മുപ്പത്തി ഒന്‍പതാം ഭാഗത്തിന്റെ തുടര്‍ച്ച.
http://jp-smriti.blogspot.com/2010/05/39.html
കൈമളുടെ ഓഫീസിലെ ഇന്റര്‍ കോം ചിലച്ചു.
“രാധികയെ ഇങ്ങോട്ടയക്കൂ……”
പേടിച്ചരണ്ട രാധിക സാരിത്തലപ്പ് അരയില്‍ തിരുകി കൈമള്‍ പറഞ്ഞപോലെ ഉണ്ണിയുടെ കേബിനില്‍ പ്രവേശിച്ചു. കഴിഞ്ഞ കുറേ വര്‍ഷങ്ങളാ ഈ കമ്പനിയില്‍ ജോലിയായിട്ടെങ്കിലും ആദ്യമായി ഇന്നാണ്‍ ഉണ്ണിയുടെ ഓഫീസ് ബെഡ് റൂമില്‍ പ്രവേശിക്കുന്നത്. രാധികക്ക് അഭിമാനം തോന്നി ഇത്രയുന്‍ വെടിപ്പുള്ള ആ കൊച്ചു ബെഡ് റൂം കണ്ടിട്ട്.
ഇങ്ങിനെയുള്ള ഒരാളുടെ കീഴില്‍ നേരിട്ട് ഒരു മാസമെങ്കിലും പണിയെടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാശിച്ചുപോയി.
എത്ര ഭാഗ്യവതിയാണ്‍ നിര്‍മ്മല. നിര്‍മ്മലക്ക് പകരം ആര്‍ക്കാണ്‍ ഇവിടെ പ്രവേശനം. കൈമളിന്റെ വാക്കുകള്‍ ധിക്കരിച്ച് ഒന്നും കൂടി ശ്രമിച്ചാലോ എന്ന് രാധികക്ക് തോന്നി.
രാധിക ബെഡ് റൂം വൃത്തിയാക്കിക്കൊണ്ടിരുന്നു. വൃത്തിയാക്കാന്‍ ഒന്നുമില്ലെങ്കിലും ഷീറ്റ് കുടഞ്ഞ് വിരിച്ചു. അറ്റാച്ച്ഡ് ടോയലറ്റ് കഴുകി. അതിന്നടുത്ത പേന്‍ ട്രിയിലെ കപ്പും സോസറുകളെല്ലാം കഴുകി വെച്ചു.
രാധിക പരമാവധി സെക്സിയാകാന്‍ ശ്രമിച്ചു.
“ഉണ്ണിസാറ് എന്നെ കെട്ടിപ്പിടിച്ചിരുന്നെങ്കില്‍, മാറോട് ചേര്‍ത്ത് പിടിച്ച് ഒരു മുത്തം തന്നിരുന്നെങ്കില്‍?“
രാധിക എല്ലാ ഈശ്വരന്മാരേയും വിളിച്ചു.
‘പെട്ടെന്ന് അവിടേക്ക് വന്ന ഉണ്ണിയെ കണ്ടെങ്കിലും, ഇല്ലാ എന്ന് നടിച്ചു.”
അപ്രതീക്ഷിതമായി സാറിന്റെ മുഖത്തേക്ക് നോക്കേണ്ടി വന്നു.
“ ഞാനൊരു കാര്യം ചോദിച്ചോട്ടേ സാര്‍..”
അല്പം പരുങ്ങലോടെയാണെങ്കിലും അത്രയും രാധികക്ക് ചോദിക്കാന്‍ സാധിച്ചു.
കാര്യങ്ങളൊന്നും ചോദിക്കാനുള്ള വേദിയല്ല എന്റെ പ്രൈവറ്റ് ഏരിയ.
“പുറത്ത് പോകൂ ഇവിടുന്ന്”
രാധികയുടെ രണ്ടാമത്തെ ശ്രമവും പരാജയപ്പെട്ടു.
4 മണിക്കുള്ള മീറ്റിങ്ങില്‍ എല്ലാവര്‍ക്കും ഡോസ് കിട്ടി. ടേണ്‍ ഓവറില്‍ കുറവ് കണ്ട ഉണ്ണി കൂടുതല്‍ രോഷാകുലനായി.
ഇത്രയും വലിയ ശമ്പളത്തില്‍ നിങ്ങളെ തുടര്‍ന്ന് പുലര്‍ത്താന്‍ പറ്റില്ലെന്ന് കൂടി പറഞ്ഞപ്പോള്‍ മീറ്റിങ്ങില്‍ പങ്കെടുത്ത പലര്‍ക്കും അടിത്തറ ഇളകിയത് പോലെ ആയി.
24 മണിക്കൂറിന്നുള്ളില്‍ റിട്ടണ്‍ എക്സ്പ്ലനേഷന്‍ ആവശ്യപ്പെട്ടും കൊണ്ട് നാലര മണിക്ക് മീറ്റിങ്ങ് അവസാനിച്ചു..
ഉണ്ണി പാര്‍വ്വതിയെ കാണാതെ നേരെ തറവാട്ടിലെത്തി. കാറ് ഷെഡ്ഡിലിടാതെ മുറ്റത്ത് തന്നെ പാര്‍ക്ക് ചെയ്ത് ഒരു കള്ളിമുണ്ടുടുത്ത് തലയില്‍ ഈരെഴ തൊര്‍ത്ത് ചുറ്റി പുഞ്ചപ്പാടത്തേക്ക് നടന്നു.
ശവക്കാട്ടിന്നടുത്ത് നിന്നിരുന്ന പഴയ കൂട്ടുകാരോട് കുശലം പറഞ്ഞ് ചീരമ്പുലി പടവില്‍ കൂടി നടന്ന് അടിയറ പടവിലെത്തി. അവിടുത്തെ എഞ്ചിന്‍ തറയില്‍ കുറേ നേരം വെള്ളം വരുന്നത് നോക്കി നിന്നതിന്‍ ശേഷം കാക്കാത്തിരുത്തിന്റെ താഴ് വരയിലുള്ള അയ്യപന്‍ കാവില്‍ പോയി തൊഴുതു. അവിടെ അല്പം വിശ്രമിച്ചതിന്‍ ശേഷം നേരെ പുത്തന്‍ തോട് വഴി വെള്ളാരംതുരുത്തിന്റെ തെക്കേ ഭാഗത്തുള്ള അയ്യപ്പന്‍ കാവ് ലക്ഷ്യമായി നടന്നു.
കാവെത്തുന്നതിന്‍ മുന്‍പ് ചെറിയ തോട് പടിഞ്ഞാട്ട് തിരിയുന്ന മൂലയില്‍ പെണ്ണുങ്ങള്‍ തുണിയലക്കുന്നതും കണ്ടു.
പണ്ട് ഈ തോട്ടില്‍ ഇതേ ഭാഗത്ത് കൂട്ടുകാരുമായി കുളിക്കുന്ന രംഗം ഓര്‍മ്മ വന്നു. കുളി കഴിഞ്ഞ് കൊട്ടുകപ്പൂവ് പറിച്ച്, അതിന്റെ തണ്ട് കൊണ്ട് മാലയുണ്ടാക്കി കഴുത്തിലിട്ടും കൊണ്ടാണ്‍ വീട്ടിലേക്ക് മടങ്ങുക.
തോട്ടിന്റെ മറുകരയിലേക്ക് നീന്തി ഒരു കാക്കാകുളി പാസാക്കി, കാവില്‍ തൊഴുത് വീട്ടിലെത്തിയപ്പോഴെക്കും നേരം സന്ധ്യ മയങ്ങിയിരുന്നു.
വീട്ടില്‍ കാല്‍ കുത്തിയപ്പോഴാണ്‍ പാര്‍വ്വതിയെ ഓര്‍മ്മ വന്നത്. ഇനി ഈ സന്ധ്യാ നേരത്ത് അവളെ പോയി കൂട്ടിക്കൊണ്ട് വരുന്നത് ശരിയല്ലല്ലോ എന്ന് കരുതി. അവള്‍ എപ്പോള്‍ ചെന്നാലും കൂടെ ഇറങ്ങിവരും. എന്നാലും ഇന്ന് വേണ്ട.
ഹോട്ടല്‍ സീഗളില്‍ പോയി ഭക്ഷണം കഴിച്ചുവന്നു. ഒന്നും കൂടി മേല്‍ കഴുകി ഉറങ്ങാന്‍ കിടന്നു.
“പാര്‍വ്വതിയുടെ കണക്ക് കൂട്ടല്‍ തെറ്റി. അവള്‍ തീര്‍ത്തും വ്യസനിച്ചു.”
“അമ്മേ…. ഈ ഉണ്ണ്യേട്ടന്‍ ഇന്നും വന്നില്ലല്ലോ..?
ഇനി വിരലിലെ മുറിവെങ്ങാനും പഴുത്തിട്ടുണ്ടാകുമോ. അധികം വൈകിയിട്ടില്ലെങ്കിലും അമ്മയോട് വിരലില്‍ കടിച്ച കാര്യവും മറ്റും പറഞ്ഞു.
മാധവിയമ്മക്ക് അത് കേട്ട് ദ്വേഷ്യവും സങ്കടവും ഒക്കെ വന്നുവെങ്കിലും പിന്നീട് തെറ്റായി തോന്നിയില്ല.. പെണ്‍കുട്ടികള്‍ ആത്മരക്ഷാര്‍ഥം ചെയ്യേണ്ടതല്ലേ > പക്ഷെ ഇത് – ആ കടി അവന്‍ തന്നെ കിട്ടിയല്ലോ എന്റെ ഭഗവതി….
“അമ്മേ നമുക്ക് ഉണ്ണ്യേട്ടന്റെ തറവാട്ടിലേക്ക് പോയാലോ…?”
ഈ നേരത്തോ…? നേരം എത്രയായീന്നാ നെന്റെ വിചാരം. ഏഴരേടെ ബസ്സ് പോയി. നീ വേണമെങ്കില്‍ നാളെ വെളുപ്പാന്‍ കാലത്ത് അഛനേയും കൂട്ടി പൊയ്കോ…
പിറ്റേ ദിവസം നേരം പുലരുന്നതിന്‍ മുന്‍പ് മാധവിയമ്മ പശുവിന്‍ വെള്ളം കൊടുക്കുകയായിരുന്നു.
- പിന്നില്‍നിന്ന് അമ്മായീ എന്നൊരു വിളി –
തിരിഞ്ഞ് നോക്കിയപ്പോള്‍ ആരെയും കണ്ടില്ല. മാധവിക്ക് തോന്നിയതായിരിക്കുമെന്ന മട്ടില്‍ അവര്‍ പശുവിനെ കറക്കാനിരുന്നു.
ഉണ്ണി നേരെ പാര്‍വ്വതി കിടന്നിരുന്ന മുറിയുടെ ജനലിന്നരികെ എത്തി.
“പാര്‍വ്വതീ…..”
പാര്‍വ്വതി ചാടിയെണീറ്റുനോക്കിയപ്പോള്‍ ആരുമില്ല. അവള്‍ വീണ്ടും മൂടിപ്പുതച്ച് കിടന്നു.
വീണ്ടും.
“പാര്‍വ്വതീ………..”
ഇത് ഉണ്ണ്യേട്ടന്റെ ശബ്ദം തന്നെ.
പാര്‍വ്വതി പുറത്തിറങ്ങി നോക്കുന്നത് കണ്ടപ്പോള്‍ ഉണ്ണി വൈക്കോലുണ്ടയുടെ ഉള്ളില്‍ മറഞ്ഞു.
അവള്‍ മുറ്റത്തും പറമ്പിലും തൊഴുത്തിന്റെ അവിടെയെല്ലാം നോക്കി തന്റെ പ്രിയനെ.
“എന്താ മോളെ നീയിങ്ങനെ പല്ല് തേക്കാതെയും കുളിക്കാതെയും ഇങ്ങനെ മുറ്റത്തിറങ്ങി നടക്കുന്നത്…”
വലിയ പെണ്ണാണെന്ന ഓര്‍മ്മ വേണം.
മോളെ ആരുടേയെങ്കിലും കൈയ്യിലേല്പിക്കുന്നവരെ മാധവിയമ്മയുടെ നെഞ്ചില്‍ തീയാണ്‍.
ഉണ്ണി അവളെ നോക്കുന്നുണ്ടെങ്കിലും നാട്ട് നടപ്പനുസരിച്ച് മംഗല്യം ചെയ്തിട്ടില്ലല്ലോ. ഒരു കണക്കില്‍ നന്നായി. അവളുടെ വയറ് വീര്‍ത്തില്ലല്ലോ ഇത് വരെ…
പാര്‍വ്വതി കുളിയും തേവാരവുമൊക്കെ കഴിയുന്നത് വരെ ഉണ്ണി കാറില്‍ പോയിരുന്ന് പാട്ട് കേട്ടു.
“ഉണ്ണി വീണ്ടും വീട്ട് മുറ്റത്ത് പ്രവേശിച്ചു. അമ്മായിയും അമ്മാമനും ഉമ്മറത്തിരിക്കുന്നുണ്ടായിരുന്നു. അവരോട് കുശലം പറഞ്ഞ് ശബ്ദമുണ്ടാക്കാതെ അകത്തേക്ക് കയറി.”
തത്സമയം പാര്‍വ്വതി അലമാരയില്‍ നിന്ന് എന്തോ എടുക്കാന്‍ ഭാവിക്കുകയായിരുന്നു. ഉണ്ണി പിന്നില്‍ നിന്ന് പാര്‍വ്വതിയെ തോണ്ടി.
“തിരിഞ്ഞ് നോക്കിയ പാര്‍വ്വതിയെ കെട്ടിപ്പിടിച്ച് തുരുതുരാ ചുംബിച്ചു ഉണ്ണി”
എന്റെ ഉണ്ണ്യേട്ടാ എന്ന് വിളിച്ച് കരഞ്ഞും കൊണ്ട് പാര്‍വ്വതി..
“എന്താ ഇത്രയും നാള്‍ എന്നെ കൊണ്ട് പോകാന്‍ വരാഞ്ഞേ..?”
ഉണ്ണിയുടെ തോളില്‍ പാര്‍വ്വതിയുടെ സന്തോഷാശ്രുക്കള്‍ അടര്‍ന്ന് വീണു.
ഉണ്ണി പാര്‍വ്വതിയെ കട്ടിലില്‍ കിടത്തി വീണ്ടും വീണ്ടും ചുംബിച്ചു. പാര്‍വ്വതി കുളി കഴിഞ്ഞ് അധികം കഴിയാത്തതിനാല്‍ നേര്‍ത്ത ജലകണങ്ങള്‍ പാര്‍വ്വതിയുടെ ദേഹത്തുണ്ടായിരുന്നു.
പണ്ടും ഈ അവസ്ഥയില്‍ പാര്‍വ്വതിയെ ഉണ്ണി കെട്ടിപ്പിടിക്കാറുണ്ടായിരുന്നു. നാലുമാസമായി കാണാതിരുന്ന പാര്‍വ്വതിയെ ഉണ്ണി വേണ്ടുവോളം ആസ്വദിച്ചു നുകര്ന്നു.
‘ഉണ്ണ്യേട്ടാ.. ഞാന്‍ ഇനി ഒരിക്കലും ഉണ്ണ്യേട്ടനെ പിരിഞ്ഞ് നില്‍ക്കില്ല. എനിക്കത് താങ്ങാനാവില്ല.”
പാര്‍വ്വതി തേങ്ങി..
പത്തിരിയും ചായയും കുടിച്ച് ഉണ്ണി പാര്‍വ്വതിയെ തറവാട്ടിലേക്ക് പോകാനുള്ള യാത്രക്കൊരുങ്ങി.
“അമ്മായീ ഞങ്ങള്‍ അല്പനേരത്തിന്നുള്ളില്‍ യാത്രയാകും”
അത് പറ്റില്ല മോനെ. ഇനി ഉച്ചയൂണ്‍ കഴിഞ്ഞ് പോകാം. അമ്മായി ഭക്ഷണത്തിനുള്ള ഏര്‍പ്പാടുകളൊക്കെ ചെയ്യുന്നുണ്ട്.
എന്താ പാര്‍വ്വതീ വേണ്ട്..?
എല്ലാം ഉണ്ണ്യേട്ടന്റെ ഇഷ്ടം..
എന്നാല്‍ ശാപ്പാട് കഴിഞ്ഞ് അല്പം വിശ്രമിച്ചിട്ട് പോകാം.
നീ അപ്പുറത്ത് പോയി അമ്മയെ സഹായിക്ക്..”
ഉണ്ണി പറമ്പിലൂടെ ചുറ്റിക്കറങ്ങിയതിന്‍ ശേഷം റോഡില്‍ കൂടി പടിഞ്ഞാറോട്ട് നടന്നു. ഒരു ചായപ്പീടികയില്‍ കയറി ചായ കുടിച്ചു.
“ചായക്കടക്കാരന്‍ ഉണ്ണിയോട്”
ഇവിടെയൊന്നും കണ്ടിട്ടില്ലല്ലോ. എവിടെയാ വീട്?
“കുറച്ച് കിഴക്കാ..”
കഴിക്കാനൊന്നും വേണ്ടെ..?
പരിപ്പ് വടയും, പപ്പടവടയും, പഴവും ഉണ്ട്…
എന്നാല്‍ ഒരു പപ്പടവട തരൂ…
കുറേ നാളായി നാട്ടിന്‍ പുറത്തെ ചായക്കടയിലെ പലഹാരങ്ങള്‍ കഴിച്ചിട്ട്. പണ്ട് എരുകുളത്തില്‍ കുളി കഴിഞ്ഞ് കൂട്ടുകാരൊത്ത് കൊള്ളിക്കിഴങ്ങും ചുക്കുകാപ്പിയും കുടിക്കാറുള്ളത് ഓര്‍മ്മ വന്നു.
“എനിക്ക് പപ്പടവടയും പരിപ്പുവടയും പത്തെണ്ണം വീതം പൊതിഞ്ഞ് തരാമോ വീട്ടിലേക്ക് കൊണ്ടോകാന്‍…?”
അത്രയും ഉണ്ടാകില്ല മോനേ
‘ഉച്ചയാകുമ്പോളെക്കും പപ്പടവട എത്ര വേണമെങ്കിലും ഉണ്ടാക്കിത്തരാം..’
പരിപ്പ് വട ഉണ്ടാക്കാന്‍ സമയം പിടിക്കും. പരിപ്പ് കുതര്‍ന്ന് കിട്ടണ്ടേ. അത് ഇന്നത്തേക്ക് ഏതായാലും നടക്കില്ല..
ഉണ്ണി വടക്കുള്ള അഡ്വാന്‍സ് കൊടുത്ത് വീട്ടിലേക്ക് തിരിച്ച് നടന്നു.
‘പീടികയില്‍ ചായകുടിക്കാന്‍ വന്നവര്‍ തമ്മിലൊരു സംസാരം. ആരാ ഏതാ ഈ ആള്‍. ഈ വഴിക്കൊന്നും കണ്ടിട്ടില്ലല്ലോ>>.
വല്ല മലായ്ക്കാരനൊക്കെ ആകും.
ഉണ്ണി കറക്കം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തി.വീടിന്റെ പിന്നാമ്പുറത്തേക്ക് പോയപ്പോള്‍ പാവാടയും ബ്ലൌസും ഇട്ട് തൈര്‍ കടയുന്നത് കണ്ടു.
ഉണ്ണി അങ്ങോട്ട് ചെന്ന് പിന്നില്‍ ഇട്ടിരുന്ന ബെഞ്ചില്‍ ഇരുന്നു.
തന്റെ കൂടെ അന്തിയുറങ്ങുന്ന പെണ്ണാണെങ്കിലും പാര്‍വ്വതിയുടെ കുനിഞ്ഞിരുന്ന തൈര്‍ കടയല്‍ കണ്ടപ്പോള്‍ അവള്‍ കൂടുതല്‍ മദാലസയായ പോലെ തോന്നി ഉണ്ണിക്ക്.. ഉണ്ണി അവളുടെ ബ്ലൌസിന്നുള്ളില്‍ കയ്യിട്ടു.
“എന്താ ഉണ്ണ്യേട്ടാ ഈ കാണിക്കണ്‍. വല്ലോരും കാണില്ല്യേ..?
ഇവിടെ ആരാ കാണാന്‍ ഉള്ളത്. അമ്മാമന്‍ പാടത്ത് പോയി. അമ്മ അടുക്കളേലല്ലേ.
“എന്നാലും ഈ പട്ടാപകല്‍ ആരെങ്കിലും കയറി വന്നാലോ..?”
വന്നാലെന്താ…?
“എനിക്ക് കുറച്ച് വെണ്ണ തരാമോ പാര്‍വ്വതീ…”
ഉണ്ണി തൈര്‍ കലത്തില്‍ കയ്യിട്ടു..
എന്താ ഉണ്ണ്യേട്ടാ ഇത് വെണ്ണ ആകുന്നതേ ഉള്ളൂ…
“എന്നാ കുറച്ച് മോര്‍ താ…?”
ഏയ് എന്തൊരു കഷ്ടാ ഇത്. വെണ്ണ കടഞ്ഞ് കഴിഞ്ഞാലേ മോര്‍ ആകൂ. ഉണ്ണ്യേട്ടന്‍ അപ്പുറത്തേക്ക് പോ. കുറച്ച കഴിഞ്ഞ് ഞാന്‍ വെണ്ണയും ഒരു ഗ്ലാസ്സ് മോരുമായി വരാം.
ഉണ്ണി പിന്നേയും പാര്‍വ്വതിയുടെ ബ്ലൌസിന്നുള്ളില്‍ കയ്യിട്ടു. അവളെ ഇക്കിളിയാക്കി.
പാര്‍വ്വതിക്ക് അനങ്ങാന്‍ പറ്റാത്ത അവസ്ഥയിലായി. അവള്‍ എഴുന്നേറ്റാല്‍ തൈരുകലം മറിയും. കലമുടയും.
കലമുടഞ്ഞാല്‍ അമ്മയുടെ വായില്‍ നിന്ന് വരുന്നതെല്ലാം കേള്‍ക്കണം.
“ഉണ്ണ്യേട്ടാ കൈ എടുക്ക് പ്ലീസ്…”
ഉണ്ണി അതേ നില്‍പ്പില്‍ നിന്നു. പാര്‍വ്വതിയുടെ തൈര്‍ കടയല്‍ തുടരാനായില്ല. അമ്മ വരുമോ എന്ന പേടിയായിരുന്നു അവള്‍ക്ക്..
“പാര്‍വ്വതി കലമുടയാതെ ഒരു വിധം എഴുന്നേറ്റു. അവിടെ കിടന്നിരുന്ന ചൂലെടുത്ത് നല്ലവണ്ണം ചാര്‍ത്തി ഉണ്ണിയെ..”
തമാശക്കാണെങ്കിലും ഉണ്ണിക്ക് വേദനിച്ചു. രണ്ട് പേരും വഴക്കിടാന്‍ തുടങ്ങി.
ഉണ്ണി ചൂലുംകെട്ടില്‍ നിന്ന് രണ്ട് ഈര്‍ക്കിലി വലിച്ചെടുത്ത് പാര്‍വ്വതിയുടെ പാവാട പൊക്കി നല്ല പൂശ പൂശി. അവള്‍ അടികൊണ്ട് പുളഞ്ഞു.
കരഞ്ഞുംകൊണ്ട് കലങ്ങിയ കണ്ണുകളുമായി പാര്‍വ്വതിയെ കാണാനെന്തൊരു ചേലാണെന്നോ?
“ഉണ്ണി ചിലപ്പോള്‍ അങ്ങിനെയും ആസ്വദിക്കും പാറുകുട്ടിയെ.“
മാനം മുട്ടോളം സ്നേഹിക്കും, അത് പോലെ ഉപദ്രവിക്കുകയും ചെയ്യും. പക്ഷെ ദ്രോഹം ചെയ്യാന്‍ എപ്പോളും മുന്‍ കൈയ്യെടുക്കാനുള്ള കാര്യങ്ങള്‍ എപ്പോഴും പാര്‍വ്വതിയായിരിക്കും ചെയ്ത് വെക്കുക.
പാര്‍വ്വതിക്ക് വികൃതി വളരെ കൂടുതലാണ്‍. പക്ഷെ ഉണ്ണിയോട് മാത്രം. വേറെ ഈ ഭൂമിയില്‍ ആരോടുമില്ല.
“ഉണ്ണ്യേട്ടാ എന്തിനാ എന്നെ അടിച്ചേ?. നോക്ക്യേ അവിടെയൊക്കെ തണര്‍ത്ത് കിടക്കുന്നു. പിന്നാമ്പുറമൊക്കെ പൊട്ടിയിട്ടുണ്ടാകും..”
അത് സാരമില്ല. പാവാടയുടെ അടിയിലല്ലേ. ആരും കാണില്ല.
“അല്ലാ നീയെന്തിനാ എന്നെ തല്ലിയേ..? നീയല്ലേ ആദ്യം കൊത്തിക്കടിക്കാന്‍ വന്നത്..?”
ആ അത് ശരി. ഞാനാ ആദ്യം വന്നത്. ഞാന്‍ അവിടെ ഇരുന്ന് ആര്‍ക്കും ശല്യമില്ലാതെ തൈര്‍ കടയുകയായിരുന്നില്ലേ? എന്തിനാ എന്നെ ഉപദ്രവിക്കാന്‍ വന്നത്..?
ഇപ്പോ അങ്ങിനെയായോ..?
“നീയല്ലേ എന്നോട് പുറം ചൊറിഞ്ഞ് തരാന്‍ പറഞ്ഞത്? “
പാര്‍വ്വതിക്ക് കലി കയറി….
“നുണ – നുണ “
ശരി ഇനി അഥവാ അങ്ങിനെ പറഞ്ഞുവെന്നിരിക്കട്ടെ..?
അതാണോ ചെയ്തത്. പെണ്‍കുട്ട്യോളുടെ ബ്ലൌസില്‍……. എനിക്ക് ചൊറിഞ്ഞ് വരുന്നുണ്ട്. എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട.
“ഞാന്‍ വെറുതെ ആ ബെഞ്ചില്‍ ഇരിക്കയായിരുന്നു. ഇത് വരെ കാണാത്ത ആളിനെ പോലെ ഒരു നോട്ടവും ചിരിയുമെല്ലാം കണ്ടപ്പോ ഞാന്‍ വിചാരിച്ചു നീ അതൊക്കെയായിരുന്നു വിചാരിച്ചിരുന്നതെന്ന്. എന്നിട്ടിപ്പോ പറേണ്‍ എന്തിനാ കയ്യിട്ടതെന്ന്? “
നീ തന്നെയാ എല്ലാത്തിനും കാരണക്കാരി. ഓരോന്ന് ഉണ്ടാക്കിവെച്ചിട്ട് ഇപ്പോ ഇരുന്ന് മോങ്ങുന്നു.
“ആണുങ്ങളെ ചൂലെടുത്ത് തല്ലുകയോ..?, നിന്നെ ഇതൊന്നുമല്ല വേണ്ടത്. തുണിയുരിഞ്ഞ് ചന്തീമേ ചട്ടുകം കൊണ്ട് ചൂട് വെക്കുകയാ വേണ്ടത്..”
കണ്ടില്ലേ ചൂലും കെട്ടെടുത്ത് എന്നെ അടിച്ചിട്ട് മേലാകെ വേദനിക്കുന്നു. എനിക്ക് നാളെ കോഴിക്കോട്ടെക്ക് കാറോടിക്കേണ്ടതാണ്‍. ഞാന്‍ അമ്മായിയോട് പറയും എന്നെ തല്ലിയ വിവരം.
ഉണ്ണി പിറുപിറുത്ത് വീട്ടിനകത്തേക്ക് പോയി. കട്ടിലില്‍ കമിഴ്ന്ന് കിടന്നു.
“അല്പം കഴിഞ്ഞ് പാര്‍വ്വതി ഒരു നുള്ള് കടഞ്ഞ വെണ്ണയും ഒരു ലോട്ട മോരുമായി ഉണ്ണി കിടക്കുന്നിടത്തേക്ക് വന്നു.“
“ഉണ്ണ്യേട്ടാ ഇതാ വെണ്ണയും മോരും. കഴിച്ചോളൂ. എന്തൊരു വികൃതിയാ ഇത്ര വലിയ ആളായിട്ടും ഉണ്ണ്യേട്ടന്‍. എന്റെ കാര്യം പോട്ടേ. ഞാന്‍ ഒരു കുട്ടിയല്ലേ..?”
ഉണ്ണി ഒന്നും മിണ്ടാതെ മുഖം തിരിച്ച് കിടന്നു.
“പാര്‍വ്വതി കതക് ചാരി”
“എന്നെ എന്ത് വേണമെങ്കിലും ചെയ്തോളൂ. പാര്‍വ്വതി ഉണ്ണിയുടെ അരികില്‍ കിടന്നു. ഉണ്ണിയെ ഇക്കിളിയാക്കി. ദ്വേഷ്യം മാറ്റാന്‍ ശ്രമിച്ചു. ഉണ്ണിയുടെ മുകളില്‍ കയറി ഇരുന്നു കൊച്ചുകുട്ടികളെപ്പോലെ. “
ഉണ്ണി അവിടെ നിന്നെണീറ്റ് അടുക്കളയുടെ പിന്നിലുള്ള ചായ്പ്പില്‍ ചെന്നിരുന്നു.
പാര്‍വ്വതി ഉണ്ണിയെ വിടാതെ അവിടെ പോയും ശല്യം ചെയ്ത് കൊണ്ടിരിന്നു.
“ഉണ്ണ്യേട്ടന്‍ തമാശ പറയുകയാണോ? ശരിക്കും വേദനിച്ചോ ഞാന്‍ തല്ലിയപ്പോള്‍. വേദനിക്കണമെന്ന് വിചാരിച്ച് തല്ലിയതല്ലല്ലോ ? എന്നെ തല്ലിയ ഇടം ചുട്ട് നീറുന്നു…”
ഉണ്ണി പാര്‍വ്വതിയുടെ മുഖത്ത് നോക്കാതെ ഇരുന്നു. അവള്‍ ഉണ്ണിയുടെ കയ്യെടുത്ത് ബ്ലൌസിന്നുള്ളിലേക്കിട്ടെങ്കിലും ഉണ്ണി സമ്മതിച്ചില്ല. പിണങ്ങിയ ഉണ്ണിയെ എങ്ങിനെയെങ്കിലും മനസ്സ് മാറ്റിയില്ലെങ്കില്‍ ആപത്താണ്‍.
ഉണ്ണിയേട്ടന്‍ എന്ന് ചൂട് വെക്കണോ..? ഞാന്‍ ചട്ടുകം പഴുപ്പിച്ച് കൊണ്ടത്തരാം. തുണിയഴിച്ച് മുന്നില്‍ നില്‍ക്കാം.
പാര്‍വ്വതിക്ക് ഉണ്ണിയുടെ സാമീപ്യം നഷ്ടമാകുമോ എന്നവള്‍ ഭയന്നു. എത്രയോ നാള്‍ക്ക് ശേഷം കണ്ടതാണ്‍. അമ്മയെങ്ങാനും അറിഞ്ഞാല്‍ ഇന്നെ അരിഞ്ഞ് നുറുക്കും.
അവളെ കൊണ്ടാകാണ്ട് തറവാട്ടിലേക്ക് ഒറ്റക്ക് മടങ്ങിപ്പോകുമോ എന്ന് ഭീതിയും അവളിലുണ്ടായി.
പാര്‍വ്വതി അടുക്കളയില്‍ പോയി ചുട്ടുപഴുപ്പിച്ച ചട്ടുകവുമായി.
“ഉണ്ണിയേട്ടാ ഇനി എന്താച്ചാ ചെയ്തോളൂ എന്നെ. പാര്‍വ്വതി പാവാട അഴിച്ച് മാറ്റാന്‍ തുടങ്ങി..”
പെട്ടെന്ന് ഉണ്ണി ചട്ടുകം എടുത്ത് പറമ്പിലേക്ക് എറിഞ്ഞു.
“എന്റെ പാറുകുട്ടീ.. എന്റെ കരളേ. ഞാന്‍ തമാശ പറഞ്ഞതല്ലേ..? നിനക്ക് എന്നോട് ഇത്രയും സ്നേഹമുണ്ടോ…”
പാര്‍വ്വതി ഉണ്ണിയുടെ തോളില്‍ മുഖമമര്‍ത്തി തേങ്ങി.
“ഉണ്ണിയേട്ടന്‍ എന്നെക്കൊണ്ടാകാണ്ട് തറവാട്ടിലേക്ക് പോകുമെന്ന് ഞാന്‍ പേടിച്ചു.. ഞാന്‍ ഇനി ഉണ്ണ്യേട്ടനെ ഒന്നും ചെയ്യില്ലാ. എന്നോട് ദ്വേഷ്യമില്ലാ എന്ന് പറാ ഉണ്ണ്യേട്ടാ. എനിക്കൊരു മുത്തം തായോ..”
മാധവി മേശപ്പുറത്ത് ഭക്ഷണമെല്ലാം എടുത്ത് വെച്ച് കുട്ട്യോളെ കാത്തിരുന്നു.
“എവിടെ പോയി കെടക്കാ ഈ പിള്ളേര്‍..?”
മോളെ പാര്‍വ്വതീ……….
“ഇതാ അമ്മ വിളിക്കണ്‍. നമുക്ക് കിഴക്കോറത്തേക്ക് പോകാം.“
ഉണ്ണിയും പാര്‍വ്വതിയും ഉണ്ണാനിരുന്നു.
“ഇനി മക്കള്‍ അല്പം വിശ്രമിച്ചിട്ട് 5 മണിയാകുമ്പോളെക്കും മക്കള്‍ പുറപ്പെട്ടോളൂ….”
ഞങ്ങള്‍ രണ്ട് ദിവസം കഴിഞ്ഞിട്ടേ പോകുന്നുള്ളൂ..
“മാധവിയമ്മക്ക് സന്തോഷമായെങ്കിലും ..?..”
അതിന്‍ മോനെ നിനക്ക് ഈ കൂരയില്‍ കിടന്നാലുറക്കം വരുമോ കുട്ടാ. ഉഷ്ണം കൊണ്ട് ഞാനും അമ്മാനും ഉമ്മറത്താ കിടക്കുക. അണക്ക് അങ്ങിനെയൊക്കെ ശീലമുണ്ടോ..?
“എല്ലാ ചുറ്റുപാടിലും ജീവിക്കാന്‍ പഠിക്കേണ്ടേ അമ്മായീ. എന്റെ ചേച്ചി മരിക്കുന്നതിന്‍ മുന്‍പ് ഇത് പോലെത്തെ ഒരു അന്ത:രീക്ഷമായിരുന്നില്ലേ അവിടെയും”
മോന്‍ രണ്ട് ദിവസം കഴിഞ്ഞിട്ടെ പോകുന്നുവെങ്കില്‍ അമ്മായിക്ക് ഇത്രമാത്രം വേറെ സന്തോഷം ഇനി ഉണ്ടാവാനില്ല…
“പാര്‍വ്വതി കുറച്ച് നാളായി അമ്മയുടേയും അഛന്റെയും കൂടെ താമസിച്ചിട്ട് അവരെ പിരിയാന്‍ വേദനയുണ്ടായിരുന്നു. ഏതായാലും രണ്ടെങ്കില്‍ രണ്ട് ദിവസം കൂടി അതും അവളുടെ ഇഷ്ട തോഴന്റെ കൂടെ അവളുടെ ഗൃഹത്തില്‍ കഴിയുവാന്‍ സാധിക്കുമെന്ന സന്തോഷത്താല്‍ അവള്‍ എല്ലാം മതി മറന്നു…”
ഉണ്ണിയെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ വെച്ച് ചുണ്ടില്‍ ഒരു കടിയും കൊടുത്തു.
ദ്വേഷ്യം വന്ന ഉണ്ണി അവളെ ഓടിച്ചിട്ട് പിടിച്ച് വയ്കോലുണ്ടയുടെ അടിയില് വെച്ച് അവളുടെ മേലെല്ലാം മാന്തിപ്പറിച്ച്, നല്ല ഒരു കടി അവള്‍ക്കും കൊടുത്തു. രണ്ട് പേരും കൂടി നായക്കളെപ്പോലെ അവിടെ കിടന്ന് കെട്ടിമറിഞ്ഞു..
[തുടരും]
Copyright 2010 reserved
അടിക്കുറിപ്പ് ::
കഴിഞ്ഞ ചില ലക്കങ്ങളിലും ഈ ലക്കത്തിലും അക്ഷരപ്പിശാചുക്കളുടെ അക്രമങ്ങള്‍ ഉണ്ട്. താമസിയാതെ ശരിയാക്കാം. വേഡ് പേഡ് ഫോര്‍മാറ്റില്‍ ചെയ്ത് കോപ്പി & പേസ്റ്റ് ചെയ്യുമ്പോള്‍ വരുന്ന പ്രശ്നങ്ങളാണ്. ദയവായി പൊറുക്കുക.
5 comments:
ദ്വേഷ്യം വന്ന ഉണ്ണി അവളെ ഓടിച്ചിട്ട് പിടിച്ച് വയ്കോലുണ്ടയുടെ അടിയില് വെച്ച് അവളുടെ മേലെല്ലാം മാന്തിപ്പറിച്ച്, നല്ല ഒരു കടി അവള്‍ക്കും കൊടുത്തു. രണ്ട് പേരും കൂടി നായക്കളെപ്പോലെ അവിടെ കിടന്ന് കെട്ടിമറിഞ്ഞു..
kollam rasakaramayi pokunnudu
paruikutti angane rasakaramayi munnottu pokatte
കൊള്ളാം... രസകരമായി മുന്നോട്ടുപോകട്ടെ...
വേഡിൽ നിന്നു കോപ്പി ചെയ്ത് പേസ്റ്റുമ്പോൾ പോസ്റ്റ് ഏരിയ HTML മോഡിലാക്കിയിട്ടു പേസി നോക്കൂ...
Post a Comment