Monday, June 17, 2013

ഇനി എന്റെ പുറകെ വരല്ലേ സുന്ദരീ…

സുപ്രഭാതം ബിന്ദു.... എനിക്ക് കുറച്ച് നാളായി ഈ തക്കാളിച്ചേട്ടനേയും അവന്റെ പെണ്ണിനേയും പേടിയാ… ഇവരെ ശാപ്പിട്ടാല് യൂറിക്ക് ആസിഡിന്റെ അളവ് കൂടുമത്രേ…?!

ഈ  ആസിഡ് കൂടിയാല് ഗൌട്ട് എന്ന അസുഖത്തിന്നടിമയാകും. കൊഴുത്ത് തടിച്ച ഈ ചുമന്ന സുന്ദരിമാരെ കാണുമ്പോള് ആര്‍ക്കാ കൊതി വരാത്തത്. ഇവരെ ഒരു മിക്സിയിലിട്ട് ബ്ലെന്ഡ് ചെയ്ത് കുറച്ച് പഞ്ചാരയും ചേര്‍ത്ത് കുടിക്കുമ്പോള്…ഹാ  ഇതിലും  വലിയ ആനന്ദം ലോകത്തൊന്നുമില്ല എന്നൊരു തോന്നലും.

ഇവളെ ഏത് തീന്‍ മേശപ്പുറത്തും കാണാം. പ്രത്യേകിച്ച് ഫാസ്റ്റ് ഫുഡ് ലൈഫിന് ഇവളില്ലാതെ പറ്റില്ല. പിസ്സയിലും ഫ്രൈഡ് ചിക്കനും നോ  ലൈഫ് വിത്തൌട്ട്  ദിസ് ചുവപ്പു സുന്ദരി..

എന്നാലും എന്റെ തക്കാളി സുന്ദരീ… ഇത്ര കാലം നീ എന്നെ സ്നേഹിച്ചു. നിന്നെ ഇട്ടുതിളപ്പിച്ച  രസം കുടിക്കാനെന്തുരസമാണെന്നോ ഈ തണുപ്പാന്‍ കാലത്ത്

പിന്നെ നീ ഇല്ലാത്ത സാമ്പാര്‍ കഴിക്കാനൊരു രസവുമില്ല. ഇതെല്ലാം മുതലെടുത്ത് നീ ചിലരെ ഉപദ്രവിക്കുന്നു.

നീ ഇത്രയും കുഴപ്പക്കാരി ആണെന്ന് ഞാന് അടുത്ത കാലത്താണ് മനസ്സിലാക്കിയത്.. എന്നെ ഒരു ഓട്ടോക്കാരന്‍  റോഡില് ഇടിച്ചുവീഴ്ത്തി, തോളെല്ല് പൊട്ടി കിടപ്പിലായി  ഒരു മാസം. മുറിവും ചതവുമെല്ലാം ഓക്കെ ആയി കഴിഞ്ഞപ്പോള് ഒരു ഭാഗത്തെ മാത്രം ചില കൈ  വിരലുകള്‍ പൂര്ണ്ണമായും  മടക്കി നിവര്ത്താന് പറ്റാതെ ആയി. തണുപ്പ് തട്ടുമ്പോള് അവക്ക് മരവിപ്പും.

ഇപ്പോള് ഡോക്ടറുടെ ഭാഷ്യം ഞാന് യൂറിക്ക് ആസിഡിന്റെ പിടിയിലാണെന്ന്. ശരീരത്തിലെ ചെറുകിട ജോയിന്റ്സില് പരലുകളായി ഇവ അടിഞ്ഞുകൂടി അസഹ്യമായ വേദനയും കാലക്രമേണ ഗൌട്ട് രോഗികള്ക്ക് ആര്ത്രൈറ്റിസ് എന്ന് വിളിക്കുന്ന സന്ധി വേദനയെന്ന മാരക രോഗത്തിന്റെ പിടിയിലമരുന്നു.

അതിനാല്‍  ഈ പ്രിയ ചുവപ്പ്  സുന്ദരിയെ പരിധിയില് കവിഞ്ഞ് നുകര്ന്നാല് ഫലം നിരാശയാകും.. സാധാരണ ഈ ഗൌട്ട് എന്ന രോഗം മദ്ധ്യവയസ്കരാണില്  കാണുക. ചിലര്‍ക്ക്  യൂറിക്ക് ആസിഡിന്റെ  ലെവല്  കൂടിയാലും പ്രത്യേക  ലക്ഷണങ്ങള് കാണില്ലത്രെ.

എന്റെ ഡോക്ടര് ജിം പറഞ്ഞു യൂറിക്ക് ആസിഡ് ലെവല് 7  ല്  കൂടിയാല് മരുന്ന് കഴിക്കണം. സൈലോറിക്ക് എന്ന ഗുളിക ചുരുങ്ങിത് 100 mg.  അതൊക്കെ കഴിച്ചിട്ടും കൈ വിരലുകള്‍ പൂര്വ്സ്ഥിതിയില്‍ ആകാതെ വന്നപ്പോള്‍   ഓര്ത്തോ ഡോക്ടര് പറഞ്ഞു ഒരു ന്യൂറോ വിദഗ്ദനെ കാണാന്.അദ്ദേഹവും വിലയിരുത്തി ഈ തകരാറ് യൂറിക്ക് ആസിഡ് ചേട്ടന്റെ വിഹാരത്തോട് കൂടിയാണത്രെ.

ഇപ്പോല് ന്യൂറോ ഡോക്ടര്‍ മേനോന്‍ ചേട്ടായി പറേണു ഈ സൈലോറീക്ക് ആള് സുഖമില്ല, പകരം ഫെബുട്ടാസിനെ പ്രേമിക്കാന്.  അങ്ങിനെ ഞാന്‍ ഫെബുട്ടാസ് നാല്പതിനെ ദിവസത്തിലൊരിക്കല് എന്റെ സ്നേഹിതനാക്കി.

എന്നാലും  എന്റെ സുന്ദരീ നീ ഇത്ര കുഴപ്പക്കാരിയാണെന്ന് ഞാന്‍ മനസ്സിലാക്കിയപ്പോള്‍ വളരെ വൈകി…

ഞാന് അടുത്ത് ഒരു ആയുര്വ്വേദ ഡോക്ടറെ കണ്ട് എന്റെ ദയനീയാവസ്ഥ  പങ്കുവെച്ചു.

അദ്ദേഹം പറഞ്ഞു തക്കാളി സുന്ദരിയെ വിടാന്‍,  തീരെ ബുദ്ധിമുട്ടാണെങ്കില് അവളുടെ കുരു നീക്കി പ്രയോഗിച്ചോളാന്. ഞാന് ഏതായാലും അവളെ എന്റെ ജീവിതത്തില് നിന്ന് ഒഴിവാക്കി..

ഇനി എന്റെ പുറകെ വരല്ലേ സുന്ദരീ.



10 comments:

ജെ പി വെട്ടിയാട്ടില്‍ said...

എന്റെ സുന്ദരീ നീ ഇത്ര കുഴപ്പക്കാരിയാണെന്ന് ഞാന് മനസ്സിലാക്കിയപ്പോള് വളരെ വൈകി…

ഞാന് അടുത്ത് ഒരു ആയുര്വ്വേദ ഡോക്ടറെ കണ്ട് എന്റെ ദയനീയാവസ്ഥ പങ്കുവെച്ചു.

vazhitharakalil said...

ഹി ഹി...സുന്ദരിമാരുടെ പുറകെ പോകുമ്പോള്‍ സൂക്ഷിക്കണം...

ബഷീർ said...

വയസു കുറെയായില്ലേ ഇനി സുന്ദരിമാരുടെ പിറകെ പോവണ്ടാ :)

Muralee Mukundan , ബിലാത്തിപട്ടണം said...

ഇപ്പോൾ എല്ലാ സുന്ദരിമാരിലും കുറച്ച് കുഴപ്പമുണ്ടെന്ന് മനസ്സിലായില്ലേ ജയേട്ടാ

ajith said...

എന്നാപ്പിന്നെ ഇനി വിരൂപിണികളെ നോക്കിയാലോ?

പാവയ്ക്കപോലെ വല്ലതും?!

ജെ പി വെട്ടിയാട്ടില്‍ said...

avale enikk pande ishtamaa..avale arinju nurukki theeyal vechaal enikk naazhoori ariyude chorunnaam.

asrus irumbuzhi said...

jp ..പേടിക്കേണ്ടാ...അവളെന്റെ കൂടെ കൂടികോട്ടെ...ഈ സുന്ദരികളെ എനിക്കിഷ്ടമാ ! :)





അസ്രൂസാശംസകള്‍
http://asrusworld.blogspot.in/

Sukanya said...

അങ്കിള്‍, എത്ര നന്നായി വിവരിച്ചു!!!!!

Unknown said...

:) it can be corrected

Unknown said...
This comment has been removed by the author.