രണ്ടാം ഭാഗത്തിന്റെ തുടര്‍ച്ച.
http://jp-smriti.blogspot.com/2010/06/2.html
“സാവിത്രിയുടെ ചെറിയമ്മ പറേണ് കേട്ടു“
പറയൂ നായരേ എന്താണവള്‍ പറഞ്ഞത്..?
“അപ്പുണ്ണിക്ക് രണ്ട് ദിവസം ഒന്നും കൊടുക്കാതെ പൂട്ടിയിടാന്‍. എന്തെങ്കിലും വായ തുറന്ന് ചോദിച്ചാല്‍ മാത്രം കൊടുക്കാന്‍”
അങ്ങിനെ പറഞ്ഞോ ആ മൂധേവി. അവളെ ഈ ഇല്ലത്തില്‍ നിന്ന് ഇറക്കിവിട്ട് പിണ്ണം വെക്കും ഞാന്‍. ധിക്കാരീ……
“അഛന് തിരുമേനി ചാടിയെണീറ്റ് അകത്തേക്ക് പോയി വേണ്ട വിധം ചാര്‍ത്തി അവളെ. തന്നെയുമല്ല വീട്ടിലെ ഓരോ അംഗങ്ങള്‍ക്കും താക്കീത് കൊടുത്തു. അപ്പുണ്ണിക്ക് മനപ്രയാസം ഉണ്ടാക്കുന്ന വിധം എന്തെങ്കിലും പ്രവൃത്തിക്കുകയോ ചിന്തിക്കുകയോ ചെയ്താല്‍ ശിക്ഷ വളരെ കനത്തതായിരിക്കും.”
പള്ളിക്കൂടം അടച്ചു. മക്കളും പേരക്കുട്ടിഅളുമായി ഒരു പടയെത്തി. ഇവരില്‍ കൂടുതല്‍ കുട്ടികളും. എല്ലാവരും കൂടിയെത്തിയപ്പോള്‍ ഇല്ലത്തിനൊരു പുതിയ അന്തരീക്ഷം കൈവന്നു.
തന്നെയുമല്ല കഴിഞ്ഞ കുറച്ച് നാളായി ഇല്ലത്തിന് നഷ്ടപ്പെട്ട എല്ലാം തിരിച്ച് വന്നു. ഇത് വരെ പ്രസവിക്കാത്ത നന്ദിനിയും പ്രസവിച്ചു. കുഞ്ഞിലക്ഷ്മിയും ഇതാ പ്രസവിക്കാറായി നില്ക്കുന്നു.
കുഞ്ഞുലക്ഷ്മിയുടെ സന്താനത്തെയാണ് സാവിത്രിക്കുട്ടി ഗുരുവായൂരപ്പന് നേര്‍ന്ന് നടയിരുത്തന്ന്. ഇനി ഇതില്‍ പരം സന്തോഷം വലിയ തിരുമേനിക്ക് ഉണ്ടാവാനില്ല. എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം. ഇല്ലത്തിന് എല്ലാ ഐശ്വര്യ്വും കൈവരിച്ചു. കൂടുതല്‍ സന്തോഷവും സമാധാനവും.
ഇനി നാം മനസ്സില്‍ കാണുന്നത് പോലെ അല്ലെങ്കില്‍ ഭഗവാന് കാണിച്ച് തരുന്നത് പോലെ സാവിത്രിക്കുട്ടിക്ക് ഒരു സന്താനമുണ്ടാകണം. ഈ ഇല്ലത്തിന് നാം കാണുന്ന അനന്തരാവകാശി.
അപ്പുണ്ണി എന്ന മഹാത്മാവിന്റെ ഗൃഹപ്രവേശം കൊണ്ടാണിതെന്ന് എല്ലാവര്ക്കും അറിയും താനും. ഇനി കൃക്ഷ്ണ കോപം വരുത്തിവെച്ചാല്‍ ഇല്ലം മുടിയും. ഈ കുടുംബത്തില്‍ ആര്‍ക്ക് കിട്ടുന്നതിലും സുഖവും സന്തോഷവും ആ മഹത്മാവിന് കൊടുക്കണം. അപ്പുണ്ണിയെ നിന്ദിച്ചാല്‍ ഗുരുവായൂരപ്പനെ നിന്ദിക്കുന്നത് തുല്യം.
“കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവര്ക്കും സത്ബുദ്ധി കൊടുക്കേണമേ. എന്റെ സാവിത്രിക്കുട്ടിക്ക് ഒരു സന്താനം പിറക്കുന്നത് വരെ എന്നെ ഈ ഭൂമിയില്‍ വസിക്കാനനുഗ്രഹിക്കേണമേ..?”
അപ്പുണ്ണിക്ക് കൊച്ചുമക്കളെ കാണുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം. പക്ഷെ 6 മാസം മുതല്‍ എട്ടോ പത്തോ വയസ്സുള്ള കുട്ടികളുമായിട്ട് മാത്രമേ അടുക്കൂ. പിഞ്ചുകുഞ്ഞുങ്ങളുടെ കാര്യത്തില്‍ ഇനി കഴുത്തുറക്കാത്ത കുട്ട്യോളായാലും വിരോധമില്ല.
പ്രായം തികഞ്ഞ് കുട്ട്യോളെ നോക്കുക പോലും ഇല്ലാ. അതിനാല്‍ മുതിര്‍ന്ന കുട്ടികള്‍ അപ്പുണ്ണിയുടെ സ്നേഹവലയത്തില്‍ ഒറ്റപ്പെട്ടു. എല്ലാവര്ക്കും അപ്പുണ്ണിമാമയെ വേണം താനും.
അപ്പുണ്ണി നേരം പുലര്‍ന്നാല്‍ പിന്നെ കുട്ട്യോളുടെ കൂടെ കളിയായി. കൂട്ടത്തില്‍ 5 മാസം പ്രായമായ ഒരു കുട്ടിയും ഉണ്ടായിരുന്നു. കുട്ടികളുടെ അമ്മമാര്‍ക്ക് അപ്പുണ്ണിയൊരനുഗ്രഹമായി മാറി. പലര്‍ക്കും അവരുടെ ഇല്ലത്തേക്ക് അപ്പുണ്ണിയെ കൊണ്ട് പോയാലോ എന്ന ചിന്തയും ഉണ്ടായി.
അപ്പുണ്ണി കുട്ടികളോട് വര്‍ത്തമാനം പറച്ചിലും തുടങ്ങിയിരിക്കുന്ന് എന്ന സംസാരം കേട്ടു. അത് തമ്പ്രാന്റ്റെയും സാവിത്രിക്കുട്ടിയുടേയും ചെവിയിലുമെത്തി. പക്ഷെ അവര്‍ക്കൊന്നും അത് കേള്‍ക്കാനൊത്തില്ല.
അപ്പുണ്ണി കുട്ടികള്‍ക്ക് ഓലപ്പന്തും പമ്പരവും ഉണ്ടാക്കിക്കൊടുത്തു. അവരോടൊപ്പം വീട് വെച്ച് കളിക്കുന്നതും പുള്ളിയം കുത്തിക്കളിക്കുന്നതുമെല്ലാം അഛന് തിരുമേനിക്കും സാവിത്രിക്കുട്ടിക്കും കാണാന്‍ കഴിഞ്ഞു. അപ്പുണ്ണിയുടെ മാറ്റത്തില്‍ സാവിത്രിക്കുട്ടി അതീവ സന്തുഷ്ടയായി.
സാവിത്രിക്കുട്ടി പണ്ടത്തെക്കാളും കൂടുതല്‍ അടുപ്പം അപ്പുണ്ണിയോട് തോന്നാതിരുന്നില്ല. ഏത്ര് പുരുഷനും സാവിത്രിക്കുട്ടിയെ കണ്ടാല്‍ കൊതിച്ച് പോകും. പക്ഷെ ഈ അപ്പുണ്ണിക്ക് ഇത് വരെ സാവിത്രിക്കുട്ടിയോട് ഒരു ഭ്രമവും തോന്നിയില്ല. മറിച്ചാണെങ്കില്‍ ഉണ്ടായിത്തുടങ്ങിയിരിക്കുന്നു.
സാവിത്രിക്കുട്ടിയോട് മാത്രം ഇടപെഴകുന്ന അപ്പുണ്ണിയെ പ്രാപിക്കാന്‍ തനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലാ എന്ന് അവള്‍ക്കറിയാമായിരുന്നു. പക്ഷെ അത്തരത്തിലുള്ള ഒരു വികാരവും ഇല്ലാത്ത മനുഷ്യനോട് ഇത്തരത്തില്‍ കാണുന്നത് പാപമല്ലേ എന്ന വിചാരമായിരുന്നു അവള്‍ക്ക്.
ഒരു ജ്യോത്സനെ കണ്ട് അപ്പുണ്ണിയുടെ ഭൂതകാലത്തെക്കുറിച്ച് അറിയാന്‍ പോലും സാവിത്രിക്കുട്ടി ആഗ്രഹിച്ചു. അദ്ദേഹത്തെ അത്രമാത്രം അവള് ഉള്ളില്‍ സ്നേഹിച്ചു.
അപ്പുണ്ണിയെ തക്കം കിട്ടിയാല്‍ ഉപദ്രവിക്കാന്‍ തുടങ്ങി മുതിര്‍ന്ന കുട്ടികള്‍. കോണാവാല്‍ പിടിച്ച് വലിക്കയും, തോണ്ടിയും, തലക്ക് കിഴുക്കിയും അയാളെ പരമാവധി ഉപദ്രവിച്ചും കൊണ്ടിരുന്നു. അപ്പുണ്ണിക്ക് തന്നെ ആരെല്ലാമാണ് ഉപദ്രവിക്കുന്നതെന്ന് നല്ല ധാരണയുണ്ടായിരുന്നിട്ടും പ്രതികരിച്ചിരുന്നില്ല.
ഒരു ദിവസം ആര്യയുടെ മൂത്ത സന്തതിയായ പതിനാലുകാരി അപ്പുണ്ണിയെ കല്ലെടുത്ത് എറിഞ്ഞു. നെറ്റിപൊട്ടി ചോരയൊലിച്ചു.
സംഭവം വലിയ വിപ്ലവമായി. അഛന് തിരുമേനിയുടെ ചെവിയിലെത്തി.
“ശങ്കുണ്ണ്യായരേ..?
“അടിയന്..”
5 വയസ്സുള്ള എല്ലാ പിള്ളേരേയും എന്റെ മുന്നില്‍ ഉടന്‍ ഹാജരാക്കണം.
“അടിയന്..”
“എല്ലാവരും എത്തി അങ്ങുന്നേ“
“ശരി, അവരെല്ലാവരേയും ഓരോ ഈരഴമുണ്ടെടുപ്പിച്ച് നിരനിരയായി നിര്‍ത്തൂ“
ശങ്കുണ്ണി നായര്‍ പറഞ്ഞ പോലെ പിള്ളേരെ നിര്‍ത്തി, തിരുമേനിയെ വരുത്തി.
എടോ നായരേ താന്‍ പോയി നല്ല രണ്ട് പുളിവാര്‍ വെട്ടിക്കൊണ്ട് വരൂ.
“അത് വേണോ തമ്പ്രാനേ..”
“ആ വേണം..”
എല്ലാരും കൂടി പന്ത്രണ്ട് പേരുണ്ട്.
“ആരാണ് അപ്പുണ്ണിമാമയെ കല്ലെറിഞ്ഞ് പരുക്കേല്പിച്ചത്..?”
ഞാനല്ലാ ഞാനല്ലാ എന്ന് പറഞ്ഞ് എല്ലാരും കയ്യൊഴിഞ്ഞു.
അഛന് തിരുമേനി കുട്ടികളില്‍ രണ്ടെണ്ണത്തിന് ചന്തിക്ക് നാല് പെട കൊടുത്തു.
“പറയൂ… ആരാ ഈ മഹാപാപം ചെയ്തത്..?
ആരും കുറ്റം ഏറ്റ് പറഞ്ഞില്ല.
“എല്ലാര്ക്കും കിട്ടി അടി. മൂത്ത പതിനാലുകാരിക്ക് നാലടി കൂടുതല്‍..”
ശങ്കുണ്ണ്യായരേ ഇവര്‍ക്ക് ഇന്ന് പച്ചവെള്ളമൊഴികെ ഒന്നും കൊടുക്കാന്‍ പാടില്ല.
“ഇത്രക്കും ധിക്കാരമോ…?”
ഉച്ചയൂണിന്റെ സമയത്ത് കുട്ടികളുടെ അമ്മമാര്‍ രംഗത്തെത്തി. അതില്‍ ഒരമ്മക്കും പുളിവാര്‍ കൊണ്ടുള്ള ചുട്ട അടി.
“നേരം സന്ധ്യയായി. വൈകുന്നേരം പാല്ക്കഞ്ഞിയാണ് എല്ലാ കുട്ടികളും കുടിക്കാറ്. ഇന്ന് അവര്‍ക്ക് സത്യം പറയുന്നത് വരെ അത്താഴം ഇല്ല.”
അഛന് തിരുമേനി വടിയും പിടിച്ച് എല്ലാവരേയും മുറ്റത്ത് തന്നെ നിര്‍ത്തി.
“സന്ധ്യാ വിളക്ക് കോലായില്‍ തൂങ്ങി. കുട്ടികളെ ആരേയും വീട്ടിലേക്ക് കയറ്റാന്‍ നാട്ട് പ്രമാണിയും കൂടിയായ അഛന് തിരുമേനി സമ്മതിച്ചില്ല…”
പ്രശ്നം ഗുരുതരമാണെന്ന് മനസ്സിലാക്കിയ പതിനാല് കാരി കുറ്റം ഏറ്റുപറഞ്ഞ് മാപ്പാക്കണമെന്ന് കേണപേക്ഷിച്ചു.
മറ്റെല്ലാവരേയും വിട്ട് ഇവളെ ഉമ്മറത്തേക്ക് കയറ്റി നിര്‍ത്തി വിചരണ ചെയ്തു.
“എന്തിനാ ലക്ഷ്മീ നീ അപ്പുണ്ണിമാമയെ കല്ലെറിഞ്ഞേ..?”
“അപ്പുണ്ണി മാമ എന്നോട് മിണ്ടില്ല, കളിക്കാന്‍ കൂട്ടില്ലാ…”
അതിന് അപ്പുണ്ണി ആരോടും മിണ്ടിയതായി ഈ ഇല്ലത്ത് ആരെങ്കിലും കണ്ടിട്ടുണ്ടോ? ഇനി അഥവാ ഉണ്ടെങ്കില്‍ തന്നെ പ്രായപൂര്‍ത്തിയായ നീയെന്തിനാ ആണുങ്ങളുടെ പിന്നാലെ കൂടുന്നത്. നീയെന്താ പന്ത് കളിക്കാനും വീടുണ്ടാക്കിക്കളിക്കാനും ഇള്ളക്കുട്ടിയാണോ..?”
അവള്‍ക്ക് നാലടിയും കൂടി കൊടുത്ത് വിട്ടയച്ചു.
“അന്ന് മുതല്‍ അപ്പുണ്ണിയെ തൊട്ട് കളിക്കാന്‍ എല്ലാര്ക്കും പേടിയായിരുന്നു..”
നല്ല കാലം ഈ കോലാഹലമൊന്നും സാവിത്രിക്കുട്ടി അറിയാത്തത് നന്നായി. അവള് വല്ല്യമ്മയുടെ വീട് വരെ പോയ നേരത്താണല്ലോ ഇതെല്ലാം നടന്നത്.
അപ്പുണ്ണിയുടെ തലയിലെ കെട്ട് കണ്ടാല്‍ അവള് കലി കയറും. എല്ലാത്തിനേയും തല്ലിച്ചതക്കും അവള്.
“ആരേയും കാണാനില്ലല്ലോ… ലക്ഷ്മിയുടെ അമ്മ മുഖം കാണിച്ചു…”
സാവിത്രിക്കുട്ടി വരുമ്പോളേക്കും നീയും നിന്റെ സന്തതിയും ഇവിടെ നിന്ന് സ്ഥലം വിട്ടോളണം. ഇപ്പോള്‍ പോയാല്‍ റജിസ്റ്റ്രാപ്പീസിന്റെ അടുത്ത് നിന്ന് ബസ്സ് കിട്ടും.
“ആര്യയും മകളും യാത്രയായി. വഴിക്ക് വെച്ച് സാവിത്രിയെ കണ്ടെങ്കിലും വഴി മാറി നടന്നു.”
സാവിത്രി കോലായില്‍ വന്ന് കയറിയതും ചെറിയ കുട്ടിപ്പട്ടാളം സാവിത്രിയുടെ ചെവിയില്‍ മന്ത്രിച്ചു.
സാവിത്രിക്ക് സഹിക്കാനായില്ല. അവള് അപ്പുണ്ണ്യേട്ടന്റെ അടുത്തേക്കോടി. അപ്പുണ്ണ്യേട്ടാ എന്ന് വിളിച്ച് കരഞ്ഞു.
“എവിടെ ആ മൂധേവി എന്ന് പറഞ്ഞ് കലികയറി വീട് മുഴുവനും അരിച്ച് പെറുക്കി. തള്ളയേയും മോളേയും കാണാതായപ്പോള്‍ ദ്വേഷ്യം തീരാതെ വന്ന് പാത്രങ്ങളെല്ലാം വലിച്ചെറിഞ്ഞു..”
വീണ്ടും അപ്പുണ്ണ്യേട്ടനെ അടുത്തെത്തി. തലയില്‍ കൈ വെച്ച് നോക്കി. പാവം അപ്പുണ്ണി മിണ്ടാതെ കിടക്കുന്നു. പനിക്കുന്നുണ്ടല്ലോ ഗുരുവായൂരപ്പാ. ഗുരുവായൂരെ മേല്‍ ശാന്തിയും കഴക്കാരുമൊക്കെ ഇതറിഞ്ഞാല്‍ അവര്‍ ഈ ഇല്ലത്തിന് തീ വെക്കും.
“സാവിത്രിക്കുട്ടി വിങ്ങിപ്പൊട്ടി. എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ എന്റെ അപ്പുണ്ണ്യേട്ടനെ കാത്ത് കൊള്ളേണമേ.“
അപ്പുണ്ണി അന്ന് അത്താഴം കഴിക്കാന്‍ കൂട്ടാക്കിയില്ല. സമയം അര്‍ദ്ധരാത്രിയോടടുത്തു. അപ്പുണ്ണിക്ക് ദീനം കൂടി. പൊള്ളുന്ന പനിയും. പിച്ചും പേയും പറയാന്‍ തുടങ്ങി.
സാവിത്രികുട്ടി അപ്പുണ്ണ്യേട്ടനെ കെട്ടിപ്പിടിച്ച് കരഞ്ഞു. അഛന് തിരുമേനിക്ക് നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ..
[തുടരും]
അടിക്കുറിപ്പ് : അക്ഷരത്തെറ്റുകളുണ്ട്. തിരുത്താം താമസിയാതെ
copyright – 2010 - reserved
4 months ago
2 comments:
അപ്പുണ്ണി കുട്ടികള്‍ക്ക് ഓലപ്പന്തും പമ്പരവും ഉണ്ടാക്കിക്കൊടുത്തു. അവരോടൊപ്പം വീട് വെച്ച് കളിക്കുന്നതും പുള്ളിയം കുത്തിക്കളിക്കുന്നതുമെല്ലാം അഛന് തിരുമേനിക്കും സാവിത്രിക്കുട്ടിക്കും കാണാന്‍ കഴിഞ്ഞു. അപ്പുണ്ണിയുടെ മാറ്റത്തില്‍ സാവിത്രിക്കുട്ടി അതീവ സന്തുഷ്ടയായി.
ഗുരുവായൂരപ്പന്റെ മായാവിലാസം ഇനി എന്തൊക്കെ?
Post a Comment