Thursday, January 8, 2009

എന്റെ പാറുകുട്ടീ.....ഭാഗം 9

എട്ടാം ഭാഗത്തിന്റെ തുടര്‍ച്ച....

"പാറുകുട്ടി നമുക്ക് കിടക്കാം. എനിക്ക് കൈവേദനിച്ചിട്ട് വയ്യാ. നീ പോയി ബെഡ് ഷീറ്റെല്ലാംമാറ്റി പുതിയത് വിരിക്ക്. പിന്നെ എനിക്ക് ഇന്ന്കുടിക്കാന്‍ പച്ചവെള്ളം വേണ്ട. കുറച്ച് ജീരക വെള്ളംമതി.."

"ശരി ഉണ്ണ്യേട്ടാ‍, ഞാന്‍ വെള്ളവുമായി ഇപ്പോള്‍വരാം.."

പാര്‍വ്വതി ജീരക വെള്ളം കൊണ്ട് വന്ന് മേശപ്പുറത്ത്വെച്ചു. അലക്കി വെച്ച ബെഡ് ഷീറ്റ് വിരിച്ചു.തലയിണ ഉറയും മാറ്റി. പോയി ഉണ്ണ്യേട്ടനെ വിളിച്ചു.തളര്‍ന്നിരുന്നിരുന്ന ഉണ്ണിയെ കണ്ടപ്പോള്‍പാര്‍വ്വതിക്ക് സഹിക്കാനായില്ല.

"ഉണ്ണ്യേട്ടാ‍ നമുക്ക് ആഹാരം കഴിക്കേണ്ടെ?."

"എനിക്ക് വയ്യ. നീ പോയി കഴിച്ചോ.."

"അത്താഴപ്പട്ടിണി കെടക്കേണ്ടാ ഉണ്ണ്യേട്ടാ.."

"എനിക്ക് തീരെ വയ്യാ എന്റെ പാര്‍വ്വതി. കൈ തീരെപൊന്തിണില്ലാ.

ആഹാരം കഴിക്കാനും, നാളെ വണ്ടിയോടിക്കാനുംഒന്നും പറ്റുമെന്ന് തോന്നുന്നില്ലാ."

"ആഹാരമെല്ലാം ഞാന്‍ വാരിത്തരാം.."

പാര്‍വ്വതി ഉണ്ണിയെ മെല്ലെ എഴുന്നേല്പിച്ച് ഡൈനിങ്ങ്ടേബിളിന്നടുത്തേക്ക് കൊടുന്നിരുത്തി. അടുക്കളയില്‍നിന്ന് ഭക്ഷണം എടുക്കാന്‍ പോയി. അപ്പോഴേക്കുംഉണ്ണി കസേരയിലിരുന്ന് ഉറങ്ങിത്തുടങ്ങി.ഭക്ഷണമായി വന്ന പാര്‍വ്വതിക്ക് ഉണ്ണിയുടെഅവസ്ഥ കണ്ട് സഹിക്കാനായില്ല. എല്ലാം ഞാന്‍വരുത്തിക്കൂട്ടി വെച്ചതാണല്ലോ എന്നോര്‍ത്ത്സങ്കടപ്പെട്ടു.'

"ഉണ്ണ്യേട്ടാ ..... എന്താ ഇത് കുഞ്ഞ്യേ കുട്ട്യോള്‍ടെപോലെ സന്ധ്യാവുമ്പോളെക്കും ഇരുന്നുറങ്ങുന്നത് ?

അയ്യോ!. കൈയിന്മേല്‍ നീര് വന്നിട്ടുണ്ടല്ലോ."

"അത് സാരമില്ല...... നേരം വെളുക്കട്ടെ.

നീര് കുറവില്ലെങ്കില്‍ ഡോക്ടറെ വിളിപ്പിക്കാം.."

"ഉണ്ണ്യേട്ടന്‍ വായും മുഖവുമെല്ലാം കഴുകേണ്ടെ?

ഞാന്‍ പോണിയില്‍ വെള്ളം ഇങ്ങോട്ടെടുക്കാം.

ഇങ്ങ്ട്ട് മേശയുടെ അടുത്തേക്ക് ഇരിക്ക്.."

പാറുകുട്ടി കയ്യില്‍ വെള്ളമെടുത്ത് കൊല്‍ക്കുഴിയാന്‍കൊടുത്തു...

"ഈ പാത്രത്തിലേക്ക് തുപ്പിക്കോ.ഇനി മുഖംകഴുകിത്തരാം.."

മുണ്ടിന്റെ കോന്തലകൊണ്ട് ഉണ്ണിയുടെ മുഖം തുടച്ച്കൊടുത്തു.

പാര്‍വ്വതി ചപ്പാത്തി കഷണങ്ങളായി മുറിച്ച്,അവിയലും ചേര്‍ത്ത് ഉണ്ണിയുടെ വായില്‍ വെച്ചുകൊടുത്തു.. ഇടക്ക് അച്ചാര്‍ നക്കാനും കൊടുത്തു.....

പാര്‍വ്വതി പിന്നെയും ഒരു കഷണം ചപ്പാത്തിതീയലില്‍ മുക്കിയിട്ട്..

"ദാ...... ദാ... വായ് തുറക്ക് ..... അങ്ങിനെ...അങ്ങിനെ... എന്ന് പറയുമ്പോള്‍, ഉണ്ണിയുടെ കണ്ണില്‍നിന്ന് കണ്ണുനീര്‍ അടര്‍ന്ന് വീണു.

അത് കണ്ട് പാര്‍വ്വതിയുടെ തൊണ്ടയിടറി..

എന്താ ഉണ്ണ്യേട്ടാ‍....... വേദനിക്കുന്നുണ്ടോ.?"

"ഇല്ലാ......."

"പിന്നെന്തിനാ ഉണ്ണ്യേട്ടന്‍ കരയുന്നത്.?"

"ഞാന്‍ എന്റെ ചേച്ചിയെ ഓര്‍ത്തു പോയി.എനിക്ക്വയ്യാണ്ടാകുമ്പോ..ചേച്ചി ഇങ്ങനെയാ ചോറ്വാരിത്തരിക.."

"ദാ... കുറച്ചുംകൂടി ഉണ്ട് കഴിക്കാന്‍...ഇനി എന്തുകറിയാ വേണ്ടത്..?"

"നിനക്ക് ചോറിനെന്ത് കറിയാണുള്ളത്.?"

"എനിക്ക് സാമ്പാറും, പിന്നെ ഉച്ചത്തെ കുറച്ച്ചെമ്മീന്‍ ചാറും.."

"എന്നാ കുറച്ച് ചെമ്മീന്‍ ചാറു താ....."

"വെറും ചാറുകൂട്ടി എങ്ങനാ ചപ്പാത്തി എടുക്കുക..?"

"ഇന്നാ നിന്റെ ചോറു ഒരു ഉരുള ചെമ്മീന്‍ ചാറു കുഴച്ച്എനിക്ക് താ.

ഇതിലുള്ള ബാക്കി ചപ്പാത്തി നീ കഴിച്ചോ.."

"അപ്പോ ഉണ്ണ്യേട്ടന് രാത്രി ചൊറായാലും പ്രശ്നമില്ലാഅല്ലെ?"

"വല്ലപ്പോഴും ഒരു ഉരുള, അതും നിന്റെകൈകൊണ്ടായാല്‍ വിരോധമില്ല.."

"ഉണ്ണ്യേട്ടന്‍ ഇവിടെ തന്നെ ഇരിക്ക്.. ഞാന്‍കൊല്‍ക്കുഴിയാന്‍ വെള്ളം തരാം.. ദാ ഈകോളാമ്പിയില്‍ തുപ്പിക്കോ.."

"ഹൂം..........."

"ഇനി ഞാന്‍ മുഖം കഴുകിത്തരാം...."

പാര്‍വ്വതി ഉണ്ണിയുടെ മുഖം കഴുകി,തോര്‍ത്തിക്കൊടുത്തു. മെല്ലെ എഴുന്നേല്പിച്ച് കട്ടിലില്‍കൊണ്ട് കിടത്തി. പാര്‍വ്വതി പാത്രമെല്ലാം കൊണ്ട്പോയി കഴുകാന്‍ തുടങ്ങുമ്പോള്‍ ഉണ്ണിയുടെ ഞെരക്കംകേട്ട് ഓടി വന്നു'

"എന്താ ഉണ്ണ്യേട്ടാ...? വേദനിക്കുന്നോ.?"

"ഹൂം ..... അത് സാരമില്ലാ...."

"ഞാന്‍ ചൂടു പിടിച്ച് തരാം...ചുടുവെള്ളമായി ഞാന്‍ഇപ്പൊ വരാം.."

പാര്‍വ്വതി ഉണ്ണിയുടെ കൈയില്‍ ചുടുവെള്ളത്തില്‍മുക്കിയ തുണികൊണ്ട് വെച്ചു.

"സുഖം തോന്നുണ്ടോ ഉണ്ണ്യേട്ടാ.?" എന്നാല്‍ ഇനിഉറങ്ങിക്കോ.

ഞാന്‍ അരികില്‍ത്തന്നെ ഉണ്ട്.."

പാര്‍വ്വതി ഒരു കൊച്ചുകുട്ടിയോടെന്ന പോലെതലയിലും മേലും ഒക്കെ തലൊടി ഉറക്കാന്‍ തുടങ്ങി ഉണ്ണിയെ...

പുതപ്പിച്ചുകൊടുത്തിട്ടും വിറയല്‍ മാറാത്ത ഉണ്ണിയെകണ്ടിട്ട് പാര്‍വ്വതിക്ക് ഭയമായി.. പോയി അമ്മയെവിളിച്ചാലൊ എന്നോര്‍ത്തു. അമ്മയോട് ഈപുരാണമെല്ലാം ഓതണമല്ലോ ഇനി. ചിലപ്പോള്‍എനിക്കിട്ട് നാല് തന്നിട്ടായിരിക്കും ഇങ്ങോട്ട് വരിക.അപ്പോ ആരെയും വിളിക്കണ്ട. നേരം വെളുക്കട്ടെ'

ഉണ്ണ്യേട്ടന് പനിക്കുന്നുണ്ടോ...

ഉണ്ടെന്നാ തോന്നണേ. സാരമില്ല.......... നാളെപുലരുമ്പോഴെക്കും എല്ലാം ശരിയാകും.......

തണുത്തു വിറക്കുന്ന ഉണ്ണിയെ കെട്ടിപ്പിടിച്ച്ആശ്വസിപ്പിച്ചു പാര്‍വ്വതി..

നാളെ തേവര്‍ക്ക് പായസം കഴിപ്പിക്കാന്‍ നേര്‍ന്നുഉണ്ണ്യേട്ടന്റെ പേരില്‍....

നേരത്തെ എഴുന്നേറ്റ് നീര് കുറവില്ലെങ്കില് തുപ്രമ്മനെകുട്ടി വൈദ്യരുടെ അടുത്തേക്ക് വിടണം. ക്ഷീണംകൊണ്ട് പാര്‍വതിയും അവിടെ കിടന്ന് മയങ്ങി

[തുടരും]

3 comments:

ananda said...

paarukutty part 9 is very little.
whatz happening. when i phoned u - u were out of range.
when i foned yr office, i was told that u r on travel.
kindly furnish part 10 slightly bigger.
who is NIRMALA?

regards
ananda

വിജയലക്ഷ്മി said...

Part9 vaayichhutheernnatharinjilla.katha nannaayipokunnundu...aduthhabhaagam pratheekshichhukondu.....nanmakal nerunnu!!

മാണിക്യം said...

ഒന്നു വീണ് കയ്യിലെ തൊലി ഇത്തിരി പൊട്ടിയപ്പോഴേക്ക് ഉണ്ണ്യേട്ടന്‍ ഔട്ട് ആയോ
രോഗാവസ്ഥയാണൊ ഇത് ..അയ്യേ !!
ഇങ്ങനെ ഒരു പാറ്രുകുട്ടിയുണ്ടേല്‍ പിന്നെ
മുട്ടിലെ കരിന്തോലി പോണതും ആഘോഷം !!

നാളെ തേവര്‍ക്ക് പായസം കഴിപ്പിക്കാന്‍ നേര്‍ന്നു
ബാക്കി കൂടെ വേഗം എഴുതാന്‍ ....