Wednesday, April 28, 2010

പാത്താനൊരിടം പാര്‍ട്ട് 2

ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച
+
ഇക്കൊല്ലം പൂരം പതിവിലും ഭംഗിയായി ആഘോഷിക്കുവാനുള്ള എല്ലാം ഒരുക്കങ്ങളും കോര്‍പ്പറേഷന് ‍ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞു. റോഡെല്ലാം പുതുക്കിപ്പണിതു. ഫുട്ട്പാത്തും സഞ്ചാരയോഗ്യമാക്കി. റോഡ് മുറിച്ച് കടക്കുവാനുള്ള സബ് വേയും എല്ലാം റെഡി. എല്ലാം കൊണ്ടും പതിവിലും മികച്ച സംവിധാനങ്ങള്‍ ഉണ്ടായിരിക്കുമെന്ന് ഞാന്‍കരുതി. വേണ്ടത്ര കംഫര്‍ട്ട് സ്റ്റേഷനുകളും ഉണ്ടാകുമെന്ന് പ്രത്യാശിച്ചു.
ഞാന് ‍അതൊന്നും ശ്രദ്ധിച്ചില്ല. പൂരം ആസ്വദിച്ചു, അതിനിടയില് ‍വീട്ടില്‍നിന്ന് കൊണ്ട് വന്നിരുന്ന ഒരു കുപ്പി മിനറല് ‍വാട്ടറും കുടിച്ചുതീര്‍ത്തു.
+
പിന്നെ എന്റെ കൂടെ എന്റെ കസിന്റെ ഫ്രണ്ടായ ഒരു സായ്പ്പും സാധാരണ വരാറുള്ള രണ്ട് അറബികളും ഉണ്ടായിരുന്നു. സായ്പിന്ന് ഇടക്കിടക്ക് വെള്ളം കുടിക്കണം. അങ്ങിനെ അയാള്‍ക്ക് സംഭാരം കുടിക്കണമെന്ന് കലശലായ മോഹം. ഞാന് ‍എന്റെ പണ്ടത്തെ സംഭാരം കുടിച്ചുള്ള വയറിളക്കത്തെപ്പറ്റി ഓര്‍ത്തു.
ഞാന് ‍അയാ‍ളൊട് പറഞ്ഞു.
“ഇറ്റ് ഈസ് നോട്ട് എ ഗുഡ് ഡ്രിങ്ക് ഏന്‍ഡ് നോട്ട് ഹൈജീനിക്......”
സായ്പ്പ് ഏതോ തോട്ടിന്‍പുറത്ത് താമസിക്കുന്നവനായിരിക്കാം. അതൊന്നും പ്രശ്നമില്ലാ എന്ന് പറഞ്ഞു. അതിന്നിടയില് ‍അയാള് ‍10 പേക്കറ്റ് സംഭാരം വാങ്ങി. അത് കുടിക്കാനുള്ള പ്രോപ്പര് ‍സ്ലോട്ട് സംവിധാനമൊന്നും ആ പ്ലാസ്റ്റിക് ബേഗിനില്ലാത്തതിനാല് ‍എന്നോട് പൊട്ടിച്ച് കൊടുക്കാന്‍പറഞ്ഞു.
+
ഞാന് ‍വീണ്ടും അയാളോട് പറഞ്ഞു.
“ദിസ് ഈസ് നോട്ട് എ ഗുഡ് ഡ്രിങ്ക്....ഐ ഷാല്‍ടേക്ക് യു ടു നിയര്‍സ്റ്റ് ഹോട്ടല്‍ഏന്‍ഡ് ഓഫര്‍യു എ ഗുഡ് ഫോസ്റ്റര് ‍ബീയര്‍”

ലുക്ക് ജെ പി...ഐ നീഡ് റ്റു ടേസ്റ്റ് ദിസ് ഡ്രിങ്ക്, ബീയര് ‍ഈസ് എവൈലബിലള്‍ ‍ഓള് ‍ഓവര് ‍ദി വേള്‍ഡ്“
ഞാന് ‍അയാളെ പരാമവധി നിരുത്സാഹപ്പെടുത്തി.

“റിച്ചാര്‍ഡ്... വെന്‍വി ഗോ ഹോം ഐ ഷാ‍ല്‍ടെല്ല് ബീനാമ്മ ടു മെയ്ക്ക് യു എ വന്‍ഡര്‍ഫുലള്‍ ‍സംഭാരം ഡ്രിങ്ക്.......’
+
സായ്പ്പിന് ‍അതൊന്നും കേള്‍ക്കാനുള്ള സാവകാശം ഉണ്ടായിരുന്നില്ല. അയാള്‍ക്ക് പൂരപ്പറമ്പില്‍നിന്ന് തന്നെ അത് കുടിക്കണം.
ഞാന്‍ ഒരു പൌച്ച് പൊട്ടിച്ച് കൊടുത്തു. അയാള് ‍വളരെ നിര്‍ബ്ബന്ധിച്ച് ഒന്ന് എന്നെക്കൊണ്ട് കുടിപ്പിച്ചു. അത് അയാളുടെ ആചാര മര്യാദ. പിന്നെ ഒന്ന് അയാള്‍കുടിച്ചു. അങ്ങിനെ നാലെണ്ണം ഞാനും ആറെണ്ണം അയാളും കുടിച്ചു.
+
അരമണിക്കൂര് ‍കഴിഞ്ഞപ്പോള്‍എനിക്ക് വലിയ മൂത്രശങ്ക. ഞാന് ‍അയാളെ അവിടെ വിട്ട് പാത്തിയിട്ട് വരാമെന്ന് പറഞ്ഞു. ഒരിടത്തും താല്‍ക്കാലിക മൂത്രപ്പുരയോ അല്പം മറയോ കണ്ടില്ല. പാത്താന്‍...


പിന്നെ വിചാരിച്ചു... കുട്ട്യോള് ‍പാത്ത്ണ പോലെ നിന്ന നില്പില്‍തന്നെ ട്രൌസറില് ‍പാത്തിയാലോ എന്ന്. അത്രക്കും ബുദ്ധിമുട്ടായി. അല്ലെങ്കില് ‍ഈ തിരക്കില് ‍അയാളെ ഉപേക്ഷിച്ച് കുറുപ്പം റോഡ് വരെയോ പത്തന്‍സ് ഹോട്ടലിലോ എലൈറ്റ് ഹോട്ടലിലോ പോകണം. അതിന് ‍ഈ മര്‍ക്കടനെ വിട്ട് പോകാനും വയ്യ.

ഞാന് ‍അവനെ പത്ത് മിനിട്ട് ഉപേക്ഷിച്ച് ശ്രീമൂലസ്ഥാനത്ത് നിന്ന് തേക്കിന്‍കാടിന്റെ ഒരറ്റത്ത് കോളേജ് പിള്ളേര്‍നില്‍ക്കുന്ന ഒരിടത്ത് അവരോട് കാര്യം പറഞ്ഞ് കാര്യം സാധിച്ചു. എലൈറ്റ് ഹോട്ടലില് ‍ഞങ്ങള്‍ഒരു മുറി എടുത്തിട്ടുണ്ടായിരുന്നു. അവിടെക്ക് പോകാനുള്ള ചാര്‍ജ്ജ് ഉണ്ടായിരുന്നില്ല.
+
ഞാന് ‍വിചാരിച്ചുപോയി. ഇങ്ങനെയുള്ള ഒരു അവസ്ഥയില് ‍ആണുങ്ങള്‍ക്ക് നാണം ഇല്ലെങ്കില്‍എവിടെയെങ്കിലും കാര്യം സാധിക്കാം. പക്ഷെ പെണ്ണുങ്ങളുടെ സ്ഥിതി എന്തായിരിക്കും. അതാണ് ‍പല പൂരങ്ങളിലും പെണ്ണുങ്ങളെ കാണാത്തത്.
തൃശ്ശൂര്‍പൂരത്തിന് ‍ആലിന്‍ചുവട്ടിലും എല്ലാ മരച്ചുവട്ടിലും ആളുകളാണ്. സൂചികുത്താനിടമില്ലാത്ത സ്ഥലത്താണോ പത്താനുള്ള ഇടം.
+
എല്ലാ പരിഷ്കാരങ്ങളും വന്നിട്ടും നമ്മുടെ നാട്ടിലെ ഈ പട്ടണത്തില്‍ബസ് സ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷനിലും ഒഴികെ എവിടെയും മൂത്രപ്പുര കാണാനില്ല. ഇനി വല്ലയിടത്തും പൊതു പുരകള് ‍ഉണ്ടോ എന്ന് ഞാന്‍കണ്ടിട്ടില്ല. ഞാന് ‍ഈ പട്ടണത്തിന്റെ ഓരോ മുക്കും മൂലയും അറിയുന്ന ആളാണ്.

ഞാന് ‍സഞ്ചരിച്ചിട്ടുള്ള ലോകത്തിന്റെ ഏത് മുക്കിലും മൂലയിലും പബ്ലിക്ക് ടോയ്ലറ്റ്സ് കണ്ടിട്ടുണ്ട്. യൂറോപ്പില് ‍റോട്ടില് ‍കൂടി പത്തടി നടന്നാല് ‍ഇത്തരം വെല്‍കെപ്റ്റ് ഏന്‍ഡ് ഹൈജീനിക് പബ്ലിക് ടോയ്ലറ്റ്സ് കാണാന്‍കഴിയും.

അവിടെ വെന്‍ഡിങ്ങ് മെഷീനില്‍കൂടി ടൂത്ത് പേസ്റ്റും, സിഗരറ്റും, സോപ്പ് ഷാമ്പൂ തുടങ്ങിയ മറ്റുപല സാധനങ്ങളും ലഭിക്കും. ഇവിടെയും അത്തരം പരിക്ഷ്കാരങ്ങള് ‍സമീപഭാവിയില് ‍വരുമായിരിക്കാം...
+
പാത്തലിന്റെ കാര്യം പറഞ്ഞ് എങ്ങോട്ടോ പോയി.
എന്റെ ബാല്യത്തില് ‍ഞാന്‍പായയില് ‍പാത്തുന്ന കാര്യമാണ് ‍പറഞ്ഞ് വന്നത്.
അങ്ങിനെ എന്നെ സ്കൂളിലെ കുട്ട്യോള്‍പായേപാത്തി എന്ന് വിളിക്കാറുണ്ട്. എനിക്കതില്‍ഒട്ടും വിഷമവും തോന്നിയിരുന്നില്ല.
ഞാന്‍വളര്‍ന്ന് വലുതായി, ഹൈ സ്കൂള്‍വിദ്യാഭ്യാസത്തിന് ‍ബോര്‍ഡിങ്ങ് സ്കൂളില്‍ചേര്‍ന്നു. എന്റെ അമ്മക്ക് സര്‍ക്കീറ്റ് നടത്താനും അഛന് ‍കൊളംബോയിലെ ആഡംഭരജീവിതം നയിക്കാനും ഈ ഞാനെന്ന പാവം അവര്‍ക്കൊരു വിനയായി കാണും. അല്ലെങ്കില് ‍നല്ല സ്കൂളുകള് ‍കുന്നംകുളത്തും വീടിന്നടുത്ത തൊഴിയൂരിലും ഒക്കെ ഉള്ളപ്പോള് ‍എന്നെ തൃശ്ശൂരിലെ ജയിലെന്ന് വിശേഷിപ്പിക്കാവുന്ന ഒരു ബോര്‍ഡിങ്ങ് സ്കൂളില് ‍നടതള്ളി.
+
ഞാന് ‍രാത്രി ശാപ്പാടിന് ‍പരമാവധി വെള്ളം മോര് ‍എന്നീ വിഭവങ്ങള്‍ഒഴിവാക്കി. എന്നിട്ടും 10 മണിക്ക് കിടന്നാല്‍ഒരിക്കലെങ്കിലും മൂത്രമൊഴിക്കാതെ നേരം വെളുപ്പിക്കാന്‍പറ്റില്ല. എന്റെ വാര്‍ഡില്‍20 കുട്ടികളുണ്ടായിരുന്നു. അങ്ങിനെ 4 വാര്‍ഡുകളായിരുന്നു ആ ഹോസ്റ്റലില്‍. ഞാന്‍ഫസ്റ്റ് ഫോമിലായിരുന്നപ്പോള്‍ ശ്രീധരന്‍മാഷ് എനിക്ക് പാത്താന്‍മുട്ടുമ്പോള്‍ കൂടെ വരുമായിരുന്നു. ഒരു മൈല് ‍അകലെയായിരുന്നു രാത്രി പാത്തണമെങ്കില് ‍പോകേണ്ടിയിരുന്നത്.
ഒരിക്കല് ‍ഞാന്‍രാത്രി ഏറെ വൈകി പാത്താന്‍മുട്ടുണു എന്ന് പറഞ്ഞപ്പോള്‍മാഷിന് ‍എന്തോ രസിച്ചില്ല. പാവം മാഷ് ഇങ്ങിനെ ഓരോ കുട്ടിയും പല സമയങ്ങളില്‍ഇങ്ങനെ പാത്താന്‍പോണമെന്ന് പറഞ്ഞാല്‍പിന്നെ മാഷിനും ഉറങ്ങണ്ടെ.

മാഷ് കാലത്ത് എണീറ്റാല് ‍ചൊറിയും ചിരങ്ങുമുള്ള കുളിപ്പിക്കാന് ‍ഏറെ പണിപ്പെടും. കോള്‍ട്ടാര്‍സോപ്പ് കൊണ്ട് അത്തരം കുട്ട്യോളെ അമര്‍ത്തി തേക്കുമ്പോള് ‍അവര് കരയുന്നത് കേള്‍ക്കാം.
+
പുലര്‍ച്ചെ 5 മണിക്ക് എണീറ്റ് തണുത്തെ വെള്ളത്തില് ‍കുളിക്കണം. എളുപ്പമുള്ള കര്യമായിരുന്നില്ല. പക്ഷെ ചെയ്തല്ലേ പറ്റൂ. അല്ലെങ്കില്‍കടുത്ത ശിക്ഷയാണ്. പാതിരാ നേരത്തുള്ള അടിക്ക് ചൂടേറും. എനിക്ക് ഓരോ അടി കിട്ടുമ്പോളും ഞാന്‍എന്റെ പെറ്റ തള്ളയെ ശപിക്കാറുണ്ട്.
+
ഞാന് ‍സെക്കന്റ് ഫോമിലേക്ക് ജയിച്ചപ്പോള്‍എന്നെ വേറെ വാര്‍ഡിലേക്കും, അങ്ങിനെ പോയി പോയി സിക്സ്ത് ഫോമിലെത്തിയപ്പോ ഞാന് ‍വലിയ കുട്ടിയായി. അന്നും രാത്രി എനിക്ക് ഒറ്റക്കെഴുന്നേറ്റ് പാത്താന്‍പോകാന് ‍വളരെ പേടിയായിരുന്നു.
അവിടെ കുട്ട്യോള് ‍പ്രേതമുണ്ടെന്നും മറ്റും പറഞ്ഞ് പേടിപ്പിക്കും. ചിലപ്പോള്‍15 വയസ്സിലും ഞാന്‍പായയില്‍പാത്താറുണ്ട്. അപ്പോള് ‍കിടക്കുന്നത് കിടക്കയിലായതിനാല് ‍മൂതമെല്ലാം പഞ്ഞി കുടിക്കും. പിറ്റേന്ന് തോട്ടത്തില്‍കിടക്ക ഉണക്കാനിടേണ്ടതും എന്റെ പണി തന്നെ.
+
എന്റെ അടുത്ത സീറ്റ് പതി, ഗോപാലകൃഷ്ണന് ‍എന്നിവരായിരുന്നെന്ന് തോന്നുന്നു. അവരില് ‍ഗോപാലകൃഷ്ണന് ‍ഞാന്‍എപ്പോ വിളിച്ചാലും കൂട്ടിന ‍വരും. മഴ പെയ്താല് ‍എനിക്ക് ഒന്നില് ‍കൂടുതല് ‍തവണ പാത്തേണ്ടി വരും. അപ്പോള് ‍ഞാന് ‍പതിയേയും ഗോപാല്‍ജിയേയും മാറി മാറി വിളിക്കും.
ഒരു തവണ രണ്ടാളും എന്നോടൊപ്പം വന്നില്ല. അന്നൊരു മഴദിവസമായിരുന്നു. ഞാന്‍ഉമ്മറത്ത് നിന്ന് മുറ്റത്തേക്ക് പാത്തി.
+
എന്റെ പഴയ കാര്യങ്ങള് ‍അയവിറക്കി ഞാന്‍പലപ്പോഴും ചിരിക്കാറുണ്ട്. ഞാന്‍വളര്‍ന്ന് വലുതായി ബ്ലോപ്ലാസ്റ്റ് കമ്പനിയുടെ വില്പനയുടെ ചുക്കാന്‍പിടിക്കുന്ന കാലം. കേരളം, മദ്രാസ്, കര്‍ണ്ണാടകം എന്നീ സ്ഥലങ്ങളില്‍ചുറ്റിനടന്നിരുന്ന കാലം.

ഇത്രയും വലിയ ഒരു ടെറിറ്ററി എനിക്ക് ഒറ്റക്ക് ചെയ്യാന്‍പറ്റില്ലാ എന്ന് അധികൃതരെ അറിയിച്ചപ്പോള്‍എനിക്ക് കേരളം മാത്രമായി മറ്റു രണ്ട് റെപ്രസന്ററ്റീവുകളുമായി എന്നെ കേരളത്തിലെ സെയിത്സ് മേനേജരായി നിയമിക്കപ്പെട്ടു. ഞാന് ‍2 റീജയണല്‍ആപ്പീസുകള് ‍ഡെവലപ്പ് ചെയ്തു. ഒന്ന് കൊച്ചിയിലും മറ്റൊന്ന് തിരുവനന്തപുരത്തും
+
തിരുവനന്തപുരത്ത് ചാല ബാസാറില്‍അന്ന് ഏറ്റവും നല്ല ഹോട്ടലായിരുന്നു ആ റീജണിലെ ആസ്ഥാനം. ഇപ്പോളും എനിക്ക് ഓര്‍മ്മ വരുന്നു. അന്നൊക്കെ ഒറ്റ മുറിയും ബാത്ത് അറ്റാച്ച്ട് അല്ല. പ്രത്യേകിച്ച് ആണുങ്ങള്‍ക്ക് കൊടുക്കാറുള്ള മുറികള്‍.
താമസിയാതെ തുടരും...
അകു: അക്ഷരപ്പിശാചുക്കള്‍ ഉടനീളം ഉണ്ട്. താമസിയാതെ അവരെ ഒതുക്കാം.


6 comments:

ജെ പി വെട്ടിയാട്ടില്‍ said...

+
ഇക്കൊല്ലം പൂരം പതിവിലും ഭംഗിയായി ആഘോഷിക്കുവാനുള്ള എല്ലാം ഒരുക്കങ്ങളും കോര്‍പ്പറേഷന് ‍ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞു. റോഡെല്ലാം പുതുക്കിപ്പണിതു. ഫുട്ട്പാത്തും സഞ്ചാരയോഗ്യമാക്കി. റോഡ് മുറിച്ച് കടക്കുവാനുള്ള സബ് വേയും എല്ലാം റെഡി. എല്ലാം കൊണ്ടും പതിവിലും മികച്ച സംവിധാനങ്ങള്‍ ഉണ്ടായിരിക്കുമെന്ന് ഞാന്‍കരുതി. വേണ്ടത്ര കംഫര്‍ട്ട് സ്റ്റേഷനുകളും ഉണ്ടാകുമെന്ന് പ്രത്യാശിച്ചു.
ഞാന് ‍അതൊന്നും ശ്രദ്ധിച്ചില്ല. പൂരം ആസ്വദിച്ചു, അതിനിടയില് ‍വീട്ടില്‍നിന്ന് കൊണ്ട് വന്നിരുന്ന ഒരു കുപ്പി മിനറല്‍വാട്ടറും കുടിച്ചുതീര്‍ത്തു.

raj said...

പാത്തുണ്ണ്യേട്ടാ, കലക്കന്‍ മൂത്രാനുഭവങ്ങള്‍.

mini//മിനി said...

അനുഭവങ്ങൾ വളരെ നന്നായിരിക്കുന്നു; പിന്നെ ഇത് വായിച്ചപ്പോൾ എന്റെ ബ്ലോഗിൽ ഒരു സംഭവം പോസ്റ്റാൻ ഇത്തിരി ധൈര്യം കിട്ടി. ഇനി ആ പണി തുടങ്ങട്ടെ.

കുഞ്ഞൂസ് (Kunjuss) said...

പ്രകാശേട്ടന്റെ ബ്ലോഗിലൂടെ പുതിയൊരു വാക്ക് പഠിച്ചു - "പാത്തല്‍"

നമ്മുടെ നാട്ടില്‍ പബ്ലിക് ടോയ്ലറ്റുകള്‍ ഇല്ലാത്തതിനാല്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ദുരവസ്ഥയെപ്പറ്റി ഈയിടെ ഒരു മെയില്‍ കിട്ടിയിരുന്നു. ഇനിയും നമ്മുടെ നാട് ഇത്തരം അടിസ്ഥാന കാര്യങ്ങളില്‍ ബഹുദൂരം പോകാനുണ്ട് എന്നത് വളരെ ദുഖകരം തന്നെ.

ജെ പി വെട്ടിയാട്ടില്‍ said...

my dear kunjoos and mini

ഒരു അദ്ധ്യായം കൂടി എഴുതിയാലേ ഈ പോസ്റ്റിന് പൂര്‍ണ്ണത വരൂ. താമസിയാതെ ബ്ലോഗാം.
പിന്നെ മിനി ധൈര്യമായി എഴുതിക്കോളൂ..
നല്ല ഭാഷയില്‍ നല്ല വര്‍ത്തമാനങ്ങള്‍ എഴുതുന്നതിനെന്താ പ്രശ്നം.
++ കുഞ്ഞൂസിന് ഏതായാലും ഒരു പുതിയ “വാക്ക്” കിട്ടിയല്ലോ. എന്റെ ജന്മനാട്ടില്‍ ചിലര്‍ അങ്ങിനെയാ പറയുക. ഞാനങ്ങിനെ പറഞ്ഞ് ശീലിച്ച് പോയതാണ്.

ബിലാത്തിപട്ടണം / Bilatthipattanam said...

പാത്തലു പാത്തലുകളേപോലെ വന്നാൽ പാത്തുകതന്നെ ചെയ്യും !