Wednesday, October 6, 2010

ആശേച്ചിക്കും ബാലേട്ടനും


ആശേച്ചിയുടെയും ബാലേട്ടന്റെയും വര്‍ത്തമാനം കേള്‍ക്കുമ്പോള്‍ ഞാനെന്റെ ദു:ഖം മറക്കുന്നു. വയ്സ്സാകുമ്പോള്‍ എല്ലാര്‍ക്കുമുണ്ടാകുന്ന അസുഖങ്ങളൊക്കെ എന്നെയും പിടി കൂടിയിരിക്കുന്നു.

ഉണര്‍ന്നിരിക്കുമ്പോള്‍ എന്തെങ്കിലും ചെയ്ത് കൊണ്ടിരിക്കും. അല്ലെങ്കില്‍ രോഗത്തെപ്പറ്റിയുള്ള വിചാരം വരും. ഞാന്‍ ദു:ഖിതനാകും. പിന്നെ അവിടെ വേദന ഇവിടെ മരവിപ്പ് എന്ന് തുടങ്ങിയുള്ള ഓരോ ചിന്തകള്‍.

കഴിഞ്ഞ നാല്‍ വര്‍ഷമായി രക്തവാതത്തിന്റെ പിടിയിലാണ്‍. ആയുര്‍വ്വേദവും, ഹോമിയോപ്പതിയും, അലോപ്പതിയും കഴിഞ്ഞു ഈ കാലയളവില്‍. സോക്കേട് അങ്ങട്ട് വിട്ട് മാറ്ണില്ല. അപ്പോ പിന്നേയും ആയുര്‍വ്വേദം പരീക്ഷിക്കാമെന്ന് വെച്ചു.

വീടിന്റെ തൊട്ട മതിലിന്നപ്പുറമുള്ള ഒരു ആശുപത്രിയില്‍ ഏഴ് ദിവസം കിടന്ന് ചികിത്സ നടത്തി. ചികിത്സാ സമയം രോഗമുള്ള പോലെ തോന്നില്ല. ഉഴിച്ചിലും കിഴിയും വസ്തിയും പിഴിച്ചലും ഒക്കെക്കൂടി ആയപ്പോള്‍ ആരോഗ്യം വീണ്ടെടുത്ത പോലെ തോന്നി.


പക്ഷെ ആ തോന്നല്‍ താല്‍ക്കാലികം മാത്രം ആയിരുന്നു. ഈ ആശുപത്രിക്കാര്‍ എനിക്ക് തുടര്‍ന്നുള്ള ഒരു മാസത്തേക്ക് ആയുര്‍വ്വേദം പേറ്റന്റ് മരുന്നുകള്‍ തന്നിരുന്നു. അതിലൊരു വേദന സംഹാരിയും ഉണ്ടായിരുന്നു. വേദനയെ നിര്‍ത്താനുള്ള അലോപ്പതി മരുന്നുകളില്‍ നിന്ന് രക്ഷപ്പെടാനാണ്‍ ആയുര്‍വ്വേദം ആകമെന്ന് വെച്ചത്. പക്ഷെ ഇവിടെയും പെയിന്‍ കില്ലര്‍ എന്നില്‍ പരീക്ഷിക്കപ്പെട്ടു.

എല്ലാം പരാജയപ്പെട്ടപ്പോള്‍ ഒരാഴ്ച മരുന്നുകളൊക്കെ നിര്‍ത്തി. അപ്പോഴും പ്രത്യേകിച്ച് വേദനക്കൂടുതലോ മറ്റൊ അനുഭവപ്പെട്ടില്ല. നാലുദിവസം കഴിഞ്ഞപ്പോള്‍ വേദന തുടങ്ങി. വീണ്ടും അതേ ആശുപത്രിയില്‍ ചെന്നപ്പോള്‍ എന്നെ ചികിത്സിച്ച ഡോക്ടറെ കാണാന്‍ പറ്റിയില്ല. അവര്‍ ഉപരി പഠനത്തിന്‍ പോയി എന്നാണറിഞ്ഞത്.

ഇനിയെന്ത് പരീക്ഷണം എന്നായി ഞാന്‍. വീണ്ടും ആയുര്‍വ്വേദം തന്നെ പരീക്ഷിക്കാമെന്ന് വിചാരിച്ച് എന്റെ പഴയ ഒരു ആയുര്‍വ്വേദാശുപത്രിയുണ്ട് തൃശ്ശൂര്‍ കിഴക്കുമ്പാട്ടുകരയില്‍. അവിടെത്തെ ഒരു ഡോക്ടറുടെ ചികിത്സയിലാണ്‍. പുതിയ തരം തൈലങ്ങളും, എണ്ണയും അരിഷ്ടങ്ങളും ഒക്കെയായി ചികിത്സ തുടരുന്നു.
\
രണ്ടാഴ്ച കഴിഞ്ഞ് ചെല്ലാന്‍പറഞ്ഞിരിക്കുന്നു. ഈ ഒരാഴ്ചത്തെ ചികിത്സ കൊണ്ട് പ്രത്യേകിച്ച് ഒരു ഗുണമൊന്നും തോന്നിയിട്ടില്ല.

കാലത്ത് തൈലം തേച്ചിരിക്കുമ്പോള്‍ നേരം പോകാനുരുപാധിയായി ബെസ്റ്റ് എഫ് എം ഓണാക്കി വെച്ചു. ഞാന്‍ സാധാരണ പല എഫ് എമ്മുകളേയും ശ്രവിക്കാറുണ്ട്. കാറില്‍ റേഡിയോ മാംഗോയാണ്‍ വെക്കാറ്. വീട്ടില്‍ പലതും മാറി മാറി വെക്കും. കഴിഞ്ഞ ഏഴുദിവസമായി ബെസ്റ്റ് എഫ് എം ആണ്‍ വെച്ചിരിക്കുന്നത്.


ഞാന്‍ എഴുന്നേറ്റ് വരുമ്പോളെനിക്കിഷ്ടം ഭക്തിഗാനങ്ങളാണ്‍. അത് ഞാന്‍ ഉണരുമ്പോള്‍ കേള്‍ക്കാറില്ല. പണ്‍ട് ഞാന്‍ ഒരു മീഡിയാ ചാനലിന്റെ മേനേജര്‍ ആയിരിക്കുന്ന വേളയില്‍ ചുരുങ്ങിയത് 8 മണി വരെ ഭക്തിഗാനങ്ങള്‍ ടെലികാസ്റ്റ് ചെയ്യും. അപ്പോള്‍ അത് കണ്ട് ഞാന്‍ നിര്‍വൃതി കൊള്ളാറുണ്ട്.


കാലത്ത് കൊട്ടന്‍ ചുക്കാദി+ പിണ്ഡത്തൈലം+ മഹാനാ‍രായണ തൈലം എന്നിവ കൂട്ടി ചുരുങ്ങിയത് അരമണിക്കൂറെങ്കിലും ഇരിക്കണം. ഈ അവസ്ഥയില്‍ ചൂടുവെള്ളത്തില്‍ തുണി പിഴിഞ്ഞ് ആവികൊള്ളുവാന്‍ പറഞ്ഞുവെങ്കിലും ആരും ചൂട് പിടിച്ച് തരാനില്ല എന്റെ വീട്ടില്‍. ഭാര്യ എന്നൊരാള്‍ ഉണ്ട്. അവള്‍ക്ക് ഈയിടെയായി എന്നോട് സ്നേഹം ഇല്ല. അവളും രോഗിയാണത്രെ.

അവള്‍ക്ക് പ്രഷറും പ്രമേഹവും. ശരിക്ക് മരുന്ന് കഴിക്കില്ല. ഡയറ്റ് നോക്കില്ല. വ്യായാമം ചെയ്യില്ല. പിന്നെ സ്വയം ചികിത്സയും. ഇതൊക്കെയാണ്‍ അവളുടെ രീതി.

എന്റെ കാലില്‍ ചൂട് പിടിച്ച് തരാനോ, കിഴി വെച്ച് തരാനോ ഒന്നിനും അവള്‍ക്ക് താത്പര്യമില്ലത്രെ. അവള്‍ക്ക് അവളുടേതായ കാരണങ്ങള്‍ ഉണ്ട്. വീട് പുലര്‍ത്തണ ആളല്ലേ എന്ന ഒരു പരിഗണനയും എനിക്കില്ല. പ്രഷര്‍ കൂടുമ്പോള്‍ അവള്‍ക്ക് ദ്വേഷ്യം വരും. എന്നോട് എന്തൊക്കെയോ പുലമ്പും. എനിക്ക് ദ്വേഷ്യം വരുമ്പോള്‍ ഞാന്‍ അവള്‍ക്കിട്ട് പണിയുമായിരുന്നു. ഇപ്പോള്‍ എന്റെ അടി താങ്ങാനുള്ള കെല്പ് അവള്‍ക്കില്ല. അതിനാല്‍ ദേഹത്ത് തൊട്ടുള്ള കളി ഇല്ല ഇപ്പോള്‍.

അവള്‍ക്കിഷ്ടമുള്ളത് വെക്കും. “ചേട്ടന്‍ വേണമെങ്കില്‍ തിന്നോ എന്ന മട്ടില്‍”. ഞാന്‍ കിട്ടിയത് കൊണ്ട് സമാധാനപ്പെടും. എനിക്ക് കുക്കിങ്ങ് വലിയ അറിവില്ല. നോണ്‍ വെജിറ്റേറിയന്‍ ഒരു കൈ നോക്കാം. പക്ഷെ എനിക്ക് വെജിറ്റേറിയനോടാ കമ്പം.

ഞങ്ങള്‍ വിദേശത്തായിരുന്ന കാലത്ത് ഇവള്‍ ഇടക്ക് ബ്രേക്ക് ഡൌണ്‍ ആകാറുണ്ട്. കൂടാതെ പിള്ളേരെ പെറുന്നതിന്‍ രണ്‍ട് മാസം മുന്‍പും ശേഷവും. അപ്പോള്‍ ഇവള്‍ക്ക് ഞാനാ കുശിനിക്പ്പണി ചെയ്യാറ്. അവള്‍ക്ക് ഏറ്റവും ഇഷ്ടം നെയ്മീന്‍ [അര്‍ക്ക്യ] വെച്ചുള്ള മീന്‍ കറിയാണ്‍. അതും തേങ്ങാപ്പാല്‍ ഒഴിച്ച് വെക്കണം. പിന്നെ ഫ്രൈഡ് ചിക്കന്‍.

ഞാന്‍ കുക്കിങ്ങ് സമയത്ത് സ്മോള്‍ അടിക്കും. എന്റെ ബാറ് അടുക്കളയില്‍ തന്നെ. ശമ്പളം കിട്ടിയാല്‍ ആദ്യം പോകുന്നത് ഗ്രേമാക്കന്‍സിയില്‍. അവിടെ നിന്ന് ഒരു മാസത്തേക്കുള്ള നാല്‍ കേസ് ഫോസ്റ്റര്‍ ബീയര്‍, പോര്‍ട്ട് വൈന്‍, വിസ്കി, ബ്രാന്‍ഡി, റം, വൈന്‍ എന്നിവ വാങ്ങും.

ഇവള്‍ക്ക് സിന്‍സാനോ വൈന്‍ ആണിഷ്ടം. പെറ്റ് കിടക്കുമ്പോള്‍ വിങ്കാര്‍ണിസ് വൈനും കുടിക്കും. ബീയര്‍ ഇഷ്ടമില്ലായെങ്കിലും ഞാന്‍ ബാക്കി വെച്ച ബീയര്‍ മോന്താറുണ്ട്. ചില ദിവസങ്ങളില്‍ അവളെന്റെ കൂടെ പബ്ബില്‍ വരാറുണ്ട്. അവള്‍ക്കവിടെ ലഭിക്കുന്ന ഡ്രാഫ്റ്റ് ബീയറും പിന്നെ അതിന്റെ കൂടെ കൊറിക്കാന്‍ കിട്ടുന്ന നട്ട്സുകളും വിവിധതരം വെനീഗറിലിട്ട വെജിറ്റബിള്‍സും ഇഷ്ടമാണ്‍.

ഒരു ദിവസം ഉണ്ട് ഞാന്‍ കുക്കിങ്ങ് നടത്തുന്നതിന്നിടയില്‍ വന്ന് വിസ്കി കുടിക്കുന്നു. ഞാന്‍ ഗ്ലാസ്സ് മണത്തുനോക്കിയപ്പോഴുണ്ട് വിസ്കി സെവനപ്പ് ചേര്‍ത്ത് രണ്ട് ഐസ് ക്യൂബ് ഇട്ടിരിക്കുന്നു. അവള്‍ രണ്ട് ലാര്‍ജ്ജ് ഈ വിധം കഴിക്കും. അങ്ങിനെ മാസാമാസം വാങ്ങുന്ന മദ്യത്തിന്റെ അളവ് കൂടി കൂടി വന്നു. ഇവളൊരു ഹെവി ഡ്യൂട്ടി എഞ്ചിന്‍ ആണ്‍. ഇവളോട് വഴക്കിടുമ്പോള്‍ ഞാന്‍ ചിലപ്പോള്‍ വിചാരിക്കും എന്നെ ചിലപ്പോള്‍ പൊക്കി താഴത്ത് ഇടുമെന്ന്.

എന്നേക്കാള്‍ രണ്ടിരട്ടി തടിയും ശക്തിയും ഉണ്ട്. സോസേജും സലാമിയും ചീസും കോണ്‍ഫ്ലേക്കും പോറിഡ്ജുമൊക്കെ തിന്ന് എന്റെ കൂടെ രണ്‍ട് കൊല്ലം നിന്നപ്പോളേക്കും ഇവളുടെ തൂക്കം 30 കിലോ കൂടിയിരുന്നു. വണ്ണം വെച്ചപ്പോള്‍ ഇരുണ്ടിരുന്ന ഇവള്‍ വെളുത്തു തുടങ്ങി. ഞാനവള്‍ക്ക് ഈന്തപ്പഴവും മുന്തിരിച്ചാറും ആപ്പിള്‍ ജ്യൂസും ഒക്കെ കൊടുത്ത് നല്ല ഒരു പണിക്കാരിയാക്കി മാറ്റി. അന്നൊക്കെ എനിക്കവള്‍ ചപ്പാത്തിയും, പിന്നെ എനിക്കിഷ്ടപ്പെട്ട അവിയലും, തീയലും കാളന്‍ ഓലന്‍ മുതലായ കൂട്ട് കറികളൊക്കെ ഉണ്ടാക്കിത്തരുമായിരുന്നു.

അങ്ങിനെയുണ്ടായിരുന്ന ഇവള്‍ ഇപ്പോള്‍ എനിക്കൊന്നും ഉണ്ടാക്കിത്തരുന്നില്ല. ഹൂം പഴയ കാലം അയവിറക്കി ഇനിയുള്ള കാലം കഴിക്കാമെന്ന് വിചാരിക്കാം.

ഞാന്‍ കാലത്ത് തൈലം തേച്ചിരിക്കുമ്പോള്‍ അല്പം നേരത്തേക്ക് ചൂട് പിടിച്ച് തരുന്നതിലെന്താ ഇവള്‍ക്കൊരു കുഴപ്പം. ഇവളുടെ കാര്യത്തിനൊന്നും മുട്ടില്ലല്ലോ>

ഇനി വേറൊരു പെണ്ണ് കെട്ടാനാണെങ്കില്‍ അതിന്‍ ഇവളൊട്ട് സമ്മതിക്കേം ഇല്ല. ഒരു ചെറിയ പെണ്ണിനെ കെട്ടുകയാണെങ്കില്‍ ഇവള്‍ക്ക് അടുക്കളപ്പണിക്ക് സഹായിക്കാനും എന്നെ എണ്ണ തേച്ച് കുളിപ്പിക്കാനും ഒക്കെ ഉപകരിക്കുമല്ലോ?

പണ്ട് എന്റെ അച്ചമ്മക്ക് വയ്യാണ്ടായപ്പോള്‍ അഛാഛന്‍ ഒരു പെണ്ണിനേയും കൂടി കെട്ടി. അച്ചമ്മ വെളുത്തിട്ടായിരുന്നു. രണ്ടാമത് കെട്ടിയ അച്ചമ്മ കറുത്തതും. ഞാന്‍ അവരെ “വെളുത്ത അച്ചമ്മ എന്നും കറുത്ത അച്ചമ്മ “ എന്നും വിളിച്ച് പോന്നിരുന്നു.

ഞാന്‍ അന്ന് ഓര്‍ക്കാറുണ്ട് ഈ സുന്ദരിയായ ഒരു അച്ചമ്മയുള്ളപ്പോളെന്തിനാ അഛാഛന്‍ രണ്ടാമതൊന്നിനെ അതും കറുത്തതിനെ കെട്ടിയെന്ന്. അഛാഛന്‍ സൂത്രക്കാരനായിരുന്നു. ഇനി ഇപ്പോളുള്ളതിനേക്കാളും സുന്ദരിയെ കെട്ടിയാല്‍ ഇപ്പോളുള്ളയാള്‍ക്ക് പിണക്കം വന്നാ‍ലോ എന്നാലോചിച്ചായിരുന്നു. സംഗതി എന്ത് തന്നെയായാലും രണ്ട അച്ചമ്മമാരും മരണം വരെ നല്ല സ്നേഹത്തോടെ ആയിരുന്നു.


വെളുത്ത അച്ചമ്മക്ക് 2 ആണ്മക്കളും 3 പെണ്മക്കളും ഉണ്ടായിരുന്നു. എല്ലാവരും സുന്ദരീ സുന്ദരമാര്‍. എന്റെ അഛന്‍ വെളുത്ത അച്ചമ്മയുടെ സന്താനമായിരുന്നു. കറുത്ത അച്ചമ്മക് ഒരു ആണും നാല്‍ പെണ്മക്കളും. അങ്ങിനെ എന്റെ അഛാഛന്‍ പത്ത് സന്താനങ്ങള്‍ ഉണ്ടായിരുന്നു.

എന്റെ പെണ്ണ് കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷത്തിന്നുള്ളില്‍ പെറ്റത് ആകെ രണ്ടെണ്ണത്തിനേയാണ്‍. അഛാഛന്‍ ഉണ്ടായിരുന്നെങ്കില്‍ വീട്ടിന്‍ പുറത്താക്കിയേനേ ഞങ്ങളെ രണ്ടെണ്ണത്തിന്നേയും.

എന്തിന്നധികം പറേണ്‍ എന്റെ കൂട്ടുകാരേ നമുക്ക് രണ്ടാമതൊരു കല്യാണം പറഞ്ഞിട്ടില്ല. വേണമെങ്കില്‍ സംബന്ധമാകാം. പക്ഷെ അതിനെ വീട്ടുപണിക്ക് കിട്ടില്ലല്ലോ, പിന്നെ തൈലം തേച്ച് കുളിപ്പിച്ച് തരാനും…..


എന്റെ സങ്കടം ആരോട് പറയാനാ.. കൃഷ്ണാ ഗുരുവായൂരപ്പാ‍……………

“അങ്ങിനെ ഞാന്‍ തൈലം തേച്ചിരിക്കുന്നതിന്നിടയില്‍ കേട്ടു ബാലേട്ടന്റെയും ആശേച്ചിയുടെയും കളി തമാശകള്‍“. ഞാന്‍ അത് കേട്ടു മുക്കാല്‍ മണിക്കൂറിലധികം മേലെല്ലാം തടവി അവിടെ ഇരുന്നു. സമയം പോയതറിഞ്ഞില്ല.

ആശേച്ചിയുടെ ഡയാലോഗ് കേള്‍ക്കാന്‍ വളരെ രസം. ബെസ്റ്റ് എഫ് എം കേട്ട് ഞാന്‍ മതി മറന്നു. എന്റെ രോഗത്തിന്റെ കാഠിന്യം കുറഞ്ഞപോലെ തോന്നി എനിക്ക്. ചുരുക്കിപ്പറഞ്ഞാല്‍ ഈ ബെസ്റ്റ് എഫ് എമ്മിലെ “ദി ബെസ്റ്റ് പ്രോഗ്രാം” ആണ്‍ കാലത്തെ ആശേച്ചിയുടെയും ബാലേട്ടന്റെയും പ്രോഗ്രാം.

എഫ് എമ്മിലേക്ക് അയക്കുന്ന കത്തുകള്‍ അവര്‍ വായിക്കുന്നു. ഇന്ന് ട്രെയിന്‍ യാത്രയില്‍ ജയ എഴുതിയ ഒരു കത്ത് വായിച്ചിരുന്നു. വളരെ ടച്ചിങ്ങ് ആയ ഒരു കത്തായിരുന്നു. എനിക്കും അത്തരം ഒരു കത്ത് എഴുതിയാലോ എന്ന് തോന്നി.

അതിനെങ്ങിനെയാ ചില റേഡിയോ ജോക്കിമാറ് ഇടക്കിടക്ക് അവിടേക്ക് കത്തയക്കാനുള്ള വിലാസം പറയില്ല. ആദ്യം മാത്രം അല്ലെങ്കില്‍ അവസാനം മാത്രം പറഞ്ഞാല്‍ ഇടക്ക് കയറി വരുന്ന എന്നെപ്പോലെയുള്ളവര്‍ക്ക് പ്രയോജനപ്പെടില്ല. അതിനാല്‍ എന്റെ ആശേച്ചീ ബാലേട്ടാ കത്തയക്കാനുള്ള വിലാസം ഇടക്കിടെ പറയണം കേട്ടോ>

ചേച്ചീയെന്നും ചേട്ടനെന്നും വിളിക്കാന്‍ മാത്രം പ്രായമുള്ളവരല്ല ഇവര്‍ എന്നാണെന്നാണ്‍ എന്റെ നിഗമനം. ഈ അറുപതില്‍ കവിഞ്ഞ പ്രായമുള്ള എന്നെക്കാളും എത്രയോ ചെറുപ്പമാണ്‍ ഈ കുട്ടികള്‍ എന്നാണ്‍ എന്റെ ധാരണ.

എന്തായാലും ആശേച്ചിക്കും ബാലേട്ടനും ഈ അങ്കിളിന്റെ ആശംസകള്‍ അറിയിക്കുന്നു. എന്റെ പാറുകുട്ടിയുടെ ശബ്ദം ഈ ആശേച്ചിയുടേത് പോലെയായിരുന്നു. പാറുകുട്ടിക്ക് കുറുമ്പ് കൂടുതലായിരുന്നു. ആശേച്ചിയുടെ പരിപാടി കേള്‍ക്കുമ്പോള്‍ ആശേച്ചിയും പാറുകുട്ടിയെപ്പോലെ ഇരിക്കുമെന്ന് തോന്നുന്നു.

ഇന്ന് ആശേച്ചിയുടെ അംഗലാവണ്യം ബാലേട്ടന്‍ വിവരിച്ചിരുന്നു. ബാലേട്ടന്റെത് ആശേച്ചിയും.
ആശേച്ചിയേയും ബാലേട്ടനെയും കാണണമെന്നുണ്ട്. ഓഫീസ് എവിടേയായാലും എന്റെ വീട്ടില്‍ നിന്ന് കൂടിയാല്‍ 3 കിലോമീറ്ററിന്നടുത്ത് വരും.

കുറച്ചും കൂടി എഴുതാനുണ്ട്. ഈ പോസ്റ്റ് ഇവിടെ അവസാനിക്കുന്നില്ല.

THERE SPELLING ERROS WHICH SHALL BE CORRECTED LATER.

6 comments:

ജെ പി വെട്ടിയാട്ടില്‍ said...

പണ്ട് അച്ചമ്മക്ക് വയ്യാണ്ടായപ്പോള് ഒരു പെണ്ണിനേയും കൂടി കെട്ടി. അച്ചമ്മ വെളുത്തിട്ടായിരുന്നു. രണ്ടാമത് കെട്ടിയത് കറുത്തിട്ടും. ഞാന് അങ്ങിനെ “വെളുത്ത അച്ചമ്മ എന്നും കറുത്ത അച്ചമ്മ” എന്നും അവരെ വിളിച്ച് പോന്നു.

കുട്ടന്‍ ചേട്ടായി said...

എഴുതാന്‍ ഒന്നും ഇല്ലെങ്കിലും എന്തെകിലുമൊക്കെ എഴുതിപിടിപ്പിച്ചു വായനക്കാരെ രസിപ്പിക്കാനുള്ള ഉണ്ണിയേട്ടന്റെ കഴിവിനെ പട്ടി പറയാതെ വയ്യ, ബാലെട്ടന്റെയും അസെചിയുടെയും പ്രോഗ്രാം കേട്ടിട്ടിലെങ്കിലും അവര്‍ക്കും എന്റെ ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

നമ്മുടെ അച്ചാച്ഛന്മാരൊക്കെ എന്തുഭാഗ്യവാന്മാരായിരുന്നു..അല്ലേ !
ഇപ്പോളനുഭവപ്പെടുന്ന ജീവിതത്തിന്റെ പലനിസ്സഹായതകളും അതിമനോഹരമായി വർണ്ണിച്ചിട്ടുണ്ടെങ്കിലും,പലർക്കും ഇതൊന്നും ശരിക്ക് ദഹിച്ചു എന്ന് വരില്ല...കേട്ടൊ ജയേട്ട.

ഈ ആശേച്ചിയേയും,ബാലേട്ടനേയും പിന്നെ ഞാൻ കേട്ടിട്ടില്ല.

Unknown said...

Uncle,

Achachan 2 kettiya pole uncle enganum cheytha, makkaladakkam aarum veruthe irikkilla ktto :)

why you are not sending me the link of new posts?

Suja

Unknown said...

Uncle,

Achachante pole uncle iniyum pennu kettiyal makkaladakkam aarum uncle ne veruthe vidilla :)

Suja

ജെ പി വെട്ടിയാട്ടില്‍ said...

സുജ

ആരാ ഈ അമ്മുണു.. പുതുമുഖമാണോ അതോ നിന്റെ മോളോ..?
നിനക്ക് പണ്ടത്തെപ്പോലെയുള്ള സ്നേഹം ഇല്ലാ. അതാണ് ലിങ്ക് അയക്കാഞ്ഞത്.
ഇനി അയച്ചുതുടങ്ങാം.