Tuesday, August 13, 2013

മസ്കറ്റിലെ തണുപ്പുള്ള രാത്രി

മസ്കറ്റിലെ തണുപ്പുള്ള രാത്രി എനിക്കോർമ്മ വന്നു ഇന്ന്. ഡിസംബർ മാസം ഗൾഫിലെല്ലാം തന്നെ തണുപ്പാണ്, പ്രത്യേകിച്ച് മസ്കത്തിൽ കുറച്ച് കൂടുതലും. മാസത്തിൽ ഒരിക്കൽ ഞാൻ പിള്ളേരുമായി ക്വറത്തുള്ള മുംതസ്മഹലിൽ പോകും. എനിക്കും എന്റെ പെണ്ണിനും അവിടുത്തെ മട്ടൻ കറി വളരെ ഇഷ്ടമാണ്.

ഞാൻ 1993 ലിലാണ് മസ്കറ്റ് വിടുന്നത് - അന്ന് വരെ ഈ സീസണിലെ തണുപ്പുള്ള രാത്രി ശരിക്കും ആസ്വദിക്കും. ആ ആസ്വാദനത്തിൽ ഒന്നാണ് ഈ  മുംതാസ് മഹൽ. ഭക്ഷണം മിക്കപ്പോഴും ഓർഡർ ചെയ്യുക കുട്ടികളുടെ അമ്മ ബീനയാണ് - എനിക്ക് സ്റ്റാർട്ടർ ആയി ഹെനിക്കൻ ചിൽഡ് ബീയരും മക്കൾക്കും അമ്മക്കും സൂപ്പും ഓർഡർ നൽകും.

അവിടെ അതോടൊന്നിച്ച് പെപ്പർ മസാല പപ്പടവും അത് മുക്കി തിന്നാൻ ഗാർലിക്ക് പേസ്റ്റും ലഭിക്കും. ഞാൻ ഒന്നോ രണ്ടോ കേൻ  ബീയർ അകത്താക്കി ഇരിക്കുന്ന സമയം ഫുഡ് തയ്യാറായി മേശമേൽ എത്തും. ഭക്ഷണം കഴിഞ്ഞ് കുട്ടികളോടൊപ്പം റോഡ്‌ സൈഡിലുള്ള ലോണിൽ അൽപനേരം ഇരുന്നു തണുപ്പ് ആസ്വദിച്ചേ അല്കൊയറിലുള്ള വീട്ടിലേക്ക് മടങ്ങൂ..

ഗൾഫ്  പാരമ്പര്യം കാത്തുസൂക്ഷിക്കാൻ മക്കളാരും അങ്ങോട്ട്‌ പോയില്ല. എല്ലാ ഗൾഫുകാർക്കും ചിയേർസ് !!!!

2 comments:

ജെ പി വെട്ടിയാട്ടില്‍ said...

മസ്ക്കറ്റിലെ തണുപ്പുള്ള രാത്രി ഞാൻ ഇന്ന് അയവിറക്കി. മുംതാസ് മഹലിലെ മട്ടൻ കറിയും - ഹെനിക്കൻ ചിൽഡ്ബീയറും എല്ലാം ഇന്നെലെ എന്ന പോലെ എന്റെ മനസ്സിൽ അലയടിക്കുന്നു.

തൃശൂര്‍കാരന്‍ ..... said...

നൊസ്റ്റാൾജിയ... ചില ഓർമകൾ എന്നും മധുരമുള്ളവ ആണ്. വീണ്ടും മസ്കെടിലെ ആ തണുപ്പുള്ള രാത്രിയിൽ ഒരിക്കലെങ്കിലും മേല്പറഞ്ഞവ ഒക്കെ ആസ്വദിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു .