Monday, December 22, 2008

സൌന്ദര്യപ്പിണക്കം.

എടീ ഭാര്യേ....!
ഞാന്‍ പിന്നെയും പിന്നേയും നീട്ടിവിളിച്ചു.
വിളികേള്‍ക്കാതെ അടുക്കല്‍ വന്ന് അവള്‍ ഉറക്കെ ച്ചോദിച്ചു.
എന്താ? രാവിലെതന്നെത്തുടങ്ങിയോ,അലറാന്‍...

പെട്ടെന്ന് ഉച്ചത്തിലുള്ള ശബ്ദംകേട്ട് ഞാനൊന്നു ഞെട്ടി.പക്ഷേ
പുറത്തുകാട്ടാതെ ഇത്രയുംപറഞ്ഞു,
അല്ലെങ്കിലും നീ,പണ്ടേ അങ്ങനെയാ. സന്തോഷത്തില്‍ വിളിച്ചാല്‍
അന്നു നിന്റെ ചെവികേല്‍ക്കില്ല.

രാവിലെ തന്നെ തുടങ്ങുന്ന അടുക്കളപ്പണി.അവളുടെ ഒരു മുടിഞ്ഞപണി.
എപ്പോഴും ഒരു പരാതി.അടുക്ക്ളയില്‍ സഹായത്തിനാരുമില്ല.

എന്നാലോ?
എനിയ്ക്ക് കിട്ടുന്നത്..ഉണക്ക റൊട്ടിയും!

ഭാര്യേ...

ഞാന്‍ അവളോട്.പറഞ്ഞുതൂടങ്ങി..
നീഒന്നു വിളികേള്‍ക്കു അതിനും മടിയോ?
ഇപ്പോള്‍ നീഎന്റെ കാര്യങ്ങളൊന്നിലും താല്പര്യംകാണിക്കുന്നില്ല!

വിളികേള്‍ക്കില്ല,പിന്നെ നിനക്കറിയാമല്ലോ എന്റെ ആവശ്യങ്ങളൊന്നിലും
നീഉത്തരവാദിത്തം കാട്ടുന്നൂമില്ല. ഇങ്ങനെപോയാല്‍...?

അവള്‍ എന്നെ ഒന്നു ഇരുത്തിനോക്കി.മെല്ലെ പിറുപിറുത്തു...
ഉം?
ഞാനും ഇരുത്തിമൂളി....!

വിളികേള്‍ക്കാനും ഓടിവരാനും ഞാന്‍ അങ്ങ് ദൂരെയല്ലേ?
അടുക്കള പണ്ടാണെങ്കില്‍ സ്വീകരണമുറിയുടെ അരികിലായിരുന്നു.
ഇപ്പോളോ?
എനിയ്ക്ക് ദ്യേഷ്യം വന്നു.
നിന്റെ മോളോട് ചോദിക്ക്?
അതൂമെന്റെ കുറ്റമാണോ?
എനിയ്ക്ക് രാവിലെ കലികയറി.

ഞാന്‍ പണ്ട് അന്യദേശങ്ങളീലായിരുന്നപ്പോള്‍ നിന്നെ എന്തുമാത്രം
സുഖത്തിലാ നോക്കിയിരുന്നത്.നിന്നെപ്പോലെ അന്യദേശങ്ങള്‍ കണ്ട ഒരു പെണ്ണെങ്കിലുമുണ്ടോ.നമ്മുടെ ബന്ധുക്കളീല്‍.?

ഞാനും നിയന്ത്രണം വിട്ടു തുടങ്ങീ...
അവള്‍ ചാടിയെഴുന്നേറ്റ് പുറത്തേയ്ക്കിറങ്ങാന്‍ തുടങ്ങി.

അങ്ങ്നെ അങ്ങു പോയാലൊ?
ഞാന്‍ അവളെ ബലമായി ത്തടഞ്ഞു.
പതുകെപ്പതുക്കെ അവളോട് പറയാന്‍ തുടങ്ങി..

എടീ ഭാര്യേ?
നിനക്കും എന്നുമസുഖമാ..
ഒന്നിനും വയ്യ.എനിയ്ക്കും വയസ്സായിത്തുടങ്ങി..
ഞാന്‍ അലോചിക്കയാ....
അവള്‍ തല നിവര്‍ത്തി...എന്നെ നോക്കി.

നീഓര്‍ക്കുന്നുണ്ടൊ?എന്റെ വീട്ടിലെ അച്ഛമ്മമാരെ..? വെളുത്ത അച്ചമ്മയും, കറുത്തച്ചമ്മയും.
അവര്‍ രണ്ടുപേരും എത്ര സ്നേഹത്തോടെയാ,കഴിഞ്ഞിരുന്നത്?
അച്ചാച്ചനും നല്ല സന്തോഷത്തിലായിരുന്നു അന്നൊക്കെ..

ഞാനും ഒന്നു തീരുമാനിച്ചു!
എന്താ? പരിഭ്രമം അവളുടെ ശബ്ദത്തെ വിറപ്പിച്ചു.
ഞാന്‍ അവളുടെ മുഖത്തുനോക്കാതെ ഇത്രയും കൂടിപ്പറഞ്ഞു
ഞാനും! ഒന്നു കൂടി കെട്ടട്ടേ?

തിരിഞ്ഞിരുന്നഞാന്‍, പിന്നെ അവളുടെ ശബ്ദത്തിനു കാതോര്‍ത്തിരുന്നു!!!!


+++++

23 comments:

SreeDeviNair.ശ്രീരാഗം said...

ജെ പി സര്‍,
ആശംസകള്‍..

സസ്നേഹം,
ശ്രീദേവിനായര്‍.

Sureshkumar Punjhayil said...

Prakashetta... Papadam vilamban njanundakum annumathram...!!!

Sammymas said...

Uncle, marupady kittiyarunno?

മാണിക്യം said...

ജേപീ സീരിയസ്സാണൊ?
ഒന്നും കൂടി കെട്ടൂക, നല്ല കാര്യം!
പക്ഷേ ഏതു പ്രായത്തിലുള്ളത്?
അടുത്ത 10 കൊല്ലത്തേക്ക് വാതം പിത്തം കഫം കോപം ജര നര ഒന്നും പിടി പെടാത്ത ഏജ് ഗ്രൂപ്പില്‍ നിന്നാവണം ... എന്നു പറഞ്ഞാല്‍
‘നല്ല പിടക്കുന്ന പരലു പോലത്തെ പെണ്ണ് ’..
ഒരു അഞ്ച ഹോ‍ഴ്സ്പവ്വര്‍,‌
പറന്നടീച്ചു നിക്കണം..
ഡ്രൈവിങ്ങ് അറിയണം ,
നല്ല പാചകം അറിയണം,
കൈപുണ്യം വേണം,
കാര്യപ്രാപ്തി ഉണ്ടാവണം,
കമ്പ്യൂട്ടര്‍‌ വിഞ്ജാനം വേണം,
കൈക്കാശ് ചിലവാക്കാന്‍ അറിയണം
കാഴ്ചക്ക് നന്നായിരിക്കണം.
എല്ലാറ്റിനും ഉപരി
സ്നേഹിക്കാന്‍ ഒരു മനസ്സ് വേണം
ഡ്യൂട്ടി റ്റൈം :-
ഇരുപത്തി നാലു മണിക്കുര്‍‌
മുന്നൂറ്റി അറുപത്തഞ്ചേകാല്‍ ദിവസം..
റൌണ്ട് ദ ക്ലോക്ക്.
ശമ്പളം, അവധി, സിക്ക് ലീവ്, ഗ്രാറ്റുവിറ്റി, ബോണസ് ഇതൊന്നും ഇല്ല.
സമരം, ഘരാവോ, വാകൌട്ട്
ഇതോന്നും അനുവദനീയമല്ല.
പോസ്റ്റ് ഭാര്യ.
ഭര്‍ത്താവിനെ കണ്‍കണ്ട് ദൈവം ആയി കരുതണം, കാല് തൊട്ട് വണങ്ങണം ,
വിളിച്ചാ‍ല്‍ വിളിപ്പുറത്തുണ്ടാവണം,
വായ്ക്ക് രുചിയായ് വെച്ചു വിളമ്പണം...
ഭര്‍ത്രുശുശ്രൂഷ ഒരു മുടക്കവും വരുത്തരുത്.
ഇത്രയും മിനിമം ക്വാളൊഫിക്കേഷന്‍ ഉള്ള
ഒരു പെണ്ണിനെ കണ്ടു കിട്ടിയാലുടനെ .. പാണീഗ്രഹണം നടത്താം .

ജെ പി വെട്ടിയാട്ടില്‍ said...

മാണിക്യ ചേച്ചീ
നാം സീരിയസ്സ് തന്നെ
താങ്കള്‍ പറഞ്ഞ ആള് ഒത്ത് വന്നാള്‍ നിക്കാഹ് ഉടനുണ്ടാകും.............

ഗീത said...

ജെ.പി.ഏട്ടാ, അങ്ങനെ തിരിഞ്ഞു തന്നെ ഇരുന്നോളൂ കുറച്ചുനേരം കൂടി.
ഭാര്യയും പോയി ഒന്നൂടി കെട്ടട്ടേ.
ഭാര്യയ്ക്കെന്താ കൊമ്പുണ്ടോ ഒന്നൂടി കെട്ടാണ്ടിരിക്കാന്‍? ഭര്‍ത്താവിനു ഒന്നൂടി കെട്ടാമെങ്കില്‍ പിന്നെ ഭാര്യയ്ക്കെന്തുകൊണ്ടു പാടില്ല?
സമത്വസുന്ദരമീയുലകം......

ചാണക്യന്‍ said...

കഷ്ടം...മക്കളൊക്കെ എന്ത് പരുവമായി മാഷെ..:)

ഹരീഷ് തൊടുപുഴ said...

അയ്യോ ന്റെ ചേട്ടാ, നീം കെട്ടാന്‍ പോവ്വാ ഇങ്ങള്..

വരവൂരാൻ said...

ജെ പി സാറെ മറുപടി കിട്ടിയോ പുറത്ത്‌ ചട്ടീ കലവു മൊക്കെയായി

പാറുക്കുട്ടി said...

എന്റെ ജെ. പി. അങ്കിളേ അതു വേണോ? ആന്റിയും ഇങ്ങനെ ചിന്തിച്ചാൽ കുഴയുമല്ലോ?

പിന്നെ എന്റെ ബ്ലൊഗിൽ വന്നതിനും “ഓഡിയോ ഫയല്‍ അയച്ചു തരാം... അല്ലെങ്കില്‍ പാടി കേള്‍പ്പിക്കാം...“ എന്നു പറഞ്ഞതിനും വളരെ നന്ദിയുണ്ട്. എന്റെ കന്നിയിഷ്ടം പണ്ടെവിടെയോ കേട്ടപോലെ തൊന്നുന്നൂന്ന് പറഞ്ഞ് എന്നെ ശരിക്കും സങ്കടപ്പെടുത്തി കേട്ടോ. ഇത് എന്റെ സ്വന്തം വരികളാ‍ണങ്കിളേ. പിന്നെ മനുഷ്യരല്ലേ. എല്ലാവരും കേൾക്കുന്ന ആദ്യ സംഗീതവും അതുതന്നെയല്ലേ. അതുകൊണ്ട് എന്നെപ്പോലെ മറ്റാരെങ്കിലും ചിന്തിച്ചോ എന്നെനിക്കറിയില്ല കേട്ടോ.

ബിന്ദു കെ പി said...

അതെ അങ്കിൾ, മാണിക്യേച്ചി പറഞ്ഞപോലത്തെ പെണ്ണിനെത്തന്നെ അന്വേഷിക്കണേ..ഒരു വിട്ടുവീഴ്ചയുമരുത്. ഇനിയൊരു അബദ്ധം കൂടി പറ്റരുതല്ലൊ. എത്രയും വേഗം കണ്ടെത്തട്ടെ എന്നാശംസിക്കുന്നു...

ആര്‍ബി said...

ഇതു തരക്കേടില്ല..!!
വയസ്സാം കാലത്തെ ഓരോ മോഹങ്ങള്‍...


നെടുമുടി വേണു അഭിനയിച്ച - ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം-(എന്റെ ഫേവറേറ്റ് സിനിമകളില്‍ ഒന്ന്) - ഓര്‍മ്മിച്ച് പോയി...

ആര്‍ബി said...

കൊള്ളാം സാറെ. മനസ്സിലിരിക്കട്ടെ... ആഗ്രഹങ്ങള്‍...

:)

പകല്‍കിനാവന്‍ | daYdreaMer said...

ബഹുഭാര്യാത്വം ...ബഹുഭാര്യാത്വം ...
ഇത്തിരി കടന്ന കൈയ്യല്ലേ.... എന്നാലും ഇരിക്കട്ടെ ഒരു വിവാഹ മംഗളാശംസ.. ..!!
ഹഹ

Jayasree Lakshmy Kumar said...

അങ്കിളിന്റെ ഈയിടെയുള്ള പോക്ക് കണ്ടപ്പൊഴേ എനിക്കു തോന്നിയിരുന്നു, ഇതിങ്ങനൊക്കെ തന്നെ കലാശിക്കുവൊള്ളൂന്ന്. ബീനാമ്മ രക്ഷപ്പെട്ടു. കല്യാണത്തിന് ഉപ്പ് വിളമ്പാൻ ഞാൻ വരട്ടോ

നിരക്ഷരൻ said...

ഇത്രയും നാള്‍ അനുഭവിച്ചതൊന്നും പോരേ ചേട്ടാ... :)

ഞാന്‍ ഡിസ്ട്രിക്ട് വിട്ടു.... :)

മുസാഫിര്‍ said...

ജേപ്പി സാറെ, എന്തു മനോഹരമായ നടക്കാത്ത സ്വപ്നം !

vazhitharakalil said...

prakashettaaa....
saahityam thalakkadichu jeevidam kuttichoraakalle
luvs
habs

ബിന്ദു കെ പി said...
This comment has been removed by the author.
ബിന്ദു കെ പി said...
This comment has been removed by the author.
കാപ്പിലാന്‍ said...

സാറ് കെട്ട് സാറേ . എന്‍റെ എല്ലാ പിന്തുണയും ആശംസകളും ഉണ്ടാകും .കല്യാണത്തിന് ഒരു കാര്‍ഡ് അയക്കാന്‍ മറക്കല്ലേ .

അല്ലെങ്കിലും പല നാളുകള്‍ കൊണ്ട് ഞാനും ആഗ്രഹിക്കുന്നു എനിക്കും ഒന്ന് കൂടി കെട്ടണം എന്ന് :) എന്നാലേ ഈ ഭാര്യമാരെ മര്യാദ പഠിപ്പിക്കാന്‍ കഴിയൂ .ഹല്ല പിന്നെ

സന്തോഷ്. said...

ഞാനിനി ത്രിശൂര്‍ക്കില്ലേ..!! ബീനാമ്മ കണ്ടാല്‍ എന്നെ ഓടിക്കും, ഒരു വഴിക്ക് അടങ്ങിയിരുന്ന മനുഷ്യേനെക്കൊണ്ട് അതുമിതുമൊക്കെ എഴുതിപ്പിച്ച് കലഹമുണ്ടാക്കിയേന്.... ഭാഷ നന്നായിരിക്കുന്നൂന്ന് പറയാതിരിക്കാനാകില്ല..!

History said...

uncle... enthu marupadiyaa kittiyathu?
vendaa vendaa..storyude rasam pookum...