Tuesday, December 23, 2008

എന്റെ പാറുകുട്ടീ..... ഭാഗം 1

"ദേ ഉണ്ണ്യേട്ടന്‍ വരുന്നുണ്ട്"....
"കുട്ട്യോളേ എല്ലാരും നിങ്ങടെ വീട്ടിലേക്ക് പൊയ്കോ. ഈ സന്ധ്യാ നേരത്ത് നിങ്ങളെയെല്ലാം വീട്ടുമുറ്റത്ത് കണ്ടാല്‍ അടി എനിക്കും കിട്ടും. ""അമ്മേ ഉണ്ണ്യേട്ടനിതാ എത്തി.വിളക്ക് കത്തിച്ച് വെക്കാന്‍ വൈകിപ്പോയി. ""അതിന് ഉണ്ണി വരേണ്ട നേരമായില്ലല്ലോ മോളേ. മണി ആറല്ലേ ആയുള്ളൂ.അവന്‍ ഏഴുമണിയാകുമ്പോഴല്ലേ എത്താറുള്ളൂ. ശിവ ശിവ!ഞാനിതാ വിളക്ക് കത്തിച്ചു കൊണ്ടുന്നു.നീ ചെല്ലൂ ഉണ്ണീനെ കുറച്ച് കഴിഞ്ഞ് ഉമ്മറത്തേക്ക് കയറ്റിയാല്‍ മതീ.എന്തെങ്കിലും പറഞ്ഞു ഗേരേജില്‍ തന്നെ നിര്‍ത്ത് ഒരു പത്ത് മിനിട്ട്. "
"ങആ‍ അമ്മേ ".
ഉണ്ണ്യേട്ടന്റെ വണ്ടി റോഡില്‍ നിന്ന് വളപ്പിലേക്ക് തിരിഞ്ഞതും,പാര്‍വതി ഓടി കാറിന്റെ അടുത്തേക്ക് പോയി,ഗേരേജിന്റെ വാതില്‍ തുറന്ന് കൊടുത്തു....
"ഉണ്ണ്യേട്ടാ; എന്താ ഇന്ന് പതിവില്ലാതെ നേരത്തെ? ""എന്താ എനിക്ക് നേരത്തെ വന്നൂടെ? ""അതല്ലാ. "
"പിന്നെ? എന്താച്ചാ പറേ എന്റെ പെണ്‍കുട്ടീ "ഉണ്ണി കാറ് ലോക്ക് ചെയ്തു മെല്ലെ വീട്ടിലേക്ക് ചെല്ലാന്‍ തുടങ്ങി...
"ഉണ്ണ്യേട്ടാ .... പോകാന്‍ വരട്ടെ"
"എന്താ പ്രശ്നം?"
"അതെയ്............."

"ങ്:ആ പറാ......... എന്താ നിനക്കിന്ന്?"
"അതെയ്.കാറിന്റെ വാതിലുകള്‍ ശരിക്കും അടഞ്ഞില്ലാ എന്ന് തോന്നുന്നു."
ഭഗവാനെ അമ്മ വിളക്ക് ഉമ്മറത്ത് കൊണ്ടോന്ന് വെച്ചോ ആവോ...പാര്‍വതി നെടുവീര്‍പ്പിട്ടു....ഉണ്ണി കാറിന്റെ വാതിലുകളെല്ലാം തുറന്ന് വീണ്ടും അടച്ചു..."എടീ പെണ്ണേ വാതിലുകള്‍ എല്ലാം ഭദ്രമാണല്ലോ".
ആവൂ വിളക്ക് ഉമ്മറത്ത് തിളങ്ങി!കൃഷ്ണാ !ഗുരുവായൂരപ്പാ!!.......
ഇന്നെങ്ങാനും ഉമ്മറത്ത് സന്ധ്യാ നേരത്ത് വിളക്ക് കണ്ടില്ലെങ്കില്‍ ഇവിടുത്തെ കാര്യങ്ങളൊന്നും ഊഹിക്കാന്‍ പോലും പറ്റില്ല...എന്റെ കാര്യം പോട്ടെ.... എന്റെ അമ്മക്ക് പോലും ഉണ്ണ്യേട്ടന്റെ അടുത്തൂന്ന് അടി കിട്ടും.എനിക്ക് ഉണ്ണ്യേട്ടന്റെ അടുത്ത് നിന്ന് അടി കിട്ടാത്ത ദിവസങ്ങളില്ലാ.ഇനി ഇപ്പോ എന്റെ സൂത്രങ്ങളെങ്ങാനും കണ്ടു പിടിച്ചുവെങ്കില്‍....... ഇന്നെത്തെ കാര്യം എനിക്കാലോചിക്കാന്‍ വയ്യ.. കുറ്റം എന്റെതല്ലേ?ഞാന്‍ കാരണം എന്റെ അമ്മക്കും പ്രശ്നമാകും.എനിക്കാണെങ്കില്‍ ഉണ്ണ്യേട്ടനെ മനസ്സ്കൊണ്ട് പോലും നോവിക്കാന്‍ കഴിയില്ല.എനിക്കറിയാം ഉണ്ണ്യേട്ടന്‍ എന്നെ എത്ര മാത്രം സ്നേഹിക്കുന്നുവെന്ന്.പക്ഷെ ഉണ്ണ്യേട്ടന്‍ അത് ഒരിക്കലും പുറത്ത് കാണിക്കില്ല.ഉണ്ണി ഉമ്മറത്തേക്ക് കയറി.....
"ഉണ്ണ്യേട്ടാ..... ഞാന്‍ ഒരു കാര്യം ചോദിച്ചോട്ടെ?"
"ഹൂം..... ചോദിക്ക്........"
"എന്നെ തല്ല്വോ?".
"കാര്യങ്ങളറിയാതെ ഞാന്‍ എങ്ങിനെയാ പറാ? തല്ലുമോ ഇല്ലയോ എന്നെല്ലാം"..
"എന്നാല്‍ ചോദിക്കാം........ഉണ്ണ്യേട്ടന് വയ്യായയെന്തെങ്കിലും ഉണ്ടോ? ഒരു ഉഷാറില്ലാത്ത പോലെ! തല വേദനയെങ്ങാനുമുണ്ടോ ഉണ്ണ്യേട്ടാ?
"എനിക്കൊന്നുമില്ലാ".

ഉണ്ണ്യേട്ടനൊരു ചെറിയ മൂക്കടപ്പ് വന്നാല്‍ പോലും എനിക്ക് സഹിക്കില്ലാ.
പറേ ഉണ്ണ്യേട്ടാ എന്താ ഇങ്ങനെ മിണ്ടാതിരിക്കണ്?
"നീ എന്റെ ബായ്‌ഗ് കൊണ്ട് പോയി മുറീല് വെക്ക്..........എന്നിട്ട് ഒരു കട്ടന്‍ കാപ്പി ഇട്ടോണ്ട് വാ"........
"ശരി ഉണ്ണ്യേട്ടാ, ഞാന്‍ ഇതാ വന്നൂ".
"ഉണ്ണ്യേട്ടാ, അപ്പോ പാല് ഒഴിക്കേണ്ടേ?"

"എടീ മണ്ഡൂകമേ! കട്ടന്‍ കാപ്പീല് പാലൊഴിച്ചാല്‍ പിന്നെ കട്ടനെന്ന് പറയുമോ വല്ലോരും...പോയിട്ട് വേഗം കൊണ്ടോടീ"

"ഹാവൂ..!ചീത്തയാണെങ്കിലും എന്തെങ്കിലും കേട്ടുവല്ലോ എന്റെ ഉണ്ണ്യേട്ടന്റടുത്തൂന്ന്.എനിക്ക് സമാധാനായി."
പാവം ഉണ്ണ്യേട്ടന്‍! അച്ചനും അമ്മയുമില്ലാ.ഞങ്ങള്‍ മാത്രമല്ലെ ഉണ്ണ്യേട്ടനുള്ളൂ, എന്ന് വെച്ച് ഉണ്ണ്യേട്ടനങ്ങിനെയുള്ള തൊന്നലോ മറ്റോ ഇല്ലാ.ഉണ്ണ്യേട്ടനെകൊണ്ട് ആര്‍ക്കും ഒരു പ്രശ്നവും ഉണ്ടാവില്ല..പക്ഷെ ഉണ്ണ്യേട്ടനൊടാരെങ്കിലും അനാവശ്യമായി കളിച്ചാലുണ്ടല്ലോ.
പിന്നെ അവന്‍ പണിയെടുത്ത് ജീവിക്കില്ല.ആ നിലയിലാക്കും....ഉണ്ണ്യേട്ടനാരുടെയും സഹായം വേണ്ട. കഴിവിനനുസരിച്ച് ആരേയും സഹായിക്കും.ഉണ്ണ്യേട്ടന്‍ വീട്ടിലുണ്ടെങ്കില്‍ ഈ വീട് നിശ്ശബ്ദമാ....ഒരു ഇലയുടെ അനക്കം കേക്കില്ലാ...ഉണ്ണ്യേട്ടന് അനാവശ്യമായ ശബ്ദകോലാഹലങ്ങളൊന്നും ഇഷ്ടമില്ലാ....
"പാര്‍വതീ.......... കാപ്പി കിട്ടീലല്ലോ.എന്താ അമ്മയും മോളും കൂടി എടുക്കണ് അവിടെ"
"ഇതാ ഇപ്പോ കൊണ്ടോരാം ഉണ്ണ്യേട്ടാ"........
"അമ്മേ വേഗം എടുക്ക്.അതാ ഉണ്ണ്യേട്ടന്‍ അലറുന്നു. അമ്മ ആദ്യം ഉണ്ടാക്കിയ കാപ്പി എന്തിനാ ആറ്റിയത്......അമ്മക്കിത്ര കൊല്ലമായി അറിയില്ലേ?ഉണ്ണ്യേട്ടന് നല്ല ചൂടുള്ള പൊള്ളുന്ന കാപ്പി വേണമെന്ന്.""ഞാന്‍ വെപ്രാളത്തില് അതങ്ങ് മറന്നു എന്റെ മോളെ,എനിക്കാണേ വെപ്രാളമാ ഇന്ന്...നേരത്തിന് വിളക്ക് വെക്കാത്തനിന് എനിക്ക് അപകര്‍ഷതാബോധമുണ്ട് മോളേ...സത്യവും നീതിയും വിട്ടു ഒരിക്കലും കളിക്കുന്ന ആളല്ല നിന്റെ ഉണ്ണ്യേട്ടന്‍.ഈശ്വര നിന്ദ ഒരിക്കലും കാണിക്കില്ലാ. എന്റെ ഉണ്ണിമോന്‍...അവനോട് നമ്മളിത് ചെയ്തില്ലേ....അവന്റെ ഔദാര്യത്തിലാ നമ്മള്‍ ജീവിക്കുന്നുവെന്ന കാര്യം മറക്കരുത് നമ്മള്‍."..
"വേഗം എടുക്കെന്റെ അമ്മേ!"
"വിറകൊന്നും ശരിക്ക് കത്തുന്നില്ലാ എന്റെ മോളെ"...
"ഞാന്‍ കൊതുമ്പും അരിപ്പാകുടിയും എടുത്തോണ്ട് വരട്ടെ?"
"വേണ്ടാ. കാപ്പി ശരിയായി"...........
"ഹാവൂ!...........
"ഇതാ ഉണ്ണ്യേട്ടാ കാപ്പി."
"എന്താടീ ഒരു കട്ടന്‍ കാപ്പി ഉണ്ടാക്കാന്‍ ഇത്ര താമസം?ഒരു കല്യാണത്തിനുള്ള ആളുകളുണ്ടല്ലോ അടുക്കളേല്."
"അത് ...... പിന്നെ....... ഉണ്ണ്യേട്ടാ..............."
"വേണ്ടാ. എനിക്കൊന്നും കേക്കണ്ടാ!"
"മധുരമൊക്കെ ശരിക്കും ഉണ്ടോ ഉണ്ണ്യേട്ടാ?"
"ഹൂ‍മ്.........അല്ലാ ഇതെന്താ നിന്റെ വേഷം ഇങ്ങിനെ? നിന്നോടാരാ ഈ സന്ധ്യാ നേരത്ത് മാക്സി ഇട്ടുനില്‍ക്കാന്‍ പറഞ്ഞത്? കുളിച്ച്, ഭസ്മം തൊട്ട്, സെറ്റ്മുണ്ടടുത്ത് നില്‍ക്കാനല്ലേ ഞാന്‍ പറഞ്ഞിരിക്കണ്?"

"അയ്യോ........ ഞാന്‍ മറന്നതാ ഉണ്ണ്യേട്ടാ...ഉണ്ണ്യേട്ടാ എന്നെ തല്ലല്ലേ..............""എടീ ഇവിടെ വാടീ............""എന്നെ തല്ലല്ലേ ഉണ്ണ്യേട്ടാ............. പ്ലീസ്............""നീ ഇവിടെ വന്നോ.അല്ലെങ്കില്‍ ഈ തിളച്ച കാപ്പി നിന്റെ തലയിലൊഴിക്കും ഞാന്‍.
ഠേ........... ഠേ............"രണ്ട് കിട്ടിയപ്പോളാ പെണ്ണിന് മനസ്സിലായേ. ഉണ്ണീടെ ഇന്നെത്തെ മൂഡ്.എടുത്തിട്ട് വാടീ. നിന്റെ മുണ്ടും ബ്ലൌസും.നാണം കെട്ടവള്‍!എത്ര പറഞ്ഞാലും , അടി കിട്ടിയാലും. ഈ പെണ്ണെന്താ ഇങ്ങനെ?"
"ഇതാ ഉണ്ണ്യേട്ടാ........."പാര്‍വതി മുണ്ടും ബ്ലൌസും ഉണ്ണിക്ക് നീട്ടി.
"എനിക്കെന്തിനാടീ ഇത്? മാറ്റിയുടുക്കടീ വേഗം.ഹൂം!..........
"ഞാന്‍ അവിടെക്ക് പോയി ഉടുത്തിട്ട് വരാം".....
"വേണ്ട. ഇവിടെ തന്നെ മാറിയുടുത്താല്‍ മതി.

"അതിന്......"
"അതിനെന്താടീ?"
"ശരി ഉണ്ണ്യേട്ടാ"
"ഉടുക്കെടീ വേഗം.ഹൂം! ഉടുത്തോ......... നമ്മള്‍ രണ്ട് പേരും മാത്രമല്ലേ ഉള്ളൂ ഇവിടെ? പിന്നെന്താ പ്രശ്നം?
"ഒന്നുമില്ല...."
"നീ നാണമില്ലാത്തവളല്ലെ?....അല്ലെങ്കില്‍ ഇത്ര തല്ലുകൊണ്ടിട്ടും നീ എന്താ നന്നാവാത്തെ? ആ മുണ്ടും ബ്ലൌസുമിട്ടപ്പോളെത്ര ഭംഗിയൂണ്ട് നിന്നെ കാണാന്‍!അതാണ് ഐശ്വര്യം!ഇനി പോയി മുടിയെല്ലാം കോതിയിട്ട് വരൂ, ഞാന്‍ ഇവിടെ തന്നെ ഇരിക്കാം..................
[ഈ കഥ തുടരും... ]

Copyright © 2008 All Rights Reserved

12 comments:

ananda said...

ma123എത്ര പെട്ടെന്നാ മാഷെ - മാഷ് കഥകള്‍ നെയ്യുന്നേ...........
ആവനാഴിയുള്ളതെല്ലാം പോരട്ടെ\
ഞങ്ങള്‍ കാത്തിരിക്കാം...........
പാറുകുട്ടിയുടെ കഥ കേള്‍ക്കാന്‍........

കൃസ്തുമസ്സ് ആശംസകള്‍

SreeDeviNair said...

ജെ.പി.സര്‍,
കഥ ഇഷ്ടമായി.
ആശംസകള്‍.

ശ്രീദേവി.

ആര്‍ബി said...

കേരള തനിമ നിലനിര്‍ത്തുന്ന ക്ഥ...

ബാക്കി കൂടി വരട്ടെ മാഷെ..

smitha adharsh said...

വായിക്കാന്‍ ഇഷ്ടപ്പെടുന്ന ശൈലി...
കുറച്ചു തിരക്കിലായിരുന്നു..അതാ ഈ വഴി വരാന്‍ പറ്റാതിരുന്നത്‌..

Sureshkumar Punjhayil said...

Prakashettan ente veettinaduthenganum poyirunno... Theerthum parichithamaya sabdangal, chalanagal... Evideyanu vechu marannathu...!!!!!

J said...

ജെ പി മാഷെ.......
പാറുകുട്ടിയുടെ കഥ അതിമനോഹരം.
ബീനാമ്മക്ക് തല്‍ക്കാലം ഒഴിവല്ലേ.
കുട്ടികള്‍ക്കവധിയാണ്. വേഗം വേഗം തുടര്‍ച്ച എഴുതേണേ. ഉണ്ണ്യേട്ടന്‍ ആളൊരു കണിശക്കാരനാണല്ലേ?
ഭാവനയും ജീവിതവും എല്ലാം കലര്‍ത്തിയാണോ രചന.

ജാനകിയും കുടുംബവും

മാണിക്യം said...

ജെപീ..............
സ്‌മൃതീ കെട്ടിലും മട്ടിലും മാത്രമല്ല
രചനയിലും മികവ് പുലര്‍ത്തുന്നു,
ഒരു കഥ എന്നതിനെക്കാള്‍ വായിക്കുന്നവര്‍ക്ക് ശരിക്ക് അനുഭവം തോന്നുന്ന പ്രതീതി ഉണ്ടാക്ക്കാന്‍ ജെപിയുടെ രചനക്ക് സാധിച്ചു. ദൂരെനിന്ന് ഉണ്യേട്ടന്‍ വരുന്ന കാണുമ്പോള്‍ എല്ലാം ‘പറഞ്ഞപോലെ’ ചെയ്യാനായി കാ‍ട്ടുന്ന പാറൂന്റെ ആ തത്രപാടും ഓര്‍ത്താല്‍ ചിരിച്ചു പോവും..
“യൌവ്വനം വന്നുദിച്ചിട്ടും ചെറുതായില്ല ചെറുപ്പം!”
ഇതാണല്ലെ പാറുകുട്ടി ...
എവിടെയോ ഉണ്ണിയേയും പാറുകുട്ടിയേയും കണ്ടു മറന്നപോലെ ...
വേഗം ബാക്കി കൂടി പറയൂ ....

നിരക്ഷരന്‍ said...

പഴയകാല കഥയായിരിക്കും അല്ലേ ചേട്ടാ ? ഇന്നത്തെക്കാലത്ത് ഇതുപോലൊക്കെ തല്ലിയാല്‍ ഉണ്ണി വിവരമറിയും :)

വിജയലക്ഷ്മി said...

Sadhaarana veedukalil nadakkunnn samsaara syili.rasakaramaayipokunnudee katha..nanmakalnerunnu...

ppmd said...

ജെ.പി.സര്‍,
കഥയില്‍ ചോദ്യമില്ല. അതുകൊണ്ട് ഒന്നും ചോദിക്കുണൂല്യ. എന്തായാലും കഥ പോട്ടേ മുന്നോട്ട്. കഥക്ക് ഒഴുക്കുണ്ട്. പിന്നെ ഒരു കാര്യം കൂടി. ഇപ്പളത്തെ പെണ്ണുങ്ങള്‍ക്ക് കൊറച്ചൊക്കെ പെട കിട്ടും വേണം. എന്താ അവരുടെയൊക്കെ ഒരു ജാഡ.

പി.പി.മുരളീധരന്‍

shailaja said...

ende JP adthu thanne enne oru malayalam pandit aaki maattanne lakshh\aanm inndu...ithre interesting aayittu ezhdumbo vaykandu enganeya irkkya...aa panndathe naattillthe atmosphereilekku poovaan endu rasam aannuno...you have a wonderful fluid style of narration......am waiting for the next part...god bless u,da

ജെ പി വെട്ടിയാട്ടില്‍ said...

ഈ നോവല്‍ പുസ്തകരൂപത്തിലാക്കാന്‍ ഇത് വരെ സാധിച്ചില്ല. ഫേസ് ബുക്കില്‍ കണ്ടുമുട്ടിയ ഒരു സിനിമാസംവിധായകന്‍ അതിനുള്ള ഗൈഡന്‍സ് തരാമെന്ന് പറഞ്ഞിട്ടുണ്ട്.

അതിനു പിറകെ ഒരു സിനിമയാണ് മനസ്സിലെ ആഗ്രഹം. പക്ഷെ തല്‍ക്കാലം ഒരു ടെലിഫിലിം കൊണ്ട് തൃപ്തിപ്പെടാമെന്ന് വിചാരിച്ചിരിക്കുകയാണ്.

ഏതെങ്കിലും നിര്‍മ്മാതാക്കള്‍ മുന്നോട്ട് വരികയാണെങ്കില്‍ സിനിമയാക്കുന്നതില്‍ സന്തോഷമാണ്.