Friday, October 12, 2012

കുഞ്ചു അമ്മാന്റെ കോണകവാല്‍

എത്ര എഴുതിയാലും അവസാനിക്കാത്ത ഓര്‍മ്മകള്‍.. . - .ബാലേട്ടന്‍, തന്കേച്ചി, ശാരദ ഏടത്തി, മണി, കുഞ്ഞുമണി, ലീല അങ്ങിനെ പലരും മനസ്സിലോടിയെത്തുന്നു. ഇന്ന് ഉച്ചക്ക് കിടന്നുറങ്ങുമ്പോള്‍ ഇവരില്‍ ചിലര്‍ എന്റെ അടുത്തെത്തി. എത്തിയവര്‍ പരലോകം പ്രാപിച്ചവര്‍.. .. പക്ഷെ എന്നെ പിടിച്ച്ചുനിര്തിയത് ചാമ അരികൊന്ടുള്ള  കഞ്ഞിയാണ് . ഞാന്‍ പണ്ട്‌ പണ്ട്‌ , എന്നുവെച്ചാല്‍ എനിക്ക് ഒന്‍പതോ പത്തോ വയസ്സ് പ്രായം. വള്ളി ടൌസര്‍ ഇട്ടു നടക്കുന്ന കാലം. 

ചെറിയമ്മയുടെ മക്കളായ മണി, കുഞ്ഞുമണി, ലീല എന്നിവര്‍ ചെറിയമ്മയുടെ കൂടെ വേറെ ആയിരുന്നു താമസം. ചെറിയമ്മ എന്ന്‍ വെച്ചാല്‍ എന്റെ ചെറിയമ്മ അല്ല, മറിച്ച് എന്റെ അമ്മയുടെ ചെറിയമ്മ. അമ്മ വിളിക്കുന്നത് കേട്ട് ഞാനും അങ്ങ്ങ്ങിനെ വിളിച്ചു പോന്നു. മണി എന്നെക്കാളും മൂത്തതും, കുഞ്ഞുമണി സമപ്രയവും, ലീല താഴെയും ആയിരുന്നു. 

ചെറിയമ്മയുടെ ഹബ്ബി അതായത് മണി കുഞ്ഞുമണി ലീല മുതല്‍ പേരുടെ ഫാദറെ ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹം എന്റെ അച്ചാച്ചന്‍ മാക്കുണ്ണിയുടെ ഇളയ സഹോദരന്‍ ആണ്. അകലത്തില്‍ ചരമമടഞ്ഞു. എങ്കിലും അവര്‍ ചെരുവത്ത്തനിയില്‍ തന്നെ താമസിച്ചു പോന്നു. 

എന്റെ വീട്ടില്‍ കിട്ടാത്ത ഒരു സാധനം ആയിരുന്നു ചാമ. ചാമ കൃഷി ചെയ്തിരുന്നത് അവരുടെ അമ്മയുടെ നാടായ കൂറ്റനാട്ടില്‍ ആയിരുന്നു. അവിടെ നിന്ന് വല്ലപ്പോഴും കൊണ്ടുവരും. ചാമാക്കഞ്ഞി തരാമെന്ന് പറഞ്ഞാല്‍ ഞാന്‍ അവരുടെ പിന്നാലെ ഓടും. ചെറിയമ്മയുടെ വീടിന്റെ അടുത്താണ് കുഞ്ചു അമ്മാന്‍ താമസിക്കുനത്. ഈ കുഞ്ചു അമ്മാന്‍ ഒരു ഒറ്റയാന്‍ ആണ്. അച്ചാച്ചന്റെ അമ്മനാണ്. അമ്മ വിളിക്കുന്നത് കേട്ടിട്ട് ഞാനും അങ്ങ്ങ്ങിനെ വിളിച്ചുപോന്നു. 

കുഞ്ചു അമ്മാന് പുന്ച്ച പാടത്തേക്ക് പോകുന്ന വഴിയില്‍ ഒരു പറമ്പ് ഉണ്ടായിരുന്നു.മൂപ്പര്സ് മിക്കവാറും അവിടെ ഉണ്ടാകും. മൂപ്പര്‍ എക്സ് സിലോണ്‍ ആയിരുന്നു, നല്ല അദ്ധ്വാനിയും ആയിരുന്നു. തറവാട്ടിലെ മറ്റൊരു പുരയിലായിരുന്നു മൂപ്പര്സിന്റെ താമസം. ഞാന്‍ മൂപര്സിനെ കാണാന്‍ ഇടക്ക് പോകും, എനിക്ക് പഴവും മറ്റും തരും കഴിക്കാന്‍.  -. വിക്രിതിയനായ എന്നെ അമ്മാന് ഇഷ്ടമായിരുന്നു. ഞാന്‍ അമ്മാന്റെ കോണകവാല്‍ പിടിച്ച്‌ ഓടും ചിലപ്പോള്‍... . 

ചിലപ്പോള്‍ അമ്മാന്‍ എന്നെ ചെവിക്ക് പിടിച്ച്‌  നുള്ളും, ചിലപ്പോള്‍ ഒന്നും പറയില്ല. പാവം കുഞ്ചു അമ്മാന്‍... -  - കുഞ്ചു അമ്മാന് പെണ്ണ് ഉണ്ടായിരുന്നോ എന്ന് എനിക്കോര്‍മയില്ല. ഞാന്‍ കാണുമ്പോള്‍ ഒറ്റത്തടി ആണ്.

കുഞ്ചു അമ്മാനെ കുറിച്ച് കുറച്ചും കൂടി പറഞ്ഞു നമുക്ക് വിശദമായ കഥ പറച്ചില്‍  തുടങ്ങാം.

[ഇപ്പോള്‍ സമയം രാത്രി പത്തെകാല്‍, ശേഷം ബുക്ര ആകാം.]

* ബുക്ര എന്നാല്‍ അറബിയില്‍ നാളെ.

4 comments:

ജെ പി വെട്ടിയാട്ടില്‍ said...

ചെറിയമ്മയുടെ ഹബ്ബി അതായത് മണി കുഞ്ഞുമണി ലീല മുതല്‍ പേരുടെ ഫാദറെ ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹം എന്റെ അച്ചാച്ചന്‍ മാക്കുണ്ണിയുടെ ഇളയ സഹോദരന്‍ ആണ്. അകലത്തില്‍ ചരമമടഞ്ഞു. എങ്കിലും അവര്‍ ചെരുവത്ത്തനിയില്‍ തന്നെ താമസിച്ചു പോന്നു.

എന്റെ വീട്ടില്‍ കിട്ടാത്ത ഒരു സാധനം ആയിരുന്നു ചാമ. ചാമ കൃഷി ചെയ്തിരുന്നത് അവരുടെ അമ്മയുടെ നാടായ കൂറ്റനാട്ടില്‍ ആയിരുന്നു

Sureshkumar Punjhayil said...

Madhuramulla Ormmakal...!

Manoharam Prakashetta, Ashamsakal...!!!

paarppidam said...



തിരുവമ്പാടി ശിവസുന്ദറും, പാമ്പാടി രാജനും പോലെ ആണ് ജെ.പി ചേട്ടനും സഹോദരന്‍ ശ്രീരാമേട്ടനും. ഇവരില്‍ ആരെയാണ് മികച്ചവന്‍ എന്ന് പറയുക അസാധ്യം. അതിനാല്‍ രണ്ടിനേയും ഒരു പോലെ ഇഷ്ടപ്പെടും.
അനുഭവങ്ങളുടെ വലിയ ഒരു ശേഖരവും അസൂയാത്മകമായ ഭാഷയില്‍ അത് അവതരിപ്പിക്കുക എന്നതും ഈ സഹോദരന്മാരുടെ പ്രത്യേകതയാണ്. ജെ.പി.ചേട്ടന്റെ അനുഭവങ്ങള്‍ അക്ഷരങ്ങളിലേക്ക് പകര്‍ത്തി ഞങ്ങളെ പോലുള്ളവരെ വിസ്മയിപ്പിക്കുവാന്‍ ആറൊഗ്യവും ഓര്‍മ്മയും ഉള്ള ദീപ്തമായ ഒരുപാട് ഇ നാളുകള്‍ സര്‍വ്വേശരന്‍ നല്‍കട്ടെ എന്ന് ആശംസിക്കുന്നു. കൊച്ചു കാര്യങ്ങളെ കുഞ്ഞു കുറിപ്പുകളിലൂടെ വലിയ ലോകത്തെത്തിക്കുന്ന സ്മൃതിയുടെ ഈ അക്ഷയഖനിക്ക് ആശംസകള്‍.

Muralee Mukundan , ബിലാത്തിപട്ടണം said...

കുംഭകോണവും ഈ
കുഞ്ചുഅമ്മാന്റെ കോണകവും
തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ ജയേട്ടാ..?