Tuesday, November 22, 2011

മിന്റ് ഫ്ലേവര്‍.... നോവല്‍... ഭാഗം 1


ലോക പ്ര്ശസ്തമായ ആല്മണ്ട് ഗ്രോ എന്ന സ്ഥാപനത്തിലെ ചിഫ് സയന്റിസ്റ്റായിരുന്ന ജയദേവന്‍ റിസര്‍ച്ച് ചെയ്യാന്‍ കിട്ടിയ ഓഫീസ് സ്മുച്ചയം മനസ്സിന്നിണങ്ങിയതായിരുന്നില്ല. അയാള് അവിടെ കിടന്ന് വീര്‍പ്പുമുട്ടി ജോലി രാജി വെച്ച് സ്വിറ്റ്സര്‍ലാന്‍ഡിലേക്ക് തിരിച്ച് പോകാനുള്ള പരിപാടിയിലായിരുന്നു.
ജയദേവന്‍ അവിടെ നിന്നും പിരിയുക എന്നത് എന്നുള്ളത് ആലമണ്ട് ഗ്രോ കമ്പനിക്ക് വലിയ തലവേദന സൃഷ്ടിക്കുകയും ഒരു പക്ഷെ ആ സ്ഥാ‍പനം തന്നെ ഇല്ലാതാകുകയും ചെയ്തേക്കാം. കോടിക്കണക്കിന്‍ ആസ്ഥിയുള്ള കമ്പനിയാണെങ്കിലും അവര്‍ക്കുള്ള ബിസിനസ്സ് കമിറ്റ്മെന്റ് താറുമാറാകും. നാനൂറില്‍ കൂടുതല്‍ സ്റ്റാഫിനെ തീറ്റിപ്പോറ്റുന്ന കമ്പനിക്ക് ജയദേവനെ പോലെയൊരു സ്റ്റാഫ് വിട്ടുപോകുക എന്ന് ആലോചിക്കാനെ വയ്യായിരുന്നു.
പബ്ലിക്ക് റിലേഷന്സും എച്ചാറും കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഒരു പോംവഴി കണ്ടെത്തിയില്ല. അവസാനം കമ്പനി ഡയറ്കടര്‍മാരുടെ സമ്മേളനത്തില്‍ ജയദേവന്‍ ആവശ്യമുള്ളതെല്ലാം കൊടുക്കാനുള്ള ഉത്തരവുണ്ടായി.
ജയദേവന്‍ ആവശ്യമായത് മദ്യമൊ, മദിരാക്ഷിയോ, കുറേ പണമോ ആയിരുന്നില്ല. സുഖമായി ഇരുന്ന് പണിയെടുക്കാവുന്ന ഒരു അന്ത:രീക്ഷം ആയിരുന്നു. അയാള്‍ക്കാവശ്യമയത് നിബിഡ വനത്തില്‍ ഒരു മോഡേണ്‍ കോട്ടേജ്, സമീപത്ത് ഒരു നദിയുണ്ടെങ്കില്‍ വളരെ ഇഷ്ടം. വന്യമൃഗങ്ങളെ അകറ്റി നിര്‍ത്താനുള്ള സംവിധാനമുള്ള ചുറ്റുപാടുകള്‍.
പക്ഷെ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും കാട് ലീസിന്‍ കിട്ടാതെ വന്ന അവസ്ഥയില്‍ ആല്‍മണ്ട് ഗ്രോ കമ്പനിക്കാര്‍ ശ്വാസം മുട്ടി. ജയദേവനോട് കേണപേക്ഷിച്ചു.
ജയദേവന്റെ മനസ്സിലുള്ള മറ്റൊരു സങ്കല്പം മേനേജ്മെന്റിനെ അറിയിച്ചു. അതുപ്രകാരം പബ്ലിക്ക് റിലേഷന്‍സ് സമീപത്തുള്ള നൂറില്‍ കൂടുതല്‍ കുടുംബങ്ങളുമായി ബന്ധപ്പെട്ടു. അവസാനം ജയദേവന്‍ ഇഷ്ടമായ ഒരിടം കണ്ടെത്തി. പക്ഷെ എന്ത് പൊന്നുവില നല്‍കിയാലും ആ വീടും പരിസരവും വില്‍കാന്‍ അതിന്റെ ഉടമയായ നാരായണി സമ്മതിച്ചില്ല. പകരം ജയദേവനെ അവിടെ താമസിപ്പിക്കാമെന്നും പറഞ്ഞു.
കമ്പനിക്കാര്‍ അധികം ദീര്‍ഘിപ്പിക്കാതെ ജയദേവനെ ആ വീട് കൊണ്ട് കാണിച്ചു. മനസ്സില്ലാ മനസ്സൊടെയണെങ്കിലും ജയദേവന്‍ സമ്മതം മൂളി. പക്ഷെ അയാള്‍ ആ‍വശ്യപ്പെട്ട ചില കാര്യങ്ങള്‍ കെട്ടിടത്തില്‍ വരുത്താന്‍ നാരായണി അമ്മ സമ്മതിച്ചില്ല.
ജയദേവന്‍ മുകളിലെത്തെ നിലയിലേക്ക് ഒരു ഗോവണി ഉമ്മറത്ത് നിന്നോ, പുറത്ത് നിന്നോ വേണം. യാതൊരു കാരണവശാലും ഈ കുടുംബത്തില്‍ അംഗങ്ങല്‍ മുകളിലേക്ക് പ്രവേശിക്കുവാന്‍ പാടില്ല. ടിവി റേഡിയോ മുതലായവയുടെ ശബ്ദങ്ങള്‍ അയാളെ ശല്യപ്പെടുത്തുവാന്‍ പാടില്ല. അങ്ങിനെ പലതും. ഇതില്‍ പല്‍തും നാരായണി അമ്മക്ക് തൃപ്തികരമായില്ല. എങ്കിലും ആ അമ്മ അതൊക്കെ സമ്മതിച്ചു.
ജയദേവന്‍ താമസിയാതെ തന്നെ ആ വീട്ടിലേക്ക് താമസം മാറ്റി. പൊതുവെ ആരോടും അധികം സംസാരിക്കാത്ത ആളാണ്‍ ജയദേവന്‍. അയാ‍ള്‍ ഓഫീസിലെത്തിയാല്‍ അവിടുത്തെ ജനറല്‍ മേനേജര്‍ക്കുപോലും ആകെ ഒരു വിറയലാണ്‍. ഓഫീസില്‍ ഉച്ചവരെയേ ജയദേവന്‍ ഉണ്ടാകുമെങ്കിലും നാനൂറില്‍ കൂടുതല്‍ പേര്‍ ജോലി ചെയ്യുന്ന ആ സ്ഥാപനത്തില്‍ ഒരു മുട്ടുസൂചി വീണാല്‍ അറിയാവുന്ന നിശ്ശബ്ദദതയായിരിക്കും.
ഫോണുകളിലെ റിംഗ് ടോണുകള്‍ മാറ്റി പകരം ഇല്ല്യൂമിനേറ്റഡ് ബ്ലിങ്കിങ്ങ് സൈലന്റ് സെന്‍സേറ്സ് ഘടിപ്പിക്കപ്പെട്ടു. ഓഫീസിലാരും ഡ്യൂട്ടി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല. അങ്ങിനെ പല നിയന്ത്രണങ്ങളും പരിഷ്കാരങ്ങളും നിലവില്‍ വന്നു. പത്ത് ലക്ഷത്തില്‍ കൂടുതല്‍ മാസവരുമാനമുള്ള ജയദേവന്‍ പണത്തിലൊന്നും വലിയ ക്മപമുണ്ടായിരുന്നില്ല. അയാളുടെ ലക്ഷ്യം മനസ്സിലുള്ള ആ വലിയ കണ്ടുപിടുത്തം ആയിരുന്നു. അതിനായി ചിലപ്പോള്‍ ഉറക്ക്മുളച്ചും അയാളിരിക്കും. മനസ്സിന്നിണങ്ങിയ അന്ത:രീഷം ഇല്ലെങ്കില്‍ അയാള്‍ ചിലപ്പോള്‍ വയലന്റാകും.
ജയദേവനെ ഓഛാനിച്ചുനില്‍ക്കുന്ന ഭൃത്യമാരാണ്‍ ചുറ്റും. കമ്പനിയുടെ ജനറല്‍ മേനേജര്‍ പോലും. കമ്പനി മേനേജിങ്ങ് ഡയറക്ടറുടെ ചെവിയില്‍ ജയദേവനെ അലോസരപ്പെടുത്തുന്ന എന്തെങ്കിലും ആരെങ്കിലും റിപ്പോര്‍ട്ട് ചെയ്താല്‍ അവരുടെ കഥ കഴിക്കാനും കമ്പനിക്കാര്‍ മടിക്കില്ല. കോടിക്കണക്കിന്‍ രൂപ അഡ്വാന്‍സ് പറ്റിയാണ്‍ ജയദേവന്റെ റിസര്‍ച്ചില്‍ നിന്ന് ഉരുത്തിരിയുന്ന പ്രോഡക്റ്റ് നല്‍കേണ്ടത്. ആല്‍മണ്ട് ഗ്രോ കമ്പനിക്ക് ജയദേവനില്‍ പൂര്‍ണ്ണ വിശ്വാസമാണ്‍. ആദ്യത്തെ മൂന്ന് മാസത്തിലുള്ള റിസല്‍ട്ടില്‍ തന്നെ അവര്‍ക്ക് അത് ബോധ്യപ്പെട്ടു.
ജയദേവനെ വീട്ടില്‍ താമസിച്ച കുടുംബക്കാര്‍ ത്രിശങ്കുസ്വര്‍ഗ്ഗത്തിലായ പോലെ ആയി. നാരായണി അമ്മക്കാകട്ടെ ജയദേവനെ നന്നേ ബോധിച്ചു. ആ വീട്ടിലെ മറ്റു മെംബര്‍മാരായ നാരായണിയുടെ മകല്‍ സുമതി, സുമതിയുടെ മകല്‍ ദേവൂട്ടി എന്നിവര്‍ക്ക് ജയദേവന്‍ ഒരു തലവേദനയായി.
ജയദേവന്‍ ആരോടും സംസാരിക്കില്ല. അവരുടെ കൂടെ ഇരുന്ന് ഭക്ഷണം കഴിക്കില്ല. ആരുമായും മിംഗിള്‍ ചെയ്യില്ല. മറ്റാരുടേയും കാര്യത്തില്‍ ഇടപെടില്ല. അയാള്‍ക്ക് ഉറക്കം വളരെ കുറവായി അനുഭവപ്പെട്ടു നാരായണി അമ്മക്ക്. ഏത് നേരവും ഒരേ ചിന്തയും കുത്തിക്കുറിക്കലും, പരീക്ഷണങ്ങളും കമ്പ്യൂട്ടറില്‍ ഉള്ള കസര്‍ത്തുകളും.
മൂവ്വായിരത്തി അഞ്ഞൂറ് സ്ക്വയര്‍ ഫീറ്റുള്ള ആ വീടിന്റെ മുകളിലെത്തെ നിലയിലാണ്‍ വീടിന്റെ എഴുപത് ശതമാനവും. ആര്‍ക്കും അങ്ങോട്ട് പ്രവേശനം ഇല്ല. അടിക്കാനും തുടക്കാനും മറ്റും ആല്‍മണ്ട് ഗ്രോയില്‍ നിന്ന് ഓഫീസേര്‍ എന്ന് തോന്നിക്കുന്ന പെണ്‍കുട്ടികള്‍ വരും. ഒരിക്കല്‍ അവരിലൊരാള്‍ നാരായണി അമ്മയുടെ ബാങ്കില്‍ ജോലിയുള്ള് മകള്‍ സുമതിയുമായി സംസാരിച്ചതിന്‍ ജയദേവന്‍ ആ കുട്ടിയുടെ കരണത്തടിച്ചു. ഡിസിപ്ലിന്‍ തെറ്റിക്കുന്ന ആരേയും അയാള്‍ വെറുതെ വിടില്ല. എന്ന് വിചാരിച്ച അയാല്‍ തന്നിഷ്ടക്കാരനോ അഹംഭാവിയോ മറ്റൊന്നും അല്ല. വളരെ ക്ലീന്‍ ആണ്‍ ജയദേവന്‍. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രവര്‍ത്തിയും അയാളില്‍ നിന്നുണ്ടാവില്ല.
സുമതിയുടെ ഭര്‍ത്താവ് രാജശേഖരന്‍ കേന്‍സര്‍ റിസര്‍ച്ച് ഫൌണ്ടേഷനില്‍ ചീഫ് കണ്‍സല്‍റ്റന്‍ഡ് ആണ്‍. അദ്ദേഹത്തിന്‍ അവിടുത്തെ രോഗികളെ കഴിച്ചേ വീടും കുടുംബവും ഉള്ളൂ… സുമതിക്കാണെങ്കില്‍ ബേങ്ക് ജോലി ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ കൂടെ പോയി നില്‍ക്കാനും ഇഷ്ടമില്ല.
രാജശേഖരന്‍ മാസത്തില്‍ ഒരു ദിവസത്തില്‍ കൂടുതല്‍ സ്വഗൃഹത്തിലെത്താന്‍ സാധിക്കില്ല. രാജശേഖരന്റെയും ജയദേവന്റെയും വ്യക്തിത്വങ്ങള്‍ സമാനമാണ്‍ എന്ന് നാരായണി അമ്മ പറയും. അവരുടെ ജീവന്റെ ഓരോ സ്പന്ദനവും മാനവരാശിക്ക് ഉഴിഞ്ഞുവെച്ചിരിക്കുന്നു.
ജയദേവന്‍ നാരായണി അമ്മയോടൊഴിച്ച് ആരോടും ആ വീട്ടില്‍ സംസാരിക്കില്ല. ഒരിക്കല്‍ സുമതി എന്തോ ചോദിച്ചപ്പോള്‍ പ്രതികരണം തീ തുപ്പുന്ന കണ്ണുകളിലൂടെയായിരുന്നു. അവള്‍ ആ തീജ്വാലയില്‍ കത്തിയമര്‍ന്നുപോകുമോ എന്ന് ഭയന്നു. അതില്‍ പിന്നെ ജയദേവനുമായി അടുക്കാനോ ഇടപെഴുകാനോ ഒന്നിന്നും ആ വീട്ടമ്മ ശ്രമിച്ചില്ല.
ഏത് സ്ത്രീയും കൊതിക്കുന്ന പേര്‍സണാലിറ്റിയാണ്‍ ജയദേവന്റേത്. ആറടി ഉയരം, ദൃഢമായ മാംസപേശികള്‍, വെളുത്ത് താടി വെച്ച സുന്ദരന്‍ സുമുഖന്‍ എന്നൊക്കെ വിശേഷിപ്പിക്കാം. വളരെ സീരിയസ്സാണ്‍ ജയദേവനെപ്പോഴും. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും അയാള്‍ ചിന്തകളിലായിരിക്കും.
ആരുമായും ജയദേവന്‍ കൂട്ടുകെട്ടില്ല. ചിത്രശലഭങ്ങളേയും പുഷ്പങ്ങളേയും കന്നുകാലികളേയും കൊച്ചുകുട്ടികളേയും ജയദേവനിഷ്ടമാണ്‍. സുമതിയുടെ മകള്‍ ദേവൂട്ടി എത്ര ശ്രമിച്ചിട്ടും ജയദേവന്‍ ഒന്ന് പുഞ്ചിരിക്കുകയോ കുശലം പറയുകയോ ചെയ്തില്ല. ദേവൂട്ടിക്കെപ്പോഴും നാരായണി അമ്മയോട് പരിഭവമാണ്‍ ഇങ്ങിനെ ഒരാള്‍ക്ക് വീട് കൊടുത്തതിനും അവിടെ താമസിപ്പിച്ചതിനും.
ജയദേവനെ അവിടെ താമസിപ്പിച്ചതില്‍ ഏറ്റവും സന്തോഷിച്ചത് രാജശേഖരനും നാരായണി അമ്മയുമാണ്‍. അവര്‍ക്കേ ജയദേവനിലുള്ള യഥാര്‍ഥ മനുഷ്യനെ തിരിച്ചറിയാനായുള്ളൂ…
ഒരു ദിവസം ദേവൂട്ടി അമ്മൂമ്മയുമായി ഒരേ കലഹം.. “എനിക്ക് ജയന്‍ അങ്കിളിന്റെ മുറിയില്‍ പോകണം, സംസാരിക്കണം, കൂട്ടുകൂടണം…..”
“വേണ്ട മോളെ…………ജയന്റെ പണികള്‍ക്കൊന്നും നാം തടസ്സമാകരുത്. മോളുടെ അഛനും ജയന്‍ അങ്കിളുമൊക്കെ ഈ ലോകത്തിലെ ജീവജാലങ്ങള്‍ക്ക് ആവശ്യമാകുന്ന ചില കണ്ടുപിടുത്തങ്ങളുടെ പണിപ്പുരയിലാണ്‍ സദാനേരവും.”
“അതൊന്നും പറഞ്ഞാ പറ്റില്ല. ജയന്‍ അങ്കിള്‍ ഇവിടെ വ്ന്നിട്ട് രണ്ട് മാസമായില്ലേ.. എന്താ എന്നോട് മിണ്ടാത്തേ…?”
“ജയന്‍ താഴെ ഉണ്ണാന്‍ വരുമ്പോള്‍ നിനക്ക് ചോദിക്കാനുള്ളതെല്ലാം ചോദിക്കാലോ, കൂട്ടുകൂടാലോ..?
“അതിന് എങ്ങിനെയാ എന്നെ നാവനക്കാന്‍ എന്റെ അമ്മ സമ്മതിക്കില്ല.”
ഒരു ദിവസം ദേവൂട്ടി ജയദേവന്‍ ഓഫീസില്‍ നിന്ന് വീട്ടിലെത്തുന്നതിന്‍ മുന്‍പ് അയാളുടെ പണിപ്പുരയില്‍ അതിക്രമിച്ച് കടന്നു എന്ത് വന്നാലും വേണ്ടില്ല എന്നും കരുതി. അമ്മൂമയോട് ട്യൂഷന്‍ പോകുകയാണെന്നും പറഞ്ഞ് പോയത് ജയദേവന്റെ മുറിയിലേക്കാണ്‍.
ദേവൂട്ടിക്ക് അവിടെ എത്തിയപ്പോള്‍ കണ്ണ് മഞ്ഞളിച്ച പോലെ തോന്നി. മുറികളെല്ലാം പരീക്ഷണശാലയെപ്പോലെ. സ്കൂളിലെ കെമിസ്ട്രി ലാബിലെത്തെക്കാളും ഉപകരണങ്ങളും കമ്പ്യൂട്ടറുളും, ജനലില്‍ നിന്ന് പുറത്തേക്ക് തള്ളിനില്‍ക്കുന്ന ടെലസ്കോപ്പ് മുതലായ ഉപകരണങ്ങളും. തട്ടിന്‍ പുറത്ത് പണ്ടവള്‍ കിടന്നുറങ്ങിയിരുന്ന മുറി തന്നെയായിരുന്നു കിടപ്പുമുറിയായി ജയദേവന്‍ തിരഞ്ഞെടുത്തത്. അവള്‍ അവിടെ കിടന്ന് ചെറുതായൊന്ന് മയങ്ങി.
വീട്ടിലെത്തിയ ജയദേവന്‍ നേരെ പരീക്ഷണശാലയിലേക്കും, അവിടുന്ന് കിടപ്പുമുറിയിലേക്കും പ്രവേശിച്ചു. തന്റെ ബഡ്ഡില്‍ കിടക്കുന്ന ദേവൂട്ടിയെ കണ്ടിട്ട് അയാള്‍ക്കൊന്ന്നും തോന്നിയില്ല. പ്രായത്തിലേക്കാളും വളര്‍ച്ചയുള്ള ദേവൂട്ടി സുന്ദരിയായിരുന്നു. ആദ്യം അവളെ തല്ലിയോടിക്കാനാണ്‍ ജയദേവന്‍ തോന്നിയത്. പിന്നീട് വേണ്ടെന്ന് വെച്ചു.
അയാള്‍ ഡ്രസ്സുകളഴിച്ച് വാര്‍ഡ്രോബില്‍ തൂക്കി. ഒരു കള്ളിമുണ്ടുടുത്ത് ബെഡ് റൂമിലിരുന്ന് പരീക്ഷണങ്ങളില്‍ മുഴുകി. തത്സമയം ദേവൂട്ടി മയക്കമുണര്‍ന്നു ജയദേവനെ നോക്കി മന്ദഹസിച്ചു..
“നിന്നോടരാ ഇവിടെ കയറി വരാന്‍ പറഞ്ഞേ.. ആരോട് ചോദിച്ചിട്ടാ എന്റെ കിടപ്പറയില്‍ കടന്നതും ഇവിടെ കയറിക്കിടന്നതും. എനിക്ക് വിശ്രമിക്കണം. പൊയ്ക്കോളൂ ഇവിടുന്ന്……….”
ദേവൂട്ടി അതൊന്നും കേള്‍ക്കാതെ അവിടെ തന്നെ കിടന്നു. ജയദേവന്‍ അവളെ കോരിയെടുത്ത് ബാല്‍ക്കണിയില്‍ കൂടി താഴെക്കിടാന്‍ ശ്രമിച്ചുവെങ്കിലും പിന്മാറി. അയാള്‍ക്ക് ദ്വേഷ്യം വന്നുവെങ്കിലും കടിച്ചമര്‍ത്തി. പതിനഞ്ചുവയസ്സായ പെണ്‍കുട്ടിയോട് അങ്ങിനെ പെരുമാറാന്‍ പാടില്ല എന്ന് അയാളുടെ മനസ്സ് മന്ത്രിച്ചു.
ജയദേവന്‍ അവിടെ ഇരുന്ന് അയാളുടെ പ്രവര്‍ത്തിയില്‍ മുഴുകി. ദേവൂട്ടി ഇടക്ക് ജയദേവനെ നോക്കിയെങ്കിലും അയാള്‍ അവളെ ശ്രദ്ധിച്ചില്ല. ജയദേവന്‍ മേശയില്‍ മുഖമമര്‍ത്തി ചെറുതായൊന്ന് മയങ്ങി.

അടുത്ത ഭാ‍ഗം താമസിയാതെ ഇവിടെ പ്രതീ‍ക്ഷിക്കാം.
അക്ഷരപ്പിശാച്ചുക്കളുണ്ട്. താമസിയാതെ തുരത്താം
-

3 comments:

ജെ പി വെട്ടിയാട്ടില്‍ said...

ഒരു പുതിയ നോവല്‍ ഇവിടെ ആരംഭിക്കുന്നു. ഇതിന് ഉചിതമായൊരു പേര് ഇതുവരെയും ഓര്‍മ്മയില്‍ ഇല്ല. താമസിയാതെ പേരിടാം.
++

ദേവൂട്ടി അതൊന്നും കേള്ക്കാതെ അവിടെ തന്നെ കിടന്നു. ജയദേവന് അവളെ കോരിയെടുത്ത് ബാല്ക്കണിയില് കൂടി താഴെക്കിടാന് ശ്രമിച്ചുവെങ്കിലും പിന്മാറി. അയാള്ക്ക് ദ്വേഷ്യം വന്നുവെങ്കിലും കടിച്ചമര്ത്തി. പതിനഞ്ചുവയസ്സായ പെണ്കുട്ടിയോട് അങ്ങിനെ പെരുമാറാന് പാടില്ല എന്ന് അയാളുടെ മനസ്സ് മന്ത്രിച്ചു.

ജയദേവന് അവിടെ ഇരുന്ന് അയാളുടെ പ്രവര്ത്തിയില് മുഴുകി. ദേവൂട്ടി ഇടക്ക് ജയദേവനെ നോക്കിയെങ്കിലും അയാള് അവളെ ശ്രദ്ധിച്ചില്ല. ജയദേവന് മേശയില് മുഖമമര്ത്തി ചെറുതായൊന്ന് മയങ്ങി.

theekkaleema said...

പേരാണോ പ്രശ്നം? എന്നാല്‍ എന്റെ പേര് തന്നെ ഇട്ടോളൂ......... ഞാനാണല്ലോ ഇവിടെ താരം...?

എന്തിനാ ഉണ്ണ്യേട്ടാ എന്നെ ഇനിയും ഇങ്ങിനെ നോവിക്കുന്നത്.. ഞാനിവിടെ ജീവിച്ചുപൊയ്കോട്ടെ.

പഞ്ചാരകുട്ടന്‍ -malarvadiclub said...

വായിച്ചു പെട്ടന്ന് അടുത്ത ഭാഗം പോസ്റ്റ്‌ ചെയ്യ്
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍