അടുത്ത കാലത്ത് കുഞ്ഞൂസ് എന്ന ബ്ലോഗര്‍ രസകരമായ ചില അടുക്കള അനുഭവങ്ങള്‍ പങ്കുവെക്കുകയുണ്ടായി. അതിന്റെ കമെന്റുകള്‍ അങ്ങോട്ടുമിങ്ങോട്ടും പോയി വന്നപ്പോള്‍ രസകരമായ മറ്റൊരു പോസ്റ്റ് എന്റെ മനസ്സില്‍ രൂപം കൊണ്ടു.http://entepareekshnashala.blogspot.com/
മേല്‍ പറഞ്ഞ ലിങ്കില്‍ ക്ലിക്കിയാല്‍ കുഞ്ഞൂസിന്റെ “പരീക്ഷണശാലയിലേക്ക്" പ്രവേശിക്കാം….
അവിടെ “ഉപ്പുമാങ്ങയുണ്ടാക്കുന്ന” റസീപ്പി കാണാം.
അത് വായിച്ച് ഞാന്‍ ഇങ്ങനെ പ്രതികരിച്ചു…
ഉപ്പുമാങ്ങയുണ്ടാക്കുന്ന സൂത്രം ഇതാണല്ലേ? പണ്ടൊക്കെ എന്റെ തറവാട്ടില്‍ അച്ചമ്മ [father's mother] മാങ്ങാ ഒരു ഭരണിയിലാക്കി കളിമണ്ണ് കൊണ്ട് സീല്‍ ചെയ്ത് വെളിച്ചം കയറാത്ത മുറിയില്‍ വെക്കുന്നത് കാണാം. എന്നിട്ട് ആ കുപ്പി മഴക്കാലത്ത് തുറക്കും. പലപ്പോഴും പനിപിടിക്കുമ്പോള്‍ കഞ്ഞിക്ക് കൂട്ടാനായി ഉപ്പുമാങ്ങയും അതിന്റെ വെള്ളത്തില്‍ മുളക് അരിഞ്ഞതും ഇട്ട് തരുമായിരുന്നു. കുഞ്ഞൂസിന്റെ ടെക്നിക്ക് പഴമക്കാര്‍ക്ക് അറിയില്ലായിരിക്കാം.ഞാന്‍ അടുത്ത കാലത്തൊന്നും ഉപ്പുമാങ്ങ കഴിച്ചിട്ടില്ല.ഈ പ്രോസസ് ബീനാമ്മക്ക് പറഞ്ഞു കൊടുക്കണം നാളെത്തന്നെ.
അതിനു മറുപടിയായി കുഞ്ഞൂസ് എനിക്കൊരു നീണ്ട മെയില്‍ ആണയച്ചത്.അതിങ്ങിനെയായിരുന്നു....
പ്രകാശേട്ടാ,
എന്റെ അമ്മയും അമ്മുമ്മയും ഒക്കെ അങ്ങിനെ വലിയ ചീനഭരണികളിലും മറ്റുമാണ് ഉപ്പുമാങ്ങ ഉണ്ടാക്കിയിരുന്നത്. അമ്മ ഇപ്പോഴും അങ്ങിനെ തന്നെ....മഴക്കാലമായാല്‍,അടുത്തുള്ള സാധുക്കള്‍ വരും, കറിയൊന്നുമില്ല, ഒരു ഉപ്പുമാങ്ങ കിട്ടിയെങ്കില്‍ എന്നൊക്കെപ്പറഞ്ഞു..... അവര്‍ക്ക് ഉപ്പുമാങ്ങ മാത്രമല്ല കറികളും കൊടുത്തയക്കും എന്റെ അമ്മ.....
വിവാഹം കഴിഞ്ഞു നഗരങ്ങളില്‍ താമസിക്കാന്‍ തുടങ്ങിയപ്പോള്‍, ഉപ്പുമാങ്ങ കൂട്ടി ചോറുണ്ണാന്‍ കൊതിയായപ്പോള്‍, ഞാന്‍ തന്നെ കണ്ടു പിടിച്ച സൂത്രമാണ് അത്. ആദ്യം മൂന്നു നാല് മാങ്ങാ ഉപയോഗിച്ചു പരീക്ഷിച്ചു.ഫലം "നല്ല ഉപ്പുമാങ്ങ"കൂട്ടി കഴിക്കാന്‍ പറ്റിയപ്പോള്‍ തുള്ളിച്ചാടി. പിന്നെ, മാങ്ങാ വാങ്ങി ഇടയ്ക്കിടെ ഉണ്ടാക്കുന്നു..... അതിനാല്‍ എപ്പോഴും ഉപ്പുമാങ്ങ വീട്ടിലുണ്ടാവും.
കുഞ്ഞൂസിന്റെ മെയില്‍ കിട്ടിയപ്പോള്‍, എനിക്കാകെ ത്രില്‍ ആയി, ഒപ്പം നിരാശയും.കുഞ്ഞൂസിനെക്കൊണ്ട് ഉപ്പുമാങ്ങ ഉണ്ടാക്കിക്കണമെങ്കില്‍ ഞാന്‍ എന്താ ചെയ്യുക?കുഞ്ഞൂസ് അങ്ങു കാനഡയില്‍ അല്ലേ....അങ്ങിനെ ഞാന്‍ ഓരോ വഴികള്‍ ഭാവനയില്‍ കണ്ടത് കുഞ്ഞൂസിനു അയച്ചു...
കുഞ്ഞൂസ്
ഉപ്പുമാങ്ങ വിഷയത്തിനയച്ച മെയില്‍ കിട്ടി. വളരെ സന്തോഷം.
എനിക്ക് ബീനാമ്മ ഇപ്പോള്‍ ഒന്നും ഉണ്ടാക്കിത്തരുന്നില്ല. അവള് എപ്പോഴും പേരക്കിടാവിന്റെ അടുത്താണ്.
നന്നായി അടുക്കള വിശേഷങ്ങള്‍ പബ്ലിഷ് ചെയ്യുന്ന കുട്ടികളെല്ലാം ഇന്ത്യക്ക് പുറത്തും. അല്ലെങ്കില്‍ ഉപ്പുമാങ്ങ പോലെത്തെ റെയര്‍ സാധനങ്ങള്‍ കിട്ടുവാന്‍ അവരുടെ അടുത്തെങ്കിലും ചെല്ലാമായിരുന്നു.....
അടുക്കളത്തളം എന്ന ബ്ലോഗ് നോക്കൂ. അതിലെ ചില ഐറ്റങ്ങള്‍ ചെന്ന് വാങ്ങിക്കാമെന്ന് വെച്ചാല്‍ ആ കുട്ടി അങ്ങ് അബുദാബിയിലാണ്. ബീനാമ്മയെപോലെയുള്ള പെണ്ണുങ്ങളുള്ള വീട്ടിലെ ഇത്തരം പ്രശ്നമുള്ളൂ… അല്ലെങ്കില്‍ ഈ വയസ്സന് ഇങ്ങനെയുള്ള റെസീപ്പിയെല്ലാം വായിച്ച് ഓരോ ദിവസം ഓരോ സ്പെഷല്‍ സംഗതികള്‍ ഉണ്ടാക്കിത്തന്നുകൂടെ??????
അത് പോലെ salkkaaram.com ല്‍ ഒരു കുട്ടി എഴുതുന്ന simple & delicious എന്ന ബ്ലോഗിലെ റെസീപ്പീസ് വായിക്കേണ്ടതു തന്നെയാണ് . ആ കുട്ടി എന്റെ തട്ടകത്തില്‍ ആണ്, പക്ഷെ വിലാസം അറിയാത്തതിനാല്‍ വല്ലപ്പോഴും ആ കുട്ടിയുണ്ടാക്കുന്ന വിഭവം എന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ പോയി വാങ്ങിക്കാനും പറ്റുന്നില്ല.
സിമ്പിള്‍ & ഡെലീഷ്യസ് എന്ന പംക്തി ഇംഗ്ലീഷിലായ കാരണം ആരേയും കാണിക്കാം എന്ന ഒരു സുഖം ഉണ്ട്. ഞാന്‍ ഒരിക്കല്‍ ബാങ്ക്ലൂര്‍ പോയപ്പോള്‍, എന്റെ കുടുംബസുഹൃത്തിന്റെ അയല്‍വാസിയായ മാംഗളൂരി പെണ്ണിനോട് ചിലത് ചെയ്ത് തരാന്‍ പറഞ്ഞപ്പോള്‍ ഉണ്ടാക്കിത്തന്നു. ഇറ്റ് വാസ് റിയലി സുപ്പര്‍ബ്!!
കുഞ്ഞൂസിന്റെ ചില വിഭവങ്ങള്‍ ഞാന്‍ രാക്കമ്മയോട് ഉണ്ടാക്കിത്തരാന്‍ പറഞ്ഞപ്പോളവള്‍ പറയുകയാ…
"പെറ്റ് കിടക്കുന്ന പെണ്ണുങ്ങള്‍ക്ക് അധികം അടുക്കളപ്പണി ചെയ്യാന്‍ പാടില്ലാ"
"ഇനി എന്റെ ഗേള്‍ ഫ്രണ്ടിനെ കൊണ്ട് വന്ന് അടുക്കളയില്‍ കയറ്റണം.
പാറുക്കുട്ടിയെ ബീനാമ്മക്ക് ഇഷ്ടമല്ലതാനും. ഞാനാകെ ധര്‍മ്മസങ്കടത്തിലായല്ലോ എന്റെ കുഞ്ഞൂസേ......."
ഈ മോഡേണ്‍ യുഗത്തില്‍ ആളുകളെ ഒരു ഗ്രഹത്തില്‍ നിന്നോ ഒരു രാജ്യത്തുനിന്നോ, ഇലക്ട്രോണിക് വേവ്സ് ആയി വായുവില്‍ കൂടി ഡെസ്പാച്ച് ചെയ്യാവുന്ന സൂത്രങ്ങള്‍ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.
അങ്ങിനെയാണെങ്കില്‍ കുഞ്ഞൂസിനെ പോലുള്ളവര്‍ക്ക് നിമിഷം നേരം കൊണ്ട് എന്റെ അടുക്കളയില്‍ വന്നിട്ട് ഉപ്പുമാങ്ങ ഇട്ട് തന്നിട്ട് പോകാമല്ലോ?
എനിക്ക് 100 കോടി ഉറുപ്പിക കിട്ടുകയാണെങ്കില്‍, ഈ വിഷയത്തിലുള്ള റിസേര്‍ച്ചിനു അനുയോജ്യമായവരെ കണ്ടെത്താം എന്ന് ആശിക്കുകയാണ് ഞാന്‍ . ഈ സമ്പന്നമായ ഇലക്ട്രോണിക് യുഗത്തില്‍ നമ്മള് മനസ്സില്‍ വിചാരിക്കുന്നതെല്ലാം യാഥാര്‍ത്ഥ്യമാകുന്ന കാലമല്ലേ?
അങ്ങിനെ സമീപഭാവിയില്‍ തന്നെ കുഞ്ഞൂസ് എന്റെ അടുക്കളയില്‍ വന്ന് ഉപ്പുമാങ്ങ ഉണ്ടാക്കിത്തരുമെന്ന് പ്രത്യാശിക്കട്ടെ.!!!!!!!!!
4 months ago
19 comments:
കുഞ്ഞൂസിന്റെ മെയില്‍ കിട്ടിയപ്പോള്‍, എനിക്കാകെ ത്രില്‍ ആയി, ഒപ്പം നിരാശയും.കുഞ്ഞൂസിനെക്കൊണ്ട് ഉപ്പുമാങ്ങ ഉണ്ടാക്കിക്കണമെങ്കില്‍ ഞാന്‍ എന്താ ചെയ്യുക?കുഞ്ഞൂസ് അങ്ങു കാനഡയില്‍ അല്ലേ....അങ്ങിനെ ഞാന്‍ ഓരോ വഴികള്‍ ഭാവനയില്‍ കണ്ടത് കുഞ്ഞൂസിനു അയച്ചു...
ആളൊരു കൊച്ചു തീറ്റ ഭ്രാന്തനാണ് അല്ലെ? ;)
ഇവിടെയുള്ള മാങ്ങയൊക്കെ മകളെടുത്ത് ഉപ്പിലിട്ടു. കൂടുതൽ പരീക്ഷണങ്ങൾ പറഞ്ഞാൽ ഞാൻ ചെയ്യേണ്ടി വരും. നോക്കട്ടെ,, ഇനിയും പച്ചമാങ്ങ കിട്ടാനുണ്ട്.
പ്യാരീ പ്യാരീ........
ഇങ്ങിനെ കുറച്ച് നാളായി ഞാന്‍ നിന്നെ വിളിച്ചുംകൊണ്ടിരിക്കുന്നു. നീ ഇത് വരെ പ്രത്യക്ഷപ്പെട്ടിട്ടില്ല.
എരിശ്ശേരി ഉണ്ടാക്കിത്തരാം...
അവിയല്‍ ഉണ്ടാക്കിത്തരാം........
എന്നെ അവിടെ കൊണ്ടോകാം....
ഇവിടെ കൊണ്ടാകോം.........
എന്നൊക്കെ പറഞ്ഞ്
പറ്റിച്ച് നടക്കുന്നു..........
നിന്ന് കയ്യില്‍ കിട്ടട്ടെ............
ശരിയാക്കിത്തരാം.........
എന്തരടേ തിരോന്തരത്ത് പണി ഇപ്പോള്‍ ?????
ഹി ഹി ഹി... എന്റെ അച്ചാച്ഛന്റെ ബാക്കിയല്ലെ? ഉപ്പില്ല മുളകില്ല എന്ന് പറയാന്‍ കേമനായ അപ്പൂപ്പനാ ന്നു എനിക്ക് ഉറപ്പാ.. ഞാന്‍ ഇതൊക്കെ ഉണ്ടാക്കി തന്നു വടി കൊടുത്തു അടി മേടിക്കണോ എന്നാ ഇപ്പോള്‍ എന്റെ പേടി. ;)
പ്രകാശേട്ടന്റെ സ്വപ്നങ്ങള്‍ എത്രയും വേഗം പൂവണിയട്ടെ.... ഞാനും എന്നെപ്പോലുള്ള മറ്റുകുട്ടികളും പ്രകാശേട്ടന്റെ അടുക്കളയില്‍ എത്തിച്ചേരട്ടെ....ഉപ്പുമാങ്ങയും അവിയലും എരിശ്ശേരിയും എല്ലാം അവിടെ നിറയട്ടെ...!!
സംഭവം ബഹു ജോര്. ഈ കുഞ്ഞൂസിനെ എനിക്കറിയാം.കഞ്ഞൂസിനെ സിപ് ചെയ്തു കനഡയിലെ ഒരു സൈറ്റില്‍ അപ് ലോഡ് ചെയ്തു വെച്ചിട്ടുണ്ട്,വേണമെങ്കില്‍ അവിടെ നിന്നു ഡൌണ്‍ ലോഡ് ചെയ്തെടുക്കാം. പക്ഷെ അതിനൊക്കെ ഭയങ്കര ചിലവാകും! പിന്നെ വേറൊരു വഴിയുണ്ട്. ഈ ഉപ്പുമാങ്ങ തന്നെ റാര്‍ ഫയലായി ഇപ്പോള്‍ ചില സൈറ്റുകളില്‍ കിട്ടും. അവ ഡൌണ്‍ ലോഡ് ചെയ്തു ഭരണികളിലാക്കിയാല് മതി.പാന്‍ പരാഗ് പോലെ ചെറിയ ഷാസെ കളിലും കിട്ടും. ഈ സൈറ്റില്‍ പോയാല്‍ മതി.
ആഹാ.. ഉപ്പുമാങ്ങ കാട്ടി കുഞ്ഞൂസ് പറ്റിച്ചല്ലേ.., എന്നെ പറ്റിക്കാന്‍ പറ്റൂലാ എനിക്ക് ഉപ്പുമാങ്ങ ഇഷ്ട്ടോല്ലാ ഉപ്പ്മാവും. (ഉപ്പ്മാങ്ങ ഉണ്ടാവുന്ന മരമല്ലേ ഈ ‘ഉപ്പ്മാവ്’...??)
ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്
ആ ഡെസ്പാച്ച് സൂത്രം പെട്ടെന്ന് വെളിച്ചം കാണട്ടെ
അങ്ങിനെ പ്രകാശേട്ടന്റെ അടുക്കളയില്‍ വ്യത്യസ്ത വിഭവങ്ങളുടെ അരങ്ങേറ്റം തന്നെ നടക്കട്ടെ...
പാറുകുട്ടി അടുക്കളയില്‍ കയറുന്നത് ഇഷ്ടമല്ലാത്ത ബീനാമ്മ ചേച്ചിയുടെ മനസ്സലിയുന്ന ഒരു സൂത്രം കൂടി കണ്ടുപിടിക്കേണ്ടിയിരിക്കുന്നു..........
കുഞ്ഞുസ് ചേച്ചി മെയില്‍ അയക്കാതെ ഒരു ബോട്ടില്‍ ഉപ്പുമാക ഉണ്ടാകി അയച്ചേ കൊടുകത്തെ എന്തെയ പ്രകാശേട്ടന് പെട്ടന്ന് ഉപ്പുമാക ഉണ്ടാകി അയച്ചേകൊടുകുകുക്
hehehe kollaam ketto ...........Kunjoose........
ഈ കുഞ്ഞൂസ്, കുഞ്ഞൂസ് എന്ന് വിളിക്കപ്പെടുന്ന ഈ ബ്ലോഗ്ഗര്‍ ആള് തീരെ ശരിയല്ല... ഇത് പോലെ ഓരോ ഐറ്റം പറഞ്ഞു കൊതിപ്പിക്കലാണ് പ്രധാന ജോലി...സംഭവം വായിച്ചപ്പോള്‍ തരക്കേടില്ല എന്ന് തോന്നി... ഇതിന്റെ സ്വാദും കുഞ്ഞൂസിനെ പോലെ തന്നെയാണോ, എന്ന് ഇനി കാനഡയില്‍ പോയി ആ ചേട്ടനോട് ചോദിക്കേണ്ടി വരും..
ഏതായാലും നന്ദി, ഈ ഐറ്റം പരിചയപെടുത്തി തന്ന ജെ പീ യോടും, കുഞ്ഞൂസിനോടും
കുഞ്ഞൂസിന്റെ ഉപ്പുമാങ്ങ ജെ പി അങ്കിളിനു ഒരു പോസ്റ്റിനുള്ള വകയായി അല്ലേ.കൊള്ളാം
ഉപ്പുമാങ്ങ വിജയിക്കട്ടെ....കുഞ്ഞൂനും ജെ പി ക്കും ഭാവുകങ്ങള്‍
:p
hmm..uppumaanga katha vaayichu vaayil vellamoorunnuu....kunjuusinum Sirinum othiri thnks...
i love uppu manga
mmm...ഉപ്പുമാങ്ങ കൊതിപ്പിച്ചു.. :)
ഹലോ പ്രിയ - മഞ്ഞുതുള്ളീ
ഞാനും ഇത് കുറച്ച് കാലത്തിന് ശേഷം വായിച്ചപ്പോള്‍ ഈ മഴക്കാലത്ത് ഉപ്പുമാങ്ങയും പൊടിയരിക്കഞ്ഞിയും കിട്ടിയാല്‍ കഴിക്കാമായിരുന്നു എന്ന് സ്വപ്നം കണ്ടു.
തേങ്ക് യു പ്രിയ - മഞ്ഞുതുള്ളീ........
Post a Comment