Thursday, April 22, 2010

TRICHUR POORAM SAMPLE FIRE WORKS - part 2

തൃശ്ശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് ഇന്ന് വൈകിട്ട് 7 മണിക്ക് [22-04-2010] നടന്നു. ആദ്യം പാറമേക്കാവ് തിരി കൊളുത്തി, പിന്നീട് തിരുവമ്പാടി.++

ജനക്കൂട്ടം ഏതാണ്ട് ആറ് മണിയോട് കൂടി സ്വരാജ് റൌണ്ടില്‍ തമ്പടിച്ചിരുന്നു. ആനച്ചമയങ്ങളും, പൂരം എക്സിബിഷനും കാണാനുള്ള ആളുകളുടെ തിരക്കില്‍ റൌണ്ട് തികച്ചും തിരക്കോട് തിരക്ക്. റൌണ്ടില്‍ ചുമ്മാ അങ്ങട്ട് നിന്നാല്‍ മതി. കണ്‍ വെയര്‍ ബെല്‍ട്ടിനെ പോലെ താനെ നാം നീങ്ങിക്കൊള്ളും. ചില വ്യാപാരസ്ഥാപനങ്ങള്‍ നേരത്തെ ഷട്ടറിട്ടു.
ഈ വര്‍ഷം സാമ്പിള്‍ വെടിക്കെട്ട് കാണാന്‍ നല്ലൊരു വിഭാഗം പെണ്ണുങ്ങളും കുട്ടികളും ഉണ്ടായിരുന്നു. ആദ്യം തിരികൊളുത്തിയ പാറമേക്കാവാണെന്ന് തോന്നുന്നു നല്ല പൊട്ടല്‍ പൊട്ടി. രണ്ടാമത്തെ തിരുവമ്പാടിയാണെന്ന് തോന്നുന്നു അത്ര ചൂട് പോരാ. എന്നാല്‍ അമിട്ടുകള്‍ രണ്ടാളുകളും നല്ലവണ്ണം ചാര്‍ത്തി.
+
എന്റെ voice of trichur ബ്ലോഗില്‍ ഞാന്‍ ചെറിയൊരു വെടിക്കെട്ടിന്റെ വിഡിയോ ക്ലിപ്പ് കൊടുത്തിട്ടുണ്ട്.
http://voiceoftrichur.blogspot.com/2010/04/blog-post_22.html
തിരക്കായതിനാല്‍ ആനച്ചമയവും, തിരുവമ്പാടി - പാറമേക്കാവ് ഗോപുരങ്ങളുടെ അലങ്കാരക്കാഴ്ചകളും, പിന്നെ നടുവിലാല്‍ - നായ്കനാല്‍ മുതലായ അലങ്കാര പന്തലുകളും വീക്ഷിക്കാ
നോ, ഫോട്ടോ എടുക്കാനോ പറ്റിയില്ല.
പിന്നെ കാലിലെ വാത രോഗം തീരെ വിട്ടുമാറിയിട്ടില്ല - അതിനാല്‍ ഓടി എത്താനും പ്രയാസം. വാഹനം റൌണ്ടിലേക്ക് പ്രവേശിക്കുവാന്‍ നിവൃത്തിയില്ല. എനിക്ക് നടത്തം വലിയ പ്രശ്നമില്ല, പക്ഷേ ഓട്ടവും തിരക്കിലുള്ള പ്രയാണവും അസാധ്യം.
+
മറ്റെന്നാള്‍ [24-04-2010] ആണ് പൂരം. കാലത്ത് 9 മണിക്ക് തന്നെ പകല്‍ പൂരം കാണാന്‍ പൂരപ്പറമ്പിലെത്തും. ഇക്കൊല്ലം ലണ്ടനില്‍ നിന്നും മസ്കത്തില്‍ നിന്നും അതിഥികള്‍ ഉണ്ട്. അതിനാല്‍ രസമായിരിക്കും. എനിക്കവരുടെ കൂടാന്‍ ഓടാന്‍ പറ്റില്ല. അതിനാല്‍ ഓഫീസിലെ നിര്‍മ്മലയെയും ശങ്കരേട്ടനെയും കൂട്ടി അയക്കണം. വെള്ളക്കാര്‍ക്കും മറ്റു വിദേശിയര്‍ക്കും ഇരിക്കാന്‍ പ്രത്യേക ഇരിപ്പടം ദേവസ്വം വക കെട്ടിയിട്ടുണ്ട്.
പക്ഷെ ഈ വാതരോഗിക്ക് സീറ്റില്ല.

പകല്‍ പൂരം പരമാവധി കേമറയില്‍ പകര്‍ത്തണം. കുടമാറ്റത്തിന് നല്ലൊരു സ്ഥലം നില്‍ക്കാന്‍ കിട്ടിയാല്‍ ഭാഗ്യമായി. അല്ലെങ്കില്‍ ഈ കൊല്ലത്തെ കുടമാറ്റത്തിന്റെ പടങ്ങള്‍ എടുക്കാന്‍ പറ്റിയെന്ന് വരില്ല.
+
പൂരത്തിന്റെ പിറ്റേന്ന് പുലര്‍ച്ചക്കുള്ള വെടിക്കെട്ട് വിഡിയോ എടുക്കാന്‍ പരിപാടി ഉണ്ട്. ആരോഗ്യം അനുവദിച്ചാല്‍ മതിയായിരുന്നു. ബീനാമ്മക്ക് തിമിരത്തിന്നുള്ള സര്‍ജ്ജറി കഴിഞ്ഞിട്ടുണ്ട്. എന്നേക്കാ
ളും ആരോഗ്യം ഉണ്ട് അവള്‍ക്ക്. അവളെ മസ്കടിച്ച് പൂരപ്പറമ്പിലേക്ക് കൊണ്ട് പോകണം. അവളും നല്ലൊരു ഫോട്ടോഗ്രാഫറാണ്. അവള്‍ക്ക് പോപ്പ് കോണും, ഐസ് ക്രീമും പൂരപ്പറമ്പിലെ വലിയ ഇഷ്ടമാണ്. അത് സമൃദ്ധിയായി വാങ്ങിക്കൊടുത്താല്‍ മതി. പിന്നെ കുഞ്ഞ്യേ കുട്ട്യോള്‍ടെ പോലെ ബലൂണും പീപ്പിയും വേണം അവള്‍ക്ക്. പിന്നെ പൂരം കഴിഞ്ഞാല്‍ പൂരപ്പറമ്പിലെ പൊടിയും അഴുക്കും നിറഞ്ഞ ഈന്തപ്പഴവും, ഉഴുന്നാടയും, പൊരിയും അവള്‍ക്ക് പ്രിയമാണ്.

അതൊക്കെ വാങ്ങിക്കൊടുക്കാം എന്ന് ഏറ്റാലേ മൂപ്പര്‍ വരികയുള്ളൂ. അവള്‍ വന്നാല്‍ അവളുടെ കൈയും പിടിച്ച് എനിക്ക് സധൈര്യം നടക്കാം. പൂരം കഴിഞ്ഞാല്‍ പിന്നെ അവള്‍ പറയുന്നതൊന്നും ഞാന്‍ വാങ്ങിക്കൊടുക്കില്ല. അതിനാല്‍ പരമാവധി അവളെന്നെ വസൂല്‍ ചെയ്യും, എന്നാലും വേണ്ടില്ല.

എന്തായാ‍ലും ഓള് ന്റെ കെട്ട്യോളല്ലേ..?
+

6 comments:

ജെ പി വെട്ടിയാട്ടില്‍ said...

ബീനാമ്മക്ക് തിമിരത്തിന്നുള്ള സര്‍ജ്ജറി കഴിഞ്ഞിട്ടുണ്ട്. എന്നേക്കാളും ആരോഗ്യം ഉണ്ട് അവള്‍ക്ക്. അവളെ മസ്കടിച്ച് പൂരപ്പറമ്പിലേക്ക് കൊണ്ട് പോകണം.
അവളും നല്ലൊരു ഫോട്ടോഗ്രാഫറാണ്. അവള്‍ക്ക് പോപ്പ് കോണും, ഐസ് ക്രീമും പൂരപ്പറമ്പിലെ വലിയ ഇഷ്ടമാണ്. അത് സമൃദ്ധിയായി വാങ്ങിക്കൊടുത്താല്‍ മതി. പിന്നെ കുഞ്ഞ്യേ കുട്ട്യോള്‍ടെ പോലെ ബലൂണും പീപ്പിയും വേണം അവള്‍ക്ക്. പിന്നെ പൂരം കഴിഞ്ഞാല്‍ പൂരപ്പറമ്പിലെ പൊടിയും അഴുക്കും നിറഞ്ഞ ഈന്തപ്പഴവും, ഉഴുന്നാടയും, പൊരിയും അവള്‍ക്ക് പ്രിയമാണ്.

കുഞ്ഞൂസ് (Kunjuss) said...

ഉത്സവം കാണാന്‍ പോകുമ്പോള്‍ ഞാനും ബീന ചേച്ചിയെപ്പോലെയാ....പീപ്പി,ബലൂണ്‍,ചുവന്ന മുട്ടായി, ഉഴുന്നാട..... ശോ, കൊതിയാവുന്നു.പ്രവാസിയാകുന്നതോടെ എന്തെല്ലാമാണ് നഷ്ടമാകുന്നത്?

ബിലാത്തിപട്ടണം / Bilatthipattanam said...

ഇതൊക്കെ കാണുമ്പോ...
പൊട്ടണ്..പൊട്ടണ് എന്മനം..പൊട്ടണു
പൂരയമിട്ടുകൾ പൊട്ടുമ്മ്പോലേ...

ബീനേച്ചിയും,ജയേട്ടനും കൂടി പൂരപറമ്പിൽ ചുറ്റുന്ന സ്മൃതികൾ എൻ മനസ്സിൽ അലയടിക്കുന്നു...കേട്ടൊ

ജെ പി വെട്ടിയാട്ടില്‍ said...

ബിലാത്തിച്ചേട്ടാ

ഞാന്‍ ഇന്നലെ സാമ്പിള്‍ വെടിക്കെട്ട് കാണാന്‍ പോയപ്പോള്‍ ബീനാമ്മക്ക് പീപ്പിയും, ചോന്ന മിഠായിയും വാങ്ങിക്കൊണ്ട് കൊടുത്തു.
അവര്‍ പൂരം സ്പെഷല്‍ ആയി ചിക്കനും മറ്റു വിഭവങ്ങളും ഉണ്ടാക്കിയിരുന്നു.
എനിക്ക് ഒരു മോര് കാച്ചിയതും മെഴുക്കുപുരട്ടിയതും മാത്രം.
പൂരമായിട്ട് എനിക്ക് സ്പെഷല്‍ ഒന്നും ഉണ്ടാക്കിത്തന്നില്ല. നാളെയാണല്ലോ പൂരം.
ഇവിടെ ഓഫീസില്‍ നിന്ന് സ്റ്റാഫ് വീട്ടില്‍ വരാമെന്ന് പറഞ്ഞിട്ടുണ്ട് പൂരം സ്പെഷല്‍ വിഭവങ്ങള്‍ ഉണ്ടാക്കാന്‍. ഒരു കേസ് ബീയറും - 6 കുപ്പി ഹണിബീയും വാങ്ങിവെച്ചിട്ടുണ്ട്.
വന്നോളൂ മിനുങ്ങാന്‍

വിജയലക്ഷ്മി said...

നല്ല പോസ്റ്റ്‌ .പൂരം അടിച്ചുപോളിക്ക് ബീനാമ്മയെ ശരിക്കുംമണിയടിച്ചു കാര്യം നേടുക .അല്‍പ്പം ഉഴുന്നാടയും പൊരിയും കൂടുതല്‍ വാങ്ങി കൊടുത്തേക്ക് .നല്ല ഫോട്ടോസ് കിട്ടുമെങ്കില്‍ ...

raj said...

പ്രകശേട്ടാ,

എനിക്ക് രണ്ടു ഫോസ്റ്റെര്‍ വാങ്ങിത്തരാമെന്ന വാഗ്ദാനമുണ്ട്. എനിക്കത് വേണ്ട. എനിക്ക് പീപിയും ബലൂണും ചുകന്ന മിട്ടായിയും മതി. "ഈച്ച"പ്പഴവും ആറാം നമ്പറും ഉഴുന്നടയും മതി.