. അതില്‍ കയറി കുന്നംകുളത്ത് ഇറങ്ങി വേറെ ബസ്സില്‍ കയറി വേണം ഗുരുവായൂരെത്താന്‍.

അങ്ങിനെ ചെറുപ്പം മുതലേ ഏകാദശി നോല്‍ക്കുന്ന കുടുംബത്തിലാണ്‍ ഞാന്‍ ജനിച്ച് വളര്‍ന്നത്. അതിനാല്‍ ഗുരുവായൂര്‍ ഏകാദശി എന്ന് കേട്ടാല്‍ എനിക്ക് എങ്ങിനെയെങ്കിലും അവിടെ എത്താന്‍ തോന്നും.

ഞാന്‍ പത്ത് പതിനഞ്ചുവയസ്സായപ്പോള്‍ ഗുരുവായൂര്‍ ഏകാദശിക്ക് തനിച്ച് പോകാന് തുടങ്ങിയിരുന്നു. തലേദിവസം തന്നെ ഗുരുവായൂരില് തമ്പടിക്കും.

കിഴക്കേ നടയിലെ സത്രം കെട്ടിടത്തില്‍ അച്ചുപാപ്പന്റെ കടയുണ്ടായിരുന്നു. അവിടെ ആയിരുന്നു കേമ്പ്. അച്ച്വാപ്പന്‍ എന്റ്റെ പ്രായത്തിലുള്ള രണ്ട് മൂന്നുപേര്‍ ഏകാദശി പ്രമാണിച്ച് കൂട്ടുണ്ടായിരുന്നു. ഞങ്ങള്‍ പാപ്പനെ കടയില്‍ സഹായിക്കും. ഒട്ടനവധി സാധങ്ങളുണ്‍ടായിരുന്നു കടയില്‍ . എല്ലാത്തിന്റെ വില വിരങ്ങളും നാലഞ്ചുമണിക്കൂറ് കൊണ്ട് പഠിക്കും. രാത്രി ഏറെയായാലും ഞങ്ങള്‍ ഉറങ്ങില്ല.

ഇടക്കിടക്ക് ഞാന്‍ കടയില്‍ നിന്ന് ഇറങ്ങി പടിഞ്ഞാറെ നടയിലേക്കും തെക്കും വടക്കും ഒക്കെ നടക്കും. ഇടക്ക് കട്ടന്‍ കാപ്പി കുടിക്കും, ബീഡിയും സിഗരറ്റും വലിക്കും. അതിന്നിടയില്‍ കൂടെ കൂടെ അമ്പലത്തിനുള്ളിലേക്ക് പ്രവേശിക്കുകയും ചെയ്യും.

കൂടെ കൂടെ എന്തിനാണെന്നോ അമ്പലത്തിനുള്ളിലേക്ക് കയറുക. അതൊന്നും ഇവിടെ ഇപ്പോ എഴുതാന്‍ പറ്റില്ല. ഉള്ളില്‍ കയറിയാല്‍ കണ്ണനെ കാണും, കാര്യങ്ങളൊക്കെ പറയും, ഇറങ്ങും, പിന്നേയും ഇടക്കിടക്ക് പോയി ഇടിച്ച് കയറും.

കുറച്ച് കഴിഞ്ഞാല്‍ കടയിലേക്കോടും. കാപ്പി കുടിക്കും. പാസ്സിങ്ങ് ഷോ സിഗരറ്റ് വലിക്കും. വഴി വക്കിലെ നാരങ്ങ മിഠായിയും കടല കപ്പലണ്ടി മുതലായവ ചിലപ്പോള്‍ വാങ്ങിത്തിന്നും. പാതിര കഴിഞ്ഞാല്‍ ഒരു തോര്‍ത്തുമുണ്ട് കഴുത്തില്‍ ചുറ്റി അമ്പലക്കുളത്തില്‍ ചാടിക്കുളിക്കും. ഈറന്‍ മാറാതെ വീണ്ടും അമ്പലത്തിന്നുളിലേക്ക് കയറും

എല്ലാം ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ എനിക്ക് ചിരി വരുന്നു. അന്നൊക്കെ ഇന്നത്തെ പോലെ സൌകര്യങ്ങളും താമസ സൌകര്യങ്ങളും ഉണ്‍ടായിരുന്നില്ല. പണ്ടത്തെ ഏകാദശി പോലെ സുഖം തോന്നുന്നില്ല ഇപ്പോളത്തെ ഏകാദശി.

ദ്വാദശിപ്പണം വെക്കാനും ഭക്ഷണം കഴിക്കാനും കാശ് തന്നയക്കും ചേച്ചി. ഞാന്‍ ദ്വാദശി പണമൊന്നും വെക്കില്ല. ശ്രീകൃഷ്ണ തിയേറ്ററില്‍ കയറി സിനിമ കാണും, പിന്നെ തീറ്റയും കുടിയും തന്നെ. പിറ്റെ ദിവസം വീട്ടിലെക്ക് മടങ്ങുമ്പോള്‍ ഒരു കരിമ്പിന്‍ കമ്പ് വാങ്ങി കൊണ്ട് പോകും ചേച്ചിക്ക് കൊടുക്കാന്‍.

അന്നൊക്കെ കിഴക്കേ നടയിലും പടിഞ്ഞാറെ നടയിലും അമ്പലനടയുടെ തൊട്ടടുത്ത് വരെ കടകള്‍ ഉണ്ടായിരുന്നു. അത് പോലെ കുളക്കരയിലും.. കിഴക്കേ നടയിലെ നെന്മിനി ലോഡ്ജിലാണ്‍ അമ്മ താമസിക്കുക. ഞാനവിടെയൊന്നും താമസിക്കില്ല, അമ്പലപരിസരത്ത് കറങ്ങി നടക്കും.

എന്റെ ഗേള്‍ഫ്ര്ണ്ട് നെലീന എല്ലാ വര്‍ഷവും ഏകാദശിക്ക് ഗുരുവായൂരിലെത്താറുണ്ട്. എന്നെ ഒരിക്കലും കൂ‍ട്ടില്ല. കഴിഞ്ഞ രണ്ട് മൂന്നുകൊല്ലമായി ഞാന്‍ ഗുരുവായൂരില്‍ തങ്ങാറില്ല ഏകാദശി നാളില്‍. തൃശ്ശൂരിലെ വീട്ടില്‍ പോയി തിരിച്ച് വരും, അല്ലെങ്കില്‍ കുന്നംകുളത്തെ തറവാട്ടില്‍ തമ്പടിക്കും.

ഈ വര്‍ഷം ഡിസംബര്‍ ആറാം തീയതി ആണ്‍ എന്ന് തോന്നുന്നു ഏകാദശി. ഗുരുവായൂരിലുള്ള മുരളിയെന്ന സുഹൃത്തിനോട് ഒരു ഹോട്ടല്‍ മുറി ബുക്ക് ചെയ്യാന്‍ ഏല്‍പ്പിച്ചിട്ടുണ്ട്. പക്ഷെ എനിക്ക് ഒരു കണ്‍ഫര്‍മേഷന്‍ കിട്ടിയിട്ടില്ല ഇതുവരെ.

രവിയേട്ടന്‍ കിഴക്കേ നടയില്‍ ഒരു സ്റ്റുഡിയോ ഫ്ലേറ്റ് ഉണ്ട്. ഇടക്ക് ക്ഷീണം മാറ്റാന്‍ അവിടെ കയറി ഇറങ്ങാം. അവിടെ പ്രേമയും മക്കളും എന്റെ കൂട്ടുകാരാ‍യതിനാല്‍ അവര്‍ക്കും എന്നെക്കൊണ്ട് പ്രശ്നമൊന്നും ഉണ്ടാവില്ല. ഇനി എനിക്ക് ഹോട്ടല്‍ കിട്ടുകയാണെങ്കില്‍ ബീനാമ്മയേയും കൊണ്ട് പോകാം എന്ന് ആലോചിക്കുകയാണ്‍.

ഇതൊക്കെ മനസ്സില്‍ കൊണ്ട് നടക്കുമ്പോളാണ്‍ ഭഗവാന്‍ എന്റെ ശാരികയെന്ന കൂട്ടുകാരിയോട് അരുളി ചെയ്തത്. എനിക്ക് വേണ്ടിയുള്ള കഞ്ഞിയും പുഴുക്കും നല്‍കുവാനും വിശ്രമിക്കുവാനുള്ള സൌകര്യം ഒരുക്കുവാനും.

അങ്ങിനെ ഞാന്‍ ഈ ഏകാദശി ഗുരുവായൂരില്‍ ആഘോഷിക്കാന്‍ പോകുന്നു. പഴയ ഓര്‍മ്മകളെ അയവിറക്കാന്‍. എനിക്ക് എത്ര വേണമെങ്കിലും അലഞ്ഞുതിരിയാം. ഒരു ക്ഷീണവും സാധാരണ നിലയില്‍ വരില്ല. പക്ഷെ ഉച്ച ഭക്ഷണം കഴിഞ്ഞാല് ഒന്ന് മയങ്ങണം. ഒരു മരത്തണല്‍ കിട്ടിയാലും മതി.

ഞാന്‍ എവിടെ നിന്നാണ്‍ ഈ ഉച്ചമയക്കം ശീലിച്ചതെന്ന് എനിക്കോര്‍മ്മയില്ല. പഠിപ്പൊക്കെ കഴിഞ്ഞ് ചെറുവത്താനിയില്‍ അച്ഛന്‍ പണിത പുതിയ വീടിന്റെ പടിഞ്ഞാറെ തിണ്ണയിലാണ്‍ ഞാന്‍ ഉച്ചയൂണ്‍ കഴിഞ്ഞാല്‍ മയങ്ങിക്കിടക്കുക. നാലഞ്ച് മണി വരെ അവിടെ കിടന്നുറങ്ങും. എന്റെ ഇരുപത്തിയഞ്ച് വയസ്സിലും എന്റ് ഗ്രാമത്തില്‍ ഇലക്ടിസിറ്റി ഉണ്ടായിരുന്നില്ല. അപ്പോള്‍ ഇത്തരത്തിലുള്ള ഇടങ്ങളിലായിരിക്കും ഉച്ചമയക്കം.

അഞ്ചുമണിയാകുമ്പോളേക്കും ചേച്ചി വിളിച്ച് കൂ‍കും. “ഉണ്ണ്യേ……….?”

ഉണ്ണി അത് കേക്കാത്ത മട്ടില്‍ അവിടെ തന്നെ കിടക്കും.

വീണ്ടും വിളി വരും……”ഉണ്ണ്യേ…………… ?”

ഉണ്ണിക്കറിയാം എന്തിനാ ചേച്ചി വിളിക്കുന്നതെന്ന്.

“എന്താ ചേച്ച്യേ…….?”

“മോന്‍ ചായ കുടിച്ചോ…….?”

“ഇല്ലാ……..”

“എന്നാ പോയി ചായ തിളപ്പിക്ക്.. ചേച്ചിക്കും ഉണ്ടാക്കിക്കോ ഒരു ഗ്ലാസ്സ്..”

ഉണ്ണി ചായയുണ്ടാക്കി ഒരു വലിയ ഗ്ലാസ്സ് ചേച്ചിക്ക് കൊടുക്കും. ചെറിയൊരു ഗ്ലാസ്സില്‍ ഉണ്ണിയും കുടിക്കും. എന്നിട്ട് ഉണ്ണി വൈകിട്ടെത്തെ ഒരു കാക്കക്കുളി കുളിച്ച് തെണ്ടാന്‍ ഇറങ്ങും..

അവിടെ നിന്നാണെന്ന് തോന്നുന്നു ഈ ഉച്ചയുറക്കം ശീലമായത്. കുറച്ച് കാലം നാട്ടിലും ഹൈദരാബാദിലും ഒക്കെ ജോലി ചെയ്ത് പിന്നെ ചെന്നെത്തിയത് ഗള്‍ഫിലായിരുന്നു. അവിടെ പരമസുഖം ആയിരുന്നു. ജോലി സമയം 8 – 1, 4 – 7. ഒരു മണിക്ക് ഊണ്‍ കഴിഞ്ഞാല്‍ സുഖമായി ഉറങ്ങി 4 മണിയോടെ ഓഫീസിലെത്തിയാല്‍ മതി.

ഏതായാലും ഏകാദശി ദിവസം കാലത്ത് തന്നെ ഗുരുവായൂരിലെത്തണം. തൊഴല്‍ കഴിഞ്ഞ് വഴിവാണിഭങ്ങളെല്ലാം കഴിഞ്ഞ് ശാരികയുടെ വീട്ടിലെത്തിയാല്‍ കഞ്ഞിയും പുഴുക്കും കിട്ടും. അതാണല്ലോ ഏകാദശിക്ക് കഴിക്കേണ്ടത്. അത് കഴിച്ച് അവിടെ ചെറിയതായി ഒന്ന് മയങ്ങി നേരെ കണ്ണന്റെ നടയിലേക്ക്. പിന്നെ മുരളിയുടെ ബേക്കറിയിലും അപ്പുവിന്റെ തുണിക്കടയിലും ഒക്കെ ആയി സമയം ചിലവഴിക്കണം.

ഇപ്പോള്‍ വയസ്സ് 60 കഴിഞ്ഞതിനാല്‍ അധികം വിഷമിക്കാതെ അകത്ത് കയറാം. വാതരോഗിയായതിനാല്‍ സോക്ക്സ് ഇടണം അകത്ത് പ്രവേശിക്കുമ്പോള്‍.സയ്യാര ശാരികയുടെ വീട്ടുമുറ്റത്ത് സ്ഥലം ഉണ്ടെങ്കില്‍ അവിടെ നേരത്തെ കൊണ്ട് ഇടണം.

വൈകിട്ട് ചപ്പാത്തി, ഉപ്പുമാ, കഞ്ഞി.. എന്ത് വേണമെങ്കിലും ഉണ്ടാക്കിത്തരാം എന്ന് ശാരി പറഞ്ഞിട്ടുണ്ട്. പക്ഷെ “എനിക്ക് പ്രത്യേകമായി ഒന്നും ഉണ്ടാക്കേണ്ട. അവിടെ ഉള്ളത് എന്തെങ്കിലും തന്നാല്‍ മതിയെന്ന്” ഞാന്‍ അവരെ അറിയിച്ചിട്ടുണ്ട്. ഏകാദശി ആയതിനാല്‍ വിരുന്നുകാര്‍ കുറച്ചധികം കാണും ഗുരുവായൂര്‍ ഏത് വീട്ടിലും. അപ്പോള്‍ നമ്മളൊരു ഭാരമാകാന്‍ പാടില്ലല്ലോ..?

ഭക്ഷണമല്ല പ്രധാനം. കുറേ അലയുമ്പോള്‍ ഇടക്കൊരു വിശ്രമം ആണ്‍ വേണ്ടത്. ഹോട്ടലുകളില്‍ കയറിയാല്‍ നമ്മളെണീക്കുന്നത് നോക്കി നില്‍ക്കുന്നുണ്ടാകും ഭക്തര്‍. അതിനാല്‍ റെസ്റ്റോറണ്ടുകളില്‍ വിശ്രമിക്കാന്‍ പറ്റില്ല. തന്നെയുമല്ല ടോയലറ്റ് സൌകര്യവും സൌകര്യം പോലെ കിട്ടിയെന്ന് വരില്ല.

അങ്ങിനെ ഇക്കൊല്ലം ഗുരുവായൂര്‍ ഏകാദശി അടിച്ചുപൊളിക്കാന്‍ പോകുകയാ. പണ്ടത്തെ ഓര്‍മ്മകള്‍ അയവിറക്കാനും. അച്ചുതപ്പാപ്പന്‍ ഇപ്പോള്‍ മയ്യത്തായിക്കാണും. എന്നാലും അദ്ദേഹത്തിന്റെ കടയുടെ മുന്നില്‍ പോയി കുറച്ച് നേരം നില്‍ക്കണം. ആ കട ഇപ്പോള്‍ അദ്ദേഹത്തിന്റെ മക്കളോ മറ്റോ ആണെങ്കില്‍ നടത്തുന്നതെങ്കില്‍ സൌഹൃദം പങ്കിടുകയും ചെയ്യാം.

എന്റെ ഓര്‍മ്മകളിലെ അച്ചുതപാപ്പന്‍ എന്റെ സ്വന്തം പാപ്പനല്ല. മറിച്ച് എന്റെ ചെറിയമ്മയുടെ പാപ്പനാണ്‍. ചെറിയമ്മയുടെ വീട് ഗുരുവായൂര്‍ തൈക്കാട് ആണ്‍ എന്നാണ്‍ എന്റെ ഓര്‍മ്മ. ചൊവല്ലൂര്‍പ്പടിക്കടുത്തും ബാലകൃഷ്ണ തിയേറ്ററിന്‍ ഇടക്കും.

ഗുരുവായൂര്‍ ബസ്സ് ട്രാന്‍സ്പോര്‍ട്ട് കമ്പനിയിലെ ജീവനക്കാരനായിരുന്നു ചെറിയമ്മയുടെ പിതാവ്. എന്റെ ചെറിയമ്മയും എന്റെ ചേച്ചിയെ പോലെ സ്കൂള്‍ ടീച്ചറായിരുന്നു.

കൃഷ്ണാ ഗുരുവായൂരപ്പാ ഏകാദശി ദിവസം എന്റെ പഴയ കാല ഓര്‍മ്മകള്‍ അയവിറക്കാന്‍ ഞാന്‍ അവിടെ ഉണ്ടാകും. വലിയ പരുക്കുകളില്ലാതെ എന്നെ കണ്ണന്റെ തിരുനടയിലേക്ക് കടത്തി വിടേണമേ……..?

BTW: There are word processing errors. This will be carried out shortly. Readers are kindly requested to bear with me.

ഈ പോസ്റ്റ് എന്റെ പ്രിയ സുഹൃത്ത് ശാരിക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു.


കഴിഞ്ഞതിന്റെ മുന്നിലെത്തെ കൊല്ലത്തെ ഗുരുവായൂര്‍ ഏകാദശിക്ക് പാറുകുട്ടി എന്നെ കാണാന്‍ വന്നതും അന്ന് നടന്ന കാര്യങ്ങളെല്ലാം മറ്റൊരു പോസ്റ്റിലെഴുതാനുള്ള അത്രയും ഉണ്‍ട്. രസകരമായൊരു സംഭവം ആയിരുന്നു അത്.

ദയവായി ഈ ലിങ്ക് കാണുക.

http://jp-smriti.blogspot.com/2011/11/2.html

15 comments:

ജെ പി വെട്ടിയാട്ടില്‍ said...

കൃഷ്ണാ ഗുരുവായൂരപ്പാ ഏകാദശി ദിവസം എന്റെ പഴയ കാല ഓര്‍മ്മകള് അയവിറക്കാന് ഞാന് അവിടെ ഉണ്ടാകും. വലിയ പരുക്കുകളില്ലാതെ എന്നെ കണ്ണന്റെ തിരുനടയിലേക്ക് കടത്തി വിടേണമേ……..?

ഒരു കുഞ്ഞുമയില്‍പീലി said...

നന്നായി ഫോണ്ട് കുറച്ചും കൂടി വലുതാക്കണം മാത്രമല്ല കറുപ് മാറ്റുകായും വേണം

വേണുഗോപാല്‍ said...

കൃഷ്ണ ... ഗുരുവായൂരപ്പാ ...
നന്നായി സര്‍ ...
ഇത്തവണത്തെ ഏകാദശിക്ക് ആ നടയില്‍ ഞാനും കാണും . അവിടെ വന്നു വിളിക്കാം ... കഴിയുമെങ്കില്‍ ഒന്ന് പരിചയപെടണം.. ഈ വലിയ മനുഷ്യനെ ......
ആശംസകളോടെ .... (തുഞ്ചാണി)

രമേഷ് വൈക്കാട്ടില്‍ said...

നന്നായി ഉണ്ണിയേട്ടാ..എനിക്കും ഏകാദശിയുടെ ഓര്‍മകളിലേക്ക് ഒന്ന് ഊളയിടുവാന്‍ പറ്റി.എന്റെ മകള്‍ ജനിച്ചതും ഒരു ഗുരുവായൂര്‍ ഏകാദശി നാളിലാണ്‌ . ഏകാദശിക്ക് പോകുമ്പോള്‍ എന്റെ കാര്യം കൂടി കൃഷ്ണനോട് പറയണേ..

‍ആയിരങ്ങളില്‍ ഒരുവന്‍ said...

നന്നായി... വായനാ സുഖം തന്നു..ആശംസകൾ..!!

keraladasanunni said...

പ്രകശേട്ടാ, സത്യമായും ഈ പോസ്റ്റ് മനസ്സില്‍ തട്ടി. കടന്നു പോയ കാലത്ത് അനുഭവിച്ച ഇതുപോലത്തെ കാര്യങ്ങള്‍ ആര്‍ക്കും വിസ്മരിക്കാനാവില്ല. ഗുരുവായൂര്‍ 
ഏകാദശി ദിവസം ഭഗവാന്‍റെ സന്നിധിയില്‍ 
കഴിയാനും പഴയ ഓര്‍മ്മകള്‍ അയവിറക്കാനും 
കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Sapna Anu B.George said...

നന്നായിരിക്കുന്നു ജെ പി..... കുറെ നാളായി ഞാന്‍ ബ്ലോഗ് എഴുതിയിട്ട്. എന്റെ മറ്റ് എഴുത്തുകളും പത്രത്തിലെ എഴുത്തുകളും എന്റെ ധാരാളം സമയം എടുക്കുന്നു. ശ്രമിക്കാം പൂര്‍വ്വധികം ശക്തിയോടെ തിരിച്ചെത്താന്‍. നല്ല വാക്കുകള്‍ക്കും പ്രചോദനങ്ങള്‍ക്കും നന്ദി.

Jazmikkutty said...

ഉദ്ദേശിച്ച പോലെ തന്നെ നല്ലൊരു ഏകാദശി നാള്‍ ലഭിക്കട്ടെ എന്നാശംസിക്കുന്നു...

prakashettante lokam said...

സപ്നാജീ

ബ്ലോഗെഴുത്തിന് അല്പം സമയം കാണൂ....മറ്റു എഴുത്തുകളുടെ ലിങ്ക് കിട്ടിയാല്‍ നന്നായിരുന്നു. ഒമാന്‍ നേഷണല്‍ ഡേയുടെ കുറച്ച് ഫോട്ടോസ് അയക്കാമോ, പതിനെട്ടാം തീയതി അല്ലേ സംഭവം..

Sukanya said...

അങ്കിള്‍, ഏകാദശി നാളിലെ ഓര്‍മ്മകള്‍ ഒരു മറയുമില്ലാതെ എഴുതി. ദ്വാദശി പണം വെക്കാതെ സിനിമ കണ്ടതും മറ്റും. കൃഷ്ണന്‍ ക്ഷമിക്കും. വരുന്ന ഏകാദശിയില്‍ നല്ല ദര്‍ശനം ആശംസിക്കുന്നു.

Sureshkumar Punjhayil said...

Kaikkooli Tharamenkil njan avide nerittethikkam....!!!!

babitha santhosh said...

jp sir.. nannaitund ..ezhuthintay sugam ath vakkukalilooday ennayum taravattilekkum, guruvayoorilekum kondupoi....sir paranjath sariyan entay taravattilum eth polokeyan egadasi nomb nottirunnath....ath kondu taney jhanum jpvyuday taravattumuttatettiyath polay..e varunna egadasikum ella ormakalkum asamsakkal...

Pyari said...

Reminds me of so many things related to our family. Always wanted to write a blog related to this. But I thought, it might hurt your ego. Hereby asking permission to write and publish the same. Any say, appooppaa..

Pyari said...

Btw, I also acknowledge that the idea of writing such a post has come to me from your style of writing. :)

prakashettante lokam said...

pyaari

please go ahead