Sunday, October 17, 2010

നിന്നെക്കാണാനെന്ത് ചന്തമാ അമ്മിണിക്കുട്ടീ


അമ്മിണിക്കുട്ടീ നിന്നെ കാണാനെന്ത് ചന്തമാ. ഞാന്‍ ഇത്രയും വിചാരിച്ചില്ല. പച്ചസാരിയില്‍ തിളങ്ങുന്നു എന്റെ അമ്മിണിക്കുട്ടീ. ആ മുഖത്ത് എന്തൊക്കെയുണ്ട്. ആരാണ്‍ ആ മുഖത്ത്. ഉമ്മറപ്പടിയിലെ കസേരയിലെ ഇരിപ്പ് കണ്ടപ്പോള്‍ എനിക്ക് ഇത്രയൊക്കെയേ തോന്നിയുള്ളൂ.


പക്ഷെ തുറന്നിട്ട ജനാലകള്‍ക്കപ്പുറത്തുള്ള ഇരിപ്പ് കണ്ടപ്പോള്‍ എനിക്ക് എന്താണെന്ന് തോന്നിയതെന്നറിയമോ അമ്മിണിക്കുട്ടീ ?. അപ്പോള്‍ മുഖത്തിന്‍ വശ്യത കുറവായിരുനെങ്കിലും എനിക്ക് തോന്നിയത് മറ്റെന്തോ ആണ്‍.

“എന്താ പ്രകാശേട്ടന് തോന്നിയത് ?”
അത് ഞാനിപ്പോ എങ്ങനാ പറയാ…

“എന്നെ ടെന്‍ഷനടിപ്പിക്കില്ലേ…….. പറയൂ………”
പറഞ്ഞാലെന്താ തരിക എനിക്ക് ?

“എന്തും……….?!
‘ന്ന് വെച്ചാല്‍…………?

“ആ ………….എന്തും“
വാക്ക് മാറുമോ..?

ഇല്ല. പ്രകാശേട്ടന്റെ കൈകള്‍ അമ്മിണിക്കുട്ടി അവളുടെ തലയില്‍ വെച്ച് സത്യം ചെയ്തു.

“ശരി എന്നാല്‍ ഞാന്‍ പറയാം..”
“എന്താ ന്നെ ഇങ്ങനെ തീ തീ‍റ്റ്ണ്‍ പ്രകാശേട്ടാ… പറയ് വേഗം. എനിക്ക് ജോലിക്ക് പോകാന്‍ തിരക്കായി. ഒന്ന് രണ്ട് ബസ്സ് പിടിച്ചിട്ട് വേഗം അവിടെ എത്താന്‍.“

ഇപ്പോള്‍ സമയം എത്രയായി…?
“എട്ട് മണി”

ഇന്ന് നീ അവധിയെടുക്ക്
“അയ്യോ അത് പറ്റില്ല….”

“ഇപ്പത്തന്നെയല്ലേ നീ പറഞ്ഞേ എനിക്കെന്തും തരാമെന്ന്. ഇപ്പോ എന്താ വാക്ക് മാറുന്നത്..?
ഞാന്‍ തരാമെന്ന് പറഞ്ഞത് ഇതല്ലാ.

“പിന്നെ..?”
ഈ പ്രകാശേട്ടനെ കൊണ്ട് തോറ്റു. അതൊക്കെ എങ്ങിനെയാ പറയുക. നിക്ക് നാണമാവില്ലേ?

“ഓ ഒരു നാണക്കാരി. നീ കൊച്ചുകുട്ടിയൊന്നുമല്ലല്ലോ നാണിക്കാന്‍“
നിനക്ക് വയസ്സെത്രയായി ?

ന്റെ വയസ്സ് പ്രകാശേട്ടനെക്കാളും പത്ത് പതിനഞ്ച് വയസ്സ് താഴെ.
“ഏയ് അത് കള്ളം.”

“വേഗം പറയ് പ്രകാശേട്ടാ. എന്റെ ബസ്സ് തെറ്റും….:
എന്നാല്‍ നീ പോ വേഗം

അമ്മിണിക്കുട്ടി ബേഗും കുടയും പ്രകാശേട്ടന്റെ മടിയില്‍ വെച്ചിട്ട് അടച്ചിട്ട വീട് തുറന്ന് മുറിക്കകത്തേക്കോടി.

typing errors shall be corrected later. kindly excuse




2 comments:

ജെ പി വെട്ടിയാട്ടില്‍ said...

പക്ഷെ തുറന്നിട്ട ജനാലകള്‍ക്കപ്പുറത്തുള്ള ഇരിപ്പ് കണ്ടപ്പോള് എനിക്ക് എന്താണെന്ന് തോന്നിയതെന്നറിയമോ അമ്മിണിക്കുട്ടീ ?. അപ്പോള് മുഖത്തിന് വശ്യത കുറവായിരുനെങ്കിലും എനിക്ക് തോന്നിയത് മറ്റെന്തോ ആണ്.

“എന്താ പ്രകാശേട്ടന് തോന്നിയത് ?”
അത് ഞാനിപ്പോ എങ്ങനാ പറയാ…

Muralee Mukundan , ബിലാത്തിപട്ടണം said...

ഹ ഹാ വളരെ രസമൂറും സല്ലാപങ്ങൾ....