Monday, October 8, 2012

ഉമക്ക് വേണ്ടി വാങ്ങിയ ഉണക്ക മാന്തള്‍




ചാറ്റ് ചെയ്തുകൊണ്ട്ട് ഇരിക്കുമ്പോള്‍   കൊച്ചിയിലെ ഉമ തണുത്ത ബീയര്‍ മോത്തിക്കുടിക്കുന്ന കാര്യം പങ്കുവെച്ചു.

"ഈ വീകെന്ടില്‍ നാട്ടില്‍ പോകുമ്പോള്‍ ഇത് വഴി വരൂ. നമുക്ക് ഇവിടെ ഫോസ്റെര്‍ ചില്‍ഡ് ബീയര്‍ അടിക്കാം.."

"ഓ അങ്ങിനെയകാം,പക്ഷെ എന്തെങ്കിലും കടിക്കാനും വേണം.."
"ഉച്ചഭക്ഷണം കഴിച്ചു യാത്ര തുടരാം.."

"ഉമക്കുട്ടി സാമ്പാറും അവിയലും ഒക്കെ അല്ലെ കഴിക്കൂ ... സംകടിപ്പിക്കാം..."

"യേ എന്നാരു പറഞ്ഞു...എനിക്ക് മീന്‍കറി വേണം, മിന്നെ മാന്തള്‍  വറുത്തതും..."

'ഹി ഹി ഹിഹി .... എനിക്ക് ചിരിവരുന്നൂ എന്റെ ഉമക്കുട്ടീ.. ഇന്നെത്തെ കാലത്തേ നമ്പൂരി sകുട്ടികള്‍ എങ്ങിനെ ഇങ്ങിനെ ആയി.'

സംഗതി എളുപ്പമായി. വീകെണ്ട് നമുക്കടിച്ച് പൊളിക്കാം  തൃശ്ശൂരില്‍...

'ദിവസങ്ങള്‍ അങ്ങിനെ പോയ്കൊണ്ടിരുന്നു, തൃശൂര്‍ കാരന്‍ ഫ്രന്റ് ഉമയെ  ഓര്‍മിപ്പിച്ചു സാടരടെയ്..

" ഞാന്‍ എത്തിക്കോളാം സാര്‍, പക്ഷെ  ഒരു ചൈന്ജ് .. ഞാന്‍ മടക്കം വരാം, അപ്പോള്‍ ഇനി ബീയരെല്ലാം കുടിച് വീലയാല്‍  തന്നെ, ഒരു ദിവസം അവിടെ തങ്ങുന്നതിനും എനിക്ക് നോ പ്രോബ്ലം."

തൃചൂര്കാരന്‍ ഫ്രന്റ് ശനിയാഴ്ച ബെവരെജസ്സില്‍ ക്യൂ നിന്ന്‍ പത്തു കേന്‍ ഫോസ്റര്‍ ബീയറും ശക്തന്‍ മാര്‍കറ്റില്‍ നിന്ന്‍ ഉണക്ക മാന്തളും വാങ്ങി. 

ഉണക്ക മാന്തള്‍ അന്ന്  തന്നെ വറുത്ത് ഒരു ടബ്ബയില്‍ ആക്കി. ബീയര്‍ എല്ലാം ഫ്രീസറില്‍ വെച്ച്‌ നാളെ കാണാന്‍ പോകുന്ന ചാറ്റ് ഫ്രണ്ട് ഉമയെ സ്വപ്നം കണ്ട് കിടന്നുറങ്ങി. 

ഉമയെ ആദ്യമായി ടെക്സ്റ്റ്‌ ചാറ്റിലും പിന്നെ പിന്നെ വീഡിയോ ചാറ്റിലും കണ്ടു കണ്ടു ആളെ നന്നായറിയാം. പറഞ്ഞ വാക്കില്‍ മാറ്റമില്ലാത്ത ആളാണെന്ന് ബോദ്യപ്പെട്ടിട്ടുണ്ട്. സണ്ടേ പത്തര മണിക്ക് എത്താമെന്ന് ഏറ്റിട്ടും ഉണ്ട്.

തൃച്ചുര്‍ക്കാരന്‍ പയ്യന്‍സ് സുകുമാര്‍ജീ എന്ന മിഡില്‍ എയിജിഡ് മേന്‍ ഉമയുടെ വരവും കാത്ത് കാത്ത് തോറ്റു. സമയം പന്ത്രണ്ട് ആയിട്ടും ഉമ എത്തിയില്ല.

സുകുമാര്‍ജി ഉമയെ വിളിച്ചന്വേഷിച്ചില്ല. അവള്‍ പോയി തുലയട്ടെ.. അവള്‍ക്ക് പ്രിയങ്കരം ഒരു പക്ഷെ അവളെക്കാളും നാല് വയസ്സ് ചെറുപ്പമായ സിദ്ധെട്ടനെയും കിംഗ്‌ ഫിഷര്‍ ബീയറും ആയിരിക്കും. 

മദ്യ ലഹരിയില്‍ ഒരു പക്ഷെ സിദ്ധേട്ടനെ കെട്ടിപ്പുണരുന്ന സുഖം ഈ മിഡില്‍ എജില്‍ നിന്ന് കിട്ടിയില്ലെകിലോ എന്നോര്‍ത് ആകും ഒരു പക്ഷെ ഉമ വാക് പാലിക്കാതെ നേരെ കൊച്ചിയിലേക്ക് വിട്ടത്.

"എന്നാലും ഉമേ ഇത് ഒരു കൊലച്ചതി ആയി. ഈ ഉണക്ക മാന്തള്‍ കഴിക്കാനെങ്കിലും നീ ഒരു ദിവസം എന്റെ ഗസ്റ്റ് ആയി ഇവിടെ കൂടണേ...."

അവളെ പറഞ്ഞിട്ട്ട് കാര്യമില്ല.. ഒറ്റക്ക് താമസിക്കുന്ന വന്‍ നഗരിയിലെ  പെണ്‍കുട്ട്യോള് ഏതാണ്ടൊക്കെ ഇങ്ങിനെതന്നെ..

" നീ നിന്റെ സിദ്ധേട്ടന്റെ കിംഗ്‌ ഫിഷറും ചപ്പിക്കൊണ്ട് ഇരുന്നോ അവിടെ.."

+++++

2 comments:

ജെ പി വെട്ടിയാട്ടില്‍ said...

'ദിവസങ്ങള്‍ അങ്ങിനെ പോയ്കൊണ്ടിരുന്നു, തൃശൂര്‍ കാരന്‍ ഫ്രന്റ് ഉമയെ ഓര്‍മിപ്പിച്ചു സാടരടെയ്..

" ഞാന്‍ എത്തിക്കോളാം സാര്‍, പക്ഷെ ഒരു ചൈന്ജ് .. ഞാന്‍ മടക്കം വരാം, അപ്പോള്‍ ഇനി ബീയരെല്ലാം കുടിച് വീലയാല്‍ തന്നെ, ഒരു ദിവസം അവിടെ തങ്ങുന്നതിനും എനിക്ക് നോ പ്രോബ്ലം."

ഷാജു അത്താണിക്കല്‍ said...

ഉണക്കമാന്തൾ വേയ്സ്റ്റ് എനല്ലേ ഹിഹിഹി
കൊള്ളാം