പുകയില വിരുദ്ധാചരണ വാരം
നാടെങ്ങും പുകവലി വിരുദ്ധാചരണത്തിന്റെ ഭാഗമായി പരിപാടികള്‍ അവതരിപ്പിച്ചും കൊണ്ടിരുന്നു കഴിഞ്ഞ ആഴ്ച.
ഞാനെന്റെ ഓഫീസ് സെക്രട്ടറി സന്ധ്യയോട് പറഞ്ഞു ഒരു ഫീച്ചര്‍ തയ്യാറാക്കാന്‍.
ആ സാര്‍. എന്ന് പറഞ്ഞതല്ലാതെ ഒന്നും ചെയ്തില്ലാ. അപ്പോള്‍ ഞാന്‍ തന്നെ രണ്ട് വരി എഴുതാമെന്ന് വെച്ചു.
പുകവലി കൊണ്ട് ഒന്നും നേടാനില്ല. ആയിരക്കണക്കിനാളുകള്‍ ഇത് മൂലം കേന്‍സര്‍ തുടങ്ങിയ അസുഖങ്ങള്‍ പിടിച്ച് ദിവസം തോറും മരിച്ച് വീഴുന്നു.
എന്നിട്ടും ചില ആളുകള്‍ക്ക് പുകവലിയുടെ ആസക്തി കുറയുന്നില്ലാ എന്നത് ഒരു ദു:ഖസത്യം മാത്രം.
വികസിത രാഷ്ട്രങ്ങളില് ഇതിന്റെ ഭവിഷ്യത്തിനെപ്പറ്റി ഉള്ള ചര്ച്ചകളില് അവിടുത്തെ ജനത്തിന് കുറച്ച് ബോധം ഉണ്ടായിട്ടുണ്ടെന്നാണ് പറഞ്ഞ് കേള്‍ക്കുന്നത്.
ഞാന്‍ പണ്ട് പണ്ട്… ഞാന്‍ സകുടുംബം വിദേശത്തായിരുന്ന സമയം ..
എന്ന് പറഞ്ഞാല്‍ അന്‍പത് വര്‍ഷം മുന്‍പ് വലിയൊരു പുകവലിക്കാരനായിരുന്നു.

വീട്ടില്‍ അമ്മാമന്റെയും അപ്പൂപ്പന്റേയും ബീഡി കട്ട് വലിച്ചായിരുന്നു തുടക്കം. പിന്നെ അതിന്റെ ആസക്തി മൂത്തപ്പോള്‍ പണം മോഷ്ടിച്ച് ബീഡി വാങ്ങി വലിച്ച് തുടങ്ങി.
കോളേജ് തലത്തില്‍ എത്തിയപ്പോള്‍ സിഗരറ്റ് വലിയും എല്ലാം തുടങ്ങി. അന്ന് പുകവലി ഒരു ഹരമായിരുന്നു.
പിന്നീട് വളര്‍ന്നപ്പോള്‍ എന്റെ ഭാര്യയാണ് എന്നെ പുകവലിയില്‍ നിന്ന് പിന്തിരിപ്പിച്ചത്. എന്നെ ഒരാള്‍ ഉപദേശിക്കാന്‍ അന്നേ ഉണ്ടായിരുന്നുള്ളൂ…..
ഇപ്പോള്‍ ഞാന്‍ പുകവലി നിര്‍ത്തിയിട്ട് ഏതാണ്ട് 33 വര്‍ഷം ആയി.
അത് പോലെ സമൂഹത്തില്‍ പലര്‍ക്കും കഴിഞ്ഞാല്‍ ഒരു പരിധി വരെ പുകവലിക്കാരെ ഇല്ലാതാക്കാന്‍ കഴിയും എന്നാണെന്റെ വിശ്വാസം.

2 comments:
വികസിത രാഷ്ട്രങ്ങളില് ഇതിന്റെ ഭവിഷ്യത്തിനെപ്പറ്റി ഉള്ള ചര്ച്ചകളില് അവിടുത്തെ ജനത്തിന് കുറച്ച് ബോധം ഉണ്ടായിട്ടുണ്ടെന്നാണ് പറഞ്ഞ് കേള്‍ക്കുന്നത്.
ഇതില്‍ കമന്റെഴുതാന്‍ പുക വലിക്കാത്തവര്‍ക്കേ കഴിയൂ. ഞാനിതു വരെ പുക വലിച്ചിട്ടില്ല!.അതു കൊണ്ട് ഗുണമല്ലാതെ ദോഷമൊന്നും ഈ 60 വര്‍ഷം എനിക്കുണ്ടായിട്ടില്ല.പത്രത്തില്‍ വായിച്ചു: പുകവലി നിര്‍ത്തിയ രാഷ്ട്രീയക്കാരന്‍ ആര്യാടന്‍ മുഹമ്മദ് പറഞ്ഞത്, ഭാര്യയുണ്ടാക്കിയ മീന്‍ കറിയുടെ ശരിയായ രുചിയറിഞ്ഞത് പുകവലി നിര്‍ത്തിയ ശേഷമാണത്രെ!.അപ്പോള്‍ ഞാനെത്ര ഭാഗ്യവാന്‍!
Post a Comment