Friday, July 4, 2008

ജാതകപ്പൊരുത്തം

ജാതകപ്പൊരുത്തം >>
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ ഈ ജാതകം ഒരു കീറാമുട്ടി തന്നെ. വടക്കേ വീട്ടിലെ അനുവും പടിഞ്ഞാറെ വീട്ടിലെ ബെന്നിയും എല്ലാം കല്യാണം കഴിച്ചു... അവരൊക്കെ നമ്മള്‍ എന്നും കാണുന്ന കുട്ടികളല്ലേ... നസ്രാണി ആണെന്നുള്ള വ്യത്യാസം മാത്രമല്ലെ ഉള്ളൂ... പക്ഷെ അവരും മനുഷ്യരല്ലേ... എന്താ നമ്മുടെ കുട്ടികള്ക്ക് മാത്രം ഈ വേര്തിരുവ് ..........
എന്റെ മോന്റെ കല്യാണം നടക്കാത്തതിന്റെ പ്രധാന കടമ്പ ഈ ജാതകം തന്നെ..... ഈയിടെ ഒരു നല്ല മോളെ എന്റെ മകന് വേണ്ടി മനസ്സില്‍ സ്വപ്നം കണ്ടു.... ജാതകം ഒതുവെന്നു ആ പെണ്‍കുട്ടിയുടെ അമ്മ വിളിച്ചു പറഞ്ഞു.... സുന്ദരിയായ മോള്‍. കൂടാതെ ഡോക്ടറും .... തന്നെയുമല്ല ഞങ്ങളുടെ വീട്ടിനടുത്തും....ഞാന്‍ മനസ്സില്‍ വളരെ സന്തോഷിച്ചു.....
ഞാന്‍ ആയ കുട്ടിയുടെ ഫോടോ ഡസ്ക് ടോപ്പില്‍ ഇട്ടു എന്നും കാണും.... എനിക്ക് വരാന്‍ പോകുന്ന മരുമകള്‍......
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഇതാ വരുന്നു.... പാര.............
ആരാണീ പാര.... എന്റെ മോന്റെ അമ്മ തന്നെ................
അവള്‍ പറയുന്നു............ ഈ ജാതകം ശരിയല്ല..... അതാണ് ഇതാണ്. എന്നെല്ലാം.... പിന്നെ ദീര്‍ഖ ദാമ്പത്യം ഉണ്ടാവില്ല എന്നൊക്കെ....
എനിക്കാകെ മനപ്രയസമായി....പെണ്കുട്ടിയ‌െ വീട്ടുകാര്‍ വിദ്യാഭ്യാസം ഉള്ളവരും കുട്ടിയുടെ അച്ചന്‍ ഡോക്ടറും ആണ്.... അവര്‍ക്കില്ലാത്ത അറിവ് എന്റെ പെന്നിനെവിടുന്നു കിട്ടി......
ആ കുട്ടിയുടെ വീട്ടുകാരെ എന്റെ മകന്റെ അമ്മ ജാതകം ചേരില്ല എന്നും അറിയിച്ചു.... എനിക്കാകെ സന്കടമായി......
ഞാന്‍ എന്റെ മോനോട് ചോദിച്ചു.... നിനക്കു ജാതകത്തില്‍ വിസ്വസമുണ്ടോ മോനേ.......
അവന്‍ പറഞ്ഞു എനിക്ക് വിശ്വാസം കുറവാണ്..... പകഷെ എനിക്കെന്റെ അമ്മയെ വേദനിപ്പിച്ചു ഒന്നും ചെയ്യാനാവില്ല............
അങ്ങിനെ മുപ്പതു വയസായ എന്റെ ബാങ്ക് മാനേജരായ മകന്‍ കല്യാണമൊന്നും സരിയാവാതെ നില്ക്കുന്നു.......
എന്താണ് ഈ പത്രങ്ങളും മാധ്ധ്യമങ്ങളും ഒന്നും ഈ ജാതകത്ത്തിനെതിരെ പ്രതികരിക്കാത്തത്...............
എത്രയെത്ര ഹിന്ദു കുടുംബത്തിലെ കുട്ടികള്‍ പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ ഈ ജാതകത്തിന്റെ പേരും പറഞ്ഞു ജീവിതം നരകതുല്യം കഴിക്കുന്നു.....
അവനവന്റെ മക്കളുടെ കാര്യം വരുംപോഴലല്ലേ എല്ലാവരും ഇതേപ്പറ്റി ആലോചിക്കുകയുള്ളൂ..
എന്റെ കുടുംബത്തില്‍ ആരും ജാതകം നോക്കാറില്ല.... എന്റെയും നോക്കിയില്ല....ഞങ്ങളെല്ലാം സുഖമായി ജീവിക്കുന്നില്ലെ....
പിന്നെ എന്താ എന്റെ ഭാര്യയെ പോലെ ചിലരെല്ലാം ഈ യുഗത്തിലും....
ഒരു പ്രത്കരണം വളരെ അനിവാര്യമാണ്. ... ഈ വിഷയത്തില്‍.....

2 comments:

Unknown said...

ഏല്ലാത്തിലും വലുത് മനപൊരുത്തമല്ലേ മാഷെ

കാവലാന്‍ said...

ജേ പി താങ്കളുടെ പ്രയാസം മനസ്സിലാക്കുന്നു.ഒരു കുറുക്കു വഴി പറഞ്ഞു തരാം ഏറ്റെങ്കില്‍ എന്നോടു പറയണം.നാടോടുമ്പോള്‍ എന്ന പഴഞ്ചൊല്ലിനനുസരിച്ചു ജീവിക്കുമ്പോള്‍ സംഗതികള്‍ സങ്കീര്‍ണ്ണമാണ്.

രണ്ടു ജാതകവും ഒരുമിച്ചു കണിയാനുകൊടുത്തിട്ട് ഇങ്ങനെ പറയുക.
ദേ മോന്റെ പെണ്ണിന്റെ ജാതകാണ് വെരണ ഇത്രാം തീയതി ഇന്നാഴ്ച കാലത്ത് പത്തിനും പത്തരയ്ക്കും എടയ്ക്കുള്ള മുഹൂര്‍ത്തൊന്ന് കുറിച്ചുതരണം.ഇത്രേം പറഞ്ഞ് പതിവു ദക്ഷിണയില്‍ നിന്ന് ഒരു പത്തോ അഞ്ഞൂറോ കൂടുതലായി കൊടുക്കുക. സംഗതി ക്ലീന്‍,അതിയാനു പറ്റില്ലെന്നു പറഞ്ഞാല്‍ വേറെ കണിയാനെക്കൊണ്ടു നോക്കിക്കുക.ഇതു സ്മൂത്തായി നടന്നാല്‍ പറയണേ എനിക്കും പരീക്ഷിക്കാനാ.