Friday, April 16, 2010

ഷീല ചേച്ചീ - മെയ് ഐ കം ഇന്‍

മകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു ഈയിടെ ഒരു ആയുര്‍വേദ ചികിത്സക്ക്. ഈ വര്‍ഷത്തെ ഫെബ്രുവരി മാര്‍ച്ച് മാസത്തിലെ ചൂട് അസഹ്യം തന്നെ.

വേണ്ടുവോളം വായു സഞ്ചാരമുള്ള മുറിയല്ലായിരുന്നു അവന് കിട്ടിയത്. അതിനാല്‍ അവന്‍ നന്നേ കഷ്ടപ്പെട്ടു. പിന്നെ എല്ലാ ആശുപത്രിയിലും വേണ്ടുവോളം എസി മുറികള്‍ ലഭ്യമല്ലല്ലോ? അവനാണെങ്കില്‍ അല്പം പോഷ് ലൈഫ് നയിക്കുന്ന ആളായതിനാല്‍ ചൂടില്‍ കിടക്കാന്‍ വൈമനസ്യം കാണിച്ചു.

ഞാന്‍ ആശുപത്രി അധികൃതരെ സമീപിച്ചപ്പോള്‍ എസി മുറികളൊന്നും ഒഴിവില്ലാ എന്ന് മനസ്സിലായി. ഞാന്‍ മോനോട് പറഞ്ഞു. എസി മുറികളിലൊന്നും കാര്യമല്ല. പിന്നെ ആയുര്‍വേദത്തിന് അധികം തണുപ്പ് ഉചിതമല്ല്ല താനും.

അങ്ങിനെയിരിക്കുമ്പോളാണ് അവിടുത്തെ ഒരു ഏസി മുറിയില്‍ ഞാന്‍ അറിയുന്ന പേരിലുള്ള ഒരാളുണ്ടെന്ന് മനസ്സിലായത്. ഏതായാലും സംശയനിവൃത്തി തീര്‍ക്കാന്‍ അവരുടെ മുറിയില്‍ പോയി. ഞാന്‍ ഉദ്ദേശിച്ച ഷീല ചേച്ചി തന്നെ എന്ന് മനസ്സിലായി.

ഷീല ചേച്ചിക്കാണെങ്കില്‍ ഏസി ഇഷ്ടമില്ല താനും. പക്ഷെ എങ്ങിനെയാ ചോദിക്കുക മുറി അങ്ങോട്ടുമിങ്ങോട്ടും മാറുക എന്ന്. അവസാനം ചികിത്സ കഴിയും വരെ മകന്‍ ആ മുറിയില്‍ തന്നെ കഴിച്ച് കൂട്ടി. വളരെ നല്ല നിലവാരമുള്ള ചികിത്സയായിരുന്നു അവിടെ അതിനാല്‍ മകന്‍ അവിടെ തന്നെ കിടക്കാന്‍ തീരുമാനിച്ചു. പിന്നെ നല്ല ഭക്ഷണവും, ജോലിക്കാരുടെ നല്ല പരിചരിണവും. ഒരിക്കല്‍ പോയാല്‍ പിന്നെയും പോകാന്‍ തോന്നും. ഞാന്‍ ഷീല ചേച്ചിയെ രണ്ട് മൂന്ന് തവണയേ കണ്ടിട്ടുള്ളൂവെങ്കിലും, ചേച്ചിക്ക് എന്നെ കണ്ടയുടന്‍ മനസ്സിലായി. ചേച്ചി സംസാരപ്രിയയായതിനാല്‍ ഞാന്‍ അവിടെ കുറച്ച് നേരം തങ്ങി.

ചേച്ചിക്ക് മറ്റെല്ലാരേയും പോലെ ആദ്യം അലോപ്പതി ചികിത്സയായിരുന്നു. ഫലിക്കാതെ വന്നപ്പോള്‍ ആയുര്‍വ്വേദം ആകാമെന്ന് വെച്ചു. ഇന്നത്തെ കാലത്ത് ആരും തന്നെ ആദ്യം ആയുര്‍വേദം ചെയ്യുന്നില്ല. എല്ലാരും മറ്റു മരുന്നുകളൊന്നും വേണ്ടത്ര ഫലിക്കുന്നില്ലാ എന്ന് കരുതുമ്പോള്‍ ആയുര്‍വേദാം ആകാമെന്ന് കരുതുന്നു. പിന്നെ വേറൊരു കാര്യം എന്താണെന്ന് വെച്ചാല്‍ ആയുര്‍വേദത്തിന്റെ വില എല്ലാര്‍ക്കും താങ്ങില്ല. അതിനാല്‍ പലരും ആയുര്‍വേദത്തിനോട് വിമുഖത കാണിക്കുന്നു.

പണ്ടൊക്കെ പ്രത്യേകിച്ച് എന്റെ ചെറുപ്പക്കാലത്ത് ആയുര്‍വേദ കടയില്‍ നിന്ന് കഷായത്തിനും മറ്റുമുള്ള പച്ചമരുന്നുകള്‍ ലഭിക്കുമായിരുന്നു. വൈദ്യന്മാര്‍ മരുന്നുകളൊക്കെ വീട്ടില്‍ ഉണ്ടാക്കി കഴിക്കാന്‍ പറയുമായിരുന്നു. അപ്പോള്‍ വില തുച്ചം, ഗുണമോ ഇന്നത്തെക്കാളും മെച്ചവും. ഇന്നെത്തെ കാലത്ത് ആയുര്‍വേദ മരുന്നുകള്‍ പലതും മോഡേണ്‍ മെഡിസിനെ പോലെ ഗുളികകളും, കാപ്സ്യൂളുകളും, റെഡിമെയ്ഡ് ബോട്ടല്‍ഡ് കഷായങ്ങളും അരിഷ്ടങ്ങളും മറ്റുമായി.

ഇവയുടെ ഒക്കെ ഉല്പാദന ചിലവ് വളരെ കൂടുതലാണ്. അപ്പോള്‍ സ്വാഭവികമായും വലിയ വിലക്ക് വിറ്റാലേ അവര്‍ക്കും മുതലിക്കൂ. പണ്ടത്തെ കാലത്ത് ആയുര്‍വേദ കിടത്തി ചികിത്സ ഗവണ്മേണ്ട് തലത്തിലേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ പ്രൈവറ്റ് ആശുപത്രികള്‍ വന്നപ്പോള്‍ സാധാരണക്കരെ സംബന്ധിച്ചിടത്തോളം താങ്ങാവുന്ന വിലയല്ല. പണ്ട് വീട്ടില വന്ന് ഉഴിച്ചലും, പിഴിച്ചല്‍, കിഴി മുതലായ ചികിത്സകള്‍ ചെയ്യാനാളുണ്ടായിരുന്നു. ഇപ്പോള്‍ അവയെല്ലാം ആശുപത്രികളില്‍ ഒതുങ്ങിക്കൂടിയിരിക്കുന്നു. പണക്കാര്‍ക്ക് മാത്രം പറ്റും ഇടമായിക്കൊണ്ടിരിക്കയാണ്. വില കുറവുള്ള ചിലയിടങ്ങില്‍ ഇല്ലാതില്ല. അങ്ങിനെ മോനെ കാണാന്‍ പോകുമ്പോള്‍ വല്ലപ്പോഴും ഷീല ചേച്ചിയേയും കണ്ട് കൊണ്ടിരുന്നു. അങ്ങിനെ എന്റെ കുടുംബ ചരിത്രം ചേച്ചിക്കും, ചേച്ചിയുടെത് എനിക്കും മനസ്സിലായിത്തുടങ്ങി.

ചേച്ചിയുടെ ഹസ്സ് മോഹനേട്ടന്‍ വിദേശജീവിതം ഏതാണ്ട് അവസാനിപ്പിച്ച് നാട്ടിലൊതുങ്ങിത്തുടങ്ങി എന്നെപ്പോലെ.

പക്ഷെ ഞങ്ങളുടെ രണ്ട് പേരുടേയും ജീവിതം വ്യത്യസ്ഥ സ്റ്റൈലുകളിലാ. മൂപ്പര്‍ കഴിയുന്നതും വീട്ടില്‍ തന്നെ ഒതുങ്ങിക്കൂടുന്നു. ഞാനാണെങ്കില്‍ ആരോഗ്യം ഉണ്ടെങ്കില്‍ അടിച്ച് പൊളിച്ച് നടക്കുന്നു. എന്റെ വേ ഓഫ് ലൈഫ് ഷീലച്ചേച്ചിക്കിഷ്ടപ്പെട്ടു.

എന്നോട് ചേച്ചി പറഞ്ഞു, മോഹനേട്ടന് കമ്പനി കൊടുക്കാന്‍. ഞാന്‍ ഏറ്റു മോഹനേട്ടന്‍ വരികയാണെങ്കില്‍.

ഞാന്‍ വൈകുന്നേരം കുറച്ചധികം നടക്കാന്‍
പോകും. എന്റെ വീട്ടില്‍ നിന്നിറങ്ങി ആദ്യം അച്ചന്‍ തേവരെ വണങ്ങിയ ശേഷം, നേരെ വെളിയന്നൂര്‍ക്കാവിലെത്തി വെളിയന്നൂര്‍ അമ്മയെ തൊഴുത്, നേരെ കുളശ്ശേരിയിലെത്തി അവിടെത്തെ ലക്ഷ്മി നരസിംഹമൂര്‍ത്റ്റി, പാര്‍ത്ഥസാരഥി, ഹനുമാന്‍ സ്വാമി എന്നിവരുടെ മുന്നി തലകുനിച്ച്, ചെട്ടിയങ്ങാടിയിലെ മാരിയമ്മനെ തൊഴുത് നേരെ സ്വരാജ് റൌണ്ടിലെത്തും, അപ്പോളെക്കും ഏതാണ്ട് ഒരു കിലോമീറ്റര്‍ പിന്നിട്ടിരിക്കും.

മോഹനേട്ടനും ഷീല ചേച്ചിയും ചോദിച്ചു
“എന്തിനാണ് ഈ ട്രാഫിക്കുള്ള തിരക്ക് പിടിച്ച റോഡില്‍ കൂടി നടക്കുന്നത് ജെ പീ“.

എന്റെ ചേച്ച്യേ... ഇനി വാഹനമിടിച്ച് ചാവാന്‍ ആണ് യോഗമെങ്കില്‍ അങ്ങിനെയായിക്കൊള്ളട്ടെ. നമുക്ക് വിധിയെ തടുക്കാനാവില്ലല്ലോ. എനിക്ക് തിരക്കില്‍ കൂടി നടക്കാനിഷ്ഠം. തിരക്കിലാണെങ്കില്‍ വണ്ടികള്‍ കാ‍ണാം, ജനങ്ങളെ കാണാം. ഇടക്ക് പെട്ടിക്കടകളില്‍ കയറി വേണമെനില്‍ ഒരു ആപ്പ് ചായ കുടിക്കാം. ചിലപ്പോള്‍ നല്ല ചൂടു പരിപ്പുവടയും കിട്ടും. ചില സമയത്ത് സന്ധ്യകഴിഞ്ഞാല്‍ സ്വരാജ് റൌണ്ടില്‍ നല്ല ചൂട് കപ്പലണ്ടി ഉന്ത് വണ്ടിയില്‍ കിട്ടും. നമുക്കൊരു തമാശയും അവര്‍ക്ക് ബിസിനസ്സും.

അങ്ങിനെ നടന്ന് നടന്ന് തൃശ്ശൂര്‍ തേക്കിന്‍ കാട്ടില്‍ പ്രവേശിച്ച് വടക്കുന്നാഥന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച് മൂന്ന്
പ്രദക്ഷിണം വെച്ച്, അവിടെയുള്ള ഉപദേവന്മാരെയെല്ലാം കണ്ട്, നാലമ്പലത്തിനുള്‍ലിലെ ശിവന്‍, പാര്‍വ്വതി, ഗണപതി, ശങ്കരനാരായണന്‍, ശ്രീരാമന്‍ എന്നിവരെ വണങ്ങി പുറത്ത് കടക്കുന്നു.

പുറത്തുള്ളവരെ വണങ്ങാന്‍ ചില ചിട്ടകളുണ്ടെങ്കിലും അങ്ങിനെ പലരും പോകുന്നില്ല. ഞാന്‍ പോകുന്ന വഴി പറയാം.

ആദ്യം ഗോശാല കൃഷ്ണന്‍, പിന്നെ സിംഹോദരനാണെന്ന് തോന്നുന്നു. പിന്നെ നടന്ന് പരശുരാമന്‍, പിന്നെയും നടന്നാല്‍ ഒരു ദേവനെ കാണാം, പേര്‍ ഓര്‍മ്മ വരുന്നില്ല. അവിടെ നിന്ന് ഒരു ചെറിയ പൊത്തില്‍ കൂടി നോക്കിയാല്‍ ശിവന്റെ അമ്പലത്തിലെ താഴികക്കുടം കാണാം. അതും കഴിഞ്ഞ് പോകുമ്പോല്‍ വ്യാസ ശിലയാണെന്ന് തോന്നുന്നു. അവിടെത്തെ ആല്‍ത്തറയില്‍ ആളുകള്‍ "ഹരിശ്രീ ഗണപതായേ നമ:" എന്ന് എഴുതും, അത് കഴിഞ്ഞ് അയ്യപ്പസ്വാമിയെ വണങ്ങി, നേരെ വേട്ടക്കരന്റെ അവിടെ തൊഴുത്, നാഗങ്ങളെ വണങ്ങി, തിരികെ പടിഞ്ഞാറെ മുറ്റത്തുള്ള ശ്രീ ചക്രം, ശ്രീ ശങ്കരാചാര്യര്‍ എന്നിവരെ തൊഴുത് വേണം ഉള്ളില്‍ പ്രവേശിക്കാന്‍. എല്ലാം തൊഴുത് വരുമ്പോള്‍ കുറച്ച് സമയം എടുക്കും. ചിലപ്പോള്‍ കൈ നിറയെ ശര്‍ക്കരപ്പായസം ലഭിക്കാറുണ്ട്.

അങ്ങിനെ വടക്കുന്നാഥന്റെ അടുത്ത് പോയതിന്‍ ശേഷം നേരെ തിരുവമ്പാടി ക്ഷേത്രത്തില്‍ കണ്ണനെയും കൂട്ടരെയും തൊഴുതതിന് ശേഷം, അമ്പലത്തിന്റെ പുറകിലുള്ള വിഘ്നേശ്വരന്റെ അമ്പലത്തില്‍ പോയി, പുറത്ത് കടന്ന് നേരെ പാട്ടുരായ്കല്‍ ജംങഷനിലെത്തും. അവിടെ നിന്ന് വലത്തോട്ട് പോകുമ്പോള്‍ ഒരു അയ്യപ്പ ഷേത്രമുണ്ട്. അവിടേയും കയറി കുറിവരച്ച് നേരെ അശ്വിനി ആശുപത്രി വഴി നേരെ വടക്കെ ബസ് സ്റ്റാന്‍ഡിലുള്ള അശോകേശ്വരം ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് ചിലപ്പോള്‍ വടക്കേ ചിറയുടെ വക്കത്ത് കൂടി കുറച്ച് ഉലാത്തി, പക്ഷികളേയും മീനുകളേയും കണ്ട് അടുത്തുള്ള ശ്രീ കൃഷ്ണ ക്ഷേത്രത്തിലും, ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിലും പോയി അവിടെയുള്ള നവഗ്രഹങ്ങളേയും വണങ്ങി തിരിച്ച് നടന്ന് പാലസ് റോഡില്‍ പ്രവേശിച്ച് അവിടെയുള്ള മിഥുനപ്പള്ളി ഷേത്രത്തില്‍ പോയി തിരികെ പാലസ് റോഡില്‍ കൂടി നടന്ന് പാറമേക്കാവ് ക്ഷേത്രത്തിലെത്തി അമ്മയെ തൊഴുതതിന്‍ ശേഷം അവിടെ നിന്ന് വലിയ ഒരു കുറി കൂടി തൊടുന്നു.

ക്ഷീണമുണ്ടെങ്കില്‍ പാറമേക്കാവ് അമ്പലത്തില്‍ വിശ്രമിക്കാന്‍ ഇരിക്കാന്‍ ധാരാളം സ്ഥലമുണ്ട്. ചൊവ്വ വെള്ളി എന്നീ ദിവസങ്ങളില്‍ 11നും 12നും ഇടക്കാണെങ്കില്‍ സൌജന്യ ഭക്ഷണവും [അന്നദാനം] ല
ഭിക്കും. പാറമേക്കാവില്‍ നിന്ന് പുറത്ത് കടന്ന് നേരെ കോര്‍പ്പറേഷന്‍ ഓഫീസിന്റെ മുന്നില്‍ കൂടി നടന്ന് പട്ടാളം റോഡില്‍ കൂടി നടക്കുമ്പോള്‍ വീണ്ടും രണ്ട് മാരിയമ്മന്‍ ഷേത്രങ്ങള്‍ കാണാം. അവിടെയും കുമ്പിട്ട് കുറികള്‍ വരച്ച ശേഷം ശക്തന്‍ നഗറിലെ പച്ചക്കറി മാര്‍ക്കറ്റിന്നടുത്തുള്ള ഇരട്ടച്ചിറ ക്ഷേത്രത്തിലും പോകും.

അപ്പോളെക്കും വിയര്‍ത്ത് കുളിച്ചിരിക്കും. അതാണ്‍ എന്റെ വൈകിട്ടെത്തെ സവാരി സ്റ്റൈല്‍. ശക്തന്‍ നഗറിലെത്തിയാല്‍ ടിബി റോഡില്‍ കൂടി നടക്കുമ്പോള്‍ എനിക്ക് ചിലപ്പോള്‍ ചില ദു:ശ്ശീലങ്ങള്‍ ഉണ്ടാകാറുണ്ട്. പിന്നെ എന്തെങ്കിലും ദു:ശ്ശീലങ്ങള്‍ ആണുങ്ങളായാല്‍ വേണ്ടേ ?

ടിബി റോഡ് എന്റെ സൌധത്തിന്ന് വളരെ അടുത്താണ്‍. അവിടെ ആറ് സ്റ്റാര്‍ ഹോട്ടലുകളുണ്ട്. അതില്‍ ഏതിലെങ്കിലും കയറി തണുത്ത ഫോസ്റ്റര്‍ അടിക്കും. എനിക്ക് ഡ്രാഫ്റ്റ് ബീയര്‍ വളരെ ഇഷ്ടമാണ്. കേരളത്തില്‍ പബ്ബുകളും ഡ്രാഫ്റ്റ് ബീയറുകളും ലഭ്യമല്ല. ഞാന്‍ വിദേശത്ത് നടക്കാന്‍ പോകുന്ന ഒരു റൂട്ടുണ്ട്.
അവസാനം കലാശിക്കുന്നിടത്ത് ടെന്നീസ് കോര്‍ട്ട്, പബ്ബുകള്‍, സ്വിമ്മിങ്ങ് പൂളുകള്‍ എല്ലാം ഉണ്ട്. അവിടെ നിന്ന് ഡ്രാഫ്റ്റ് ബീയര്‍ കുടിക്കാന്‍ ഞാന്‍ മറക്കാറില്ല. ഫ്രീ ഹവേഴ്സില്‍ ഒന്നിന്‍ ഒരു ഫ്രീ ഡ്രിങ്ക് കിട്ടും. അപ്പോള്‍ ഞാന്‍ 4 മഗ്ഗ് ബീയര്‍ വാങ്ങി വെക്കും, രണ്ടെണ്ണത്തിന്റെ വില കൊടുത്താല്‍ മതി.
എന്റെ വൈകുന്നേരത്തെ സവാരിയുടെ റൂട്ട് കേട്ട് മോഹനേട്ടന് ശ്ശി പിടിച്ചു. അവസാനം ഞാന്‍ ബീറടിക്കാന്‍ പോകുന്നത് ആശാന് ഇഷ്ഠമായില്ല. മോഹനേട്ടന്‍ ചൊല്ലിടാന്‍...

"എന്തിനാ ജെപീ താന്‍ ഹോട്ടലില്‍ കയറി അടിക്കുന്നത്. ബെവറേജ് ഷോപ്പില്‍ നിന്ന് തുഛമായ വിലക്ക് ബീയര്‍ കിട്ടുമല്ലോ. വീട്ടില്‍ തണുപ്പിച്ച് കുടിക്കാമല്ലോ?.."

എന്റെ മോഹനേട്ടാ അവിടെയാ നമ്മള്‍ തമ്മിലുള്ള വ്യത്യാസം. കാര്യമൊക്കെ ശരിയാ. പക്ഷെ ഈ ബാറിലിരുന്ന്, അതും എക്സിക്യുട്ടീവ് ബാറിലിരുന്ന് ബീയര്‍ നുണയുന്ന രസം വീട്ടിലിരുന്നാല്‍ കിട്ടില്ല. പിന്നെ എല്ലാരും ഇങ്ങനെ പണം മാത്രം നോക്കി വീട്ടിലിരുന്ന് കഴിച്ചാ‍ല്‍, ഹോട്ടലുകാര്‍ക്കും ജീവിക്കേണ്ടെ.
"ജെ പി പറയുന്നതിലും കാര്യമില്ലാതില്ല.."

എന്നാല്‍ നമുക്ക് നാളെ തന്നെ ഈവനിങ്ങ് സവാരി തുടങ്ങാം ഇല്ലേ ?
"ശ്രമിക്കാം ജെപി..."

മോഹനേട്ടനോടും ചേച്ചിയോടും തമാശ പറഞ്ഞ് സമയം പോയതറിഞ്ഞില്ല. എന്റെ മകനെ പത്ത് ദിവസം കഴിഞ്ഞ് ഡിസ് ചാര്‍ജ്ജ് ചെയ്തു. ചേച്ചി അവിടെ തന്നെ കിടപ്പാ. ചേച്ചിക്ക് വീട്ടിലായാലും ആശുപത്രിയിലായാലും എല്ലാം ഒരു പോലെ. ചേച്ചി ഏകാന്തത ഇഷ്ഠപ്പെടുന്ന ആളെ പോലെ തോന്നി. എന്റെ വീരസാഹസ കഥകളൊക്കെ ചേച്ചിയോട് ഞാന്‍ വിളമ്പി. ചേച്ചിക്ക് എന്നെ വളരെ ഇഷ്ഠപ്പെട്ടു.

അങ്ങിനെ ഇരിക്കുമ്പോള്‍ എനിക്ക് ഇന്ന് ചെട്ടിയങ്ങാടിയില്‍ ചില ഷോപ്പിങ്ങും മറ്റുമുണ്ടായിരുന്നു. സാധാരണ ചെട്ടിയങ്ങാടി മുതലായ സ്ഥലത്ത് ഞാന്‍ സ്കൂട്ടറിലാണ്‍ സവാരി. ഇപ്പോള്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതിനാല്‍ എന്റെ സ്കൂട്ടര്‍ സവാരി ഏതാണ്ട് നിലച്ചമട്ടാണ്. എന്റെ കഴുത്തിന്‍ ചില കുഴപ്പങ്ങളുള്ളതിനാല്‍, എനിക്ക് ഹെല്‍മറ്റ് സുഖം പകരുന്നില്ല. ഇത് വരെ ഹെല്‍മറ്റ് ധരിക്കാത്തതിന് പോലീസ് പിടിച്ചിട്ടില്ല. താമസിയാതെ തന്നെ പിടിക്കപ്പെടാം.

കാറും കൊണ്ട് ചെട്ടിയങ്ങാടി, പോസ്റ്റ് ഓഫീസ് റോഡ്, ഹൈ റോഡ്, കോര്‍പ്പറേഷന്‍ ഓഫീസ് പരിസരം എന്നിവിടങ്ങളില്‍ പോയാല്‍ പാര്‍ക്കിങ്ങ് വലിയ പ്രശ്നമാണ്. അവിടെയെങ്ങാനും അടിയന്തിരമായി പാര്‍ക്ക് ചെയ്യപ്പെട്ടാല്‍ ഉടന്‍ പോലീസ് വന്ന് പിടിക്കും. ഇവിടങ്ങളില്‍ സാധനം വാങ്ങാന്‍ വരുന്നവരുടെ സ്ഥിതി തികച്ചും ദയനീയമാണ്.

ഞാന്‍ കഴിഞ്ഞ ദിവസം പാര്‍ക്കിങ്ങ് സംവിധാനമുള്ള സ്വരാജ് റൌണ്ടില്‍ ബീനാമ്മയേയും കൊണ്ട് ഷോപ്പിങ്ങിന് പോയി. എനിക്ക് വര്‍ക്കീസിലായിരുന്നു പോകേണ്ടിയിരുന്നത്. ആ ഭാഗത്തൊന്നും ഒഴിവുണ്ടായിരുന്നില്ല. ബീനാമ്മയെ തെക്കേ ഗോപുരത്തിന്റെ അവിടെ ഇറക്കി, പാര്‍ക്കിങ്ങ് നോക്കി നോക്കി ഞാന്‍ ബാനര്‍ജി ക്ലബ്ബിന്റെ അവിടെയാണ്‍ പാര്‍ക്കിങ്ങ് കിട്ടിയത്.

ഈ അവസരത്തിലാണ് മൊബൈല്‍ ഫോണിന്റെ ഗുണം എനിക്ക് തികച്ചും മനസ്സിലായത്. കാറ് കിടക്കുന്നത് വടക്കേ റൌണ്ടിലും ബീനാമ്മ നില്‍ക്കുന്നത് ഒരു കിലോമീറ്റകലെ തെക്കെ റൌണ്ടിലും. ഞാന്‍ ബീനാമ്മയോടോതി. "എടീ പെമ്പറോന്നോത്തി, നിനക്ക് ഷോപ്പിങ്ങിന് കണ്ട ഒരു സമയം. ഞാന്‍ വെറുമൊരു ഡ്രൈവറെ പോലെ പാര്‍ക്കിങ്ങും നോക്കി നടക്കുന്നു."

"നിന്റെ ഷോപ്പിങ്ങ് കഴിഞ്ഞാല്‍ ഒരു ഓട്ടോ പിടിച്ച് ബാനര്‍ജി ക്ലബ്ബിന്റെ മുന്‍ വശത്ത് വാ. ഞാന്‍ അവിടെ ഉണ്ടാകും"

കേട്ടോ പെരുമ നാട്ടുകാരെ, പാര്‍ക്കിങ്ങ് വിശേഷങ്ങള്‍. അതേ സമയം എന്റെ വീട്ടില്‍ നിന്ന് വര്‍ക്കീസിലേക്കുള്ള ദൂരവും, വര്‍ക്കീസില്‍ നിന്ന് ബാനര്‍ജി ക്ലബ്ബിലേക്കുള്ള ദൂരവും ഏതാണ്ട് ഒപ്പമാണുതാനും. എന്നാലും ചില ഭാര്യമാര്‍ക്ക് ഈ പാവം ഭര്‍ത്താക്കന്മാരെ പീഠിപ്പിക്കുന്നത് ഒരു തരം തമാശയാ.

ഭാര്യമാരെ പിണക്കാനും പറ്റില്ലല്ലോ. അവര്‍ ഉടനെ പ്രതികരിക്കും. ചിലപ്പോള്‍ നേരാ നേരത്ത് ഭക്ഷണം തരില്ല. എനിക്കാണെങ്കില്‍ ഭക്ഷണസ്റ്റൈല്‍ വളരെ സ്പെഷല്‍ ആണ്. വൈകുന്നേരം ചപ്പാത്തിയോ ചുടുദോശയോ വേണം. പിന്നെ സ്മോള്‍ അടിക്കുമ്പോള്‍ പീനട്ട് മസാലയും, സ്ക്രാമ്പിള്‍ഡ് എഗ്ഗും വേണം. ഈ നശൂലത്തിനെ പിണക്കിയാല്‍ അന്നത്തെ കാര്യം പോക്കാ...
അപ്പോള്‍ സ്കൂട്ടര്‍ സവാരി അസാധ്യമായതിനാല്‍ നാല് ചക്രത്തില്‍ തന്നെ ചെട്ടിയങ്ങാടി പരിസരത്തെത്തി. പാര്‍ക്കിങ്ങിന് എവിടെയും സ്ഥലമില്ലാഞ്ഞതിനാല്‍ മകന്‍ കിടന്നിരുന്ന ആശുപത്രി പരിസരത്ത് ശകടം പാര്‍ക്ക് ചെയ്തു. ഷോപ്പിങ്ങ് കഴിഞ്ഞ് മടക്കം ഷീലച്ചേച്ചിയെ കാണാന്‍ പോയി. കുറച്ച നാളായി കാണാന്‍ ആഗ്രഹിച്ചിരുന്ന ചേച്ചിയുടെ മോളേയും അവിടെ നിന്ന് കാണാനായി.

അവിടെ മോഹനേട്ടനും ഉണ്ടായിരുന്നു. ചേച്ചിയും ചേട്ടനും വിശേഷങ്ങള്‍ കുറെ പറഞ്ഞു. ചേച്ചിയുടെ മകള്‍ ലോങ്ങ് ലീവിലാണ്. വീട്ടില്‍ വെറുതെ ഇരിക്കുന്നതിന്‍ പകരം എന്തെങ്കിലും ജോലി കിട്ടിയാല്‍ പോകാമെന്നുണ്ട് എന്ന് പറഞ്ഞു.

ചേച്ചിക്കോ, ആ മോളുട്ടീക്കോ, മോഹനേട്ടനോ അറിയില്ലല്ലോ നാട്ടിലെ ശമ്പളനിലവാരം. നാട്ടില്‍ ഒരു ഫീമേയില്‍ ഓഫീസ് അസിസ്റ്റണ്ടിന് ലഭിക്കുന്നത് ശരാശരി 3000 രൂപയാണ്. ഒരു റിക്രൂട്ടിങ്ങ് കണ്‍സല്‍റ്റന്‍ഡ് കൂടിയായ എനിക്ക് നല്ല വിജ്ഞാനമുണ്ട് ഈ വിഷയത്തില്‍.

ഞാന്‍ എന്റെ വെബ് സൈറ്റ് ഡവലപ്പ്മെന്റ് സ്റ്റുഡിയോവില്‍ അവര്‍ക്ക് ജോലി കൊടുക്കാമെന്ന് ഏറ്റു. പക്ഷെ ശമ്പളമില്ലാതെ. എന്തെങ്കിലും കൊടുക്കാം ബിസിനസ്സ് ഉണ്ടായാല്‍.

മോഹനേട്ടന്‍ നാട്ടിലെ ഏവറേജ് പ്രൈവറ്റ് സ്ഥപനത്തിലെ ശമ്പള നിലവാരം കേട്ടിട്ട് അതിശയമായി. ഇന്നത്തെ കാലത്ത ഭാര്യയും ഭര്‍ത്താവും ജോലി ചെയ്താലെ ഒരു കുടുംബം മുന്നോട്ട് പോകൂ. ആര്‍ക്കെങ്കിലും ഒരാള്‍ക്ക് ശമ്പളക്കൂടുതലുണ്ടെങ്കില്‍ വലിയ പരിക്കില്ലാതെ കഴിഞ്ഞ് കൂടാം. അല്ലെങ്കില്‍ കടം വാങ്ങി മുടിയും. ഇതാണ് നാട്ടിലെ അവസ്ഥ.

ജീവിത നിലവാരം കൂടിക്കൂടി വരുന്നു. അതേ സമയം വരുമാനത്തില്‍ പലര്‍ക്കും വര്‍ധനവില്ല. ബസ്സുകൂലിയും, പെട്രോള്‍ ഡീസല്‍ വില വര്‍ധനയും എല്ലാം കൊണ്ടും സാധാരണ കുടുംബത്തിന് പിടിച്ച് നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ്.

5000 മുതല്‍ ആറായിരം ഉറുപ്പിക ഉണ്ടെങ്കില്‍ അഛനും അമ്മയും രണ്ട് കുട്ടികളുള്ള ഒരു കുടുംബം കഷ്ടിച്ച് ജീവിച്ച് പോകുന്നു എന്ന് കേട്ടപ്പോള്‍ മോഹനേട്ടന്‍ അത്ഭുതം.

"എങ്ങിനെയാണ് ജെപി അത് സാധിക്കുക. ഞാനും എന്റെ പത്നിയും അടങ്ങുന്ന വീട്ടില്‍ ഇതിന്റെ ഇരട്ടിയാകുന്നു. എനിക്ക് വിശ്വസിക്കാനാകുന്നില്ല."

വിശ്വസിച്ചേ മതിയാകു മോഹന്‍ ജീ.. ഇതാണ് ഇവിടുത്തെ അന്ത:രീഷം. എല്ലാം കേട്ട് ഷീല ചേച്ചി എന്ന്നെ നോക്കി.

" അപ്പോ എന്റെ മോളുടെ കാര്യം രക്ഷയില്ലാ എന്നാണോ പറയുന്നത് ജേപീ? "
അങ്ങിനെയല്ലല്ലോ ഞാന്‍ പറഞ്ഞത്. എന്നോട് കൂട്ടായി പ്രവര്‍ത്തിക്കട്ടേ. ഞങ്ങള്‍ക്കൊരുമിച്ച് സ്ഥപനം വളര്‍ത്താം. അപ്പോള്‍ വരുമാനം കിട്ടാതിരിക്കില്ല.

ആട്ടെ ചേച്ചി എന്താണ് മോളുടെ ഫീല്‍ഡ്. അവളൊരു ഐടി ഗേളാണ്. സോഫ്റ്റ് വെയര്‍

"എന്നാല്‍ തൃശ്ശൂര്‍ പണി കിട്ടുന്ന കാര്യം എളുപ്പമല്ല" കേരളത്തില്‍ കൊച്ചിന്‍ ആന്‍ഡ് ട്രിവാന്‍ഡ്രം മാത്രമേ രക്ഷയുള്ളൂ. "അതിലും ഭേദം എന്റെ കുട്ടിക്ക് യുഎസ്സിലേക്ക് മടങ്ങുകയാണല്ലോ" തല്ക്കാലം എന്റെ കൂടെ കൂടട്ടെ. പിന്നീ‍ടാലോചിക്കാം ചേച്ചീ

"ആരും ഒന്നും ഉരിയാടിയില്ല"

എനിക്ക് പോകാന്‍ തിരക്കുണ്ട് ചേച്ചീ,പിന്നെ കാണാം. മകളെ 3 മണിക്ക് ആശുപത്രിയിലെത്തിക്കണം.

"ഞാനും ആ വഴിക്കാ. മോഹനേട്ടനും മോളും എന്റെ കൂടെ പോന്നു" അവരെ അച്ചന്‍ തേവരുടെ മുന്നിലിറക്കി, ഞാന്‍ എന്റെ വീട്ടിലേക്ക് തിരിച്ചു.

[ചില അക്ഷരപിശാചുകള്‍ കടന്ന് കൂടിയിട്ടുണ്ട്. നോട്ട് പേഡില്‍ പ്രോസസ്സ് ചെയ്ത് കോപ്പി ഏന്‍ഡ് പേസ്റ്റുചെയ്യുമ്പോളാണ് ഈ വികൃതികള്‍. വായനക്കാര്‍ സദയം ക്ഷമിക്കുമല്ലോ?]


8 comments:

ജെ പി വെട്ടിയാട്ടില്‍ said...

മോഹനേട്ടന്‍ നാട്ടിലെ ഏവറേജ് പ്രൈവറ്റ് സ്ഥപനത്തിലെ ശമ്പള നിലവാരം കേട്ടിട്ട് അതിശയമായി. ഇന്നത്തെ കാലത്ത ഭാര്യയും ഭര്‍ത്താവും ജോലി ചെയ്താലെ ഒരു കുടുംബം മുന്നോട്ട് പോകൂ. ആര്‍ക്കെങ്കിലും ഒരാള്‍ക്ക് ശമ്പളക്കൂടുതലുണ്ടെങ്കില്‍ വലിയ പരിക്കില്ലാതെ കഴിഞ്ഞ് കൂടാം. അല്ലെങ്കില്‍ കടം വാങ്ങി മുടിയും. ഇതാണ് നാട്ടിലെ അവസ്ഥ.

ജീവിത നിലവാരം കൂടിക്കൂടി വരുന്നു. അതേ സമയം വരുമാനത്തില്‍ പലര്‍ക്കും വര്‍ധനവില്ല. ബസ്സുകൂലിയും, പെട്രോള്‍ ഡീസല്‍ വില വര്‍ധനയും എല്ലാം കൊണ്ടും സാധാരണ കുടുംബത്തിന്‍ പിടിച്ച് നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ്.
+

raj said...

മുന്നേ "പൂശ്യെതല്ലേ" പ്രകശേട്ടാ ഈ പോസ്റ്റ്‌. എന്തൂട്ടാ... സങ്ങതീടെ സ്റ്റോക്ക്‌ തീര്‍ന്നാ...

ജെ പി വെട്ടിയാട്ടില്‍ said...

രാജ് കുട്ടാ

മുന്നേ പൂശ്യേത് തന്നെയടാ മോനേ.
ബ്ലൊഗിന്റെ എണ്ണം കുറക്കുന്നതിന്റെ ഭാഗമായാണ് ‍ഈ അഡ്ജസ്റ്റ്മെന്റ്.
അപ്പോ നീ ആള് സൂത്രക്കാരനാണല്ലേ. എല്ലാം വായിക്കുന്നുണ്ടല്ലേ. തൃശ്ശൂര്‍ പൂരത്തിന്‍ വായോ. നമുക്കൊന്നിച്ച് ഒരു ഫോസ്റ്റര്‍ അടിക്കാം.

ജെ പി വെട്ടിയാട്ടില്‍ said...

രാജ് കുട്ടാ

പിന്നെ ആദ്യത്തേതില്‍ “പോട്ടം“ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ കുറച്ച് മോടിപിടിപ്പിച്ചു. പൂരം സ്പെഷല്‍ ആയി.

മാണിക്യം said...

ജെപി May I go out?
വായിച്ചത് തന്നെ വീണ്ടും വീണ്ടും വായിച്ചു വായിച്ച് ഇപ്പൊ ഞാന് ജെപിയുറെ ആത്മകഥ എഴുത്തും !

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ജെ.പി യുടെ വിവരണങ്ങൾ കൊള്ളാം

എ.സി യില്ലെങ്കിൽ എങ്ങിനെ ജീവിക്കും നമ്മുടെ മക്കൾ അല്ലേ.. കഷ്ടം.. ബീറടിക്കാൻ ഓരോ കാരണങ്ങളും

shaji-k said...

ജെപിയേട്ടാ, ഇതു വായിച്ചപ്പോള്‍ കുറച്ചു പൊങ്ങച്ചം പറയുന്നില്ലേ എന്ന് സംശയം.ചിലപ്പോള്‍ താങ്കളെ പറ്റി എനിക്ക് അറിയാത്തത് കൊണ്ടായിരിക്കും അല്ലേ.:) :)

ഷാജി ഖത്തര്‍.

ജെ പി വെട്ടിയാട്ടില്‍ said...

ഷാജി
പ്രതികരണങ്ങള്‍ സ്വാഗതം.
പിന്നെ പൊങ്ങച്ചം പറയുന്ന പോലെ എനിക്ക് തോന്നിയിട്ടില്ല. ഇനി അഥവാ ഉണ്ടെങ്കില്‍ തല്‍ക്കാലം സഹിക്കുക.