Wednesday, December 24, 2008

എന്റെ പാറുകുട്ടീ [ഭാഗം 2]

[ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച.]

പാര്‍വതി മുടിയെല്ലാം കോതിക്കെട്ടി ഉണ്ണി ഇരിക്കുന്നിടെത്തെത്തി. "ഉണ്ണ്യേട്ടാ, ഞാനിതാ എത്തി."
"നോക്കട്ടെ നിന്റെ മുടിയെല്ലാം, നന്നായിട്ടുണ്ടല്ലോ കെട്ടിയത്. ആരാ കെട്ടിത്തന്നേ?."
"പണിക്കാരിത്തി ജാനുവാ."
"അപ്പോ നിനക്ക് നിന്റെ മുടി കെട്ടാന്‍ വേറെ ആളുവേണോ?."
"അല്ലാ.......... പിന്നെ............"
"ഞാന്‍ നിന്നോട് പലതവണ പറഞ്ഞിട്ടില്ലേ എന്തെങ്കിലും ചോദിച്ചാല്‍ ഉത്തരം ശരിയായിട്ട് പെട്ടെന്ന് പറയാന്‍?."
"ഉവ്വ്......"
"പിന്നെന്താ നീ എപ്പോഴും ഇങ്ങനെ?.".
"ഞാനിനീ സ്വന്തമായി കെട്ടിക്കോളാം."
" ഹും! ശരി അങ്ങിനെ നല്ല കുട്ടിയായി വളരണം കേട്ടോ."
"എന്താ നിന്റെ മുടീല് ഇത്ര എണ്ണ? കഴുകിക്കളഞ്ഞില്ലേ ശരിക്കും."
"ഉവ്വ് ഉണ്ണ്യേട്ടാ."
"തൊട്ട് നോക്കട്ടെ. ഇതെന്താ വഴുവഴുപ്പ്? എന്താ ഇത്ര പൊട്ട മണവും! എന്തെണ്ണയാ തേച്ചത് നീയ്യ്?."
"ഞാന്‍ എന്നും തേക്കാറുള്ള എണ്ണ തന്നെ.."
"വെന്ത വെളിച്ചെണ്ണയാണോ?."

" അതെ ഉണ്ണ്യേട്ടാ ."

"അതിന് ഇത്ര പൊട്ട മണം വരില്ലല്ലോ!.നീ നുണ പറേയാ.
എണ്ണയെടുത്ത ഭരണി തെറ്റിയിട്ടുണ്ടാകും നിനക്ക്.ഞാനിന്ന് കാലത്ത് ആ എണ്ണ തന്നെയാണല്ലോ തേച്ചത്.എന്റെ മുടി മണക്കുന്നില്ലല്ലോ.."

"ഞാന്‍ അതിന് ......... അതേയ്.............."

"ടീ....... ഞാനല്ലേ നിന്നോട് ഇപ്പളും കൂടി ഓര്‍മ്മിപ്പിച്ചേ.. ഉത്തരം പെട്ടെന്ന് വളച്ചൊടിക്കാതെ പറേണമെന്ന്.പിന്നെയെന്താ വീണ്ടും ഇങ്ങനെ.........."

"ഉണ്ണ്യേട്ടന്‍ തല്ലുമെന്ന് പേടിച്ചാ......."

"എന്റെ തേവരേ ഞാന്‍ ഈ കുട്ടിയെ കൊണ്ട് തോറ്റല്ലോ! അപ്പോ നീ എണ്ണ മാറിത്തേച്ചുവല്ലേ?."

"ഹൂം...........ഞനറിയാണ്ട്....... മേല് തേക്കാനുള്ള തൈലം തേച്ചു.."

"അപ്പോ നീ എന്നെ പൊട്ടനാക്കായിരുന്നു അല്ലേ? ഇത്ര നേരം...........!ഇതിനെന്താ നിനക്ക് വേണ്ടിപ്പോള്‍?."

പാര്‍വ്വതി താഴത്ത് നോക്കി നിന്നു കളം വരച്ചും കൊണ്ടിരുന്നു...

"ഏടീ ....... നീ കേട്ടില്ലേ....... ഞാന്‍ എന്താ ചോദിച്ചെന്ന്?."

"കേട്ടു.............."

"നീ കള്ളം പറയാനും പഠിച്ചു അല്ലേ? കുസൃതിത്തരമെല്ലാം ഞാന്‍ ചിലപ്പോള്‍ ക്ഷമിച്ചുവെന്ന് വരും.
പക്ഷെ കള്ളം പറഞ്ഞാലുണ്ടല്ലോ.....നിന്റെ തൊട ഞാന്‍ അടിച്ചുപൊട്ടിക്കും..........ങാഃ!."

"ഞാനിനീ കള്ളം പറയില്ല ഉണ്ണ്യേട്ടാ.........."

"എന്നാ കയ്യിലടിച്ച് സത്യം ചെയ്യ്.."

പാര്‍വതി ഉണ്ണിയുടെ കയ്യിലടിച്ച് സത്യം ചെയ്തു..... ഒരിക്കലും കള്ളം പറയില്ലെന്ന്.

"ശരി നല്ല കുട്ടീ.നീ എപ്പോഴാ സ്കൂളീന്ന് വന്നേ? എന്തൊക്കെയാ പഠിച്ചേ ഇന്ന്?

"ഞാനിന്ന് എന്നും വരുന്ന നേരത്ത് തന്നെ വന്നു.."

"നല്ലോണം പഠിക്കണം കേട്ടോ.അടുത്ത കൊല്ലം പത്താം ക്ലാസ്സാ.നോക്കട്ടെ നിന്റെ പുസ്തകമെല്ലാം ഉണ്ണ്യേട്ടന്‍. നീ കണക്കിലല്ലേ മോശം? ആ പുസ്തകമെടുക്ക് ആദ്യം.."

പാര്‍വ്വതി സ്കൂള്‍ ബേഗില്‍ പുസ്തകം പലവട്ടം നോക്കി, എന്നിട്ട് നെടുവീര്‍പ്പിട്ടു,
പുസ്തകം കാണാനില്ലല്ലോ.. എന്നെ തല്ലിക്കോല്ലൂം. ഭഗവാനെ. ഞാനെന്താ പറേയാ ഉണ്ണ്യേട്ടനോട്..

"എന്താ ഇത്ര നേരമായും നിനക്ക് പുസ്തകം കിട്ടിയില്ലേ?.".

"പുസ്തകം കാണാനില്ല ഉണ്ണ്യേട്ടാ..........."

"കാണാനില്ലല്ലെന്നോ?. എവിടെപ്പോകാനാ പുസ്തകം?

ആ കട്ടിലിന്മേലോ.മേശയിലോ എവിടെയെങ്കിലും ഉണ്ടോ എന്ന് നോ‍ക്ക്. അപ്പോ നിനക്കോര്‍മ്മയില്ലേ പുസ്തകം എവിടെപ്പോയെന്ന്..
ഇനി അടി കൊള്ളണമെന്നുണ്ടോ നിനക്ക്..?

പാര്‍വ്വതിയുടെ അമ്മ..അതായത് ഉണ്ണീടെ അമ്മായി കുറെ നേരമായുള്ള വര്‍ത്തമാനം കേട്ട് ഇവരുടെ അടുത്തെത്തി.........

"എന്താ കുറേ നേരമായല്ലോ രണ്ട് പേരും കൂടെ സംസാരം..അവള്‍‌ക്ക് ഭക്ഷണം കഴിക്കനുള്ള നേരമായില്ലേ?."

" ദേ അമ്മായീ പിന്നെ ഒരു കാര്യം പറഞ്ഞേക്കാം.........

ആരെങ്കിലും വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് കയറിവന്ന് അവരുടെ സമ്മതം കൂടാതെ ഒന്നും ഇടക്ക് കയറിപ്പറയരുത്............"

"അതിന് ഇവിടെ പുറത്തുള്ള ആരും ഇല്ലല്ലോ ഇവിടെ ഉണ്ണ്യേ?."

"അമ്മായി അപ്പുറത്ത് പോകൂ ..ഇവിടെ നിന്ന് തിരിയണ്ടാ..ഭക്ഷണം കഴിക്കേണ്ട സമയത്ത് അവളങ്ങ് എത്തിക്കൊള്ളും......."

"എന്താടീ പാര്‍വ്വതീ....... ഇന്ന് നിന്നെ മാത്രം ഭക്ഷണത്തിന് വിളിക്കുന്നത് നിന്റെ തള്ള........."

[തുടരും]

Copyright © 2008 All Rights Reserved

10 comments:

J said...

ജെ പി മാഷെ
എന്റെ മൂത്ത മോള്‍ പറയുകയായിരുന്നു, അങ്കിളിന്റെ പാറുകുട്ടീടെ കഥയുടെ രണ്ടാം ഭാഗം നോക്കാന്‍. ഇവിടെ എല്ലാരും പറഞ്ഞു, ഇനി അടുത്തൊന്നും അത് വരില്ലെന്ന് , തന്നെയുമല്ല മാഷ് പുതിയ കഥകളെന്തെങ്കിലും പോസ്റ്റ് ചെയ്യുമെന്ന്.
പക്ഷെ കുട്ട്യോളുടെ പ്രതീക്ഷക്കൊത്ത് വന്നു കഥ.
മോളുടെ കൂട്ടുകാരികളൊക്കെ എത്തിയിട്ടിട്ടുണ്ട് മാഷിന്റെ കഥ വായിക്കാന്‍...
ഇവിടുത്തെ അപ്പൂപ്പന്‍ എപ്പോഴും, ഇപ്പോഴും പറയുന്നു, ജെ പി മാഷ് അനിയന്‍ വി കെ ശ്രീരാമനെ കടത്തി വെട്ടുമെന്ന്.
ഞങ്ങള്‍ക്കും അങ്ങിനെ തന്നെയാ തോന്നുന്നത്.
മാഷിനും കുടുംബത്തിനും കൃസ്തുമസ് ആശംസകള്‍

ജാനകിയും മക്കളും

മാണിക്യം said...

സത്യം രണ്ടാം ഭാഗം
ഇത്ര പെട്ടന്നു വരും എന്നു ഒര്‍‌ത്തില്ല.. ജീവനുള്ളാ കഥ..
ഒരു വല്യേട്ടന്‍ കുഞ്ഞിപെങ്ങളുടെ എല്ലാ ഭാവവും ഉള്‍കോണ്ട് എഴുതിയിരിക്കുന്നു ...


"ഉണ്ണ്യേട്ടന്‍ തല്ലുമെന്ന് പേടിച്ചാ......."

"എന്റെ തേവരേ ഞാന്‍ ഈ കുട്ടിയെ കൊണ്ട് തോറ്റല്ലോ!

അസ്സല്‍ ആയി ജെപി ..
അഭിനന്ദനങ്ങള്‍ ..
ബീനാമ്മയ്ക്ക് സ്നേഹാന്വേഷണങ്ങള്‍!!

അശോക് കര്‍ത്താ said...

ബ്ലോഗിന്റെ പശ്ചാത്തലത്തിലെ കറുപ്പ് മാറ്റണം. വായിക്കാന്‍ പ്രയാസമാണു.

ജെപി. said...

അശോക് ചേട്ടാ
എനിക്ക് കറുപ്പ് പശ്ചാത്തലം മാറ്റാന്‍ തോന്നുന്നില്ല.
ആരും ഇങ്ങിനെ ഒരു കാര്യം ആവശ്യപ്പെട്ടിട്ടില്ല.
പരിഗണനയില്‍ വെക്കാം.
ഞാന്‍ ഇത്തരം കുറേ ബ്ലോഗ്ഗുകല്‍ വിസിറ്റ് ചെയ്തിട്ടുണ്ട..
ചേട്ടന്‍ തല്‍ക്കാലം ഒരു കണ്ണട വെക്കൂ..
പിന്നെ വീട് പാര്‍ക്കലിന് വരാന്‍ പരമാവധി ശ്രമിക്കാം.
വര്‍ഷാവസാന പരിപാടികള്‍ കുറേ ഉണ്ട് ഞങ്ങളുടെ ചാനലില്‍ മുഴുമിപ്പിക്കാന്‍.
ചേട്ടനും, ശ്രീജയാ ചേച്ചിക്കും കൃസ്തുമസ് ആശംസകള്‍ നേരുന്നു..

ജെപി. said...

മാണിക്യ ചേച്ചീ
പരാമര്‍ശത്തിന് വളരെ നന്ദി.
കഥയെഴുത്തില്‍ ഞാന്‍ കന്നിക്കാരനാ.
പ്രായം കൊണ്ട് വയസ്സനാണ്.
എഴുത്ത് തുടങ്ങിയിട്ട് 6 മാസം ആയിട്ടല്ലേ ഉള്ളൂ..
ചേച്ചിക്കും കുടുംബത്തിനും കൃസ്തുമസ്സ് ആശംസകള്‍ നേരുന്നു..

Sureshkumar Punjhayil said...

Prakashetta... Oru sambhavam thanne ketto... Ambilyudeyum Ashamsakal... Katthirinnu maduthal chilappol oru auto pidichanguvaranum sadhyathayundu.. Athinumunpe adutha bhagam ponnotte...!!! Bhavukangal.. Ashamsakal...!!!

ഗീത് said...

പാറുക്കുട്ടി 2 ഭാഗവും കൂടി ഒരുമിച്ചു വായിച്ചു.
ഇതിപ്പൊ ആരാ ഈ പാര്‍വതീം ഉണ്യേട്ടനും....
ഇത്രയ്ക്കങ്ങട് തൊട്ടതിനും പിടിച്ചതിനുമൊക്കെ തല്ലണോ ഉണ്യേട്ടാ?

പാറുക്കുട്ടി said...

എന്തേ ഈ ഉണ്ണ്യേട്ടന്‍ ഇത്ര കണിശക്കാരനായത്?

ജെപി. said...

ഗീത ടീച്ചറേ
ചെറുപ്പത്തില്‍ തല്ല് കൊണ്ടിട്ടില്ലാ അല്ലേ?
ഉണ്ണ്യേട്ടന്റെ പാറുകുട്ടീനെ പിന്നെ ഉണ്ണ്യേട്ടനല്ലെങ്കില് പിന്നെ ആരാ തല്ല്വാ....
ഗീത ടീച്ചറുക്കും കുറുമ്പുകാട്ടിയാല്‍ രണ്ടടി തരാനാരും ഇല്ലേ അവിടെ...
ടീച്ചറുടെ പരാമര്‍ശങ്ങള്‍ എനിക്ക് പ്രചോദനം തരുന്നു..
ഞാനൊരു കന്നിക്കാരനായ എഴുത്തുകരനാണേയ്..
പ്രായം കൊണ്ട് മാത്രം ടിച്ചറെക്കാളും മൂത്തതാ..
എഴുത്തില്‍ വെറുമൊരു ശിശു മാത്രം..

G said...

Hi Prakashetta,
Nice story!Real concern of a loving "valiyettan". Keep it up.
Happy Christmas!!
Gopi