ആനന്ദേച്ച്യേ..........
എന്താടാ സുന്ദരാ...... അതേയ് .......... ഹൂം..... പറയെടാ.........
ശവം നാളെയത്രെ എത്തുള്ളൂ....
അതെയോ? .....
ആ......
അങ്ങിനെയാ സുജേച്ചി ആരോ പറേണ് കേട്ടൂത്രെ....
അപ്പോ ഇനി ഇവിടെ നിന്നിട്ട് കാര്യല്ലാ ഇല്ലേ.......
ഞങ്ങള്‍ ഇന്നാ കുറച്ചു കഴിഞ്ഞു പോകും...
ആനന്ദേ........ നീ എപ്പോഴാ പോണേ.... എന്നെ കൊക്കാലെല് വിട്ടുതന്നാല്‍ മതി.... ഉണ്ണ്യോട് പറേയ്....
അതിന് ഉണ്ണിയൊന്നും ഇല്ല എന്റെ കൂടെ....
ഒരു ഉണ്ണി.....
ഞാന്‍ മണിചേച്ചീടെ കൂടെ വരാന്‍ ഇരിക്കായിരുന്നു..
അതിന് രാജേട്ടന് എന്നെ ഇവിടെ വിട്ടിട്ട് സ്കൂളില്‍ പോയി...
രാജേട്ടന് ലീവില്ലാ.... എന്തോ മരാമത്ത് പണിയുണ്ടത്രെ സ്കൂളില്‍....
അപ്പോ നമുക്ക് ഒരു ഓട്ടൊ പിടിച്ചിട്ട് പോകാം...
ഈ നേരത്ത് ഓട്ടോ കിട്ട്വോ ആനന്ദേ....
ഉണ്ണിയേ ഫോണില്‍ വിളിച്ചാല്‍ കിട്ടൂലേ.....
ഒന്ന് വിളിക്കടീ മോളേ....
കാറ് വന്നാല്‍ നമുക്കതില്‍ പോകാമല്ലോ... ഞാന്‍ നിന്റെ വീട്ടിലിരിക്കാം..
രാജേട്ടന് സ്കൂളില്‍ നിന്ന് വരുമ്പോള്‍ എന്നെ കൂട്ടി കൊണ്ടോക്കോളും...
അതിന് ഞാന്‍ വിളിച്ചാലൊന്നും വരുന്ന ഉണ്ണിയല്ല...
മണിച്ചേച്ചി വിളിച്ചോ....
നീ ഇവിടുള്ളപ്പോള്‍ ഞാന്‍ എങ്ങിനാ വിളിക്കണ് അവനെ...
എനിക്ക് വയ്യാ എന്റെ ചേച്ചിയേ......... ഉണ്ണീനെം കുണ്ണിനെം ഒന്ന് വിളിക്കാന്‍...
എടീ നീ എന്താ വേണ്ടാത്തരം പറെണു എന്റെ കുട്ട്യേ...
ചേച്ചിമാരെല്ലാം എത്ര ഭാഗ്യം ചെയ്തവരാ...
നിങ്ങടെ ആണുങ്ങളെല്ലാം.... നിങ്ങള്‍ പറയുന്നത് കേള്‍ക്കും...
എന്റെ ഈ ആണുണ്ടല്ലോ... ഞാന്‍ പറേണതൊന്നും കേള്‍ക്കില്ലാ.....
ഏയ് ഞാനത് വിശ്വസിക്കില്ല..
ഉണ്ണിയെപ്പറ്റി ഇങ്ങനെ ആരും പറേണ് ഞാന്‍ കേട്ടിട്ടില്ല...
നീ വെറുതെ ഓരോന്ന് പറയാ...
എനിക്കങ്ങട് വിശ്വാസം വരിണില്ലാ....
എന്റെ മക്കള്‍ രണ്ട് പേര്‍ക്കും ഉണ്ണി എളേശ്ശനെന്നാ ജീവനാ...
അവരുടെ അച്ചന് രാജേട്ടനും.... എനിക്കും...
പിന്നെ നാരായണേട്ടനും, റീത്തക്കും, അവരുടെ മക്കള്‍ക്കും...
പിന്നെ ലേഖക്കും, മനോഹരനും, നീതു സിങ്ങിനും, നീലു സിങ്ങിനും...
നമ്മുടെ കുടുംബത്തില്‍ എല്ലാര്ക്കും ഉണ്ണിയെ ഇഷ്ടവും ബഹുമാനവുമാണല്ലോ...
പിന്നെ നീയെന്താ മോളെ ഇങ്ങിനെ പറേണ്.
നിങ്ങള്‍ തമ്മില്‍ എന്തെങ്കിലും പ്രശ്നമുണ്ടോ....
എന്തെങ്കിലും ഉണ്ടെങ്കില്‍ ചേച്ച്യോട് പറാ....
അങ്ങിനെ പറയത്തക്ക പ്രശ്നങ്ങളൊന്നും ഇല്ലാ...
പിന്നെന്താ നീ ഇങ്ങനെ ഒക്കെ...
നീ ഇന്നാ ഒരു കാര്യം ചെയ്യ്..... രണ്ടാശ്ച എന്റെ കൂടെ വന്ന് നിക്ക്...
അയ്യോ.... അതിനൊന്നും എന്നെ കൊണ്ടാവില്ല...
ചേട്ടന്റെ ഭക്ഷണക്കാര്യമൊന്നും ശരിയാകില്ല....
ഹോട്ടലില്‍ നിന്ന് എന്തെങ്കിലും തിന്നാല്‍ പിന്നെ വയ്യാണ്ടാകും...
വയ്യാണ്ടായാല് ഞാന്‍ തന്നെ നോക്കേണ്ടെ....
ഞാന്‍ വിട്ട് നിന്നാല്‍ ചേട്ടന്റെ ദിന ചര്യകളെല്ലാം തെറ്റും...
ഒന്ന് രണ്ട് ദിവസമൊക്കെ കുഴപ്പമില്ല...
കൂട്ടുകാരുടെ വീട്ടിലൊക്കെ പോയി കഴിച്ചോളൂം...
അതില്‍ കൂടുതല്‍ പറ്റില്ല....
ശരി എന്നാല്‍ രണ്ടെങ്കില്‍ രണ്ട് ദിവസം ആയിക്കോട്ടെ....
വണ്ടി വിളിക്ക് നമുക്ക് നേരെ അയ്യന്തോളിലേക്ക് പോകാം...
അവിടെ രാകേഷിന്റെ മക്കള്‍ക്ക് നിന്നെ കണ്ടാല്‍ വലിയ സന്തോഷമാകും...
........... രാകേഷ് പോയിട്ട് ഒന്ന് രണ്ട് കൊല്ലം കഴിഞ്ഞില്ലേ.... അവന് എന്താ അവന്റെ പെണ്ണിനേം, കുട്ട്യോളേം കൊണ്ട് പോവാത്തെ...
അതിന് കുട്ട്യോളുക്ക് സ്ക്കൂളില്‍ പോകേണ്ടെ....
അതിനെന്താ അവിടെ ഇവിടുത്തെക്കാളും നല്ല സ്കൂളില്ലേ....
അത്...... അത്..........
എന്താ പ്രശ്നം........... പറേയ് മണി ചേച്ച്യേ....
അതൊക്കെ പിന്നെ പറയാം....
നീ പോയി വണ്ടി വിളിക്ക്..... നമുക്ക് വേഗം പോകാം... ഇനി രാജേട്ടനെ കാക്കേണ്ട....
എനിക്കൊന്നും വയ്യാ ആ ചൂട്ടത്ത് പോയി നില്ക്കാന്......
എത്ര നേരം നിന്നാലാ ഒരു വണ്ടി കിട്ടുക....
എന്തൊരു വെയിലാ....
തുലാ വര്‍ഷമായിട്ടും ഒരു തുള്ളി മഴ പോലും ഇല്ല...
എവിടെയാ ഈ മഴയെല്ലാം പോയി പെയ്യണ്....
ആനന്ദേ നീ വണ്ടി വിളിക്കാന്‍ പോണ്ണ്ടാ.... ഇല്ലയോ.....
എനിക്ക് വയ്യാ എന്ന് പറഞ്ഞില്ലേ....
എടീ ഞാന്‍ ഒന്നുമില്ലെങ്കില്‍ നിന്നേക്കാളും പത്ത് വയസ്സ് മൂത്തതല്ലേ...
എന്നാ വാ മണി ചേച്ചീ.... നമുക്കൊരുമിച്ചു നടക്കാം റോട്ടിലേക്ക്....
ശരി അങ്ങിനെയെങ്കില്‍ അങ്ങിനെ....
പിന്നെ മണിചേച്ചീ.... ഞാന്‍ ചേച്ചീടെ വീട്ടിലേക്കൊന്നും വരണീല്യാ...
ഞാന്‍ കൊക്കാലയില്‍ ഇറങ്ങിക്കൊള്ളാം....... ചേച്ചി നേരെ അയ്യന്തോളിലേക്കു പോയിക്കോ....
അല്ലെങ്കില്‍ എന്റെ വീട്ടിലിരുന്ന് വൈകുന്നേരം രാജേട്ടന് വരുമ്പോള്‍ ഒരുമിച്ചി പോകാമല്ലോ...
അത് തന്നെയാ നല്ലത്.... ഇന്നാ വാ..... ഇനി വൈകിക്കേണ്ടാ.... നമുക്കിറങ്ങാം....
മരണവീടല്ലേ.... ഇനി ആരോടും യാത്രയൊന്നും പറേണ്ട്..... നമുക്കങ്ങ് പോകാം....
ശരീ മണിചേച്ചീ..... ഇറങ്ങാം.....
..................... അല്ലാ ഇതാരാ.............. മണിചേച്ച്യം ആനന്ദേച്ച്യേം കണ്ടിട്ടെത്ര നാളായി.....
എടാ വെങ്കിടശിരോമണീ..... ഞങ്ങളെ രണ്ട് പേരെയും നീ ആനന്ദേന്റെ വീട്ടിലൊന്ന് വിട്ടു താ...
അതിനെനിക്ക് വണ്ടിയൊന്നു മില്ലാ എന്റെ ചേച്ചിമാരേ....
അതു ശരി...
നീ ഇത്ര നാള് പണിയെടുത്തിട്ട് ഒരു കാറ് വാങ്ങിയില്ലേ....
അമ്മാന്റെ കാറ് നിന്റെ പക്കലല്ലേ.... നീയല്ലേ അതുപയോഗിക്കുന്നത്...
ഏയ്........ അമ്മാന്റെ കാറ് ഉണ്ണ്യേട്ടന്റെ കയ്യിലല്ലേ.........
നല്ല കാര്യായ്.......... ഉണ്ണ്യേട്ടന്റെ കയ്യില്‍ നിന്ന് ഒരു കാര്യൊം ഇല്ലാതെ അത് സുജേച്ചി വാങ്ങി...... എവിടെയൊ കിടക്കുന്ന ഷുന്നിക്ക് കൊടുത്തു....
അവനാണെങ്കില്‍ ഒരു പാട് നല്ല വണ്ടികളുള്ളവനാ........ അവന് ഈ പാട്ട വണ്ടിയൊന്നും വേണ്ടാ.....
ഉണ്ണിക്കത് സുജേച്ചി അമ്മാമന്റെ ഓര്‍മ്മക്കായ് ഉപയോഗിക്കാന്‍ കൊടുത്ത താ...
ഉണ്ണിക്ക് ഒരു വണ്ടി വാങ്ങാനുള്ള പ്രശ്നമൊന്നുമില്ലായിരുന്നു...
ആ വണ്ടി തിരിച്ചു കൊടുത്തയുടനെ ഉണ്ണി പുതിയൊരു മാരുതി കാര്‍ വാങ്ങി....
............. [ഈ കഥ ഇവിടെ അവസാനിക്കുന്നില്ല]
6 years ago
4 comments:
പഷ്ണിക്കഞ്ഞി തുടര്‍ന്നതില്‍ വളരെ സന്തോഷം.
പക്ഷെ ഇതു വരെയും കഞ്ഞി വിളമ്പിയില്ലല്ലോ.
ഇവിടെ ഇന്ന് ഹര്‍ത്താല്‍ ആയതിനാല്‍ കുട്ട്യോളും, അവരുടെ അച്ചനും, എല്ലാരും ഉണ്ട്...
കുട്ട്യോള് ചോദിക്ക്യാ എന്താ അമ്മേ.... ഈ... പഷ്ണിക്കഞ്ഞി എന്ന്...
ഞാന്‍ അവരോട് പറഞ്ഞു കഥ തുടര്‍ന്ന് വായിക്കാന്‍.
ജാനകി
പഷ്ണിക്കഞ്ഞി വിളമ്പിക്കിട്ടാൻ ഇനിയും എത്രനാൾ കാത്തിരിക്കണം അങ്കിൾ..?
എല്ലാരും ചോദിക്കുന്ന ആ ചോദ്യം തന്നെയാ എനിക്കും.
കഞ്ഞിക്കെത്ര നേരം കാത്തിരിക്കണം.
ചേച്ചിമാരൊക്കെ വീട്ടിലെത്തിയാല്‍ കഞ്ഞി വെക്കുമായിരിക്കും അല്ലെ.സംഭാഷണങ്ങള്‍ മാത്രമായി ഒരു നാടകത്തിന്റെ സ്റ്റൈല്‍.
Post a Comment